രാജ്യാന്തരവിപണിയില്‍ അംസ്‌കൃത എണ്ണയ്ക്ക് വീണ്ടും വില വര്‍ദ്ധന. ബ്രെന്‍ഡ് ക്രൂഡിന്റെ വില എണ്‍പത്തിരണ്ട് ഡോളറായിട്ടാണ് വര്‍ദ്ധിച്ചത്. ചെങ്കടല്‍ പ്രതിസന്ധിയാണ് എണ്ണവില വര്‍ദ്ധനയ്ക്ക് പ്രധാനകാരണം.പശ്ചിമേഷ്യയിലെ സംഘര്‍ഷസാഹചര്യം വര്‍ദ്ധിക്കുമ്പോള്‍ എണ്ണവിലയിലും അത് പ്രതിഫലിക്കുകയാണ്. രണ്ട് മാസത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന നിലയിലേക്കാണ് അസംസ്‌കൃത എണ്ണവില എത്തിയിരിക്കുന്നത്.
ചെങ്കടല്‍ വഴിയുള്ള ചരക്ക് നീക്കത്തിന് യെമനിലെ ഹൂത്തി വിമതര്‍ തടസ്സം സൃഷ്ടിക്കുന്നതാണ് എണ്ണവില വര്‍ദ്ധനവിന് കാരണമായത്. ആഗോളതലത്തിലുള്ള മൊത്തം എണ്ണനീക്കത്തിന്റെ പന്ത്രണ്ട് ശതമാനത്തിലധികം ചെങ്കടല്‍ വഴിയായിരുന്നു നടന്നത്. ഹൂത്തികള്‍ തുടര്‍ച്ചയായി ചെങ്കടലില്‍ കപ്പലുകള്‍ ആക്രമിക്കുന്നത് എണ്ണനീക്കത്തെ തടസ്സപ്പെടുത്തി. ഇതാണ് വില വര്‍ദ്ധനവിന് കാരണം. ബാരലിന് എഴുപത്തിയഞ്ച് ഡോളറില്‍ താഴെ നിന്ന എണ്ണവിലയാണ് എണ്‍പതിന് മുകളിലേക്ക് ഉയര്‍ന്നിരിക്കുന്നത്. കഴിഞ്ഞ ദിവസം ജോര്‍ദ്ദാനില്‍ അമേരിക്കന്‍ സൈനിക താവളത്തിന് നേരെ ഡ്രോണ്‍ ആക്രമണം ഉണ്ടായതിന് പിന്നാലെ എണ്ണയ്ക്ക് വീണ്ടും വില വര്‍ദ്ധിച്ചിട്ടുണ്ട്.
പശ്ചിമേഷ്യയില്‍ സംഘര്‍ഷാവസ്ഥയെ തുടര്‍ന്ന് ഒന്‍പത് ശതമാനത്തോളം ആണ് അസംസ്‌കൃത എണ്ണയ്ക്ക് വില വര്‍ദ്ധിച്ചത്. 2024-ല്‍ ക്രൂഡ് ഓയില്‍ വില എണ്‍പത് ഡോളറിന് മുകളിലായിരിക്കും എന്നാണ് നിരീക്ഷകര്‍ പ്രവചിക്കുന്നത്.
എന്‍ടിവി,