ചൂതാട്ടം, വാതുവെപ്പ് ആപ്പുകളുടെ പരസ്യങ്ങള്‍ നല്‍കുന്ന ഒടിടി, സോഷ്യല്‍ മീഡിയ സൈറ്റുകളെക്കുറിച്ച് ആശങ്ക അറിയിച്ച് കേന്ദ്ര സര്‍ക്കാര്‍. ഇത്തരം പരസ്യങ്ങള്‍ സംപ്രേക്ഷണം ചെയ്യരുതെന്ന് ടിവി ചാനലുകളോടും ഒടിടി പ്ലാറ്റ്‌ഫോമുകളോടും ആവശ്യപ്പെട്ടു. കഴിഞ്ഞ വര്‍ഷം എല്ലാ സാറ്റലൈറ്റ് ടിവികളോടും നെറ്റ്ഫ്‌ളിക്‌സ്, ഹോട്ട്‌സ്റ്റാര്‍, ആമസോണ്‍ പ്രൈം വീഡിയോ തുടങ്ങിയ ഒടിടി പ്ലാറ്റ്‌ഫോമുകളോടും കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ ചില ഒടിടി പ്ലാറ്റ്‌ഫോമുകളില്‍ പരസ്യം തുടരുന്നതായാണ് വിവരം.
ടി വി ചാനലുകളില്‍ നിന്ന് പരസ്യം പിന്‍വലിച്ചതോടെ സോഷ്യല്‍ മീഡിയ സൈറ്റുകളിലും ആപ്ലിക്കേഷനുകളിലുമാണ് ഇത്തരം പരസ്യങ്ങള്‍ കൂടുതലായി നല്‍കുന്നത്. ഓണ്‍ലൈന്‍ വാതുവെപ്പ്, ചൂതാട്ടം എന്നിവയെക്കുറിച്ച് 2018 മുതല്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ സൈബര്‍ ക്രൈം കോര്‍ഡിനേഷന്‍ സെന്ററിന് 8000-ല്‍ പരം പരാതികളാണ് ലഭിച്ചിട്ടുള്ളത്.