ചന്ദ്രനില്‍ സൂര്യനുദിച്ചു. ഇന്ത്യയുടെ ചാന്ദ്രപര്യവേക്ഷണ ദൗത്യമായ ചന്ദ്രയാന്‍ 3 യെ ഉറക്കമുണര്‍ത്താനുള്ള ശ്രമത്തിലാണ് ഇസ്രോ. ലാന്‍ഡര്‍, റോവര്‍ മോഡ്യൂളുകളെ വീണ്ടും പ്രവര്‍ത്തന സജ്ജമാക്കാനുള്ള ശ്രമങ്ങള്‍ ഗ്രൗണ്ട് സ്റ്റേഷനുകളില്‍ നിന്ന് നടത്തുമെന്ന് ഐഎസ്ആര്‍ഒ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.
ആറ് ഡിഗ്രിക്കും 9 ഡിഗ്രിക്കും ഇടയ്‌ക്കാണ് സൂര്യോദയ സമയത്ത് ചന്ദ്രനിൽ സൂര്യരശ്മികൾ പതിക്കുക. സൂര്യരശ്മികൾ പതിക്കുന്ന സമയത്താണ് പേടകത്തിലെ ഉപകരണങ്ങൾ പ്രവർത്തിക്കുക. ഉപകരണങ്ങള്‍ വീണ്ടും പ്രവര്‍ത്തിക്കാനുള്ള സാധ്യത തീരെകുറവാണ്. പ്രവർത്തിച്ചാൽ അത് സ്വപ്നം നേട്ടമാകും.
സെപ്റ്റംബര്‍ നാലിനു രാവിലെ എട്ടു മണിക്കാണ് ചന്ദ്രയാന്‍ മൂന്ന് വിക്രം ലാന്‍ഡര്‍ സ്ലീപ്പ് മോഡിലേക്കുപോയത്. പ്രഗ്യാന്‍ റോവര്‍ സെപ്റ്റംബര്‍ രണ്ടിന് ഉറക്കത്തിലേക്കു പോയി. സൂര്യപ്രകാശം ലഭിക്കുന്നതോടെ ഇവ ഉണരുമോ എന്നറിയാനുള്ള കാത്തിരിപ്പാണ് ഇനിയുള്ള മണിക്കൂറുകൾ. ലാന്‍ഡറും റോവറും വീണ്ടും എഴുന്നേറ്റാല്‍ അത് വന്‍ നേട്ടമാണ്. ലാന്‍ഡറും റോവറും പ്രവര്‍ത്തനം തുടങ്ങിയാല്‍ 22ന് ഇതു സംബന്ധിച്ച് വിവരം ലഭിക്കുമെന്നാണ് ഐ എസ് ആര്‍ ഒയുടെ പ്രതീക്ഷ.