ചന്ദ്രനില്‍ സ്ഥലം വാങ്ങുന്നവരുടെ എണ്ണം കൂടിയെന്നാണ് പുതിയ വിവരം. ഏറ്റവും ഒടുവില്‍ സ്ഥലം വാങ്ങി രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കിയിരിക്കുന്നത് രൂപേഷ് മാസന്‍ ആണ്. 49കാരനായ ഇദ്ദേഹം വ്യവസായിയും ജമ്മുവിലെ വിദ്യാഭ്യാസ രംഗത്ത് പ്രവര്‍ത്തിക്കുന്ന വ്യക്തിയുമാണ്.
ചന്ദ്രനില്‍ സ്ഥലം വാങ്ങുന്നതിന് സമീപിക്കേണ്ടത് ന്യൂയോര്‍ക്ക് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ദി ലൂണാര്‍ രജിസ്ട്രിയെ ആണ്. അന്താരാഷ്ട്ര തലത്തില്‍ രൂപീകരിക്കപ്പെട്ടതാണ് ഈ രജിസ്ട്രി. മാസന് ഈ കമ്പനിയില്‍ നിന്ന് സ്ഥലത്തിന്റെ സാക്ഷ്യപത്രം ലഭിച്ചു. സമീപ കാലത്തായി ചന്ദ്രനില്‍ സ്ഥലം വാങ്ങുന്നവരുടെ എണ്ണം വര്‍ധിച്ചിട്ടുണ്ടത്രെ. ആവശ്യക്കാര്‍ ഏറുമ്പോള്‍ സ്വാഭാവികമായും വിലയേറുമെന്ന് കരുതാം.
സന്തോഷത്തിന്റെ തടാകം എന്ന അര്‍ഥം വരുന്ന ലാകസ് ഫെലിസിറ്റാറ്റിസിലാണ് കൂടുതല്‍ പേരും സ്ഥലം വാങ്ങുന്നത്. ഒരു ഏക്കറിന് 29.07 ഡോളറാണ് നല്‍കേണ്ടത്. അതായത്, 2405 രൂപ. ലൂണാര്‍ രജിസ്ട്രി വെബ്‌സൈറ്റില്‍ ഇക്കാര്യം വ്യക്തമാക്കുന്നുണ്ട്. സീ ഓഫ് റെയ്ന്‍, ബേ ഓഫ് റെയിന്‍ബോ തുടങ്ങിയ ചന്ദ്രനിലെ പ്രദേശങ്ങളിലും സ്ഥലം വാങ്ങാം.ചന്ദ്രനില്‍ സ്ഥലം വാങ്ങുന്ന ആദ്യത്തെ വ്യക്തിയല്ല രൂപേഷ് മാസന്‍. അവസാനത്തെ ആളാകാനും സാധ്യതയില്ല. ഇതുവരെ 675 സെലിബ്രിറ്റികള്‍ ചന്ദ്രനില്‍ സ്ഥലം വാങ്ങിയിട്ടുണ്ട്. അമേരിക്കയുടെ മൂന്ന് മുന്‍ പ്രസിഡന്റുമാരും ഇതില്‍പ്പെടും. ഈ ഘട്ടത്തില്‍ ആര്‍ക്കുമുണ്ടാകുന്ന സംശയം, ചന്ദ്രനില്‍ സ്ഥലം വാങ്ങാന്‍ എത്ര ചെലവ് വരുമെന്നതാണ്.