ഗാസയില്‍ വൈകാതെ വെടിനിര്‍ത്തല്‍ നടപ്പാക്കാന്‍ കഴിയും എന്ന പ്രതീക്ഷയില്‍ അമേരിക്ക. തൊണ്ണൂറ് ശതമാനം കാര്യങ്ങളില്‍ ഇസ്രയേലും ഹമാസും തമ്മില്‍ ധാരണയായിട്ടുണ്ടെന്ന് അമേരിക്കന്‍ വിദേശകാര്യസെക്രട്ടറി ആന്റണി ബ്ലിങ്കന്‍ പറഞ്ഞു.ഇതിനിടയില്‍ വെസ്റ്റ് ബാങ്കിലെ ജെനിനില്‍ നിന്നും ഇസ്രയേല്‍ സൈന്യം പിന്‍വാങ്ങി.ഗാസയില്‍ എത്രയും വേഗത്തില്‍ വെടിനിര്‍ത്തല്‍ നടപ്പാക്കുന്നതിനുള്ള ശ്രമങ്ങളിലാണ് ഖത്തറും ഈജിപിതും അമേരിക്കയും. ഓഗസ്റ്റ് പതിനഞ്ചിന് ആരംഭിച്ച വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍ എങ്ങുമെത്തിയില്ല. അടുത്തയാഴ്ച പുതിയ ചര്‍ച്ചകള്‍ ആരംഭിക്കും എന്നാണ് സൂചന. ഇതിനായി അമേരിക്ക പുതിയ നിര്‍ദ്ദേശങ്ങള്‍ മുന്നോട്ട് വെയ്ക്കും എന്ന് വൈറ്റ് ഹൗസ് വ്യക്തമാക്കിയിട്ടുണ്ട്.
ഇസ്രയേലിനും ഹമാസിനും ഇടയില്‍ ഏതാനും പ്രശ്‌നങങ്ങള്‍ മാത്രമാണ് ഇനി പരിഹരിക്കാനുള്ളതെന്ന് അമേരിക്കന്‍ വിദേശകാര്യസെക്രട്ടറി ആന്റണി ബ്ലിങ്കന്‍ പറഞ്ഞു. ഗാസ ഈജിപിത് അതിര്‍ത്തിയിലെ ഫിലാഡെല്‍ഫി ഇടനാഴിയുടെ നിയന്ത്രണം സംബന്ധിച്ച തര്‍ക്കം അടക്കം സുപ്രധാനമായ ചില പ്രശ്‌നങ്ങള്‍ ആണ് ശേഷിക്കുന്നതെന്നും ആന്റണി ബ്ലിങ്കന്‍ വ്യക്തമാക്കി. ഇതിനൊപ്പം ബന്ദികളുടെയും പലസ്തീന്‍ തടവുകാരുടെയും മോചനം സംബന്ധിച്ച തര്‍ക്കങ്ങളും ശേഷിക്കുന്നുണ്ട് വരും ദിവസങ്ങളില്‍ മധ്യസ്ഥരാഷ്ട്രങ്ങള്‍ക്ക് ഇതിലും പരിഹാരം കഴിയും എന്നാണ് പ്രതീക്ഷ എന്നും ആന്റണി ബ്ലിങ്കന്‍ പറഞ്ഞു.
അതെസമ.ം ഗാസയ്ക്ക് പിന്നാലെ വെസ്റ്റ് ബാങ്കിലും ആക്രമണം ആരംഭിച്ച ഇസ്രയേല്‍ ജെനിനില്‍ നിന്നും പിന്‍വാങ്ങിയതായി പലസ്തീന്‍ ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. പ്ത്ത് ദിവസം നീണ്ടുനിന്ന ആക്രമണങ്ങള്‍ക്ക് ശേഷം ആണ് സൈന്യം പിന്‍വാങ്ങിയത്. ഇവിടെ ഇസ്രയേല്‍ ആക്രമണത്തില്‍ 22 പേരാണ് കൊല്ലപ്പെട്ടത്. നിരവധി റോഡുകളും കെട്ടിടങ്ങളും തകര്‍ക്കപ്പെടുകയും ചെയ്തു.