ദുബൈയില്‍ ഇന്നലെ ആരംഭിച്ച ഗള്‍ഫ് ഫുഡില്‍ വന്‍ ശന്ദര്‍ശകത്തിരക്ക്.5000-ല്‍ അധികം പ്രദര്‍ശകരാണ് ഇത്തവണ മേളയില്‍ പങ്കെടുക്കുന്നത്.ഇന്ത്യന്‍ സാന്നിധ്യവും ശക്തമാണ്.ദുബൈ വേള്‍ഡ് ട്രെയ്ഡ് സെന്ററിലാണ് പ്രദര്‍ശനം
ഭക്ഷ്യവിപണന രംഗത്തെ വന്‍കിട കമ്പനികള്‍ മുതല്‍ പുതുതലമുറക്കാര്‍ വരെ ഗള്‍ഫുഡിന്റെ മുപ്പതാം പതിപ്പില്‍ പങ്കെടുക്കുന്നുണ്ട്.ഗള്‍ഫ് ഫുഡിന്റെ ഇതുവരെയുള്ളതിലെ ഏറ്റവും വലിയ പതിപ്പാണ് ഇപ്പോള്‍ നടക്കുന്നത്.ഇരുപത്തിനാല് ഹാളുകളിലായി പതിമൂന്ന് ലക്ഷം ചതുരശ്രയടി വീസ്തീര്‍ണ്ണത്തിലാണ് ഗള്‍ഫ് ഫുഡ് നടക്കുന്നത്.മുഴുവന്‍ ഹാളുകളും തിങ്ങിനിറഞ്ഞാണ് സന്ദര്‍ശകര്‍.യുഎഇ വൈസ്പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തും ആദ്യദിനം ഗള്‍ഫ് ഫുഡില്‍ സന്ദര്‍ശനം നടത്തി.
മേളയില്‍ ഇന്ത്യന്‍ സാന്നിധ്യം എടുത്തുപറയേണ്ടത് തന്നെയാണ്.ഇന്ത്യയില്‍ നിന്നുള്ള 370 കമ്പനികള്‍ ആണ് ഇത്തവണ പങ്കെടുക്കുന്നത്.ഇന്ത്യന്‍ പവലിയന്‍ ഭക്ഷ്യസംസ്‌കരണ മന്ത്രി ചാരാഗ് പാസ്വാന്‍ ആണ് ഉദ്ഘാടനം ചെയ്തത്.ഇത്തവണ ആഖെ 129 രാജ്യങ്ങളില്‍ നിന്നുള്ള കമ്പനികള്‍ ആണ് ഗള്‍ഫ് ഫുഡില്‍ പങ്കെടുക്കുന്നത്.ആകെ 2000 കോടി ഡോളറിന്റെ ഇടപാടുകള്‍ ആണ് ഗള്‍ഫ് ഫുഡിന്റെ ഈ പതിപ്പില്‍ പ്രതീക്ഷിക്കുന്നത്.ഫെബ്രുവരി ഇരുപത്തിയൊന്ന് വെള്ളിയാഴ്ച മേള സമാപിക്കും.