Saturday, July 27, 2024
HomeNewsKeralaകേരളത്തിന് ഇന്ന് അറുപത്തി ഏഴാം പിറന്നാൾ

കേരളത്തിന് ഇന്ന് അറുപത്തി ഏഴാം പിറന്നാൾ

“ഭാരതമെന്നു കേട്ടാല്‍ അഭിമാനപൂരിതമാവണം അന്തരംഗംകേരളമെന്ന് കേട്ടാലോ തിളയ്ക്കണം ചോര നമുക്ക് ഞരമ്പുകളില്‍…” :വള്ളത്തോൾ

1947 ഇൽ ബ്രട്ടീഷ് സാമ്രാജ്യത്വ ശക്തികളുടെ അധീനതയില്‍ നിന്നും സ്വതന്ത്രമായ ശേഷം ഐക്യ കേരളത്തിനു വേണ്ടിയുള്ള പ്രക്ഷോഭങ്ങളുടെ ഫലമായി ഭാഷാടിസ്ഥാനത്തില്‍ സംസ്ഥാനങ്ങളെ പുന:സംഘടിപ്പിക്കാനുള്ള കേന്ദ്ര സർക്കാർ തീരുമാനം ഉണ്ടാകുന്നു. തിരുവിതാംകൂര്‍ കൊച്ചി രാജ്യങ്ങളും മദ്രാസ് പ്രസിഡന്‍സിയുടെ മലബാര്‍ പ്രദേശങ്ങളുമായി മലയാളം പ്രഥമ ഭാഷയായ സ്ഥലങ്ങളെല്ലാം കൂട്ടിചേര്‍ത്താണ് 1956 നവംബര്‍ ഒന്നിന് കേരളം എന്ന സംസ്ഥാനം രൂപവത്കരിച്ചത്. ഇന്ത്യയിലെ 14 സംസ്ഥാനങ്ങളില്‍ ഏറ്റവും ചെറുത്, പിന്നീട് ലോകത്തിന് തന്നെ മാതൃകയാകുന്ന വിധം വളർന്നത് ചരിത്രം. സമസ്ത മേഖലകളിലും നാം ഇന്ന് അനുഭവിക്കുന്ന ഈ മെച്ചപ്പെട്ട ചുറ്റുപാട് പലരുടെയും ഒരുപാട് നാളത്തെ വിയർപ്പിൻ്റെ ഫലമാണ്.

സ്വാതന്ത്ര്യം നേടി ഏഴ് പതിറ്റാണ്ടുകൾക്ക് ഇപ്പുറവും ഇന്നും വെള്ളവും വെളിച്ചവും എത്താത്ത, അടിസ്ഥാന സൗകര്യങ്ങൾ പോലും ഇല്ലാത്ത എത്രയോ കുഗ്രാമങ്ങൾ പല സംസ്ഥാനങ്ങളിലും ഉണ്ട്. എന്നാൽ വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങി ഒട്ടേറെ മേഖലകളിൽ കേരളം കൈവരിച്ച നേട്ടങ്ങൾ ലോകത്തിന് തന്നെ മാതൃകയാണ്. വിവിധ വിഷയങ്ങളിൽ ലോകശ്രദ്ധ ആകർഷിക്കുന്നു ഇന്ന് കേരളം എന്ന കൊച്ചുസംസ്ഥാനം. ലോകത്ത് ബാലറ്റിലൂടെ നിലവിൽ വന്ന രണ്ടാമത്തെ കമ്മ്യൂണിസ്റ്റ് മന്ത്രിസഭ കേരളത്തിലെ ഇഎംഎസ് സർക്കാരാണ്. രാജ്യത്ത് ആദ്യമായി നൂറ് ശതമാനം സാക്ഷരത കൈവരിച്ച സംസ്ഥാനം കേരളമാണ്. വിനോദസഞ്ചാര മേഖലയിലും സംസ്ഥാനം പുരോഗതിയുടെ പാതയിലാണ്.

കാടും പുഴകളും കായലും മലനിരകളും വയലേലകളും നിറഞ്ഞ മനോഹരമായ ഭൂപ്രകൃതി കേരളത്തെ വ്യത്യസ്തമാക്കുന്നു. കല,സംസ്‌കാരം സാഹിത്യം തുടങ്ങി നിരവധി മേഖലകളിൽ ഒട്ടേറെ ശ്രദ്ധേയമായ നേട്ടങ്ങൾ. കൊവിഡ് മഹാമാരിയെ പ്രതിരോധിക്കുന്നതിൽ കേരളം സ്വീകരിച്ച നടപടികൾ ലോകശ്രദ്ധ ആകർഷിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments