Monday, December 9, 2024
HomeNewsKeralaകുർബാന തര്‍ക്കം: മാർപ്പാപ്പ നിയോഗിച്ച പൊന്തിഫിക്കൽ ഡെലിഗേറ്റ് ആർച്ച് ബിഷപ് കൊച്ചിയിൽ

കുർബാന തര്‍ക്കം: മാർപ്പാപ്പ നിയോഗിച്ച പൊന്തിഫിക്കൽ ഡെലിഗേറ്റ് ആർച്ച് ബിഷപ് കൊച്ചിയിൽ

എറണാകുളം- അങ്കമാലി അതിരൂപതയിലെ വൈദികരും സഭ നേതൃത്വവുമായുള്ള തർക്ക പരിഹാരത്തിനായി മാർപാപ്പ നിയോഗിച്ച പൊന്തിഫിക്കൽ ഡെലിഗേറ്റ് ആർച്ച് ബിഷപ് സിറിൽ വാസിൽ കൊച്ചിയിൽ എത്തും. നെടുമ്പാശ്ശേരിയിൽ എത്തുന്ന വത്തിക്കാൻ പ്രതിനിധി എറണാകുളം അങ്കമാലി അതിരൂപത ആസ്ഥാനത്താണ് ആണ് എത്തുക. ഒരാഴ്ച കൊച്ചിയിൽ തങ്ങുന്ന ആർച്ച് ബിഷപ്പ് സഭയിലെ തർക്ക പരിഹാരങ്ങൾക്കുള്ള ചർച്ചകൾ നടത്തും.

എറണാകുളം- അങ്കമാലി അതിരൂപതയിൽ മാർപ്പാപ്പ നിർദ്ദേശിച്ച ഏകീകൃത കുർബാന നടത്തുന്നതുമായി ബന്ധപ്പെട്ട പ്രതിസന്ധി ആയിരിക്കും പ്രധാന ചർച്ച. സെന്റ് മേരീസ് ബസലിക്കയില്‍ ഏകീകൃത കുര്‍ബാന അര്‍പ്പിക്കാന്‍ നേരത്തെ ആര്‍ച്ച് ബിഷപ്പ് എത്തിയപ്പോള്‍ ഒരു വിഭാഗം തടഞ്ഞത് സംഘര്‍ഷത്തിന് കാരണമായിരുന്നു. പുതിയ അഡ്മിനിസ്ട്രേറ്റർ ബിഷപ്പ് ബോസ്കോ പുത്തൂരുമായി ചർച്ച നടക്കും. തുടർന്ന് വിവിധ വൈദികരെയും വത്തിക്കാൻ പ്രതിനിധി കാണുമെന്നാണ് സൂചന.

കുർബാന അടക്കമുള്ള വിഷയത്തിൽ അന്തിമതീരുമാനം ആർച്ച് ബിഷപ്പ് സിറിൽ വാസിലുമായി ആലോചിച്ച ശേഷം ആയിരിക്കും തീരുമാനിക്കുക. നേരത്തെ ഏകീകൃത കുർബാന നടപ്പാക്കാൻ ബസലിക്ക പള്ളിയിലെത്തിയ ആർച്ച് ബിഷപ്പ് സിറിൽ വാസിലിന് നേരെ വലിയ പ്രതിഷേധം ഉണ്ടായിരുന്നു. തര്‍ക്കം പരിഹരിച്ച് ഡിസംബര്‍ 25ന് മുന്‍പ് ഏകീകൃത കുര്‍ബാന നടപ്പിലാക്കണമെന്ന് മാര്‍പാപ്പ കര്‍ശന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. കൊച്ചിയിലേക്ക് പുറപ്പെടുന്നതിന് മുന്‍പ് ആര്‍ച്ച് ബിഷപ്പ് മാര്‍പാപ്പയെ നേരില്‍ കണ്ട് സംസാരിച്ചുവെന്നാണ് വിവരം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments