Saturday, July 27, 2024
HomeNewsGulfകുവൈത്തില്‍ വിരലടയാളം രേഖപ്പെടുത്തുന്നതിന് മൂന്ന് മാസം സമയം

കുവൈത്തില്‍ വിരലടയാളം രേഖപ്പെടുത്തുന്നതിന് മൂന്ന് മാസം സമയം

ബയോമെട്രിക് നിര്‍ബന്ധമാക്കിയ കുവൈത്തില്‍ വിരലടയാളം രേഖപ്പെടുത്തുന്നതിന് മൂന്ന് മാസം സമയം അനുവദിച്ചു. പ്രവാസികള്‍ ഉള്‍പ്പെടെ എല്ലാ പൗരന്മാരും മൂന്ന് മാസത്തിലുള്ളില്‍ ബയോമെട്രിക് എടുക്കണം. വിരലടയാളം രേഖപ്പെടുത്തുന്നതിന് വിവിധയിടങ്ങളില്‍ സൗകര്യമൊരുക്കിയതായും ആഭ്യന്തര മന്ത്രാലയം അറിയിച്ചു.മാര്‍ച്ച് ഒന്ന് മുതല്‍ മൂന്ന് മാസത്തിനുള്ളില്‍ പൗരന്മാരും പ്രവാസികളും ഉള്‍പ്പെടെ എല്ലാവരും വിരലടയാളം നല്‍കണമെന്നാണ് നിര്‍ദ്ദേശം.

ഈ കാലാവധിക്കുള്ളില്‍ വിരലടയാളം നല്‍കാത്തവരുടെ എല്ലാ ഇടപാടുകളും താല്‍കാലികമായി നിര്‍ത്തിവെക്കുമെന്നും ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നല്‍കി. ബയോമെട്രിക് സംവിധാനം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി അതിര്‍ത്തി ചെക്ക്‌പോയിന്റുകളിലും കുവൈത്ത് രാജ്യാന്തര വിമാനത്താവളത്തിലും വിരലടയാളം രേഖപ്പെടുത്തുന്നതിനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. ഇതിനു പുറമേ സ്വദേശികള്‍ക്കും ജിസിസി പൗരന്മാര്‍ക്കും വിവിധ ഡയറക്ടറേറ്റുകളില്‍ വിരലടയാളം രേഖപ്പെടുത്താം.

പ്രവാസികള്‍ക്ക് അലി സബാഹ് അല്‍ സലേം, ജഹ്‌റ മേഖലയിലെ വ്യക്തിഗത ഐഡന്റിഫിക്കേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റിലും വാണിജ്യ സമുച്ചയങ്ങളില്‍ ക്രമീകരിച്ചിട്ടുള്ള കൗണ്ടറുകളിലും വിവിധ മാളുകളിലും സേവനം ലഭ്യമാണെന്ന് ആഭ്യന്തര മന്ത്രാലയത്തിലെ ജനറല്‍ അഡ്മിനിസ്‌ട്രേഷന്‍ ഓഫ് സെക്യൂരിറ്റി റിലേഷന്‍സ് ആന്റ് മീഡിയ അറിയിച്ചു. ജനിവരിയില്‍ മാത്രം കുവൈത്ത് രാജ്യന്തര വിമാനത്താവളത്തില്‍ 26,238 പ്രാണ് ബയോമെട്രിക് രേഖപ്പെടുത്തിയത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments