സ്വദേശികളുടെ കുറഞ്ഞകുടിയേറ്റ നിരക്കില്‍ യുഎഇ ആഗോളതലത്തില്‍ ഒന്നാം സ്ഥാനത്ത് എന്ന് പഠനം. നൂറ് ശതമാനം ഇമാറാത്തികളും രാജ്യത്ത് തന്നെ തുടരാന്‍ ആഗ്രഹിക്കുന്നുവെന്നാണ് പഠനറിപ്പോര്‍ട്ടില്‍ പറയുന്നത്.ടോപ് മൂവിന്റെ പഠനറിപ്പോര്‍ട്ടില്‍ ആണ് യുഎഇയിലെ സ്വദേശികള്‍ മറ്റ് രാജ്യങ്ങളിലേക്ക് കുടിയേറുന്നതിനോട് താത്പരരല്ലെന്ന് വ്യക്തമാക്കുന്നത്. യുഎഇയിലെ 99.37 ശതമാനം ഇമാറാത്തികളും രാജ്യത്ത് തന്നെ ജീവിക്കാന്‍ ആഗ്രഹിക്കുന്നവരാണ്.
യുഎഇയിലെ ഉയര്‍ന്ന ജീവിതനിലവാരം ആണ് കുടിയേറ്റത്തോട് ഇമാറാത്തികള്‍ വിമുഖത കാട്ടാന്‍ കാരണം എന്നും പഠനറിപ്പോര്‍ട്ടില്‍ പറയുന്നു. വിവിധ രാജ്യങ്ങളുടെ ഡാറ്റാബേസില്‍ നിന്നുള്ള കുടിയേറ്റവിവരങ്ങള്‍ വിശകലനം ചെയ്താണ് ടോപ് മൂവ് പഠനറിപ്പോര്‍ട്ട് തയ്യാറാക്കിയത്. കുടിയേറ്റത്തോട് താത്പര്യമില്ലാത്ത ജനതയുള്ള പത്ത് രാഷ്ട്രങ്ങളുടെ പട്ടികയാണ് വിശകലനത്തിന്റെ അടിസ്ഥാനത്തില്‍ തയ്യാറാക്കിയത്.
പട്ടികയില്‍ രണ്ടാം സ്ഥാനത്ത് ജപ്പാനാണ്. ഇവിടുത്തെ 98.5 ശതമാനം ജനങ്ങളും മാതൃരാജ്യത്ത് തന്നെ തുടരാന്‍ താത്പര്യപ്പെടുന്നവര്‍ ആണ്. അമേരിക്കന്‍ ജനതയും മറ്റ് രാജ്യങ്ങളിലേക്കുള്ള കുടിയേറ്റത്തോട് താത്പര്യം പ്രകടിപ്പിക്കാത്തവരാണെന്ന് ടോപ് മൂവിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.