ജമ്മുകശ്മീരിലെ രജൗരി ജില്ലയില്‍ 45 ദിവസത്തിനിടയില്‍ 17 പേര്‍ മരിച്ച സംഭവത്തില്‍ ദുരൂഹതയില്ലെന്ന് റിപ്പോര്‍ട്ട്.സമീപത്തെ ജലസംഭരണിയില്‍ നിന്ന് കീടനാശിനിയുടെ അംശം കണ്ടെത്തി. ഈ വെള്ളം കുടിച്ചതാകാം മരണത്തിലേക്ക് നയിച്ചതെന്ന് ആണ് കേന്ദ്രസംഘത്തിന്റെ നിഗമനം.14 കുട്ടികള്‍ അടക്കം മൂന്ന് കുടുംബങ്ങളില്‍ നിന്നായി 17 പേരാണ് മരിച്ചത്. അജ്ഞാത രോഗത്തിനുള്ള സാധ്യത കേന്ദ്രം സംഘം തള്ളി. വൈറസോ ബാക്ടീരിയയോ അല്ല മരണത്തിന് കാരണം.
കേന്ദ്ര ആരോഗ്യമന്ത്രാലയ ഉദ്യോഗസ്ഥന്റെ നേതൃത്വത്തില്‍ വിവിധ മന്ത്രാലയങ്ങളില്‍ നിന്നുള്ള വിദഗ്ദ്ധര്‍ അടങ്ങിയ സംഘം ആണ് സംഭവത്തില്‍ അന്വേഷണം നടത്തുന്നത്.ഇവര്‍ നടത്തിയ പരിശോധനകളിലാണ് പ്രദേശത്തെ വെള്ളത്തില്‍ കീടനാശിനിയുടെ അംശം കണ്ടെത്തിയത്.രജൗരി ജില്ലയിലെ ബധാല്‍ ഗ്രാമത്തിലാണ് സംഭവം.