Monday, October 14, 2024
HomeNewsKeralaകരുവന്നൂരിൽ പിടിമുറുക്കി ഇ ഡി; ഒൻപതിടങ്ങളിൽ റെയ്ഡ്

കരുവന്നൂരിൽ പിടിമുറുക്കി ഇ ഡി; ഒൻപതിടങ്ങളിൽ റെയ്ഡ്

കരുവന്നൂർ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട കേസിൽ ഇ ഡി റെയ്ഡ്. തൃശ്ശൂരിലും എറണാകുളത്തുമായി ഒൻപത് ഇടങ്ങളിലാണ് റെയ്ഡ്. ഇന്നു പുലർച്ചെ കൊച്ചിയിൽനിന്നുള്ള ഇ.ഡി.യുടെ നാൽപ്പതംഗ സംഘമാണ് വിവിധയിടങ്ങളിലെ സർവീസ് സഹകരണ ബാങ്കുകളിലെത്തി പരിശോധന നടത്തുന്നത്. കരുവന്നൂർ സഹകരണ ബാങ്കുമായി ബന്ധപ്പെട്ട് നിരവധി ബിനാമി ഇടപാടുകൾ നടന്നു എന്ന് ഇ.ഡി. കണ്ടെത്തിയതിന്റെ തുടർച്ചയായാണ് പുതിയ പരിശോധനകൾ.

തട്ടിപ്പുപണം വെളുപ്പിക്കുന്നതിനും കൈമാറ്റം ചെയ്യുന്നതിനുമായി പ്രതികൾ മറ്റു സർവീസ് സഹകരണ ബാങ്കുകളെ ആശ്രയിച്ചിരുന്നതായി ഇ.ഡി. കണ്ടെത്തിയിരുന്നു. സതീഷ് കുമാർ ഒന്നരക്കോടിയോളം രൂപ അയ്യന്തോൾ ബാങ്കുവഴി വെളുപ്പിച്ചതായാണ് വിവരം. ഭാര്യയുടെയും ബന്ധുക്കളുടെയും പേരുകളിൽ ഉള്ള അഞ്ച് അക്കൗണ്ടുകളിലായി ഇയാൾ പണം നിക്ഷേപിച്ചു എന്നാണ് ഇ ഡി കണ്ടെത്തൽ. സതീഷ് കുമാറിനെ ചോദ്യം ചെയ്തതിൽനിന്നാണ് ഈ വിവരങ്ങൾ ലഭിച്ചത്. എ.സി. മെയ്തീനുമായി സതീശന് അടുത്ത ബന്ധമുണ്ടെന്നാണ് ഇ ഡി കണ്ടെത്തൽ. ഇ.ഡി. കസ്റ്റഡിയിലാണ് ഇയാൾ.

നാളെ മുൻമന്ത്രി എ.സി. മൊയ്തീനെ ചോദ്യം ചെയ്യാനിരിക്കേയാണ് ഇ.ഡി.യുടെ വ്യാപക പരിശോധന. കൂടുതൽ സി.പി.ഐ.എം. നേതാക്കൾ കേസിൽ ഉൾപ്പെട്ടിട്ടുണ്ടെന്നാണ് ഇ ഡി യുടെ ആരോപണം. നേരത്തേ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട പ്രതികളുടെയെല്ലാം വീടുകളിൽ ഒരേസമയം ഇ.ഡി. റെയ്ഡ് നടത്തിയിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments