ഔദ്യോഗിക സന്ദര്‍ശനത്തിനായി ഒമാന്‍ ഭരണാധികാരി സുല്‍ത്താന്‍ ഹൈതം ബിന്‍ താരിഖ് ശനിയാഴ്ച ഇന്ത്യയിലെത്തും. ആദ്യമായാണ് ഒമാന്‍ സുല്‍ത്താന്‍ ഇന്ത്യയില്‍ സന്ദര്‍ശനം നടത്തുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി, പ്രസിഡന്റ് ദ്രൗപതി മുര്‍മു മറ്റ് ഉന്നത ഉദ്യോസ്ഥരുമായും സുല്‍ത്താന്‍ കൂടിക്കാഴ്ച നടത്തും. രാഷ്ട്രപതി ദ്രൗപതി മുര്‍മുവിന്റെ ക്ഷണപ്രകാരമാണ് ഒമാന്‍ ഭരണാധികാരി സുല്‍ത്താന്‍ ഹൈതം ബിന്‍ താരിഖും മന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരുമടങ്ങുന്ന സംഘം ഇന്ത്യയിലെത്തുന്നത്. ശനിയാഴ്ചയാണ് ഒമാന്‍ ഭരണാധികാരിയുടെ ആദ്യ ഇന്ത്യ സന്ദര്‍ശനം.
ജി-20 ഉച്ചകോടിയില്‍ ഒമാന്‍ ഉപപ്രധാനമന്ത്രി അസദ് ബിന്‍ താരിഖ് ബിന്‍ തൈമൂര്‍ അല്‍ സെയ്ദായിരുന്നു രാജ്യത്തെ പ്രതിനിധീകരിച്ചത് എത്തിയത്. രാഷ്ട്രപതി ഭവനില്‍ ഒമാന്‍ ഭരണാധികാരിക്കും സംഘത്തിനും നല്‍കുന്ന സ്വീകണത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുക്കുമെന്നാണ് റിപ്പോര്‍ട്ട്. രാഷ്ട്രപതിക്ക് പുറമേ നരേന്ദ്രമോദിയുമായും മറ്റ് ഉന്നത ഉദ്യോഗസ്ഥരുമായും സുല്‍ത്താന്‍ കൂടിക്കാഴ്ച നടത്തും. അടുത്തിടെ ഇന്ത്യയും ഒമാനും തമ്മിലുള്ള ഉഭയകക്ഷി വ്യാപാര നിക്ഷേപ ബന്ധം മെച്ചപ്പെട്ടിരുന്നു. സ്വതന്ത്ര്യ വ്യാപാര കരാറുമായി ബന്ധപ്പെട്ട ചര്‍ച്ചകളും ഈ കൂടിക്കാഴ്ചയില്‍ ഉണ്ടാകുമെന്നാണ് സൂചന. സുല്‍ത്താന്റെ സന്ദര്‍ശനം ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധത്തിലെ സുപ്രധാന നാഴിക കല്ലായിരിക്കുമെന്നാണ് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം അറിയിച്ചത്.