Friday, December 13, 2024
HomeNewsKeralaഏകീകൃത സിവിൽകോഡിനെതിരെ പ്രതിഷേധിക്കാൻ യു ഡി എഫ് ; സി പി ഐ എം ക്ഷണം...

ഏകീകൃത സിവിൽകോഡിനെതിരെ പ്രതിഷേധിക്കാൻ യു ഡി എഫ് ; സി പി ഐ എം ക്ഷണം നിരസിച്ച ലീഗിന് അഭിനന്ദനം

ഏകീകൃത സിവിൽ കോഡിനെതിരെ പ്രതിഷേധിക്കാൻ യുഡിഎഫ് രംഗത്ത്. ജൂലൈ 29ന് തിരുവനന്തപുരത്ത് ബഹുസ്വരത സംഗമം സംഘടിപ്പിക്കും. എല്ലാ മതവിഭാഗങ്ങളെയും പങ്കെടുപ്പിക്കും. ജനപ്രതിനിധികളുടെയും യുഡിഎഫ് നേതാക്കളുടെയും നേതൃത്വത്തിൽ സംസ്ഥാനത്തുടനീളം വ്യാപിപ്പിക്കും. എല്ലാവരും ഒന്നിച്ച് നിന്നുകൊണ്ട് നീക്കത്തെ പ്രതിരോധിക്കണമെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശൻ ആവശ്യപ്പെട്ടു.

ബഹുസ്വരതയെ തകർക്കാനുള്ള എല്ലാ നീക്കത്തെയും പല്ലും നഖവുമുപയോഗിച്ച് തകർക്കാനുള്ള തീരുമാനമാണ് യുഡിഎഫ് എടുത്തിട്ടുള്ളത്. കോൺഗ്രസ്, മുസ്ലിം ലീഗ് പരിപാടികൾക്ക് മാറ്റമില്ലെന്നും സതീശന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ഏകീകൃത സിവില്‍ കോഡ് വേണ്ട എന്നതാണ് കോണ്‍ഗ്രസ് നിലപാട്. സി പി ഐഎം ദേശീയ സെമിനാറിലേക്ക് മുസ്ലിം ലീഗിനെ ക്ഷണിച്ചത് രാഷ്ട്രീയ ലക്ഷ്യം വച്ചാണ്. ക്ഷണം തള്ളിയ ലീഗിനെ യു ഡി എഫ് ഒന്നാകെ അഭിനന്ദിച്ചു. ഏകസിവില്‍കോഡില്‍ സി പി എമ്മുമായി ചേര്‍ന്നു ഒരു പരിപാടിയും ഇല്ലെന്നും വി ഡി സതീശൻ വ്യക്തമാക്കി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments