ഉംറ തീര്‍ത്ഥാടകര്‍ ഫെയ്‌സ് മാസ്‌ക്ക് ധരിക്കണം എന്ന് സുരക്ഷാ അതോറിട്ടിയുടെ നിര്‍ദ്ദേശം. പുണ്യസ്ഥലങ്ങള്‍ സന്ദര്‍ശിക്കുമ്പോള്‍ മാസ്‌ക്ക് ധരിക്കാനാണ് സൗദി ജനറല്‍ സെക്യൂരിറ്റി അതോറിട്ടിയുടെ നിര്‍ദ്ദേശം. സ്വന്തം സുരക്ഷയ്ക്കും മറ്റുള്ളവരുടെ സുരക്ഷയ്ക്കും മാസ്‌ക്ക് ധരിക്കുന്നതാണ് ഉചിതം എന്നും സുരക്ഷാ അഥോറിട്ടി നിര്‍ദ്ദേശം നല്‍കി. ഗ്രാന്‍ഡ് മോസ്‌ക്കിലും പ്രവാചകന്റെ പള്ളിയിലും മറ്റ് പുണ്യസ്ഥലങ്ങളിലും മാസ്‌ക്ക് ധരിക്കണം എന്നും അതോറിട്ടി നിര്‍ദ്ദേശം നല്‍കി