ലക്ഷക്കണക്കിന് പലസ്തീന്‍ അഭയാര്‍ത്ഥികള്‍ കഴിയുന്ന റഫായില്‍ ആക്രമണം നടത്താനുളള ഇസ്രയേല്‍ തീരുമാനത്തിന് എതിരെ അമേരിക്ക രംഗത്ത്. റഫായിലേക്കുള്ള സൈനിക നീക്കം ദുരന്തത്തില്‍ കലാശിക്കുമെന്ന് അമേരിക്ക മുന്നറിയിപ്പ് നല്‍കി. റഫായില്‍ രണ്ട് വീടുകള്‍ക്ക് നേരെ ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ എട്ട് പേര്‍ കൊല്ലപ്പെട്ടു.തെക്കന്‍ ഗാസ നഗരമായ റഫായില്‍ കരയുദ്ധത്തിന് തയ്യാറെടുക്കാന്‍ ആണ് ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹു സൈന്യത്തിന് നിര്‍ദ്ദേശം നല്‍കിയിരുക്കുന്നത്. ഇസ്രയേല്‍ ആക്രമണം ഭയന്ന് ഗാസയുടെ മറ്റ് ഭാഗങ്ങളില്‍ നിന്നും വീടുകള്‍വിട്ടിറങ്ങിയ ലക്ഷക്കണക്കിന് പലസ്തീനികളുടെ അഭയകേന്ദ്രം റഫാ.
ഇവിടെ പത്ത് ലക്ഷത്തിലധികം പേര്‍ കൂടാരങ്ങളിലും അഭയാര്‍ത്ഥി കേന്ദ്രങ്ങളിലുമായി താമസിക്കുന്നുണ്ടെന്നാണ് ഐക്യരാഷ്ട്രസഭയുടെ കണക്ക്. ഇവിടെ ഇസ്രയേല്‍ കരയുദ്ധം ആരംഭിച്ചാല്‍ അത് വന്‍ ദുരന്തമായി മാറും എന്നാണ് അമേരിക്കന്‍ വിദേശകാര്യവകുപ്പ് നല്‍കുന്ന സൂചന. റഫായിലെ സൈനിക നടപടിക്കായി ഇസ്രയേല്‍ ഗൗരവതരായ ഒരു ആസൂത്രണവും നടത്തിയതായി കാണുന്നിലെന്നും അമേരിക്കന്‍ വിദേശകാര്യവകുപ്പ് കുറ്റപ്പെടുത്തി. റഫായിലെ ആക്രമണത്തെ അമേരിക്ക ഒരു നിലയ്ക്കും പിന്തുണയ്ക്കില്ലെന്ന് വൈറ്റ് ഹൗസും അറിയിച്ചു. കരയുദ്ധത്തിന് തയ്യാറെടുക്കാന്‍ നെതന്യാഹു ആഹ്വാനം ചെയ്തതിന് പിന്നാലെ വ്യാഴാഴ്ച മുതല്‍ റഫായില്‍ ഇസ്രയേല്‍ സൈന്യം വ്യോമാക്രമണം ശക്തിപ്പെടുത്തിയിട്ടുണ്ട്. ഇസ്രയേല്‍ ടാങ്കുകള്‍ ആക്രമണം നടത്തുന്നതായാണ് റിപ്പോര്‍ട്ട്. റഫായിലെ രണ്ട് വീടുകള്‍ക്ക് നേരെ ഉണ്ടായ ആക്രമണത്തില്‍ എട്ട് പേര്‍ മരിക്കുകയും പതിനെട്ട് പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു.
റഫാ അതിര്‍ത്തിയില്‍ കൂടി ഇസ്രയേല്‍ ആക്രമണം ശക്തിപ്പെടുത്തിയാല്‍ ലക്ഷക്കണക്കിന് വരുന്ന പലസ്‌നീകള്‍ക്ക് പോകാന്‍ മറ്റിടങ്ങളിലാതാകും. ഗാസയില്‍ സഹായം എത്തിക്കുന്ന സന്നദ്ധസംഘടനകള്‍ കേന്ദ്രീകരിച്ചിരിക്കുന്നതും റഫായില്‍ ആണ്. അതെസമയം നാല് ദിവസം നീണ്ട പശ്ചിമേഷ്യന്‍ സന്ദര്‍ശനും പൂര്‍ത്തിയാക്കി അമേരിക്കന്‍ വിദേശകാര്യസെക്രട്ടറി ആന്റണി ബ്ലിങ്കന്‍ മേഖലയില്‍ നിന്നും മടങ്ങി.വെടിനിര്‍ത്തല്‍ അടക്കം ലക്ഷ്യമിട്ടത് ഒന്നും നടപ്പാക്കാന്‍ കഴിയാതെ ആണ് ബ്ലിങ്കന്‍ മടങ്ങിയത്.