അബുദബി: കഴിഞ്ഞ ദിവസം ഇറാഖില്‍ വിവാഹ പന്തലില്‍ ഉണ്ടായ തീ പിടുത്തത്തില്‍ വധുവും വരനും ഉള്‍പ്പെടെ നൂറിലേറെ പേരാണ് മരിച്ചത്. ഇറാഖിനോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുകയും തീപിടുത്തത്തിന് ഇരയായവര്‍ക്ക് അനുശോചനം അറിയിക്കുകയും ചെയ്യുന്നതായി യുഎഇ അറിയിച്ചു. ഇറാഖിലെ നിനവേ പ്രവിശ്യയിലാണ് തീ പിടുത്തമുണ്ടായത്. പടക്കത്തില്‍ നിന്നുമാണ് തീ പിടിച്ചത്. അപകടത്തില്‍ 150 ലേറെ പേര്‍ക്ക് പരിക്കേറ്റിറ്റുണ്ട്. ഇറാഖ് സര്‍ക്കാരിനോടും ജനങ്ങളോടും ദുരന്തത്തിന് ഇരയായവരുടെ കുടുംബങ്ങളോടും അനുശോചനം അറിയിക്കുന്നതായി വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ അറിയിച്ചു. അപകടമുണ്ടായതിനെ തുടര്‍ന്ന് പുറത്തു കടക്കാന്‍ ശ്രമിച്ച് തിക്കിലും തിരക്കിലുംപ്പെട്ട് നിരവധി ആളുകളാണ് മരിച്ചത്.