Saturday, July 27, 2024
HomeNewsGulfഇറക്കുമതി സാധനങ്ങള്‍ക്ക് നികുതി ഏര്‍പ്പെടുത്തി സൗദി അറേബ്യ

ഇറക്കുമതി സാധനങ്ങള്‍ക്ക് നികുതി ഏര്‍പ്പെടുത്തി സൗദി അറേബ്യ

ജിദ്ദ: വിദേശ രാജ്യങ്ങളില്‍ നിന്നും സൗദിയിലേക്ക് ഇറക്കുമതി ചെയ്യുന്ന സാധനങ്ങള്‍ക്ക് നികുതി ഏര്‍പ്പെടുത്താന്‍ തീരുമാനം. സൗദി സകാത് ടാക്‌സ് ആന്റ് കസ്റ്റംസ് അതോരിറ്റിയാണ് പുതിയ തീരുമനം സംബന്ധിപ്പ് അറിപ്പ് നല്‍കിയത്. മൂവായിരം റിയാലിന് മുകളില്‍ വിലയുള്ള ഉത്പങ്ങള്‍ക്കാണ് നികുതി നല്‍കേണ്ടി വരിക. വിദേശ രാജ്യങ്ങളില്‍ സന്ദര്‍ശനം നടത്തുന്നവര്‍ വിലപിടിപ്പുള്ള നിരവധി വസ്തുക്കള്‍ സൗദിയിലേക്ക് കൊണ്ടു വരുന്നതായി കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് പുതിയ നടപടി. മൂവായിരം റിലായിന് മുകളില്‍ വലിപിടിപ്പുള്ള വസ്തുക്കള്‍ രാജ്യത്തേക്ക് എത്തിച്ചാല്‍ നികുതി നല്‍കേണ്ടി വരും. സൗദി സകാത് ടാക്‌സ് ആന്റ് കസ്റ്റംസ് അതോരിറ്റിയാണ് ഇതു സംബന്ധിച്ച് ഉത്തരവ് പുറത്തിറക്കിയത്.

ഇറക്കുമതി ആഭ്യന്തര വിപണിയെ കൂടി ബാധിക്കുമെന്നതിനാലാണ് നികുതി ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചത്. വിലപിടിപ്പുള്ള വസ്തുക്കള്‍ കൊണ്ട് വരാന്‍ വിമാനത്താവളങ്ങള്‍, റോഡ് ചെക്ക് പോയിന്റുകള്‍, തുറമുഖങ്ങള്‍ എന്നീ പ്രവേശന കവാടങ്ങളില്‍ സത്യവാങ്മൂലം നല്‍കുകയും വേണം. സാധനങ്ങള്‍, വിലവിവരങ്ങള്‍ എന്നിവയാണ് സത്യവാങ്മൂലത്തില്‍ രേഖപ്പെടുത്തേണ്ടത്. പുതിയ നിയമത്തിന്റെ അടിസ്ഥാനത്തില്‍ പരിശോധനയും ആരംഭിച്ചു കഴിഞ്ഞു. കോടിക്കണക്കിന് റിയാല്‍ മൂല്യമുള്ള വസ്തുക്കള്‍ മറ്റ് വിദേശ രാജ്യങ്ങളില്‍ നിന്നും സൗദിയില്‍ എത്തിച്ചതായാണ് കസ്റ്റംസ് പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments