ഇന്ത്യ-യുഎഇ വാണിജ്യ-വ്യവസായ ബന്ധം കൂടുതല്‍ ദൃഢമാക്കി മുംബൈയില്‍ നടന്ന വ്യവസായ സംഗമം.നിരവധി സുപ്രധാന കരാറുകളില്‍ ആണ് ഇരുരാജ്യങ്ങളിലേയും സ്ഥാപനങ്ങള്‍ തമ്മില്‍ ഒപ്പുവെച്ചത്.അബുദബി കിരീടവകാശി ഷെയ്ഖ് ഖാലിദ് ബിന്‍ മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്റെ ഇന്ത്യാ സന്ദര്‍ശനത്തോട് അനുബന്ധിച്ച് യുഎഇ വാണിജ്യമന്ത്രാലയം ആണ് മുംബൈയില്‍ വ്യവസാ സംഗമം സംഘടിപ്പിച്ചത്. ഇന്ത്യന്‍ വാണിജ്യ-വ്യവസായ മന്ത്രാലയവുമായി സഹകരിച്ചായിരുന്നു സംഗമം. ഇരുരാജ്യങ്ങളിലും നിന്നുമുള്ള വ്യവസായികളുടെ പ്രതിനിധി സംഘം സംഗമത്തില്‍ പങ്കെടുത്തു.
ആരോഗ്യസുരക്ഷ,ബയോടെക്‌നോളജി,പുനരുപയോഗ ഊര്‍ജ്ജം,ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്,ലോജിസ്റ്റിക്‌സ് തുടങ്ങിയ മേഖലകളില്‍ ഊന്നിയാണ് സെപയുടെ കീഴില്‍ വ്യവസായ സംഗമം വിളിച്ചുചേര്‍ത്തത്. അബുദബി കിരീടവകാശിയുടെ സാന്നിധ്യത്തില്‍ നടന്ന സംഗമത്തില്‍ ഇരുരാജ്യങ്ങളിലേയും കമ്പനികളും സ്ഥാപനങ്ങളും തമ്മില്‍ സുപ്രധാന കരാറുകളില്‍ ഒപ്പുവെച്ചു.ഇന്ത്യയ്ക്കും യുഎഇയ്ക്കും ഇടയില്‍ വിര്‍ച്വല്‍ കോറിഡേര്‍ വികസിപ്പിക്കുന്നതിനുള്ള കരാറില്‍ അബുദബി പോര്‍ട്‌സ് ഗ്രൂപ്പും ഇന്ത്യന്‍ തുറമുഖവകുപ്പും തമ്മില്‍ ഒപ്പുവെച്ചു.യുഎഇ എയര്‍ക്രാഫ്റ്റ് മെയിന്റനന്‍സ് കമ്പനിയായ ഗ്ലോബല്‍ ജെറ്റ് ടെക്‌നിക് ഇന്ത്യന്‍ കമ്പനികളായ എയര്‍ഇന്ത്യ,ആകാശ എയര്‍, ഇന്റര്‍ഗ്ലോബല്‍ ഏവിയേഷന്‍ സര്‍വീസ് എന്നിവയുമായി സഹകരണകരാറില്‍ ഒപ്പുവെച്ചു. ഈ എയര്‍ലൈനുകളുടെ വിമാനങ്ങള്‍ക്ക് യുഎഇ വിമാനത്താവളങ്ങള്‍ അറ്റമുറ്റപ്പണി നടത്തുന്നതിനാണ് കരാര്‍.
യുഎഇയിലും ഇന്ത്യയിലും സ്വകാര്യമേഖലയില്‍ നിക്ഷേപ അവസരങ്ങള്‍ ശക്തിപ്പെടുത്തുന്നതിനുള്ള കരാറിലാണ് അബുദബി ചേമ്പര്‍ ഓഫ് കൊമേഴ്‌സും കോണ്‍ഫേഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രിയും ഒപ്പുവെച്ചത്.ഇന്ത്യയില്‍ നിന്നും ജൈവ ഉത്പന്നങ്ങളുടെ ഇറക്കുമതിക്ക് ലുലു ഗ്രൂപ്പും ഇന്ത്യാ സര്‍ക്കാരുമായി കരാറില്‍ ഒപ്പുവെച്ചു.യുഎഇ-ഇന്ത്യ വ്യാപാരം ഈ വര്‍ഷം ആദ്യ പകുതിയില്‍ 2820 കോടി ഡോളറായി വര്‍ദ്ധിച്ചെന്ന് യുഎഇ വിദേശവ്യാപാര സഹമന്ത്രി ഡോ.താനി ബിന്‍ അഹമ്മദ് അല്‍ സിയൂദി പറഞ്ഞു.ആഗോളതലത്തില്‍ വ്യാപാര വളര്‍ച്ച മാന്ദ്യത്തെ നേരിടുമ്പോള്‍ യുഎഇ-ഇന്ത്യ വ്യാപാരത്തില്‍ 9.8 ശതമാനം വളര്‍ച്ച കൈവരിച്ചതായി ഡോ.താനി ബിന്‍ അഹമ്മദ് അല്‍ സിയൂദി പറഞ്ഞു.