യുഎഇയില്‍ നിന്നും ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്ന താമസവീസക്കാര്‍
എമിറേറ്റ്‌സ് ഐ.ഡി കൈയില്‍ കരുതണം എന്ന് ട്രാവല്‍ എജന്‍സികള്‍.എമിറേറ്റ്‌സ് ഐ.ഡി കൈവശം ഇല്ലെങ്കില്‍ യാത്രമുടങ്ങുകയോ വൈകുകയോ ചെയ്യും എന്നാണ് മുന്നറിയിപ്പ്.
യുഎഇയില്‍ നിന്നും ഇന്ത്യയില്‍ എത്തുന്ന താമസവീസക്കാരില്‍ ചിലരുടെ മടക്കയാത്ര എമിറേറ്റ്‌സ് ഐഡി ഇല്ലാത്തതിന്റെ പേരില്‍ മുടങ്ങിയതിന്റെ പശ്ചാത്തലത്തില്‍ ആണ് ട്രാവല്‍ ഏജന്‍സികളുടെ മുന്നറിയിപ്പ്.പാസ്‌പോര്‍ട്ടില്‍ താമസവീസ സ്റ്റാമ്പ് ചെയ്യുന്നത് യുഎഇ അവസാനിപ്പിച്ചതിനാല്‍ ഇന്ത്യയിലെ വിമാനത്താവളങ്ങളില്‍ ഇമിഗ്രേഷന്‍ ഉദ്യോഗസ്ഥര്‍ എമിറേറ്റ്‌സ് ഐ.ഡി ആണ് താമസരേഖയായി ആവശ്യപ്പെടുന്നത്.
മംഗലാപുരം വിമാനത്താവളത്തില്‍ ഇന്ത്യന്‍ പ്രവാസി എമിറേറ്റ്‌സ് ഐ.ഡിക്ക് പകരം താമസവീസയുടെ ഡിജിറ്റല്‍ പകര്‍പ്പ് കാണിച്ചിട്ടും ഇമിഗ്രേഷന്‍ ഉദ്യോഗസ്ഥര്‍ യാത്രയ്ക്ക് അനുമതി നല്‍കിയില്ല. പിന്നീട് എമിറേറ്റ്‌സ് ഐഡി യുഎഇയില്‍ നിന്നും സ്വദേശത്ത് എത്തിച്ചതിന് ശേഷം ആണ് മടക്കയാത്ര സാധ്യമായത്.കേരളത്തില്‍ തിരുവനന്തപുരം വിമാനത്താവളത്തിലും എമിറേറ്റ്‌സ് ഐ.ഡി കൈവശമില്ലാതിരുന്ന പേരില്‍ യുഎഇ പ്രവാസിക്ക് യാത്ര മുടങ്ങിയെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. എമിറേറ്റ്‌സ് ഐ.ഡിയുടെയും വീസയുടെും ഡിജിറ്റല്‍ പകര്‍പ്പുകള്‍ കാണിച്ചിട്ടും യാത്രയ്ക്ക് അനുമതി ലഭിച്ചില്ല.
2022-ല്‍ ആണ് യുഎഇ ഐസിപി വീസ പാസ്‌പോര്‍ട്ടില്‍ സ്റ്റാമ്പ് ചെയ്യുന്നതിന് പകരം എമിറേറ്റ്ഡ്‌സ് ഐ.ഡി ഔദ്യോഗിക താമസരേഖയായി പ്രഖ്യാപിച്ചത്.