വിക്രം ലാന്‍ഡറില്‍നിന്ന് റോവര്‍ പ്രഗ്യാന്‍ ചന്ദ്രോപരിതലത്തിൽ ഇങ്ങിയതോടെ ചന്ദ്രന്റെ ലോകം അറിയാത്ത രഹസ്യങ്ങളുടെ ചുരുളഴിയ്ക്കുക എന്ന നിർണായക ദൗത്യം തുടങ്ങിക്കഴിഞ്ഞു. അശോക സ്തംഭവും ഐ എസ് ആർ ഒയുടെ ചിഹ്നവും ചന്ദ്രോപരിതലത്തിൽ പതിപ്പിച്ചാണ് റോവറിന്റെ യാത്ര. പ്രഗ്യാൻ റോവറിനു ഒരു ചന്ദ്ര ദിനമാണ് ആയുസ്സ്. അതായത് ഭൂമിയിലെ 14 ദിവസം.
26 കിലോഗ്രാം ഭാരമുള്ള പ്രഗ്യാൻ റോവറിൽരണ്ടു പരീക്ഷണ ഉപഗ്രഹങ്ങളാണ് ഉള്ളത്. ചന്ദ്രനിലെ മണ്ണിനെക്കുറിച്ച് പഠിക്കാനുള്ള LIBS (Laser Induced Breakdown Spectroscope) മൂലകങ്ങളെ കുറിച്ച് കൂടതല്‍ അറിയാനുള്ള APXS (Alpha Particle X-Ray Spectrometer) എന്നിവയാണ് റോവറിന് അകത്തെ രണ്ട് പേ ലേഡുകള്‍. പൂർണ്ണമായി സൗരോർജ്ജത്തില്‍ മാത്രമാണ് റോവറും ലാന്‍ഡറും പ്രവർത്തിക്കുന്നത്. ലാന്‍ഡറിലേക്ക് ലഭിക്കുന്ന വിവരങ്ങള്‍ ചന്ദ്രയാന്‍-2 ഓർബിറ്റർ വഴിയായിരിക്കും ഭൂമിയിലേക്ക് എത്തുക.
ലാന്‍ഡറിലും വിവര ശേഖരണത്തിനായുള്ള ഉപകരണങ്ങളുണ്ട്. ചന്ദ്രന്റെ ഉപരിതലത്തിലെ പ്ലാസ് സാന്നിധ്യം പഠിക്കാനുള്ള RAMBHA (Radio Anatomy of Moon Bound Hypersensitive ionosphere and Atmosphere) താപ വ്യതിയാനം പഠിക്കാന്‍ നിയോഗിക്കപ്പെട്ട ChaSTE (Chandra’s Surface Thermo physical Experiment), ചന്ദ്രന്റെ കുലുക്കങ്ങള്‍ പടിക്കാനുള്ള ILSA (Instrument for Lunar Seismic Activity) എന്നിവയോടൊപ്പം ഏക വിദേശ പേ ലോഡായി നാസയുടെ LRA (Laser Retroreflector Array) യും ലാന്‍ഡറില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.