Tuesday, June 24, 2025
HomeNewsKeralaആദ്യം സെമി ഹൈസ്പീഡ് റെയിൽ: മാറ്റങ്ങൾ നിർദ്ദേശിച്ച് ഇ ശ്രീധരൻ; റിപ്പോർട്ട് മുഖ്യമന്ത്രിക്ക് കൈമാറി

ആദ്യം സെമി ഹൈസ്പീഡ് റെയിൽ: മാറ്റങ്ങൾ നിർദ്ദേശിച്ച് ഇ ശ്രീധരൻ; റിപ്പോർട്ട് മുഖ്യമന്ത്രിക്ക് കൈമാറി

അതിവേഗ ട്രെയിൻ സംബന്ധിച്ച മാറ്റങ്ങൾ നിർദേശിച്ച് മെട്രോമാൻ ഇ ശ്രീധരന്‍റെ റിപ്പോർട്ട്. സിൽവർലൈൻ അതേപടി നടപ്പാക്കാനാകില്ലെന്നും പദ്ധതിയിൽ മാറ്റം വേണമെന്നും വ്യക്തമാക്കുന്ന റിപ്പോർട്ട് മുഖ്യമന്ത്രിക്ക് കൈമാറി. ഡൽഹിയിലെ കേരളത്തിന്‍റെ പ്രത്യേക പ്രതിനിധി കെ.വി. തോമസ് വഴിയാണ് മുഖ്യമന്ത്രിയ്ക്ക് റിപ്പോര്‍ട്ട് കൈമാറിയത്. വികസന കാര്യത്തില്‍ രാഷ്ട്രീയമില്ലെന്നും കെ.വി.തോമസ് ഡല്‍ഹിയില്‍ പറഞ്ഞു

പുതിയ പാതയെ ദേശീയ റെയില്‍പാതയുമായി ബന്ധിപ്പിക്കാന്‍ ബന്ധിപ്പിക്കാന്‍ കഴിയണം. നിലവിലെ സില്‍വര്‍ ലൈന്‍ ദേശീയ റെയില്‍പാതയുമായി ബന്ധിപ്പിക്കാന്‍ കഴിയില്ല. ബ്രോഡ്‌ഗേജ് സംവിധാനത്തിലേക്ക് മാറിയാലേ ഇത് സാധ്യമാകൂ. മംഗലാപുരം ഉള്‍പ്പടെ കേരളത്തിനു പുറത്തേക്കും ഹൈസ്പീഡ് പാത നീട്ടണം. എങ്കില്‍ മാത്രമേ പദ്ധതി പ്രായോഗികമാകൂ. ആദ്യം സെമി ഹൈസ്പീഡ് റെയില്‍ വേണമെന്നും പിന്നീട് ഇത് ഹൈസ്പീഡാക്കണമെന്നും ശ്രീധരന്‍ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments