അബുദബി: നിരവധി മാറ്റങ്ങളോടെയാണ് അല്‍ഹോസന്‍ ആപ്ലിക്കേഷന്റെ പരിഷ്‌ക്കരിച്ച പതിപ്പ് ആരോഗ്യ മന്ത്രാലയം പുറത്തിറക്കിയത്. കൊവിഡുമായി ബന്ധപ്പെട്ട പരിശോധനകള്‍ക്കും സമ്പര്‍ക്ക പട്ടികയിലുള്ളവരെ കണ്ടെത്തുന്നതിനും വേണ്ടിയായിരുന്നു ആരോഗ്യ മന്ത്രാലയം ആപ്പിന് രൂപം നല്‍കിയത്. നിലവില്‍ ഇത് വാക്‌സിനേഷനുകള്‍ക്ക് വേണ്ടിയുളള പ്ലാറ്റ്‌ഫോം ആയാണ് ഉപയോഗിക്കുന്നത്. കുട്ടികള്‍ ജനിക്കുന്നത് മുതല്‍ പതിനെട്ട് വയസ് വരെയുളള കാലഘട്ടത്തിലെ വാക്‌സിനേഷന്റെ സമഗ്രമായ വിവരങ്ങള്‍ ഇതില്‍ ലഭ്യമാണ്. വാക്‌സിനേഷന്‍ സ്റ്റാറ്റസ് കൃത്യമായി നിരീക്ഷിക്കാന്‍ മാതാപിതാക്കളെ സഹായിക്കുന്ന ഡിജിറ്റല്‍ സാങ്കേതിക വിദ്യയും ഇതിന്റെ പ്രത്യേകതയാണ്. വാക്‌സിനേഷന്‍ ശതമാനം ഉയര്‍ത്തുന്നതിനും ഇത് സഹായകരമാണ്. കൊവിഡ് പിടിമുറുക്കിയ രണ്ട് വര്‍ഷത്തോളം അബുദബിയില്‍ പിസിആര്‍ പരിശോധന നടത്തി അല്‍ഹോസന്‍ ആപ്ലിക്കേഷനില്‍ ഗ്രീന്‍ പാസ് നിര്‍ബന്ധമായിരുു. കൊവിഡ് നിയന്ത്രണങ്ങളില്‍ ഇളവ് നല്‍കിയിരുന്നെങ്കിലും ഗ്രീന്‍ പാസ് നിലനിന്നിരുന്നു. ഒരു വര്‍ഷം മുന്‍പാണ് പൊതു സ്ഥലങ്ങളില്‍ പ്രവേശിക്കാനായി ഗ്രീന്‍ പാസ് വേണമെന്ന നിബന്ധന നീക്കിയത്.