സിനിമാ മേഖലയിലെ ലൈംഗികാതിക്രമ പരാതികളില്‍ അന്വേഷണം വേണം എന്ന് നടന്‍ പൃഥ്വിരാജ്. കുറ്റക്കാരനെന്ന് കണ്ടെത്തിയാല്‍ മാതൃകാപരമായി ശിക്ഷിക്കപ്പെടണം. പരാതികള്‍ പരിഹരിക്കുന്നതില്‍ താരസംഘടനയായ അമ്മയ്ക്ക് വീഴ്ച സംഭവിച്ചിട്ടുണ്ടെന്നും പൃഥ്വിരാജ് പറഞ്ഞു.കൊച്ചിയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ആണ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് സ്ത്രീകളുടെ പരാതികളുടെ പരാതികള്‍ എന്നിയുമായി ബന്ധപ്പെട്ട നിലപാട് പൃഥ്വിരാജ് വ്യക്തമാക്കിയത്. നിലവിലെ ആരോപണങ്ങളില്‍ പഴുതടച്ച അന്വേഷണം വേണം എന്ന് പൃഥ്വിരാജ് ആവശ്യപ്പെട്ടു. ഇരകളുടെ പേരുകള്‍ മാത്രമാണ് സംരക്ഷിക്കപ്പെടേണ്ടത്. ആരോപണവിധേയരുടെ പേരുകള്‍ പുറത്ത് വിടുന്നതില്‍ നിയമതടസ്സമില്ലെന്നും പൃഥ്വിരാജ് പറഞ്ഞു.
പരാതികളില്‍ അന്വേഷണം നടത്തുന്നത് അടക്കം നിലവിലെ വിവാദങ്ങളില്‍ അമ്മയ്ക്ക് വീഴ്ച്ച സംഭവിച്ചു എന്ന കാര്യത്തില്‍ തര്‍ക്കമില്ല.ശക്തമായ ഇടപെടലുകള്‍ സംഘടനയുടെ ഭാഗത്ത നിന്നും ഉണ്ടാകണം. മലയാളസിനിമയം പവര്‍ഗ്രൂപ്പ് ഉണ്ടെന്നോ ഇല്ലെന്നോ തനിക്ക് പറയാന്‍ കഴിയില്ല.
മുന്‍പ് മലയാള സിനിമയില്‍ വിലക്ക് നേരിട്ടയാളാണ് താനെന്നും പ്രൃഥ്വിരാജ് പറഞ്ഞു. ജസ്റ്റിസ് ഹേമ കമ്മിറ്റിയുമായി ആദ്യം സംസാരിച്ചത് താനാണെന്നും സ്ത്രീസൗഹാര്‍ദപരമായ അന്തരീക്ഷ മലയാള സിനിമയില്‍ വേണമെന്ന അവശ്യമടക്കം മുന്നോട്ടുവെച്ചിരുന്നുവെന്നും പ്രൃഥ്വിരാജ് പറഞ്ഞു.