പൊതു സ്ഥലങ്ങളില്‍ അനുവാദം കൂടാതെ മറ്റുള്ളവരുടെ ചിത്രങ്ങള്‍ പകര്‍ത്തിയാല്‍ ഇനി തടവും പിഴയും. സൗദി പബ്ലിക് പ്രോസിക്യൂഷന്റെതാണ് ഉത്തരവ്. അനുവാദം കൂടാതെ ചിത്രങ്ങള്‍ പകര്‍ത്തുന്നത് സൈബര്‍ കുറ്റകൃത്യങ്ങളുടെ പരിധിയില്‍ ഉള്‍പ്പെടും.
പൊതു സ്ഥലങ്ങളില്‍ മറ്റുള്ളവരുടെ ചിത്രങ്ങള്‍ പകര്‍ത്തുവര്‍ക്ക് മുറിയിപ്പ് നല്‍കുകയാണ് സൗദി പബ്ലിക് പ്രോസിക്യൂഷന്‍. അനുവാദം കൂടാതെ മറ്റുള്ളവരുടെ ചിത്രങ്ങള്‍ പകര്‍ത്തിയാല്‍ ഒരു വര്‍ഷം വരെ തടവും അഞ്ച് ലക്ഷം റിയാല്‍ വരെ പിഴയുമാണ് ശിക്ഷ ലഭിക്കുക.
വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ആശുപത്രികള്‍, സ്വകാര്യ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളിലും മറ്റുള്ളവരെ ചിത്രീകരിക്കുന്നത് കുറ്റകരമാണ്. സാമൂഹിക മാധ്യമങ്ങളില്‍ ഉള്‍പ്പെടെ മറ്റുള്ളവരുടെ ചിത്രങ്ങള്‍ ദുരുപയോഗപ്പെടുത്തുന്നത് വ്യാപകമായതോടെയാണ് ഇത്തരം സംഭവങ്ങള്‍ സൈബര്‍ കുറ്റകൃത്യങ്ങളുടെ പരിധിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. താമസക്കാര്‍ക്കും സന്ദര്‍ശകര്‍ക്കും ഒരുപോലെ നിയമം ബാധകമാണെും സൗദി പബ്ലിക് പ്രോസിക്യൂഷന്‍ അറിയിച്ചു.