Saturday, July 27, 2024
HomeNewsGulfഅടുത്ത വര്‍ഷത്തെ വിശുദ്ധ റമദാന്‍: വ്രതശുദ്ധിയോടെ കാത്തിരിപ്പ്‌

അടുത്ത വര്‍ഷത്തെ വിശുദ്ധ റമദാന്‍: വ്രതശുദ്ധിയോടെ കാത്തിരിപ്പ്‌

അബുദബി: 2024 ലെ വിശുദ്ധ റമദാന്‍ മാസത്തിന് മാര്‍ച്ച് രണ്ടാം വാരം തുടക്കമാകുമെന്ന് യുഎഇയിലെ ജ്യോതിശാത്രജ്ഞരുടെ വിലയിരുത്തല്‍. ചെറിയപെരുന്നാള്‍ 2024 ഏപ്രില്‍ 10ന് വരാന്‍ സാധ്യതയുള്ളതായും വിദഗ്ധര്‍ അറിയിച്ചു. വ്രതാനുഷ്ടാനുങ്ങളോടെയും പ്രാര്‍ത്ഥനകളോടെയും വിശുദ്ധ മാസത്തെ വരവേല്‍ക്കാന്‍ കാത്തിരിക്കുകയാണ് ഇസ്ലാമിക മത വിശ്വാസികള്‍. ഇസ്ലാമിക ഹിജ്‌റി കലണ്ടര്‍ അടിസ്ഥാനമാക്കിയുള്ള ചന്ദ്രക്കലയുടെ ദര്‍ശനത്തെ അടിസ്ഥാനമാക്കിയാണ് യഥാര്‍ത്ഥ തീയതികള്‍ നിര്‍ണ്ണയിക്കുന്നത്. ഗ്രിഗോറിയന്‍ കലണ്ടറില്‍ നിന്ന് വ്യത്യസ്തമായി, ചന്ദ്രന്‍ കാണുന്ന സമയത്തെ ആശ്രയിച്ച് ഇസ്ലാമിക മാസങ്ങള്‍ 29 അല്ലെങ്കില്‍ 30 ദിവസങ്ങള്‍ നീണ്ടുനില്‍ക്കും. വിശുദ്ധ മാസത്തെ വരവേല്‍ക്കാന്‍ ഇനി ആറ് മാസത്തെ കാത്തിരിപ്പാണ്. ലോകമെമ്പാടുമുള്ള ഇസ്ലിമിക വിശ്വാസികള്‍ വര്‍ഷത്തിലെ ഏറ്റവും പവിത്രമായ മാസമായാണ് റമദാന്‍ കണക്കാക്കപ്പെടുന്നത്. വിശുദ്ധ ഖുര്‍ആന്‍ പാരായണവും, പകല്‍ സമയങ്ങളില്‍ ഭക്ഷണ പാനീയങ്ങള്‍ ഒഴിവാക്കിയും, ആത്മനിയന്ത്രണം നടത്തിയും ദൈവീക ബന്ധം ദൃഡമാക്കുകയാണ് ഈ സമയം. ഇസ്ലാമിക ഹിജ്‌റി കലണ്ടര്‍ അനുസരിച്ച്, നിലവില്‍ ഇത് സഫര്‍ മാസമാണ്. സഫറിന് ശേഷമുള്ള മാസം റാബി അല്‍ അവ്വല്‍ സെപ്റ്റംബര്‍ 16 ന് ആരംഭിക്കാന്‍ സാധ്യതയുണ്ടെന്നും ജ്യോതിശാസ്ത്ര വിദഗ്ധര്‍ വ്യക്തമാക്കുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments