Saturday, August 8, 2026
Home Blog Page 67

മൂന്ന് വര്‍ഷത്തിന് ശേഷം ധനക്കമ്മി നേരിട്ട് ഖത്തര്‍

0

മൂന്ന് വര്‍ഷത്തിന് ശേഷം ആദ്യമായി ധനക്കമ്മി നേരിട്ട് ഖത്തര്‍.ഈ വര്‍ഷം ആദ്യ പാദത്തില്‍ 500 ദശലക്ഷം റിയാലിന്റെ ധനക്കമ്മിയാണ് ഖത്തര്‍ നേരിട്ടത്.

ഈ വര്‍ഷം ആദ്യത്തെ മൂന്ന് മാസത്തെ ആകെ വരുമാനം 4940 കോടി റിയാലാണെന്നാണ് ഖത്തര്‍ ധനകാര്യമന്ത്രാലയം വ്യക്തമാക്കുന്നത്.ഇതില്‍ 4250 കോടി റിയാലും എണ്ണ വാതക മേഖലകളില്‍ നിന്നും ആണ്.ഊര്‍ജ്ജേതര മേഖലയില്‍ നിന്നും 690 കോടി റിയാലാണ് ആദ്യ പാദത്തിലെ വരുമാനം.വരുമാനത്തില്‍ കഴിഞ്ഞ വര്‍ഷത്തെ ആദ്യ പാദത്തെ അപേക്ഷിച്ച് ഏഴര ശതമാനത്തിന്റെ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.കഴിഞ്ഞ വര്‍ഷം ഇതെ കാലയളവില്‍ 206 കോടി റിയാലിന്റെ മിച്ചമുണ്ടായിരുന്ന സ്ഥാനത്താണ് ഇത്തവണ അന്‍പത് കോടിയുടെ കമ്മി നേരിട്ടത്.

ഈ വര്‍ഷം പ്രവര്‍ത്തനച്ചിലവിലും കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്.2.8 ശതമാനത്തിന്റെ കുറവാണ് ആദ്യ പാദത്തില്‍ രേഖപ്പെടുത്തിയിരിക്കുന്നത്.4990 കോടി റിയാലാണ് ആകെ ചിലവ്.ഇതില്‍ 1960 കോടി റിയാല്‍ ശമ്പളം ആണ്.1850 കോടി റിയാല്‍ പൊതുചെലവാണെന്നും ഖത്തര്‍ ധനകാര്യമന്ത്രാലയം അറിയിച്ചു.

ദുബൈയില്‍ വന്‍ റോഡ് വികസന പദ്ധതി

0

ജനസംഖ്യാ വര്‍ദ്ധനവിന് ആനുപാതികമായി ദുബൈയില്‍ വന്‍ റോഡ് വികസനപദ്ധതികള്‍ നടപ്പാക്കുന്നു.അന്‍പത്തിയേഴ് പദ്ധതികള്‍ ആണ് 2027-ഓട് കൂടി നടപ്പാക്കുക.ചില തിരക്കേറിയ പാതകളില്‍ യാത്രസമയത്തില്‍ എഴുപത്തിയഞ്ച് ശതമാനം വരെ കുറവ് വരുത്താന്‍ കഴിയും വിധത്തിലാണ് നവീകരണം

ദുബൈ കിരീടവകാശിയും യുഎഇ ഉപപ്രധാനമന്ത്രിയുമായ ഷെയ്ഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തുമിന്റെ മേല്‍നോട്ടത്തില്‍ ആണ് എമിറേറ്റില്‍ റോഡ് വികസനം നടപ്പാക്കുന്നത്.2040-ഓട് കൂടി എമിറേറ്റിലെ ജനസംഖ്യ എണ്‍പത് ലക്ഷമായി ഉയരും എന്നാണ് കണക്കാക്കുന്നത്.ഇതിന് ആനുപാതികമായിട്ടാണ് റോഡ് വികസനം നടപ്പാക്കുന്നത്.226 കിലോമീറ്റര്‍ ദൂരത്തില്‍ പുതിയ പാതകളും 115 പുതിയ പാലങ്ങളും നിര്‍മ്മിക്കുന്നതിന് ആണ് തീരുമാനം.ഗതാഗത വികസപദ്ധതികള്‍ ഷെയ്ഖ് ഹംദാന്‍ അടുത്തിടെ വിലയിരുത്തിയിരുന്നു.എമിറേറ്റിലെ പ്രധാനമേഖലകളെ കൂടുതല്‍ ബന്ധിപ്പിക്കുന്നതിനും ഗതാഗതതിരക്ക് കുറയ്ക്കുന്നതിനുമായി പതിനൊന്ന് പ്രാഥമിക റോഡ് ഇടനാഴികള്‍ നവീകരിക്കുന്നതിനുള്ള പദ്ധതിയുടെ ഭാഗമായിട്ടാണ് വികസനങ്ങള്‍.

ഉംസൂഖിം-അല്‍ ഖുദ്‌റ ഇടനാഴിയില്‍ പതിനാറ് കിലോമീറ്ററില്‍ ആണ് നവീകരണം.ഏഴായിരം മീറ്റര്‍ നീളത്തില്‍ പാലങ്ങളും തുരങ്ഹകളും നിര്‍മ്മിക്കും.പത്ത് ലക്ഷം താമസക്കാര്‍ക്ക് ഉപകാരപ്പെടുന്ന വികസനപദ്ധതി മൂന്ന് ഘട്ടങ്ങളായിട്ടാണ് നടപ്പാക്കുന്നത്.ഹെസ്സ സ്ട്രീറ്റ്,അല്‍ ഫേ റോഡ് ഇടനാഴി എന്നിവടങ്ങളിലും നവീകരണം നടപ്പാക്കും.റോഡ് വികസനത്തിന് ഒപ്പം സൈക്കിള്‍ ട്രാക്കുകളും വര്‍ദ്ധിപ്പിക്കുകയാണ് ദുബൈ.557 കിലോമീറ്റര്‍ സൈക്കള്‍ ട്രാക്ക് ഇതിനകം നിര്‍മ്മിച്ചുകഴിഞ്ഞു.100 കിലോമീറ്റര്‍ ദൂരത്തില്‍ നിര്‍മ്മാണം പുരോഗമിക്കുകയാണ്.ഇത് കൂടാതെ 145 കിലോമീറ്റര്‍ ദൂരത്തില്‍ കൂടി സൈക്കിള്‍ ട്രാക്ക് നിര്‍മ്മിക്കും.

യുഎഇയില്‍ പുതിയ മാധ്യമനിയമം പ്രാബല്യത്തില്‍ വന്നു

0


യുഎഇയില്‍ പുതിയ മാധ്യമനിയമം പ്രാബല്യത്തില്‍ വന്നു.മതവിശ്വാസത്തെ അപമാനിക്കുന്നതരത്തിലുള്ള ഉള്ളടക്കത്തിന് പത്ത്്് ലക്ഷം ദിര്‍ഹം ആണ് പിഴ.ഭരണകൂടസംവിധാനത്തോടുള്ള അനാദരവിന് അഞ്ച് ലക്ഷം ദിര്‍ഹവും പിഴ ലഭിക്കും.

മെയ് ഇരുപത്തിയൊന്‍പതിന് പ്രാബല്യത്തില്‍ വന്ന പുതിയ നിയമത്തില്‍ രാജ്യത്തെ മുഴുവന്‍ മാധ്യമപ്രവര്‍ത്തനങ്ങള്‍ക്കും കര്‍ശനമായ പ്രവര്‍ത്തന മാനദണ്ഡങ്ങള്‍ ആണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.മതവിശ്വാസത്തെ അപമാനിക്കുന്നത് മുതല്‍ ലൈസന്‍സ് ഇല്ലാതെയുള്ള പ്രവര്‍ത്തനങ്ങള്‍ വരെയുള്ള കുറ്റങ്ങള്‍ക്ക് ഒരു ദശലക്ഷം ദിര്‍ഹം വരെ ആണ് പിഴശിക്ഷ.ഇസ്ലാമികവിശ്വാസങ്ങളെയോ മറ്റ് മതങ്ങളെയോ അപമാനിക്കുന്നര്‍ക്കാണ് പത്ത് ലക്ഷം ദിര്‍ഹം പിഴ.സദാചാര ലംഘനം,വിനാശകരമായ ആശയങ്ങള്‍ പ്രോത്സാഹിപ്പിക്കല്‍ എന്നിവയ്ക്ക് ഒരു ലക്ഷം ദിര്‍ഹം വരെയാണ് പിഴ.കൊലപാതകവും മയക്കുമരുന്ന് ഉപയോഗവും അടക്കം കുറ്റകൃത്യങ്ങള്‍ക്ക് പ്രേരകമാകുന്ന ഉള്ളടക്കങ്ങള്‍ പ്രസിദ്ധീകരിക്കുന്ന സ്ഥാപനങ്ങള്‍ക്കും വ്യക്തികള്‍ക്കും ഒന്നരലക്ഷം ദിര്‍ഹം വരെയാണ് പിഴ.

ഭരണസംവിധാനത്തിന്റെയോ ദേശീയചിഹ്നങ്ങളുടെയോ അനാദരവിന് അന്‍പതിനായിരം ദിര്‍ഹം മുതല്‍ അഞ്ച് ലക്ഷം ദിര്‍ഹം വരെയാണ് പുതിയ നിയമപ്രകാരം പിഴ.രാജ്യത്തിന്റെ ആഭ്യന്തര-രാജ്യാന്തര നയങ്ങളെ അനാദരിച്ചാലും അഞ്ച് ലക്ഷം ദിര്‍ഹം വരെ പിഴ ലഭിക്കും.യുഎഇയുടെ വിദേശബന്ധങ്ങള്‍ക്ക് ഹാനികരമാകുന്നതോടെ ദേശീയ ഐക്യം തകര്‍ക്കുന്നതോ ആയ ഉള്ളടക്കം പ്രസിദ്ധീകരിച്ചാല്‍ രണ്ടരലക്ഷം ദിര്‍ഹവും പിഴ ലഭിക്കും.തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിച്ചാല്‍ പതിനായിരം ദിര്‍ഹം വരെയും പിഴ ലഭിക്കും.

കനത്ത ചൂട്:യുഎഇയില്‍ തൊഴിലാളികള്‍ക്ക് ഉച്ചവിശ്രമം പ്രഖ്യാപിച്ചു

0

യുഎഇയില്‍ തുറസ്സായ സ്ഥലങ്ങളില്‍ തൊഴിലെടുക്കുന്നവര്‍ക്ക് ഉച്ചവിശ്രമം പ്രഖ്യാപിച്ചു.ജൂണ്‍ പതിനഞ്ചിന് ഉച്ചവിശ്രമം പ്രാബല്യത്തില്‍ വരും.ഉച്ചക്ക്് രണ്ടര മണിക്കൂര്‍ സമയം ആണ് തൊഴിലാളികള്‍ക്ക് വിശ്രമം അനുവദിക്കേണ്ടത്്.

ജൂണ്‍ പതിനഞ്ച് മുതല്‍ മൂന്ന് മാസക്കാലത്തേക്കാണ് ഈ സമയത്ത് തൊഴിലാളികള്‍ക്ക് വിശ്രമം അനുവദിക്കേണ്ടത്.
ഉച്ചക്ക് പന്ത്രണ്ടര മുതല്‍ ഉച്ചതിരിഞ്ഞ് മൂന്ന് മണി വരെയാണ് ഉച്ചവിശ്രമം.തുറസ്സായ സ്ഥലത്ത് ജോലി ചെയ്യുന്നവര്‍ക്ക് കൊടുംചൂടില്‍ നിന്നും സംരക്ഷണം നല്‍കുന്നതിന് യുഎഇ ഇത് ഇരുപത്തിയൊന്നാമത് വര്‍ഷം ആണ് ഉച്ചവിശ്രമം പ്രഖ്യാപിക്കുന്നത്.തൊഴിലാളികള്‍ക്ക് വിശ്രമം അനുവദിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിന് പരിശോധനകള്‍ നടത്തുമെന്ന് യുഎഇ മാനവവിഭവശേഷി മന്ത്രാലയം അറിയിച്ചു.

നിയമലംഘിച്ച് തൊഴിലാളികളെ കൊണ്ട് പണിയെടുപ്പിക്കുന്നര്‍ക്ക് പിഴ ശിക്ഷ ലഭിക്കും.ഒരു തൊഴിലാളിക്ക് അയ്യായിരം ദിര്‍ഹം എന്ന നിലയിലായിരിക്കും പിഴ.കൂടുതല്‍ തൊഴിലാളികള്‍ ഉണ്ടെങ്കില്‍ പരമാവധി അന്‍പതിനായിരം ദിര്‍ഹം വരെയായിരിക്കും പിഴ എന്ന് മാനവവിഭവശേഷിമന്ത്രാലയം അറിയിച്ചു.

കോവിഡ് മാര്‍ഗ്ഗനിര്‍ദ്ദേശം പുറത്തിറക്കി കേരളം

0

കേരളത്തില്‍ കോവിഡ് രോഗികളുടെ എണ്ണം കൂടുന്നതിന്റെ പശ്ചാത്തലത്തില്‍ മാര്‍ഗ്ഗനിര്‍ദ്ദേശം പുറത്തിറക്കി ആരോഗ്യവകുപ്പ്.പൊതുസ്ഥലത്ത് മാസ്‌ക്ക് ഉപയോഗം പ്രോത്സാഹിപ്പിക്കണം എന്നാണ് നിര്‍ദ്ദേശം.പരിശോധനയും വര്‍ദ്ധിപ്പിക്കണം.

കോവിഡ് രോഗികളുടെ എണ്ണം വീണ്ടും കൂടുന്നതിന്റെ പശ്ചാത്തലത്തില്‍ ജാഗ്രത കടുപ്പിക്കുകയാണ് കേരളം.ആശുപത്രികളില്‍ രോഗലക്ഷണങ്ങളോടെ എത്തുന്ന എല്ലാവരേയും കോവിഡ് പരിശോധനയ്ക്ക് വിധേയമാക്കണം എന്നാണ് ആരോഗ്യവകുപ്പ് പുറത്തിറക്കിയ മാര്‍ഗ്ഗനിര്‍ദ്ദേശത്തില്‍ പറയുന്നത്.പൊതുസ്ഥലങ്ങളില്‍ മാസ്‌ക് ഉപയോഗം പ്രോത്സാഹിപ്പിക്കാനും നിര്‍ദ്ദേശം ഉണ്ട്.ആശുപത്രികളില്‍ കൂട്ടിരിപ്പുകാര്‍ അടക്കം എല്ലാവരും മാസ്‌ക് ധരിക്കണം.രോഗം ഗുരുതരമാകാന്‍ സാധ്യതയുള്ളവര്‍ മാസ്‌ക്ക് ധരിച്ചേ പുറത്തിറങ്ങാവു എന്നും നിര്‍ദ്ദേശത്തില്‍ പറയുന്നു.കോവിഡ് ബാധിച്ച് ഒരു മരണം കൂടി കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.ഒരു എണ്‍പതുകാരനാണ് മരിച്ചത്.രാജ്യത്ത് ഏറ്റവും അധികം ആക്ടിവ് കേസുകള്‍ ഉളളത് കേരളത്തില്‍ ആണ്.

1416 രോഗികളാണ് നിലവില്‍ ഉള്ളത്.ഇന്ത്യയില്‍ ആക്ടീവ് കോവിഡ് കേസുകള്‍ 4026 ആയി ഉയര്‍ന്നു.രാജ്യത്ത് ഇരുപത്തിനാല് മണിക്കൂറുകള്‍ക്കിടയില്‍ അറുപത്തിയഞ്ച് പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു.മഹാരാഷ്ട്രയില്‍ 494 പേര്‍ക്കും ഗുജറാത്തില്‍ 397 പേര്‍ക്കും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

കേരളത്തില്‍ അതിതീവ്ര മഴ തുടരുന്നു; മഴക്കെടുതിയില്‍ വിവിധ ജില്ലകളില്‍ വ്യാപകനാശനഷ്ടം

0

കേരളം: അതിതീവ്ര മഴയില്‍ വിവിധ ജില്ലകളില്‍ വ്യാപകനാശം ഉണ്ടായി. നദികളില്‍ ജലനിരപ്പുയരുന്നതിനാല്‍ തീരപ്രദേശത്ത് കനത്ത ജാഗ്രതാ നിര്‍ദേശമാണ് പുറപ്പെടുവിച്ചിരിക്കുന്നത്. ബംഗാള്‍ തീരത്തിന് സമീപം തീവ്ര ന്യൂനമര്‍ദം അതിതീവ്ര ന്യൂനമര്‍ദമായതോടെയാണ് മഴ ശക്തി പ്രാപിച്ചത്. ശക്തമായ കാറ്റില്‍ പലയിടങ്ങളിലും വീടുകള്‍ തകര്‍ന്നു. മുന്നൂറോളം കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചെന്നാണ് കണക്ക്. വിഴിഞ്ഞം തീരത്ത് മത്സ്യബന്ധനത്തിന് പോയ വള്ളം മുങ്ങി ഒരാള്‍ മരിച്ചു. റോഡുകളില്‍ വെള്ളം കയറി. പലയിടങ്ങളിലും റോഡിലേക്ക് മണ്ണിടിഞ്ഞും മരം വീണും ഗതാഗതം തടസപ്പെട്ടു. ട്രെയിന്‍ ഗതാഗതവും താറുമാറായി. വിവിധ ജില്ലകളില്‍ തീവ്ര അതിതീവ്ര മഴ മുന്നറിയിപ്പ് തുടരുകയാണ്. കനത്ത മഴയെ തുടര്‍ന്ന് സംസ്ഥാനത്തെ നദികളില്‍ ജലനിരപ്പ് ഉയര്‍ന്നു. നദീതീരങ്ങളില്‍ തീവ്രത അനുസരിച്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. നദികളില്‍ ഇറങ്ങാനോ നദി മുറിച്ചുകടക്കാനോ പാടില്ലെന്ന് കര്‍ശന നിര്‍ദേശം. തീരത്തോട് ചേര്‍ന്ന് താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണം. ഉയര്‍ന്ന തിരമാലയ്ക്കും ശക്തമായ കാറ്റിനും സാധ്യത പ്രവചിക്കുന്നുണ്ട്.

ഡെലിവറി സേവനങ്ങള്‍ക്ക് നിയന്ത്രണം; രാവിലെ പത്ത് മുതല്‍ ഉച്ചകഴിഞ്ഞ് 3.30 വരെ

0

ഖത്തര്‍: ഉച്ചസമയത്തെ ഇരുചക്ര വാഹന ഡെലിവറി സേവനങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തി ഖത്തര്‍ തൊഴില്‍ മന്ത്രാലയം. രാവിലെ പത്ത് മുതല്‍ ഉച്ച കഴിഞ്ഞ് 3.30 വരെയാണ് നിയന്ത്രണം. ജൂണ്‍ ഒന്നിന് പുതിയ നിയന്ത്രണം പ്രാബല്യത്തില്‍ വരും. രാജ്യത്ത് താപനില 47 ഡിഗ്രി സെല്‍ഷ്യസ് മുതല്‍ 49 ഡിഗ്രി സെല്‍ഷ്യസ് വരെ എത്തിയതോടെയാണ് പുതിയ നിയന്ത്രണം. കനത്ത ചൂടില്‍ ഇരുചക്ര വാഹനങ്ങളില്‍ ഡെലിവറി ചെയ്യുന്ന തൊഴിലാളികളുടെ ആരോഗ്യ സുരക്ഷ കണക്കിലെടുത്താണ് തൊഴില്‍ മന്ത്രാലയം നിയന്ത്രണം ഏര്‍പ്പെടുത്തിയത്. ജൂണ്‍ ഒന്ന് മുതല്‍ സെപ്റ്റംബര്‍ 15 വരെ നിയന്ത്രണം തുടരുമെന്ന് മന്ത്രാലയം അറിയിച്ചു. കനത്ത ചൂടില്‍ സൂര്യാഘാതം, ഉഷ്ണ സമ്മര്‍ദ്ദം പോലുള്ള അപകടങ്ങളില്‍ നിന്നും ഡെലിവറി ജീവനക്കാരെ സംരക്ഷിക്കുന്നതിനാണ് പുതിയ പ്രഖ്യാപനം. കടുത്ത ചൂടിലും ജോലി ചെയ്യാന്‍ നിര്‍ബന്ധിതരാകുന്ന തൊഴിലാളികള്‍ക്ക് ഏറെ ആശ്വാസമായാണ് തൊഴില്‍ മന്ത്രാലയത്തിന്റെ തീരുമാനം. വേനല്‍ചൂട് കനത്തതോടെ ജൂണ്‍ ഒന്ന് മുതല്‍ പുറം ജോലികള്‍ക്ക് ഉച്ചവിശ്രമ നിയമം മന്ത്രാലയം പ്രഖ്യാപിച്ചിരുന്നു. രാവിലെ 10 മുതല്‍ ഉച്ച കഴിഞ്ഞ് 3.30 വരെയാണ് പുറം ജോലികളിലെ നിയന്ത്രണം.

ആള്‍മാറാട്ടം നടത്തി മോഷണം, പ്രതികള്‍ക്ക് ശിക്ഷ വിധിച്ച് ദുബൈ കോടതി

0

ദുബൈ: ഒരു ഗള്‍ഫ് പൗരനും, അഞ്ച് ഏഷ്യന്‍ പൗരന്മാര്‍ക്കുമാണ് ശിക്ഷ വിധിച്ചത്. ദുബൈ ഫസ്റ്റ് ഇന്‍സ്റ്റന്‍സ് കോടതിയുടെ വിധി അപ്പീല്‍ കോടതിയും, സുപ്രീം കോടതിയും ശരിവെച്ചു. 14,22,000 ദിര്‍ഹം പിഴയും മൂന്ന് വര്‍ഷം തടവുമാണ് ശിക്ഷ. ശിക്ഷാ കാലാവധി പൂര്‍ത്തിയാക്കി ശേഷം ഏഷ്യന്‍ പൗരന്മാരെ നാടുകടത്തുന്നതിനും കോടതി ഉത്തരവിട്ടു. യുഎഇിലെ ഒരു ജനറല്‍ ട്രേഡിങ് കമ്പനിയിലാണ് പ്രതികള്‍ മോഷണം നടത്തിയത്. ആള്‍മാറാട്ടം നടത്തി എത്തിയ പ്രതികള്‍ ജീവനക്കാരെ മര്‍ദ്ദിക്കുകയും വലിയ തുക അപഹരിക്കുകയും ചെയ്തിരുന്നു. പരമ്പരാഗത ഗള്‍ഫ് വേഷം ധരിച്ച് എത്തിയ പ്രതികളിലൊരാള്‍ ദുബൈ ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റിലെ അംഗമാണെന്ന് അറിയിച്ചാണ് സ്ഥാപനത്തില്‍ പ്രവേശിച്ചത്. തുടര്‍ന്ന് ഒപ്പം എത്തിയ മറ്റുള്ളവര്‍ സൈനികരാണെന്ന് അറിയിച്ച് തിരിച്ചറിയില്‍ കാര്‍ഡ് കാണിച്ചു. തുടര്‍ന്ന് ജീവനക്കാരെ തടഞ്ഞു വെച്ച് സ്ഥാപനത്തില്‍ നിന്നും അഞ്ച് ലക്ഷം ദിര്‍ഹം അപഹരിക്കുകയായിരുന്നു.

ബലിപെരുന്നാള്‍:യുഎഇയില്‍ സ്വകാര്യമേഖലയ്ക്കും നാല് ദിവസം അവധി

0

യുഎഇയില്‍ ബലിപെരുന്നാളിന് സ്വകാര്യമേഖലയ്ക്ക് നാല് ദിവസം അവധി.ജൂണ്‍ അഞ്ച് വ്യാഴാഴ്ച മുതല്‍ ആണ് അവധി ലഭിക്കുക.സര്‍ക്കാര്‍ ജീവനക്കാര്‍ക്കും നാല് ദിവസത്തെ അവധിയാണ് ലഭിക്കുക.

യുഎഇ മാനവവിഭവശേഷി സ്വദേശിവത്കരണ മന്ത്രാലയം ആണ് സ്വകാര്യമേഖലയ്ക്കുള്ള ബലിപെരുന്നാള്‍ അവധി പ്രഖ്യാപിച്ചത്.അറഫ ദിനമായ ജൂണ്‍ അഞ്ച് വ്യാഴാഴ്ച മുതല്‍ ജൂണ്‍ എട്ട് ഞായറാഴ്ച വരെയാണ് അഴധി.വാരാന്ത്യ അവധി ഉള്‍പ്പടെയാണ് സ്വകാര്യമേഖലയ്ക്ക് നാല് ദിവസത്തെ അവധി ലഭിക്കുക.

ജൂണ്‍ ആറ് വെള്ളിയാഴ്ചയാണ് ബലിപെരുന്നാള്‍.സര്‍ക്കാര്‍ മേഖലയ്ക്കുള്ള അവധി ഇന്നലെ ഫെഡറല്‍ ഗവണ്‍മെന്റ് ഹ്യൂമന്‍ ഡെലവപ്‌മെന്റ് അതോറിട്ടി പ്രഖ്യാപിച്ചിരുന്നു.ജൂണ്‍ അഞ്ച് വ്യാഴാഴ്ച മുതല്‍ രാജ്യത്തെ സര്‍ക്കാര്‍ സ്ഥാപനങ്ങളും മന്ത്രാലയങ്ങളും പ്രവര്‍ത്തിക്കില്ല.ബലിപെരുന്നാള്‍ അവധികള്‍ക്ക് ശേഷം ജൂണ്‍ ഒന്‍പത് തിങ്കളാഴ്ച്ചയാകും ഓഫീസുകളുടെ പ്രവര്‍ത്തനം പുനരാരംഭിക്കുക.

സുരക്ഷിതനഗരങ്ങളുടെ പട്ടികയില്‍ അബുദബി മുന്‍നിരയില്‍

0

ജീവിതനിലവാര സൂചികയില്‍ ലോകനഗരങ്ങളടെ പട്ടികയില്‍ അബുദബി മുന്‍നിരയില്‍ എന്ന് സര്‍വ്വേഫലം.സുരക്ഷയുടെ കാര്യത്തിലും യുഎഇയുടെ തലസ്ഥാന എമിറേറ്റ് മുന്‍പന്തിയില്‍ ആണ്.

അബുദബി സാമുഹ്യവികസന വകുപ്പ് നടത്തിയ അഞ്ചാമത് ജീവിതനിലവാര സര്‍വ്വേയില്‍ ആണ് കണ്ടെത്തല്‍.രാത്രിയിലും ഒറ്റയ്ക്ക് സുരക്ഷിതമായി നടക്കാന്‍ കഴിയുന്ന നഗരം ആണ് അബുദബി എന്നാണ് സര്‍വ്വേയില്‍ പങ്കെടുത്ത 93.6 ശതമാനം പേര്‍ അഭിപ്രായപ്പെട്ടത്.190 രാജ്യക്കാരായ ഒരു ലക്ഷത്തിലധികം പേരാണ് സര്‍വ്വേയില്‍ പങ്കെടുത്തത്.സന്തോഷസൂചിക പത്തില്‍ 7.74 ആയി ഉയര്‍ന്നു.അതെസമയം തൊഴില്‍-ജീവിത സന്തുലിതാവസ്ഥയുടെ കാര്യത്തില്‍ കൂടുതല്‍ മെച്ചപ്പെടേണ്ടതുണ്ടെന്നാണ് സര്‍വ്വേഫലങ്ങള്‍ സൂചിപ്പിക്കുന്നത്.തൊഴില്‍സമയം ശരാശരിയേക്കാള്‍ കൂടുതലാണ്.

പതിനാല് സാമൂഹിക ക്ഷേമസൂചകങ്ങളെ അടിസ്ഥാനപ്പെടുത്തിയാണ് അബുദബി സാമൂഹ്യവികസന വകുപ്പ് സര്‍വ്വേ നടത്തിയത്.ആഗോളതലത്തിലുള്ള മറ്റ് പലസര്‍വ്വേകളിലും സൂചികകളിലും അബുദബി ജീവിത നിലവാരത്തിന്റെ കാര്യത്തിലും
സുരക്ഷയിലും എല്ലാം അബുദബി മുന്‍നിരയിലാണ്.ജനങ്ങളുടെ ജീവിതനിലവാരവും സന്തോഷവും വര്‍ദ്ധിപ്പിക്കുന്നതിന് ഭരണകൂടം സ്വീകരിക്കുന്ന നടപടികള്‍ ആണ് ഇതിന് പിന്നിലെന്ന് അബുദബി സാമുഹ്യവികസന വകുപ്പ് അറിയിച്ചു.