Saturday, August 8, 2026
Home Blog Page 63

ഓപ്പറേഷന്‍ സിന്ധു:കൂടുതല്‍ ഇന്ത്യക്കാരെ തിരികെ എത്തിക്കുന്ന നടപടി പുരോഗമിക്കുന്നു

0

ഇസ്രയേല്‍-ഇറാന്‍ സംഘര്‍ഷം തുടരുന്ന സാഹചര്യത്തില്‍ ഓപ്പറേഷന്‍ സിന്ധു പുരോഗമിക്കുന്നു.കൂടുതല്‍ ഇന്ത്യക്കാരെ തിരികെ നാട്ടിലെത്തിച്ചു.ഇസ്രയേല്‍-ഇറാന്‍ സംഘര്‍ഷം രൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ ഇരുരാജ്യങ്ങളിലുമുള്ള ഇന്ത്യക്കാരെ തിരികെയെത്തിക്കാനുള്ള നടപടികള്‍ ഊര്‍ജിതമായി തുടരുകയാണ്.ഇറാനില്‍ നിന്നുള്ള ഇന്ത്യക്കാരെ തിരികെ എത്തിക്കുന്ന ഓപ്പറേഷന്‍ സിന്ധുവിലൂടെ ഇന്ത്യയിലേക്ക് മടങ്ങിയെത്തിയവരില്‍ വിദ്യാര്‍ത്ഥികളും തീര്‍ത്ഥാടകരും ഉള്‍പ്പെടും.ഇറാനിലെ എല്ലാ ഇന്ത്യക്കാരേയും ഒഴിപ്പിക്കുകയാണ് ലക്ഷ്യമെന്ന് ഇന്ത്യന്‍ എംബസി വ്യക്തമാക്കി.ഇറാനില്‍ കുടുങ്ങി കിടക്കുന്ന ഇന്ത്യക്കാര്‍ ടെലഗ്രാം വഴിയോ ഹെല്‍പ്ലൈന്‍ നമ്പറുകളിലോ ബന്ധപ്പെടണമെന്ന് നിര്‍ദേശം.അതേസമയം ഇസ്രയേല്‍-ഇറാന്‍ സംഘര്‍ഷത്തിലെ അമേരിക്കയുടെ ഇടപെടല്‍ ദൗത്യത്തിന് പ്രതിസന്ധിയായേക്കുമോ എന്നൊരു ആശങ്ക നിലനില്‍ക്കുന്നുണ്ട്.

യുദ്ധ സാഹചര്യത്തില്‍ അടച്ച വ്യോമപാത ഇന്ത്യക്കാര്‍ക്ക് വേണ്ടി ഇറാന്‍ കഴിഞ്ഞ ദിവസം തുറന്നുനല്‍കിയിരുന്നു.ഇറാനില്‍ അമേരിക്ക നടത്തുന്ന ഇടപെടല്‍ വ്യോമപാത അടയ്ക്കാന്‍ കാരണമായേക്കും എന്നാണ് വിലയിരുത്തല്‍.അത്തരം സാഹചര്യമുണ്ടായാല്‍ ഇന്ത്യക്കാരെ തിരികെ എത്തിക്കാന്‍ അര്‍മേനിയ അട്ക്കമുള്ള രാജ്യങ്ങളായിരിക്കും ഇന്ത്യ തിരഞ്ഞെടുക്കുക.നിലവില്‍ ആശങ്കയ്ക്ക് അടിസ്ഥാനമില്ലെന്നാണ് ലഭിക്കുന്ന റിപ്പോര്‍ട്ട്

പ്രധാന പാതകള്‍ ഉപയോഗിക്കരുത്:രാജ്യത്ത് വിദൂരജോലിയും വിദൂരപഠനവും:മുന്‍കരുതലുമായി നിര്‍ദ്ദേശവുമായി ബഹ്‌റൈന്‍

0

ഇറാന്‍-ഇസ്രയേല്‍ ഏറ്റമുട്ടലിന്റെ പശ്ചാത്തലത്തില്‍ വേഗത്തില്‍ മുന്‍കരുതല്‍ നടപടികള്‍
സ്വീകരിക്കുകയാണ് ഗള്‍ഫ് രാജ്യമായ ബഹ്‌റൈന്‍.രാജ്യത്തെ പ്രധാനപാതകള്‍ അടിയന്തരാവശ്യങ്ങള്‍ക്ക് മാത്രം ഉപയോഗിക്കണം
എന്ന് ആഭ്യന്തരമന്ത്രാലയം പൊതുജനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കി.രാജ്യത്തെ താമസക്കാരും പൗരന്‍മാരും യാത്രകള്‍ പരിമിതപ്പെടുത്തണം എന്നാണ് ബഹ്‌റൈന്‍ ആഭ്യന്തരമന്ത്രാലയത്തിന്റെ നിര്‍ദ്ദേശം.സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കും അടിയന്തരാവശ്യങ്ങള്‍ക്കും പോകുന്ന ഉദ്യോഗസ്ഥര്‍ക്കുംപ്രധാ റോഡുകള്‍ കാര്യക്ഷമമായി ഉപയോഗിക്കാന്‍ സൗകര്യം ഒരുക്കണം എന്നാണ് നിര്‍ദ്ദേശം.രാജ്യത്തെ മുഴുവന്‍ സര്‍ക്കാര്‍-സ്വകാര്യവിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്ന് വിദൂരപഠന ഏര്‍പ്പെടുത്തി.രാജ്യത്തെ മുഴുവന്‍ സര്‍ക്കാര്‍ സ്ഥാപനങ്ങളും മന്ത്രാലയങ്ങള്‍ക്കും സര്‍ക്കാര്‍ ഏജന്‍സികള്‍ക്കും ഇനിയൊരു അറിയിപ്പുണ്ടാകും വരെ വിദുരജോലിയും ഏര്‍പ്പെടുത്തി. എഴുപത് ശതമാനം ജീവനക്കാര്‍ക്കാണ് വിദൂരജോലി.

അമേരിക്ക ഇറാനില്‍ ബോംബിട്ടതിന് പിന്നാലെയാണ് ബഹ്‌റൈന്‍ മുന്‍കരുതല്‍ സ്വീകരിക്കുന്നത്.മേഖലയില്‍ അമേരിക്കയുടെ സൈനിക ബേസ് ഉള്ള രാജ്യങ്ങളില്‍ ഒന്നാണ് ബഹ്‌റൈന്‍

ഇറാന്റെ പ്രതിരോധ സംവിധാനത്തെ മറികടന്ന്ഇറാന്റെ മിസൈലുകള്‍

അയണ്‍ ഡോം അടക്കം ഇസ്രയേലിന്റെ വിഖ്യാതമായ വ്യോമപ്രതിരോധ സംവിധാനങ്ങള്‍ പരാജയപ്പെടുകയാണ് പലപ്പോഴും ഇറാന്‍ മിസൈല്‍ മിസൈലുകള്‍ക്ക് മുന്നില്‍.ഇതിന് തെളിവാണ് ഇന്നലത്തെ സൊറോക്ക ആശുപത്രി ആക്രമണവും ഇന്ന് ബീര്‍ഷെബയില്‍ നടന്ന മിസൈല്‍ ആക്രമണങ്ങളും.ഇസ്രേയലിന്റെ പ്രതിരോധ സംവിധാനങ്ങള്‍ മറികടന്ന് എത്തിയ ഇറാന്റെ ബാലിസിറ്റിക് മിസൈല്‍ ബീര്‍ഷെബയിലെ പാര്‍പ്പിട മേഖലയിലാണ് പതിച്ചത്.ഇവിടെ താമസകെട്ടിടങ്ങള്‍ക്ക് അടക്കം കാര്യമായ നാശനഷ്ടം സംഭവിച്ചിട്ടുണ്ട്.രാജ്യത്തെ തന്നെ രണ്ടാമത്തെ വലിയ വ്യവസായ മേഖലയായ ഹോലോനിലും ഇറാന്റെ മിസൈലുകള്‍ പതിച്ചു.ഇവിടെയും പാര്‍പ്പിടമേഖലകള്‍ക്കും വാഹനങ്ങള്‍ക്കും തകരാര്‍ സംഭവിച്ചു.

രാജ്യത്തെ ഏറ്റവും വലിയ ശാസ്ത്ര ഗവേഷണകേന്ദ്രങ്ങളില്‍ ഒന്നും മിസൈല്‍ ആക്രമണത്തില്‍ തകര്‍ന്നു.ഇറാനില്‍ നിന്നും നൂറുകണക്കിന് ഡ്രോണുകളും മിസൈലുകളും കൂട്ടത്തോടെ എത്തുമ്പോള്‍ പൂര്‍ണ്ണമായി പ്രതിരോധിക്കാന്‍ ഇസ്രയേലിന് കഴിയുന്നില്ല.ബാലിസ്റ്റിക് മിസൈലുകളെ പ്രതിരോധിക്കുന്ന ഇസ്രയേലിന്റെ ആരോത്രിയ്ക്കും നൂറ് ശതമാനം കൃത്യതയില്ല.ഇതാണ് കൂടുതല്‍ നാശനഷ്ടങ്ങള്‍ക്ക് കാരണം.ഇന്നലെയും ഇന്നുമായി ഇറാന്റെ ആക്രമണങ്ങളില്‍ 280-ഓളം പേര്‍ക്കാണ് പരുക്കേറ്റത്.ഏറ്റമുട്ടല്‍ ആരംഭിച്ചതിന് ശേഷം 2400-ഓളം പേര്‍ക്കും

നിലമ്പൂരില്‍ വിജയപ്രതീക്ഷയില്‍ ഇടതുവലതു മുന്നണികള്‍

0

നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ 75.7 ശതമാനം പോളിംഗ് എന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍.മികച്ച പോളിംഗ് എന്നാണ് മുന്നണികള്‍ വിലയിരുത്തുന്നത്.തികഞ്ഞ വിജയപ്രതീക്ഷയില്‍ ആണ് ഇടതുമുന്നണിയും യുഡിഎഫും.

2021-ല്‍ 76.60 ശതമാനം ആയിരുന്നു നിലമ്പൂരിലെ പോളിംഗ്.ഇത്തവണ അതിലേക്ക് എത്തിയില്ലെങ്കിലും നിലിവലെ സാഹചര്യത്തില്‍ 75.7 ശതമാനം എന്ന മികച്ച പോളിങ്ങായിട്ടാണ് മുന്നണികള്‍ വിലയിരുത്തുന്നത്. കനത്ത മഴയും അനാവശ്യതെരഞ്ഞെടുപ്പെന്ന തോന്നലുകള്‍ക്കിടയിലും ഇത്രയും പോളിംഗ് രേഖപ്പെടുത്തിയതാണ് ഈ വിലയിരുത്തലുകള്‍ക്ക് കാരണം.നിലമ്പൂരില്‍ പി.വി അന്‍വര്‍ ഇഫക്ട് എന്താണ് എന്നാണ് രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നത്.തെരഞ്ഞെടുപ്പ് ഫലം ഏറ്റവും നിര്‍ണ്ണായകമാകുന്നതും പി.വി അന്‍വറിന് തന്നെയാകും.

അന്‍വറിന്റെ രാഷ്ട്രീയഭാവിയെ പോലും ഈ ഉപതരെഞ്ഞെടുപ്പിന്റെ ഫലം സ്വാധീനിക്കും.അന്‍വര്‍ പിടിക്കുന്ന വോട്ടുകള്‍ തങ്ങളെ ബാധിക്കില്ലെന്നാണഅ യുഡിഎഫിന്റെ വിലയിരുത്തല്‍.വിജയം ഉറപ്പെന്നും യുഡിഎഫ് ക്യാമ്പ് കണക്കുകൂട്ടുന്നു.കോണ്‍ഗ്രസിനും ലീഗിനും മണ്ഡലത്തിലുള്ള സ്വാധീനം തന്നെയാണ് യുഡിഎഫിന് ആശ്വസം പകരുന്നത്.ഒപ്പം വോട്ടുകള്‍ ചേരാത്തവിധത്തിലുള്ള പ്രചാരണപരിപാടികളും.അതെസമയം നിലമ്പൂരില്‍ സ്വരാജ് ജയിക്കും എന്നാണ് എല്‍ഡിഎഫിന്റെ വിലയിരുത്തല്‍.രണ്ടായിരത്തില്‍ താഴെ വോട്ടിന്റെ ഭൂരിപക്ഷത്തിന് സ്വരാജ് ജയിക്കും എന്നാണ് ഇടതുമുന്നണിയുടെ തെരഞ്ഞെടുപ്പ് കമ്മിറ്റി കണക്ാകക്കുന്നത്.

വിമാനത്തില്‍ 11A സീറ്റിന് ആവശ്യക്കാര്‍ വര്‍ദ്ധിക്കുന്നു

0

അഹമ്മദാബാദില്‍ 260-ല്‍ അധികം പേരുടെ ജീവനെടുത്ത എയര്‍ഇന്ത്യ വിമാനപകടത്തില്‍ നിന്നും വിശ്വാസ് കുമാര്‍ രമേഷ് എന്ന വ്യക്തി അല്‍ഭുതകരമായി രക്ഷപെട്ടത് ലോകംമുഴുവന്‍ ശ്രദ്ധിച്ച വാര്‍ത്തയാണ്.ഇതിന് പിന്നാലെ യുഎഇയില്‍ നിന്നും ഇന്ത്യയിലേക്കുള്ള വിമാനടിക്കറ്റ് ബുക്കിംഗുകളില്‍ പതിനൊന്ന് എ സീറ്റിന് ആവശ്യക്കാര്‍ കൂടിയെന്നാണ് ട്രാവല്‍ ഏജന്റുമാര്‍ സാക്ഷ്യപ്പെടുത്തുന്നത്.തകര്‍ന്ന വിമാനത്തില്‍ പതിനൊന്ന് എ സീറ്റില്‍ ആയിരുന്നു വിശ്വാസ് കുമാര്‍ രമേഷ് ഇരുന്നിരുന്നത്.ഇതാണ് ഈ സീറ്റ് തേടി കൂടുതല്‍ യാത്രക്കാര്‍ എത്താന്‍ കാരണം.സുരക്ഷിത സീറ്റെന്നോ ഭാഗ്യസീറ്റെന്നോ കരുതിയാകണം എന്ന യാത്രക്കാര്‍ ഈ ആവശ്യം ഉന്നയിക്കുന്നതെന്നും ട്രാവല്‍ രംഗത്തെ വിദഗദ്ധര്‍ പറയുന്നു.

ഇന്ത്യന്‍ യാത്രക്കാരാണ് എമര്‍ജന്‍സി എക്‌സിറ്റിന് സമീപത്തുള്ള പതിനൊന്ന് എ സീറ്റ് ആവശ്യപ്പെടുന്നത്.ഈ സിറ്റിനായി നൂറോ ഇരുനൂറോ ദിര്‍ഹം അധികമായി നല്‍കുന്നതിനും യാത്രക്കാര്‍ മടിക്കുന്നില്ല.പതിനൊന്ന് എ സീറ്റ് ലഭ്യമല്ലെങ്കില്‍ ആ നിരയിലെ തന്നെ മറ്റ് ഏതെങ്കിലും സീറ്റുകള്‍ക്കും യാത്രക്കാര്‍ ആവശ്യം ഉന്നയിക്കുന്നുണ്ടെന്നും ട്രാവല്‍ ഏജന്‍സികള്‍ അറിയിച്ചു.

റാസല്‍ഖൈമ വിമാനത്താവളത്തില്‍ പുതിയ ടെര്‍മിനല്‍ നിര്‍മ്മിക്കുന്നു

0

റാസല്‍ഖൈമ രാജ്യാന്തര വിമാനത്താവളത്തില്‍ പുതിയ ടെര്‍മിനല്‍ നിര്‍മ്മിക്കുന്നു. മുപ്പതിനായിരം ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണത്തിലാണ് പുതിയ ടെര്‍മിനല്‍. പ്രതിവര്‍ഷം മുപ്പത് ലക്ഷം യാത്രക്കാര്‍ക്ക് സേവനം ഒരുക്കുന്നതിനാണ് പദ്ധതി.
എമിറേറ്റിന്റെ വിനോദ സഞ്ചാര വികസനത്തിന് പ്രധാന്യം നല്‍കിയാണ് വിമാനത്താവളത്തിന്റെ നവീകരണ പദ്ധതി തയ്യാറാക്കുന്നത്. രാജ്യത്തെ പ്രധാന വ്യോമയാന ടൂറിസം കേന്ദ്രമായി റാസല്‍ഖൈമയെ മാറ്റുകയാണ് ലക്ഷ്യം. നൂതന സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ചുള്ള യാത്രാനടപടിക്രമങ്ങള്‍ ഒരുക്കും. ബാഗേജ് ഹാന്‍ഡ്‌ലിങ്, ഇ ഗേറ്റുകള്‍, കസ്റ്റംസ, പൊലീസ് സേവനങ്ങള്‍, ഇമിഗ്രേഷന്‍ എന്നിവയ്ക്കായി പുതിയ സംവിധാനങ്ങള്‍ നടപ്പിലാക്കുമെന്ന് സിവില്‍ എവിയേഷന്റെയും എയര്‍പോര്‍ട്ട് ബോര്‍ഡിന്റെയും ചെയര്‍മാനായ ഷെയ്ഖ് സലേം ബിന്‍ സുല്‍ത്താന്‍ അല്‍ ഖാസിമി അറിയിച്ചു.

നിലവിലുള്ള ടെര്‍മിനലിന്റെ വ്യാപാതി വര്‍ദ്ധിപ്പിച്ചാണ് പുതിയ ടെര്‍മിനലാക്കുന്നത്. സ്വകാര്യ ജെറ്റുകള്‍ക്കായി പ്രത്യേക സൗകര്യങ്ങളും വിമാനത്താവളത്തില്‍ ഒരുക്കും. 2028 ഓടെ നിര്‍മ്മാണം പൂര്‍ത്തിയാക്കുന്നതിനാണ് പദ്ധതി. നവീകരണം പൂര്‍ത്തിയാകുന്നതോടെ കൂടുതല്‍ വിമാന കമ്പനികള്‍ റാസല്‍ഖൈമയില്‍ നിന്നും സര്‍വ്വീസ് ആരംഭിക്കുമെന്നും ഷെയ്ഖ് സലേം ബിന്‍ സുല്‍ത്താന്‍ അല്‍ ഖാസിമി പറഞ്ഞു. ഈ വര്‍ഷം ആദ്യ നാല് മാസത്തിനുള്ളില്‍ 3,32,280 യാത്രക്കാരാണ് വിമാനത്താവളത്തിലൂടെ സഞ്ചരിച്ചത്. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് യാത്രക്കാരുടെ എണ്ണത്തില്‍ 28 ശതമാനമാണ് വര്‍ദ്ധന. കാര്‍ഗോ വിമാന സര്‍വ്വീസുകളിലും വര്‍ദ്ധന രേഖപ്പെടുത്തിയിട്ടുണ്ട്.

യുദ്ധംമുറുകി:ഇസ്രയേലില്‍ കനത്ത നാശം വിതച്ച് ഇറാന്‍ മിസൈലുകള്‍

ഇസ്രയേലില്‍ കനത്ത നാശം വിതച്ച് ഇറാന്‍ മിസൈലാക്രമണം.ഇസ്രയേലിലെ ഏറ്റവും വലിയ ആശുപത്രികളില്‍ ഒന്നും ആക്രമിക്കപ്പെട്ടു.പരുക്കേറ്റവരില്‍ ആറ് പേരുടെ നില ഗുരുതരമാണ്.ഇറാനില്‍ ഒരു ആണവനിലയത്തില്‍ അടക്കം ഇസ്രയേല്‍ ആക്രമണം നടത്തി.തെക്കന്‍ ഇസ്രയേലിലെ സൊറോക്ക മെഡിക്കല്‍ സെന്റര്‍ ആണ് ആക്രമിക്കപ്പെട്ടത്.മിസൈലാക്രമണത്തില്‍ ആശുപത്രി കെട്ടിടത്തിന് കനത്തനാശനഷ്ടം ആണ് സംഭവിച്ചത്.ആശുപത്രിയിലുണ്ടായിരുന്ന രോഗികളേയും ജീവനക്കാരേയും ഷെല്‍ട്ടറുകളിലേക്ക് മാറ്റി.നേരത്തെ ഒഴിപ്പിച്ച പഴയ സര്‍ജിക്കല്‍വാര്‍ഡില്‍ ആണ് മിസൈല്‍ പതിച്ചത്.അതുകൊണ്ട് തന്നെ ആര്‍ക്കും പരുക്കേറ്റിട്ടില്ല.എന്നാല്‍ ആശുപത്രിയുടെ മറ്റ് കെട്ടിടങ്ങള്‍ക്കും വന്‍തോതില്‍ നാശനഷ്ടം സംഭവിച്ചിട്ടുണ്ട്.

ഇസ്രയേലിനെ ഞെട്ടിച്ചുകൊണ്ടാണ് രാജ്യത്തിന്റെ ഹൃദഭാഗത്ത് തന്നെ ഇന്ന് ഇറാന്‍ ആക്രമണം നടത്തിയിരിക്കുന്നത്.ഇസ്രയേലിന്റെ സൈനിക കമാന്‍ഡ് സെന്ററും ഇന്റലിജന്‍സ് ഹെഡ്ക്വാര്‍ട്ടേഴ്‌സും ആണ് ആക്രമിച്ചത് എന്നാണ് ഇറാന്റെ അവകാശവാദം.ഇന്ന് പുലര്‍ച്ചെ ഇസ്രയേലില്‍ നാലിടങ്ങളില്‍ ആണ് ഇറാന്‍ മിസൈലുകള്‍ പതിച്ചത്.അറുപത്തിയഞ്ച് പേര്‍ക്ക് കൂടി ഇറാന്‍ ആക്രമണങ്ങളില്‍ ഇസ്രയേലില്‍ പരുക്കേറ്റു.ഇതുവരെ നാനൂറ് മിസൈലുകളും ആയിരത്തിലധികം ഡ്രോണുകളും ആണ് ഇറാന്‍ ഇസ്രയേലിലേക്ക് തൊടുത്തത്.ആക്രമണങ്ങളില്‍ ഇരുപത്തിനാല് പേര്‍ക്ക് ജീവന്‍ നഷ്ടമായി.അഞ്ചൂറിലധികം പേര്‍ക്ക് പരുക്കേറ്റു.ഇറാനിലും ഇസ്രയേല്‍ കനത്ത ആക്രമണം തുടരുകയാണ്.ഇറാനിലെ അറാക് ആണവനിലയം ആക്രമിച്ചെന്ന് ഇസ്രയേല്‍ പ്രതിരോധ സേന അറിയിച്ചു.

ഇറാന്‍ യുദ്ധം:ആക്രമണപദ്ധതിക്ക് ട്രംപ് അനുമതി നല്‍കിയതായി റിപ്പോര്‍ട്ട്‌

ഇറാനില്‍ ആക്രമണം നടത്തുന്നതിനുള്ള പദ്ധതിക്ക് അമേരിക്കന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ് അനുമതി നല്‍കിയതായി റിപ്പോര്‍ട്ട്.എന്നാല്‍ ഇക്കാര്യത്തില്‍ അന്തിമ തീരുമാനം കൈക്കൊണ്ടിട്ടില്ല.ഇസ്രയേല്‍-ഇറാന്‍ സംഘര്‍ഷത്തില്‍ അമേരിക്കന്‍ ഇടപെടരുത് എന്നാവശ്യപ്പെട്ട് യു.എസ് നഗരങ്ങളില്‍ പ്രതിഷേധവും അരങ്ങേറുന്നുണ്ട്.ഇറാനെ ആക്രമിക്കാനുള്ള പദ്ധതിക്ക് ഡൊണള്‍ഡ് ട്രംപ് അനുമതി നല്‍കിയെന്ന് അമേരിക്കന്‍ മാധ്യമങ്ങളാണ് ആണ് റിപ്പോര്‍ട്ട് ചെയ്തത്.ഇറാന്‍ ആണവപദ്ധതി ഉപേക്ഷിക്കാന്‍ തയ്യാറായാല്‍ ട്രംപ് ആക്രമണത്തില്‍ നിന്നും പിന്‍മാറും.

ഇറാനിലെ ഫോര്‍ദോ ആണസമ്പുഷ്ടീകരണ കേന്ദ്രം ആക്രമിക്കാന്‍ ഡൊണള്‍ഡ് ട്രംപ് ഒരുങ്ങുന്നുവെന്നാണ് അമേരിക്കന്‍ മാധ്യമങ്ങള്‍ കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്തത്.ആക്രമിക്കാനും ആക്രമിക്കാതിരിക്കാനും സാധ്യതയുണ്ടെന്നാണ് ഇതെക്കുറിച്ചുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് ഡൊണള്‍ഡ് ട്രംപ് മറുപടി നല്‍കിയത്.ഇറാന്റെ വ്യോമമേഖല തങ്ങളുടെ നിയന്ത്രണത്തിലാണെന്നും ടെഹ്‌റാനിലെ ജനങ്ങള്‍ വേഗം ഒഴിഞ്ഞുപോകണം എന്നും ഡൊണള്‍ഡ് ട്രംപ് ആവശ്യപ്പെട്ടിട്ടുണ്ട്.ഇത് ആക്രമണം നടത്താനുള്ള ഒരുക്കങ്ങളുടെ സൂചനയായും വിലയിരുത്തലുകള്‍ ഉണ്ട്.അതെസമയം സംഘര്‍ഷത്തില്‍ അമേരിക്ക ഇടപെടരുതെന്ന് ആവശ്യപ്പെട്ട് വൈറ്റ് ഹൗസിന് മുന്‍പില്‍ അടക്കം പ്രതിഷേധങ്ങള്‍ അരങ്ങേറി.ന്യൂയോര്‍ക്ക് സിറ്റി,മാന്‍ഹട്ടന്‍ എന്നിവടങ്ങളിലും പ്രതിഷേധങ്ങള്‍ അരങ്ങേറി.

ഒമാന്‍ കടലിലെ കപ്പല്‍ അപകടം നാവിഗേഷന്‍ സംവിധാനത്തിലെ തകരാര്‍ മൂലമെന്ന് യുഎഇ

0

ഒമാന്‍ കടലില്‍ കപ്പലുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തിന് കാരണം നാവിഗേഷന്‍ സംവിധാനത്തിലെ തകരാര്‍ എന്ന് യുഎഇ ഊര്‍ജ്ജ പശ്ചാത്തല സൗകര്യ വികസന മന്ത്രാലയം. യുഎഇ തീരത്തു നിന്നും 24 നോട്ടിക്കല്‍ മൈല്‍ അകലയാണ് അപകടമുണ്ടായത്.അമേരിക്കന്‍ എണ്ണക്കപ്പലായ ഫ്രണ്ട് ഈഗള്‍, മറ്റൊരു ടാങ്കറായ അഡലിനുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. പ്രാഥമിക വിവരങ്ങള്‍ പ്രകാരം ഒരു കപ്പലിലെ നാവിഗേഷന്‍ സംവിധാനത്തിലുണ്ടായ തകരാറാണ് അപകടകാരണമെന്ന് യുഎഇ ഉര്‍ജ്ജ പശ്ചാത്തല സൗകര്യ വികസന മന്ത്രാലയം അറിയിച്ചു.

യുഎഇ തീരത്ത് നിന്നും ഇരുപത്തിനാല് നോട്ടില്‍ മൈല്‍ അകലെയാണ് അപകടം നടന്നത്.ഒരു കപ്പലില്‍ നിന്നും നേരിയ തോതില്‍ എണ്ണചോര്‍ച്ച ഉണ്ടായി.പിന്നാലെ ഇന്ധന ടാങ്കിന് തീപിടിക്കുകയായിരുന്നു.തീ നിയന്ത്രണവിധേയമാക്കിയെന്നും ആര്‍ക്കും പരുക്കേറ്റില്ലെന്നും മന്ത്രാലയം അറിയിച്ചു. അന്താരാഷ്ട്ര സ്ഥാപനങ്ങളുമായി ഏകോപിപ്പിച്ച് അന്വേഷണം നടത്തുന്നതായും മന്ത്രാലയം അറിയിച്ചു. സമുദ്ര സംരക്ഷണവും സുരക്ഷയും ഉറപ്പാക്കുന്നതിനായി സ്ഥിതിഗതികള്‍ 24 മണിക്കൂറും നിരീക്ഷിച്ചു വരികയാണ്. അഡലിന്‍ കപ്പലില്‍ നിന്നും ഇരുപത്തിനാല് നാവികരെ യുഎഇ കോസ്റ്റ് ഗാര്‍ഡ് രക്ഷപെടുത്തിയിരുന്നു. യുഎഇയിലെ ഖോര്‍ഫക്കാനില്‍ നിന്നും സൂയസ് കനാല്‍ ലക്ഷ്യമിട്ടാണ് അഡലിന്‍ എന്ന എണ്ണകപ്പല്‍ പുറപ്പെട്ടത്.




ആറാം ദിനവും ഏറ്റുമുട്ടല്‍ തുടര്‍ന്ന് ഇറാനും ഇസ്രയേലും

ആറാം ദിവസത്തിലേക്ക് കടന്ന് ഇറാന്‍-ഇസ്രയേല്‍ സംഘര്‍ഷം.പരസ്പരം ഉള്ള ഏറ്റുമുട്ടല്‍ കടുപ്പിച്ചിരിക്കുകയാണ് ഇരുരാജ്യങ്ങളും.ഇസ്രയേലിലേക്ക് ഹൈപ്പര്‍ സോണിക് മിസൈല്‍ തൊടുത്തുവെന്ന് ഇറാനിയന്‍ റവല്യൂഷണറി ഗാര്‍ഡ് അറിയിച്ചു.ഇസ്രയേല്‍ ആക്രമണത്തില്‍ ഇറാനില്‍ ഇതുവരെ അഞ്ചൂറിലധികം പേര്‍ കൊല്ലപ്പെട്ടെന്നാണ് റിപ്പോര്‍ട്ട്.
ഇന്നലെ രാത്രിയും ഇറാനില്‍ ടെഹ്‌റാന്‍ അടക്കമുള്ള നഗരങ്ങളില്‍ ശക്തമായ ആക്രമണം ആണ് ഇസ്രയേല്‍ പ്രതിരോധ സേന നടത്തിയത്.ഇറാന്റെ മിസൈല്‍ നിര്‍മ്മാണ കേന്ദ്രങ്ങളും ആണവകേന്ദ്രങ്ങളും ആണ് ആക്രമിച്ചതെന്നും ഇസ്രയേല്‍ പ്രതിരോധ സേന അറിയിച്ചു.ഇറാനില്‍ ഇതുവരെ ഇസ്രയേല്‍ ആക്രമണത്തില്‍ 585 പേര്‍ കൊല്ലപ്പെട്ടെന്നാണ് മനുഷ്യാവകാശ സംഘടനകള്‍ വ്യക്തമാക്കുന്നത്.1300-ല്‍ അധികം പേര്‍ക്ക് പരുക്കേറ്റു.

ഇറാനില്‍ നിന്നും ചൈനയും പാക്കിസ്ഥാനും അടക്കം പൗരന്‍മാരെ ഒഴിപ്പിക്കുകയാണ്.വിവിധ രാജ്യങ്ങള്‍ ഇസ്രയേലില്‍ നിന്നും പൗരന്‍മാരെ ഒഴിപ്പിക്കുന്നത് ആരംഭിച്ചിട്ടുണ്ട്.പോരാട്ടം തുടങ്ങുകയാണെന്നും കരുണ ഉണ്ടാവില്ലെന്നും ഇറാന്‍ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനയി പറഞ്ഞു.ശബ്ദത്തേക്കാള്‍ വേഗത്തില്‍ സഞ്ചരിക്കുന്ന ഹൈപ്പര്‍സോണിക് മിസൈല്‍ ഇന്നലെ രാത്രി ഇസ്രയേലിലേക്ക് തൊടുത്തെന്നാണ് ഇറാന്‍ അവകാശപ്പെടുന്നത്.ഇന്നലെ രാത്രി നടന്ന ഇറാന്റെ മിസൈല്‍ ആക്രമണത്തില്‍ ആര്‍ക്കും പരുക്കേറ്റിട്ടില്ലെന്ന് ഇസ്രയേല്‍ ഭരണകൂടം അറിയിച്ചു.വെള്ളിയാഴ്ച്ചയ്ക്ക് ശേഷം ഇതുവരെ നാനൂറോളം ബാലിസ്റ്റിക് മിസൈലുകളും നൂറുകണക്കിന് ഡ്രോണുകളും ആണ് ഇസ്രയേല്‍ ഭരണകൂടം ഇറാനിലേക്ക് അയച്ചത്.ഇതുവരെ ഇരുപത്തിനാല് മരണങ്ങളാണ് ഇസ്രയേല്‍ ഭരണകൂടം സ്ഥിരീകരിച്ചിരിക്കുന്നത്.എണ്ണൂറ് പേര്‍ക്ക് പരുക്കേറ്റു.ആയിരത്തിലധികം വാഹനങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്.നിരവധി കെട്ടിടങ്ങള്‍ക്കും കേടുപാടുകള്‍ സംഭവിച്ചു.