Friday, August 7, 2026
Home Blog Page 51

യുഎഇയില്‍ കടുത്തചൂടും മഴയും പൊടിക്കാറ്റും

0

യുഎഇയില്‍ കടുത്ത ചൂടും വേനല്‍മഴയും തുടരുകയാണ്.ഷാര്‍ജയുടെ ഉള്‍ഭാഗങ്ങളില്‍ ആണ് ഇന്ന് കനത്ത മഴ അനുഭവപ്പെട്ടത്.ചില സ്ഥലങ്ങളില്‍ യെല്ലോ അലര്‍ട്ട് പുറപ്പെടുവിച്ചിട്ടുണ്ട്.യുഎഇയില്‍ അന്‍പത് ഡിഗ്രി സെല്‍ഷ്യസിന് അടുത്താണ് ഇന്ന് താപനില രേഖപ്പെടുത്തിയത്.മറുവശത്ത് ചിലയിടങ്ങളില്‍ കനത്ത മഴയും.ഷാര്‍ജയില്‍ മദാമിന് സമീപത്തുള്ള പ്രദേശങ്ങളില്‍ ആണ് ഇന്ന് ശക്തമായ മഴ അനുഭവപ്പെട്ടത്.റാസല്‍ഖൈമയില്‍ ഷൗക്ക അടക്കമുള്ള പ്രദേശങ്ങളിലും മഴ അനുഭവപ്പെട്ടു.ഷാര്‍ജയുടെ മധ്യമേഖലയില്‍ ഇന്ന് ശക്തമായ പൊടിക്കാറ്റും അനുഭവപ്പെട്ടു.പ്രതികൂലകാലാവസ്ഥയെ തുടര്‍ന്ന് അബുദബി,ഷാര്‍ജ.ഫുജൈറ എമിറേറ്റുകളുടെ ചില ഭാഗങ്ങളില്‍ ദേശീയകാലാവസ്ഥാ കേന്ദ്രം യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

ഫുജൈറ,അല്‍ഐന്‍,അല്‍ദഫ്ര തുടങ്ങിയ പ്രദേശങ്ങളില്‍ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.കാറ്റിന്റെ വേഗത മണിക്കൂറില്‍ നാല്‍പ്പത് കിലോമീറ്റര്‍ വരെ ഉയര്‍ന്നേക്കും എന്നും മുന്നറിയിപ്പുണ്ട്.അബുദബിയിലെ മെസൈറയില്‍ ഇന്ന് 49.6 ഡിഗ്രി സെല്‍ഷ്യസ് താപനിലയാണ് രേഖപ്പെടുത്തിയത്.രാജ്യത്ത് അഞ്ച് സ്ഥലങ്ങളില്‍ ഇന്ന് നാല്‍പ്പത്തിയൊന്‍പത് ഡിഗ്രിക്ക് മുകളില്‍ ഇന്ന് താപനില രേഖപ്പെടുത്തി,

ദുബൈയില്‍ പൊതുഗതാഗത യാത്രക്കാരില്‍ 9 ശതമാനം വര്‍ദ്ധന

0

ദുബൈയില്‍ പൊതുഗതാഗതം ഉപയോഗിക്കുന്നപരുടെ എണ്ണത്തില്‍ ഒന്‍പത് ശതമാനം വര്‍ദ്ധന എന്ന് ആര്‍ടിഎ.പ്രതിദിനം ഇരുപത് ലക്ഷത്തിലധികം പേരാണ് ദുബൈയില്‍ പൊതുഗതാഗത സേവനം പ്രയോജനപ്പെടുത്തുന്നത്.ഈ വര്‍ഷം ആദ്യ ആറ് മാസങ്ങള്‍ക്കിടയില്‍ ദുബൈയിലെ പൊതുഗതാഗത സംവിധാനങ്ങളില്‍ യാത്ര ചെയ്തത് 395.3 ദശലക്ഷം യാത്രക്കാരാണ്.കഴിഞ്ഞ വര്‍ഷം ഇതെകാലയളവിലെക്കാള്‍ യാത്രക്കാരുടെ എണ്ണത്തില്‍ ഒന്‍പത് ശതമാനത്തിന്റെ വര്‍ദ്ധനയാണ് രേഖപ്പെടുത്തിയിരിക്കുന്നത്.ആകെ യാത്രക്കാരില്‍ 61 ശതമാനം പേരും മെട്രോയിലോ ബസിലോ ആണ് സഞ്ചരിക്കുന്നത്.പ്രതിദിനം 2.18 ദശലക്ഷം യാത്രക്കാരാണ് പൊതുഗതാഗത സൗകര്യങ്ങളെ ആശ്രയിക്കുന്നത്.ദുബൈ മെട്രോ,ട്രാം,ബസുകള്‍,ടാക്‌സി,ജലഗതാഗതം എന്നിവയെ ആശ്രയിക്കുന്നവരുടെ കണക്കുകള്‍ ആണ് ആര്‍ടിഎ പുറത്തുവിട്ടത്.

മെട്രോയില്‍ 143.9 ദശളക്ഷം യാത്രക്കാരാണ് ഈ വര്‍ഷം ആദ്യ പകുതിയില്‍ സഞ്ചരിച്ചത്.ബുര്‍ജുമാന്‍ അല്‍റിഗ്ഗ സ്റ്റേഷനുകളില്‍ ആണ് ഏറ്റവും കൂടുതല്‍ യാത്രക്കാര്‍ എത്തുന്നത്.മൂന്നം സ്ഥാനത്താണ് യൂണിയന്‍ സ്‌റ്റേഷന്‍.ദുബൈ ട്രാമില്‍ 49 ലക്ഷം യാത്രക്കാരും സഞ്ചരിച്ചു.എമിറേറ്റിലെ പൊതുഗതാഗത സൗകര്യം കൂടുതല്‍ വര്‍ദ്ധിപ്പിക്കുകയാണ് ആര്‍ടിഎ.637 ബസുകള്‍ വാങ്ങുന്നതിനാണ് ആര്‍ടിഎ കരാര്‍ ഒപ്പുവെച്ചിരിക്കുന്നത്.ഇതില്‍ നാല്‍പത് എണ്ണം ഇലക്ട്രിക് ബസുകളാണ്.ഈ വര്‍ഷവും അടുത്ത വര്‍ഷവുമായി ആര്‍ടിഎയ്ക്ക് പുതിയ ബസുകള്‍ ലഭിക്കും.

ഏഷ്യാകപ്പ്:ഇന്ത്യ പാക് പോരാട്ടം സെപ്റ്റംബര്‍ പതിനാലിന്

0

യുഎഇയില്‍ നടക്കുന്ന ഏഷ്യാ കപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ ഇന്ത്യ-പാക്കിസ്ഥാന്‍ പോരാട്ടം സെപ്റ്റംബര്‍ പതിനാലിന്.ഗ്രൂപ്പ്ഘട്ട മത്സരങ്ങള്‍ സെപ്റ്റംബര്‍ ഒന്‍പതിനാണ് ആരംഭിക്കുക.ഗ്രൂപ്പ് ഘട്ടത്തില്‍ യുഎഇയ്ക്ക് എതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം.ഒമാന് എതിരെയും ഇന്ത്യയ്ക്ക് ഗ്രൂപ്പ് ഘട്ടത്തില്‍ മത്സരം ഉണ്ട്.ടൂര്‍ണമെന്റില്‍ ജിസിസിയില്‍ നിന്നും ഒമാനും യുഎഇയും ആണ് മത്സരത്തിന് ഇറങ്ങുന്നത്.ഇന്ത്യ പാക്കിസ്ഥാന്‍,യുഎഇ,ഒമാന്‍ എന്നി ടീമുകള്‍ ആണ് ഗ്രൂപ്പ് എയില്‍ ഉള്‍പ്പെട്ടിരിക്കുന്നത്.

ബംഗ്ലാദേശ്, ശ്രീലങ്ക,അഫ്ഗാനിസ്ഥാന്‍,ഹോങ്കോങ് എന്നി ടീമുകള്‍ ഗ്രൂപ്പ് ബിയിലും.സെപ്റ്റംബര്‍ ഇരുപതിനാണ് സൂപ്പര്‍ ഫോറിന് തുടക്കമാകുക.ഇരുപത്തിയാറിന് സൂപ്പര്‍ ഫോര്‍ മത്സരങ്ങള്‍ പൂര്‍ണ്ണമാകും.സെപ്റ്റംബര്‍ ഇരുപത്തിയെട്ടിനാണ് ഫൈനല്‍.നിലവില്‍ മത്സരങ്ങളുടെ വേദികള്‍ നിശ്ചയിച്ചിട്ടില്ല.ദുബൈയിലേയും അബുദബിയിലേയും സ്റ്റേഡിയങ്ങളില്‍ ആയിരിക്കും മത്സരങ്ങള്‍ നടക്കുക എന്നാണ് പ്രതീക്ഷിക്കുന്നത്.

യുദ്ധത്തിന് ഇടവേള:ഗാസ മുനമ്പിലേക്ക് ഭക്ഷ്യവസ്തുക്കള്‍ പ്രവേശിച്ച് തുടങ്ങി

ഗാസയില്‍ ഭക്ഷണവിതരണത്തിനായി ആക്രമണത്തില്‍ ഇടവേള പ്രഖ്യാപിച്ച് ഇസ്രയേല്‍.3 പ്രദേശങ്ങളില് പത്ത് മണിക്കൂര്‍ സമയം സൈനിക നീക്കം നിര്‍ത്തിവെയ്ക്കും.ഗാസയിലേക്ക് ഭക്ഷ്യവസ്തുക്കളുമായി ട്രക്കുകള്‍ പ്രവേശിച്ച് തുടങ്ങി.പട്ടിണിമരണങ്ങള്‍ തുടര്‍ച്ചയായതിന് പിന്നാലെയാണ് ഗാസയില്‍ ചില പ്രദേശങ്ങളില്‍ ഇസ്രയേല്‍ സൈനികനീക്കം താത്കാലികമായി നിര്‍ത്തിവെയ്ക്കുന്നതായി പ്രഖ്യാപിച്ചത്.അല്‍മവാസി, ദെയ്ര്‍ അല്‍ ബലാഹ്,ഗാസ സിറ്റി എന്നിവിടങ്ങളില്‍ ആണ് പ്രതിദിനം പത്ത് മണിക്കൂര്‍ ആക്രമണം നിര്‍ത്തിവെയ്ക്കുക.രാവിലെ പത്ത് മുതല്‍ രാത്രി എട്ട് മണി വരെയാണ് ഈ പ്രദേശങ്ങളില്‍ സൈനിക നീക്കം നിര്‍ത്തിവെയ്ക്കുക എന്ന് ഐഡിഎഫ് അറിയിച്ചു.

ഐക്യരാഷ്ട്രസഭയുമായും മറ്റ് രാജ്യാന്തരസംഘടനകളുമായി സഹകരിച്ചാണ് തീരുമാനം എന്നും ഇസ്രയേല്‍ പ്രതിരോധ സേന അറിയിച്ചു.ഐക്യരാഷ്ട്രസഭയുടെയും സന്നദ്ധസംഘടനകളുടെയും വാഹനങ്ങള്‍ക്ക് സഹായവസ്തുക്കളുമായി കടന്ന് പോകുന്നതിന് സുരക്ഷിതമായ റൂട്ടുകള്‍ ഒരുക്കും എന്നും ഇസ്രയേല്‍ അറിയിച്ചു.രാവിലെ ആറ് മുതല്‍ രാത്രി പതിനൊന്ന് വരെ ഈ റൂട്ടുകളിലൂടെ സന്നദ്ധസംഘടനകളുടെ വാഹനങ്ങള്‍ക്ക് സഞ്ചരിക്കാം.ഇസ്രയേലിന്റെ പ്രഖ്യാപനത്തിന് പിന്നാലെ ഭക്ഷ്യവസ്തുക്കളുമായി ട്രക്കുകള്‍ ഗാസയിലേക്ക് പ്രവേശിച്ച് തുടങ്ങി.ഈജിപ്തില്‍ നിന്നും 180 ട്രക്കുകളും ജോര്‍ദ്ദാനില്‍ നിന്നും അറുപത് ട്രക്കുകളും ഗാസയിലേക്ക് എത്തും എന്നാണ് പ്രതീക്ഷിക്കുന്നത്.ഗാസയില്‍ ഭക്ഷ്യവസ്തുക്കള്‍ എയര്‍ഡ്രോപ് ചെയ്യുന്നുണ്ടെന്നും ഇസ്രയേല്‍ അറിയിച്ചു.

കേരളത്തില്‍ കനത്ത മഴയിലും ശക്തമായ കാറ്റിലും വ്യാപകനാശനഷ്ടം

0

കേരളത്തില്‍ കനത്ത മഴയിലും ശക്തമായ കാറ്റിലും വ്യാപകനാശനഷ്ടം. കോഴിക്കോട്, എറണാകുളം ജില്ലകളിലാണ് കനത്ത നാശം വിതച്ചത്. സംസ്ഥാനത്ത് പല ജില്ലകളിലും കനത്ത മഴ തുടരുകയാണ്. സംസ്ഥാനത്ത് എട്ട് ഡാമുകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു.സംസ്ഥാനത്തു പലയിടത്തും കനത്ത കാറ്റും മഴയും തുടരുകയാണ്. കനത്ത കാറ്റില്‍ വീടുകള്‍ക്കു നാശനഷ്ടമുണ്ട്. കോഴിക്കോട് ജില്ലയിലെ വിലങ്ങാട് മിന്നല്‍ച്ചുഴലി ഉണ്ടായി. പ്രദേശത്ത് കനത്ത കൃഷിനാശമുണ്ടായി. കല്ലാച്ചി ചീറോത്തുമുക്ക്, പൈപ്പ് റോഡ് ഭാഗങ്ങളില്‍ പുലര്‍ച്ചെ വീശിയ കാറ്റില്‍ വാഹനങ്ങള്‍ക്കും വീടുകള്‍ക്കും മേല്‍ മരങ്ങള്‍ വീണു. കല്ലാച്ചി തര്ബിയ മദ്രസയുടെ മേല്‍ക്കൂര പറന്നുപോയി.

പുലര്‍ച്ചെ ആഞ്ഞുവീശിയ കാറ്റില്‍ താമരശ്ശേരി കാരാടി ഭാഗത്ത് പലയിടത്തും വൈദ്യുതി വിതരണം മുടങ്ങി. എറണാകുളം ജില്ലയില്‍ പലയിടത്തും ഇടവിട്ട് കനത്ത മഴ പെയ്യുന്നുണ്ട്. ചിലയിടങ്ങളില്‍ മരമൊടിഞ്ഞതു വീണ് വീടുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചു. പെരിയാറില്‍ വെള്ളം നിറഞ്ഞ് ഒഴുകുന്നുണ്ടെങ്കിലും ഇതുവരെ അപകടരമായ അവസ്ഥയിലേക്ക് മാറിയിട്ടില്ല. കുമ്പളം മേഖലയിലുണ്ടായ ശക്തമായ കാറ്റില്‍ ഒട്ടേറെ സ്ഥലങ്ങളില്‍ മരങ്ങള്‍ ഒടിഞ്ഞുവീണു.

ആലുവ മേഖലയില്‍ പെരിയാര്‍ കരകവിഞ്ഞൊഴുകുകയാണ്. എറണാകുളം-ആലപ്പുഴ തീരദേശ റെയില്‍പാതയില്‍ പാതിരപ്പള്ളിക്കു സമീപം രാവിലെ ഏഴോടെ ട്രാക്കിലേക്കു തെങ്ങു വീണതിനെ തുടര്‍ന്നു ട്രെയിനുകള്‍ പിടിച്ചിട്ടു. സംസ്ഥാനത്ത് ഈ മാസം 29 വരെ ശക്തമായ മഴയുണ്ടാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

വിസ് എയര്‍ ജീവനക്കാര്‍ക്ക് നിയമനം നല്‍കുമെന്ന് ഇത്തിഹാദ്‌

0

പ്രവര്‍ത്തനം അവസാനിപ്പിക്കുന്ന വിസ് എയര്‍ അബുദബിയിലെജീവനക്കാര്‍ക്ക് ജോലി നല്‍കാന്‍ തയ്യാറെന്ന് ഇത്തിഹാദ് എയര്‍വെയ്‌സ്.കൂടുതല്‍ വിമാനങ്ങളുമായി പ്രവര്‍ത്തനം വ്യാപിപ്പിക്കാനാണ് നീക്കം എന്നും ഇത്തിഹാദ് എയര്‍വെയ്‌സ് അറിയിച്ചു.
സെപ്റ്റംബര്‍ ഒന്നിന് പ്രവര്‍ത്തനം അവസാനിപ്പിക്കുന്നുവെന്നാണ് വിസ് എയര്‍അബുദബി വ്യക്തമാക്കിയിട്ടുള്ളത്.നാനൂറിലധികം ജീവനക്കാര്‍ ആണ് വിസ് അബുദബിക്കുള്ളത്.വിസ് എയിറിന്റെ ജീവനക്കാര്‍ക്ക് നിമയമനം നല്‍കാന്‍ തയ്യാറാണെന്നാണ് ഇത്തിഹാദ് സിഇഒ അന്റോണോള്‍ഡോ നെവസ് വ്യക്തമാക്കുന്നത്.

ഇത്തിഹാദിന് ജീവനക്കാരെ ആവശ്യമുണ്ട്.ഈ വര്‍ഷം ഇരുപത്തിരണ്ട് പുതിയ വിമാനങ്ങള്‍ ഇത്തിഹാദിന് ലഭിക്കും.എയര്‍ബസിന്റെ ആദ്യ എ321 ലോങ് റേയ്ഞ്ച് വിമാനം ഇത്തിഹാദിന് ഈ വര്‍ഷം ലഭിക്കും.വരും വര്‍ഷങ്ങളിലായി മൂപ്പത് എ321 വിമാനങ്ങളും ലഭിക്കും.ഈ വര്‍ഷം 2500 പേര്‍ക്ക് നിയമനം നല്‍കുന്നതിന് ആണ് ഇത്തിഹാദ് എയര്‍വേയ്‌സ് ഒരുങ്ങുന്നത്.അടുത്ത അഞ്ച് വര്‍ഷത്തേക്ക് പ്രതിവര്‍ഷം 350 പൈലറ്റുമാരെയും 1500 ഫ്‌ളൈറ്റ് റ്റന്‍ഡന്ററുമാരെയും നിയമിക്കുന്നതിന് ആണ് തീരുമാനം എന്നും അന്റോണോള്‍ഡോ നെവസ് പറഞ്ഞു.കഴിഞ്ഞ വര്‍ഷം രണ്ടായിരത്തോളം പേര്‍ക്കാണ് നിയമനം നല്‍കിയത്.നിലവില്‍ പന്ത്രണ്ടായിരത്തോളം ജീവനക്കാര്‍ ഇത്തിഹാദില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും സി.ഇ.ഒ വ്യക്തമാക്കി.

തായിലന്‍ഡ് കംബോഡിയ ഏറ്റുമുട്ടല്‍ രൂക്ഷമായി തുടരുന്നു

തായിലന്‍ഡും കംബോഡിയയും തമ്മില്‍ ഏറ്റുമുട്ടല്‍ രൂക്ഷമാകുന്നു.സാധാരണക്കാര്‍ അടക്കം മുപ്പതിലധികം പേരാണ് ഇതുവരെ കൊല്ലപ്പെട്ടത്.അതിര്‍ത്തി പ്രദേശങ്ങളില്‍ നിന്നും രണ്ട് ലക്ഷത്തോളം ജനങ്ങളെയാണ് മാറ്റിപ്പാര്‍പ്പിച്ചിരിക്കുന്നത്.
അതിര്‍ത്തിയില്‍ കൂടുതല്‍ പ്രദേശങ്ങളിലേക്ക് ഏറ്റമുട്ടല്‍ വ്യാപിക്കുന്നുവെന്നാണ്റിപ്പോര്‍ട്ട്.സാധാരണക്കാരും കുട്ടികളും അടക്കം ആണ് മുപ്പത് പേര്‍ കൊല്ലപ്പെട്ടത്.


ഉബോണ്‍ രട്ചതാനി,സുരിന്‍ തുടങ്ങിയ മേഖലകളിലാണ് സംഘര്‍ഷം രൂക്ഷമായി തുടരുന്നത്.തായിലന്‍ഡില്‍ പത്തൊന്‍പത് പേരും കംബോഡിയയില്‍ പതിമൂന്ന പേരും ആണ് കൊല്ലപ്പെട്ടത്.തായിലന്‍ഡില്‍ ഒരു ലക്ഷത്തി നാല്‍പ്പതിനായരം പേരെയും കംബോഡിയയില്‍ മുപ്പത്തിയയ്യായിരം പേരെയും മാറ്റിപാര്‍പ്പിച്ചിട്ടുണ്ട്.വ്യാഴാഴ്ച ചെറിയ രീതിയില്‍ ആരംഭിച്ച ഏറ്റുമുട്ടല്‍ യുദ്ധസമാനസാഹചര്യത്തിലേക്ക് നീങ്ങിയിട്ടുണ്ട്.വലിയ ആയുധങ്ങളും ഉപയോഗിക്കുന്നുണ്ട്.

അതിര്‍ത്തിയില്‍ പന്ത്രണ്ട് സ്ഥലങ്ങളിലാണ് ഏറ്റുമുട്ടല്‍ നടക്കുന്നത്.അതിര്‍ത്തി മേഖലയിലെ ശിവക്ഷേത്രത്തിന്റെ ഉടമസ്ഥാവകാശം സംബന്ധിച്ച തര്‍ക്കം ആണ് ഏറ്റുമുട്ടലിലേക്ക് എത്തിച്ചത്.ഇതിനിടെ അടിയന്തര വെടിനിര്‍ത്തലിന് തയ്യാറെന്ന് വ്യക്തമാക്കി കംബോഡിയ രംഗത്ത് എത്തിയിട്ടുണ്ട്.എന്നാല്‍ തായ്‌ലന്‍ഡ് നിലവില്‍ പ്രതികരിച്ചിട്ടില്ല.ഏറ്റുമുട്ടല്‍ അവസാനിപ്പിക്കുന്നതിന് മലേഷ്യയും അമേരിക്കയും മധ്യസ്ഥത വാഗ്ദാനം ചെയ്തിട്ടുണ്ട്.

സ്വതന്ത്ര പലസ്തീന്‍ രാഷ്ട്രത്തിന് അംഗീകാരം നല്‍കാന്‍ ഫ്രാന്‍സ്‌

സ്വതന്ത്ര്യ പലസ്തീന്‍ രാഷ്ട്രത്തിന് അംഗീകാരം നല്‍കാന്‍ ഫ്രാന്‍സ് ഒരുങ്ങുന്നു.സെപ്റ്റംബറില്‍ പലസ്തീനെ ഔദ്യോഗികമായി അംഗീകരിക്കും എന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോണ്‍ അറിയിച്ചു.ഫ്രാന്‍സിന്റെ തീരുമാനത്തിന് എതിരെ അമേരിക്കയും ഇസ്രയേലും രംഗത്ത് എത്തി.സെപ്റ്റംബറില്‍ നടക്കുന്ന യു.എന്‍ പൊതുസഭയില്‍ സ്വതന്ത്ര്യപലസ്തീന്‍ രാഷ്ട്രത്തിന് അംഗീകാരം നല്‍കും എന്നാണ് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോണിന്റെ പ്രഖ്യാപനം.ഇക്കാര്യം വക്തമാക്കി പലസ്തീന്‍ പ്രസിഡന്റ് മഹമ്മൂദ് അബ്ബാസിന് മക്രോണ്‍ കത്ത് നല്‍കി.മധ്യപൂര്‍വദേശത്ത് നീതിയുക്തവും ശാശ്വതവുമായ സമാധാനം സ്ഥാപിക്കുന്നതിനായിട്ടാണ് ഫ്രാന്‍സിന്റെ തീരുമാനം ഫ്രഞ്ച് ജനതയുടെ താത്പര്യത്തിന്റെ അടിസ്ഥാനത്തിലാണ് പലസ്തീന്‍ രാഷ്ട്രത്തിന് അംഗീകാരം നല്‍കുന്നതെന്നും ഇമ്മാനുവല്‍ മക്രോണ്‍ അറിയിച്ചു.തീരുമാനത്തെ പലസ്തീന്‍ അതോറിട്ടി സ്വാഗതം ചെയ്തു.

പലസ്തീന്‍ രാഷ്ട്രത്തി അംഗീകാരം നല്‍കുന്ന ആദ്യ പാശ്ചാത്ത്യ രാജ്യം ആണ് ഫ്രാന്‍സ്.പലസ്തീന് അംഗീകാരം നല്‍കാനുള്ള ഫ്രാന്‍സിന്റെ തീരുമാനത്തെ ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യമിന്‍ നെതന്യാഹു അപലപിച്ചു.ഫ്രാന്‍സിന്റെ നീക്കം ഭീകര്ക്ക് പ്രോത്സാഹനം നല്‍കുന്നതാണെന്നും മേഖലയില്‍ ഇറാന്റെ മറ്റൊരു പ്രതിരൂപം കൂടി സൃഷ്ടിക്കപ്പെടും എന്നും നെതന്യാഹു പ്രതികരിച്ചു.യുകെ അടക്കമുള്ള മറ്റ് യൂറോപ്യന്‍ രാഷ്ട്രങ്ങളിലും പലസ്തീന് അംഗീകാരം നല്‍കണം എന്ന താത്പര്യം വര്‍ദ്ധിക്കുന്നുണ്ട്.

അനധികൃത മദ്യനിര്‍മ്മാണത്തിന് കുവൈത്തില്‍ 52 പേര്‍ അറസ്റ്റില്‍

0

കുവൈത്തില്‍ അനധികൃത മദ്യ നിര്‍മ്മാണത്തിന് 52 പേര്‍ അറസ്റ്റില്‍.വന്‍ തോതില്‍ മദ്യ ശേഖരവും പിടിച്ചെടുത്തു.പിടിയിലായവരില്‍ ഇന്ത്യക്കാരും ഉണ്ട്.കുവൈത്ത് സിറ്റിയിലെ ആറ് പാര്‍പ്പിടമേഖലകളിലായിട്ടാണ് അനധികൃത മദ്യഫാക്ടറികള്‍ പ്രവര്‍ത്തിപ്പിച്ചിരുന്നത്.എല്ലായിടത്തും ഒരെസമയത്തായിരുന്നു പരിശോധന.വാണിജ്യാടിസ്ഥാനത്തില്‍ മദ്യം ഉത്പദാപ്പിച്ച് വില്‍പ്പന നടത്തിയിരുന്ന സംഘം ആണ് പിടിയിലായക്.പിടിയിലായ അന്‍പത്തിരണ്ട് പേരില്‍ മുപ്പത് പേര്‍ പുരഷന്‍മാരും ഇരുപത്തിരണ്ട് പേര്‍ സ്ത്രീകളും ആണ്.ഒന്നാം ഉപപ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയുമായ ഷെയ്ഖ് ഫഹദ് യൂസഫ് സൗദ് അല്‍ സബാഹിന്റെ നേരിട്ടുള്ള മേല്‍നോട്ടത്തിലായിരുന്നു പരിശോധന.

വീടുകള്‍ അനധികൃത മദ്യ നിര്‍മ്മാണ യൂണിറ്റുകളാക്കിയാണ് പ്രവര്‍ത്തിപ്പിച്ചിരുന്നത്.മദ്യോത്പാദനത്തിനുള്ള അസംസ്‌കൃത വസ്തുക്കള്‍,ആയിരക്കണക്കിന് കുപ്പികളില്‍ നിറച്ച മദ്യം,മദ്യോത്പാദനത്തിനുള്ള ഉപകരണങ്ങള്‍ പണം,പണം എണ്ണുന്നതിനുള്ള ഉപകരണം എന്നിവയും പിടികൂടി.എട്ട് വാഹനങ്ങളും അധികൃതര്‍ പിടിച്ചെടുത്തു.പൊലീസ്,മുന്‍സിപ്പാലിറ്റി തുടങ്ങി വിവിധ വകുപ്പുകള്‍ കൈകോര്‍ത്തായിരുന്നു പരിശോധന.മദ്യമാഫിയ തലവനും പിടിയിലായിട്ടുണ്ട്.

യാത്രാ വിമാനം തകര്‍ന്നു വീണു: 49 യാത്രക്കാര്‍ മരിച്ചു

0

റഷ്യന്‍ യാത്രാ വിമാനം തകര്‍ന്നു വീണ് അപകടം. വിമാനത്തിലുണ്ടായിരുന്ന 49 യാത്രക്കാരും മരണപ്പെട്ടു. ലാന്‍ഡിങിലെ പിഴവാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക വിവരം. പറന്നുയരുന്നതിനിടെ എയര്‍ട്രാഫിക് കണ്‍ട്രോളുമായുള്ള വിമാനത്തിന്റെ ബന്ധം നഷ്ടമായിരുന്നു. സൈബീരിയ ആസ്ഥാനമായുള്ള അംഗാര എയര്‍ലൈന്‍സിന്റെ എഎന്‍ 24 വിമാനമാണ് തകര്‍ന്നു വീണത്. റഡാറില്‍ നിന്നും അപ്രത്യക്ഷമായ വിമാനം കണ്ടെത്താന്‍ നടത്തിയ തിരച്ചലിലാണ് അതിര്‍ത്തി പ്രദേശമായ ഫാര്‍ ഈസ്റ്റേണ്‍ മേഖലയില്‍ വിമാനം തകര്‍ന്നു വീണ് കത്തുന്ന നിലയില്‍ കണ്ടെത്തി. അമുര്‍ മേഖലയിലെ ടിന്‍ഡിയില്‍ ലാന്‍ഡിങിന് ശ്രമിച്ചെങ്കിലും പരാജയപ്പെടുകയായിരുന്നു. രണ്ടാമത്തെ ലാന്‍ഡിങിനായി പറന്നുയര്‍ന്ന വിമാനം റഡാറില്‍ നിന്നും അപ്രത്യക്ഷമായി. പ്രാഥമിക വിവരങ്ങള്‍ പ്രകാരം കുട്ടികള്‍ ഉള്‍പ്പെടെ 43 യാത്രക്കാരും ആറ് ജീവനക്കാരുമാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്.