Friday, August 7, 2026
Home Blog Page 45

ഗാസയില്‍ പലസ്തീനികളെ വീണ്ടും കുടിയൊഴിപ്പിക്കുന്നു

0

ഗാസയില്‍ വീണ്ടും കൂട്ടക്കുടിയൊഴിപ്പിക്കല്‍.പലസ്തീനികളെ തെക്കന്‍ ഗാസയിലേക്ക് മാറ്റുകയാണെന്ന് ഇസ്രയേല്‍ പ്രതിരോധ സേന അറിയിച്ചു.സാധാരണക്കാരുടെ സുരക്ഷയ്ക്ക് വേണ്ടിയെന്നാണ് വിശദീകരണം.ഗാസയുടെ മറ്റ് ഭാഗങ്ങളിലുള്ളവര്‍ തെക്കന്‍ മേഖലയിലേക്ക് ഇന്ന് മുതല്‍ മാറണം എന്നാണ് ഇസ്രയേല്‍ പ്രതിരോധ സേനയുടെ നിര്‍ദ്ദേശം.താമസിക്കുന്നതിനുള്ള ടെന്‍ഡും മറ്റ് ഉപകരണങ്ങളും നല്‍കും എന്നും ഇസ്രയേല്‍ പ്രതിരോധ സേന അറിയിച്ചു.ഗാസ സിറ്റി പിടിച്ചെടുക്കുന്നതിനായി അതിരക്ഷമായ ആക്രണം ആരംഭിച്ചതിന് പിന്നാലെയാണ് കുടിയൊഴിപ്പിക്കല്‍.ഗാസ പിടിച്ചെടുക്കാനുള്ള ഇസ്രയേല്‍ പദ്ധതിയുടെ ഭാഗമായിട്ടാണോ ജനങ്ങളെ തെക്കന്‍ മേഖലയിലേക്ക് മാറ്റുന്നത് എന്ന് വ്യക്തമല്ല.

ഗാസ സിറ്റിയില്‍ മാത്രം പത്ത് ലക്ഷത്തിലധികം പലസ്തീനികളാണ് ഉളളത്.ജനങ്ങളെ വീണ്ടും കുടിയൊഴിപ്പിക്കുന്നത് ദുരിതം ഇരട്ടിയാക്കുമെന്ന് ഐക്യരാഷ്ട്രസഭ വ്യക്തമാക്കി.എന്നാല്‍ സാധാരണക്കാരായ ജനങ്ങളെ ഹമാസിന്റെ ശക്തി കേന്ദ്രത്തില്‍ നിന്നും സുരക്ഷിത മേഖലയിലേക്ക് മാറ്റുകയാണ് ചെയ്യുത് എന്ന് ഐഡിഎഫ് അവകാശപ്പെട്ടു.ഗാസയില്‍ പട്ടിണി മരണം വര്‍ദ്ധിക്കുന്നതിന് ഇടയിലാണ് പലതവണ കുടിയൊഴിപ്പിക്കപ്പെട്ടവരെ വീണ്ടും മാറ്റുന്നത്.ഇരുപത്തിനാല് മണിക്കൂറുകള്‍ക്കിടയില്‍ പതിനൊന്ന് പേര്‍ പട്ടിണിമൂലം മരിച്ചെന്ന് പലസ്തീന്‍ ആരോഗ്യമന്ത്രാലയം അറിയിച്ചു.ഇതോടെ പട്ടിണിമൂലം മരിച്ചവരുടെ എണ്ണം 251-ആയി.ഇതില്‍ 108 പേര്‍ കുട്ടികളാണ്.

വ്യാജമദ്യം:കുവൈത്തില്‍ രാജ്യവ്യാപക പരിശോധന

0

കുവൈത്തില്‍ അനധികൃത മദ്യനിര്‍മ്മാണശാലകള്‍ കണ്ടെത്തുന്നതിന് വ്യാപക പരിശോധന.അറുപത്തിയേഴ് പേര്‍ പിടിയിലായി.പിടിയിലായവരില്‍ സ്ത്രീകളും ഉണ്ട്.കുവൈത്ത് ആഭ്യന്തരമന്ത്രാലയത്തിന്റെയും ആരോഗ്യമന്ത്രാലയത്തിന്റെയും നേതൃത്വത്തില്‍ ആണ് രാജ്യാവ്യാപകമായി വ്യാജമദ്യ നിര്‍മ്മാണത്തിന് എതിരെ പരിശോധന നടത്തുന്നത്.പത്ത് മദ്യനിര്‍മ്മാണ-വിതരണ ശാലകള്‍ ആണ് അധികൃതര്‍ പരിശോധനയില്‍ കണ്ടെത്തിയത്.വന്‍തോതില്‍ മദ്യശേഖരവും പിടിച്ചെടുത്തു.വ്യവസായമേഖലയിലും-താമസമേഖലകളിലും എല്ലാ വ്യാജമദ്യമാഫിയ നിര്‍മ്മാണ യൂണിറ്റുകള്‍ പ്രവര്‍ത്തിപ്പച്ചിരുന്നു.മദ്യോല്‍പാദനത്തിനുള്ള ഉപകരണങ്ങളും വിതരണത്തിനുള്ള കുപ്പികളും അധികൃതര്‍ പിടിച്ചെടുത്തു.

മദ്യോത്പാദനത്തിന് നേതൃത്വം നല്‍കിയവരും വിതരണക്കാരും അടക്കം ആണ് അറുപത്തിയേഴ് പേര്‍ പിടിയിലായത്.നേപ്പാള്‍ സ്വദേശികളുടെ നേതൃത്വത്തിലാണ് മദ്യമാഫിയ പ്രവര്‍ത്തിച്ചിരുന്നത് എന്ന് ആഭ്യന്തരമന്ത്രാലയം അറിയിച്ചു.മദ്യവിതരണവുമായി ബന്ധപ്പെട്ട് നിരവധി ഇന്ത്യക്കാരും അറസ്റ്റിലായതായി റിപ്പോര്‍ട്ടുകള്‍ ഉണ്ട്.കുവൈത്ത് ഒന്നാം ഉപപ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയുമായ ഷെയ്ഖ് ഫഹദ് യൂസഫ് അല്‍ സബാഹിന്റെ മേല്‍നോട്ടത്തിലാണ് രാജ്യവ്യാപക പരിശോധന നടത്തുന്നത്.കുവൈത്ത് വിഷമദ്യദുരന്തത്തില്‍ ഇരുപത്തിമൂന്ന് പേരാണ് മരിച്ചത്. ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്ന 160 പേരില്‍ പലരുടെയും നില ഗുരുതരമാണ്.

ട്രംപ്-പുട്ടിന്‍ കൂടിക്കാഴ്ച:സമാധാന കരാറില്‍ ധാരണയായില്ല

0

യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിനും തമ്മിലുള്ള കൂടിക്കാഴ്ചയില്‍ സമാധാന കരാറായില്ല.മൂന്ന് മണിക്കൂര്‍ നീണ്ട ചര്‍ച്ചയില്‍ പല കാര്യങ്ങളിലും ധാരണയായതായി സൂചന.റഷ്യ യുക്രൈന്‍ വെടിനിര്‍ത്തല്‍ കരാറില്‍ ധാരണയാകാതെയാണ് ചര്‍ച്ച അവസാനിച്ചത്.എന്നാല്‍ മറ്റ് പല കാര്യങ്ങളിലും ധാരണയായെന്നും അന്തിമ കരാറിലേക്കെത്തിയില്ലെന്നുമാണ് കൂടിക്കാഴ്ചയ്ക്ക് ശേഷം ഡോണള്‍ഡ് ട്രംപ് വ്യക്തമാക്കിയത്.നാറ്റോ രാജ്യങ്ങളുമായി സംസാരിക്കുമെന്നും അതിന് ശേഷമായിരിക്കും തുടര്‍ നടപടിയെന്നും ട്രംപ് പറഞ്ഞു.

റഷ്യയ്ക്ക് പല കാര്യങ്ങളിലും ആശങ്കയുണ്ടെന്നും യുക്രൈന്‍ സഹോദര രാജ്യമാണെന്നും വ്‌ളാദിമിര്‍ പുടിന്‍ പ്രതികരിച്ചു.സമാധാന ചര്‍ച്ചകളില്‍ പുരോഗതിയുണ്ടെന്നും ചര്‍ച്ചകള്‍ തുടരുമെന്നും പുടിന്‍ വ്യക്തമാക്കി.ട്രംപിനെ മോസ്‌കോയിലേക്ക് ക്ഷണിച്ച പുടിന്‍ 2022ല്‍ ട്രംപായിരുന്നു യുഎസ് പ്രസിഡന്റെങ്കില്‍ യുക്രൈനുമായി സംഘര്‍ഷം ഉണ്ടാകില്ലായിരുന്നു എന്നും പ്രതികരിച്ചു.റഷ്യ-യുക്രൈന്‍ യുദ്ധം ആരംഭിച്ച സമയത്ത് ട്രംപ് പറഞ്ഞ അവകാശ വാദമാണ് റഷ്യന്‍ പ്രസിഡന്റ് അംഗീകരിച്ചിരിക്കുന്നത്.അതേസമയം ലോകം ഉറ്റുനോക്കിയ കൂടിക്കാഴ്ചയില്‍ ധാരണയായ കാര്യങ്ങള്‍ ഏതൊക്കെയാണ് എന്ന് ട്രംപും പുടിനും വ്യക്തമാക്കിയിട്ടില്ല

ഗാസയില്‍ അന്നംതേടിയെത്തിയവരെ കൊലപ്പെടുത്തി ഇസ്രയേല്‍

0

ഗാസയില്‍ ഭക്ഷണം തേടിയെത്തിയ ആയിരത്തഞ്ചൂറിലധികം പലസ്തീനികളെ ഇസ്രയേല്‍ കൊലപ്പെടുത്തിയെന്ന് ഐക്യരാഷ്ട്രസഭ.കഴിഞ്ഞ മൂന്നരമാസത്തിനിടയില്‍ ആണ് ഇത്രയും മരണങ്ങള്‍.ഗാസയില്‍ കടുത്ത പട്ടിണിക്ക് ഒപ്പം കുടിവെള്ള ക്ഷാമവും രൂക്ഷമാവുകയാണ്.മെയ് ഇരുപത്തിയേഴ് മുതല്‍ ഓഗസ്റ്റ് പതിമൂന്ന് വരെയുളള ദിവസങ്ങളില്‍ ഭക്ഷണം തേടിയിറങ്ങിയ 1760 പലസ്തീനികളാണ് കൊല്ലപ്പെട്ടത്.ഇതില്‍ 994 പേര്‍ ഇസ്രയേലിന്റെ ഗാസ ഹ്യുമാനിറ്റേറിയന്‍ ഫൗണ്ടേഷന്റെ കേന്ദ്രങ്ങള്‍ക്ക് സമീപം ആണ് മരിച്ചത്.766 പേര്‍ ഭക്ഷണവുമായി വാഹനങ്ങള്‍ എത്തുന്ന പാതകളിലും മരിച്ചുവീണു.ഭൂരിഭാഗം പേരെയും ഇസ്രയേല്‍ സൈന്യം കൊലപ്പെടുത്തിയതാണെന്നും യു.എന്‍ മനുഷ്യാവകാശ ഓഫീസ് അറിയിച്ചു.

ഭക്ഷണവിതരണ കേന്ദ്രങ്ങളില്‍ എത്തുവരെ വെടിവെച്ച് കൊല്ലുന്ന ഇസ്രയേല്‍ സൈന്യത്തിന്റെ നടപടി ഇപ്പോഴും തുടരുകയാണെന്ന് ഗാസ സിവില്‍ഡിഫന്‍സും അറിയിച്ചു.ഇന്നലെ മാത്രം ഭക്ഷണം തേടിയെത്തിയ പന്ത്രണ്ട് പേരെയാണ് ഇസ്രയേല്‍ സൈന്യം കൊലപ്പെടുത്തിയത്.ഇതിനിടയില്‍ ഗാസയിലെ ജനങ്ങള്‍ കടുത്ത കുടിവെളള ക്ഷാമത്തേയും നേരിടുകയാണെന്ന് ഐക്യരാഷഷ്ട്രസഭ അറിയിച്ചു.ഇരുപത്തിരണ്ട് മാസമായി തുടരുന്ന യുദ്ധത്തില്‍ ഗാസ മുനമ്പിലെ ജലവിതരണസംവിധാനങ്ങള്‍ പൂര്‍ണ്ണമായി തന്നെ തകര്‍ക്കപ്പെട്ടു.നാല്‍പത് ഡിഗ്രിസെല്‍ഷ്യസിന് മുകളിലാണ് ഗാസയില്‍ നിലവില്‍ കാലാവസ്ഥ.കടുത്ത ചൂടില്‍ ശുദ്ധജലക്ഷാമം നേരിടുന്ന ജനങ്ങള്‍ക്ക് മലിനജലത്തെ ആശ്രയിക്കേണ്ടിവരുന്നുവെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു.ഇത് ജലജന്യരോഗങ്ങള്‍ക്ക് കാരണമാവുകയാണ്.പ്രതിവാരം പതിനായിരത്തിലധികം പേരാണ് പകര്‍ച്ചവ്യാധികള്‍ക്ക് ചികിത്സ തേടി ആരോഗ്യകേന്ദ്രങ്ങളില്‍ എത്തുന്നത്.

സന്ദര്‍ശകവീസ നടപടിക്രമങ്ങള്‍ ലളിതമാക്കി കുവൈത്ത്

0

സന്ദര്‍ശകവീസ നടപടിക്രമങ്ങള്‍ കുവൈത്ത് കൂടുതല്‍ ലളിതമാക്കി.രാജ്യത്തേക്ക് കൂടുതല്‍ സന്ദര്‍ശകരെ ആകര്‍ഷിക്കുകയാണ് ലക്ഷ്യം.ലളിതമായ നടപടിക്രമങ്ങളിലൂടെ വീസ അപേക്ഷസമര്‍പ്പിക്കാന്‍ കഴിയുന്ന സംവിധാനം ആണ് കുവൈത്ത് ഒരുക്കിയിരിക്കുന്നത്.കുവൈത്ത് വീസ എന്ന പേര്‍ട്ടലില്‍ ആണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്.സന്ദര്‍ശന ആവശ്യം എന്തുതന്നെയായലും ഈ പോര്‍ട്ടില്‍ അപക്ഷ സമര്‍പ്പിക്കാം.വെബ്‌സൈറ്റില്‍ പ്രവേശിച്ച് വ്യക്തിഗത വിവരങ്ങളും യാത്രാവിവരങ്ങളും സമര്‍പ്പിച്ചാണ് അപേക്ഷിക്കേണ്ടത്.ടൂറിസ്റ്റ്,ബിസിനസ്,ഫാമിലി എന്നി വിഭാഗങ്ങളില്‍ വീസ ലഭ്യമാണ്.വീസ അപേക്ഷ അംഗീകരിക്കപ്പെട്ടാല്‍ ഫീസ് അടച്ച് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാം.

കുവൈത്തിലേക്കുള്ള യാത്രകൂടുതല്‍ സുഗമമാകുക്കു എന്ന ലക്ഷ്യത്തിലാണ് ഇ-വീസ സംവിധാനം ഏര്‍പ്പെടുത്തിയിരിക്കുന്നത്.രാജ്യത്തേക്ക് കൂടുതല്‍ വിനോദസഞ്ചാരികളെ എത്തിക്കുക എന്ന ലക്ഷ്യത്തില്‍ വീസ നിബന്ധനകളില്‍ കുവൈത്ത് അടുത്തിടെ വലിയ പരിഷ്‌കാരങ്ങള്‍ നടത്തിയിരുന്നു.ജിസിസി രാജ്യത്ത് താമസക്കാരായിട്ടുള്ളവര്‍ക്ക് ഓണ്‍അറൈവല്‍ വീസയില്‍ കുവൈത്ത് സന്ദര്‍ശിക്കാം.

ജമ്മുകശ്മീരില്‍ മിന്നല്‍പ്രളയത്തില്‍ മുപ്പതിലധികം പേര്‍ മരിച്ചെന്ന് റിപ്പോര്‍ട്ട്‌

0

ജമ്മുകശ്മീരിലും ഹിമാചല്‍ പ്രദേശിലും മേഘവിസ്‌ഫോടനം.മിന്നല്‍ പ്രളയത്തില്‍ ജമ്മുകശ്മീരില്‍ 33 പേര്‍ മരിച്ചു.50ലധികം പേരെ രക്ഷപ്പെടുത്തി.രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു.ജമ്മുകശ്മീരിലെ കിഷ്വാര്‍ജില്ലയിലാണ് മേഘവിസ്‌ഫോടനത്തെ തുടര്‍ന്ന് മിന്നല്‍പ്രളയം ഉണ്ടായത്.പാഡര്‍ മേഖലയിലെ ചോസിതി ഗ്രാമത്തില്‍ കനത്ത നാശനഷ്ടമുണ്ടായതായും റിപ്പോര്‍ട്ട്.നിരവഝിപേര്‍ മിന്നല്‍പ്രളയത്തില്‍ അകപ്പെട്ടതായാണ് പ്രാഥമിക നിഗമനം.സ്ഥലത്ത്ര ക്ഷാപ്രവര്‍ത്തനം.പുരോഗമിക്കുകയാണ്.എന്‍ഡിആര്‍എഫ്,എസ്ഡിആര്‍എഫ് സംഘങ്ങള്‍ സ്ഥലത്തെത്തിയിട്ടുണ്ട്.ക്വിഷ്ത്വാറിലെ മചൈല്‍ മാതാ തീര്‍ഥാടന കേന്ദ്രത്തിലേക്കുള്ള പാത തുടങ്ങുന്ന പ്രദേശത്താണ് മേഘവിസ്‌ഫോടനം ഉണ്ടായത്.

തീര്‍ത്ഥാടകരെ പ്രദേശത്ത് നിന്ന് മാറ്റുന്ന ദൃശ്യങ്ങളടക്കം പുറത്തുവന്നു.അതേസമയം ഹിമാചല്‍പ്രദേശിലും മിന്നല്‍പ്രളത്തില്‍ കാണാതായവര്‍ക്കായുള്ള തെരച്ചില്‍ പുരോഗമിക്കുകയാണ്.ഹിമാചലില്‍ ഷിംല,ലഹൗള്‍,സ്പിതി തുടങ്ങിയ ജില്ലകളെ മിന്നല്‍ പ്രളയം സാരമായി ബാധിച്ചു.സത്‌ലജ് നദിക്ക് കുറുകെയുള്ള പാലം വെള്ളപ്പൊക്കത്തില്‍ മുങ്ങി.റോഡ് ഗതാഗതം തടസപ്പെട്ടു.പലയിടങ്ങളിലും വെള്ളം കയറി.പാലങ്ങള്‍ ഒഴുകിപ്പോയതിനെ തുടര്‍ന്ന് ഷിംല ജില്ലയില്‍ രണ്ട് പ്രദേശങ്ങള്‍ ഒറ്റപ്പെട്ടു.കിന്നാവൂര്‍ ജില്ലയിലെ ഋഷി ഡോഗ്രി താഴ്വരയ്ക്ക് സമീപമാണ് മേഘവിസ്‌ഫോടനമുണ്ടായത്.

ഗാസയില്‍ മരുന്നും മെഡിക്കല്‍ ഉപകരണങ്ങളും എത്തിച്ച് യുഎഇ

0

യുദ്ധക്കെടുതി നേരിടുന്ന ഗാസ മുനമ്പില്‍ ജീവന്‍രക്ഷാ മരുന്നുകളും ആശുപത്രി ഉപകരണങ്ങളും എത്തിച്ച് യുഎഇ.ലോകാരോഗ്യ സംഘടനയുമായി കൈകോര്‍ത്താണ് യുഎഇയുടെ സഹായം.നിരവധി ട്രക്കുകളിലായിട്ടാണ് മരുന്നുകളും മെഡിക്കല്‍ ഉപകരണങ്ങളും ഗാസയില്‍ എത്തിച്ചത്.ഇസ്രയേല്‍ ആക്രമണത്തില്‍ തകര്‍ന്ന ഗാസയുടെ ആരോഗ്യമേഖലയ്ക്ക് ആശ്വാസം പകരുന്നതാണ് യുഎഇയുടെയും ലോകാരോഗ്യസംഘടനയുടെ നീക്കം.ഗാസയിലെ പ്രധാന ആശുപത്രികളില്‍ ഒന്നായ ഖാന്‍ യൂനിസിലെ നാസര്‍ മെഡിക്കല്‍ കോംപ്ലക്‌സില്‍ നിരവധി ട്രക്കുകളില്‍ മരുന്നുകളും മെഡിക്കല്‍ ഉപകരണങ്ങളും എത്തിച്ചിട്ടുണ്ട്.

പലസ്തീന്‍ ആരോഗ്യമന്ത്രാലയം വഴിയാണ് ആരോഗ്യകേന്ദ്രങ്ങള്‍ക്കുള്ള സഹായം യുഎഇ കൈമാറുന്നത്.ഗാസയിലെ ആരോഗ്യസ്ഥാപനങ്ങളെ സഹായിക്കുന്നതിന് കൂടുതല്‍ മെഡിക്കല്‍ ഉപകരണങ്ങളും ഔഷധങ്ങളും എത്തിക്കുമെന്ന് യുഎഇ അറിയിച്ചു.കരമാര്‍ഗ്ഗവും ആകാശമാര്‍ഗ്ഗവും ഗാസയില്‍ ഭക്ഷ്യവസ്തുക്കള്‍ എത്തിക്കുന്നതും യുഎഇ തുടരുകയാണ്.ഇതുവരെ എഴുപത് തവണയാണ് വിമാനങ്ങളില്‍ നിന്നും ഭക്ഷ്യവസ്തുക്കള്‍ എയര്‍ഡ്രോപ് ചെയ്തത്.

കുവൈത്തില്‍ വിഷമദ്യദുരന്തത്തില്‍ മരണം പതിമൂന്നായി

0

കുവൈറ്റ് വ്യാജമദ്യ ദുരന്തത്തില്‍ 13 പേര്‍ മരിച്ചെന്ന് സ്ഥിരീകരിച്ച് കുവൈത്ത് ആരോഗ്യമന്ത്രാലയം.അറുപത്തിമൂന്ന് പേര്‍ ചികിത്സയില്‍ ഉണ്ട്. ഇതില്‍ 40 പേര്‍ ഇന്ത്യക്കാരാണെന്ന് എംബസി അറിയിച്ചു.മരിച്ചവരില്‍ മലയാളികളും ഉള്‍പ്പെട്ടതായി അനൗദ്യോഗിക വിവരം.കുവൈത്ത് വിഷമദ്യ ദുരന്തവുമായി ബന്ധപ്പെട്ട് രണ്ട് പ്രവാസികള്‍ അറസ്റ്റില്‍.ഏഷ്യന്‍ രാജ്യക്കാരാണ് പിടിയിലായത്.ആഭ്യന്തരമന്ത്രാലയ വൃത്തങ്ങളെ ഉദ്ധരിച്ച് പ്രദേശിക അറബ് ദിനപത്രം ആണ് രണ്ട് ഏഷ്യക്കാര്‍ പിടിയിലായെന്ന് റിപ്പോര്‍ട്ട് ചെയ്തത്.ജിലീബ് അല്‍ ശുയൂഖ് ബ്ലോക്ക് നാലില്‍ മദ്യനിര്‍മ്മാണ യൂണിറ്റ് നടത്തിയിരുന്നവരാണ്പിടിയിലായത്.

ഏത് രാജ്യക്കാരാണ് പിടിയിലായതെന്ന് വ്യക്തല്ല. ഇവിടെ നിന്നും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് മദ്യം എത്തിച്ചിരുന്നു എന്നാണ് വിവരം.മെഥനോള്‍ കലര്‍ന്ന മദ്യം ഇവിടെ നിന്നാണ് വിതരണം ചെയ്തത് എന്നാണ് അന്വേഷണം സംഘത്തിന്റെ കണ്ടെത്തല്‍.മദ്യ വിതരണക്കാരുടെ വിവരങ്ങളും അന്വേഷണം സംഘം ശേഖരിച്ച് വരികയാണ്.വരും ദിവസങ്ങളില്‍ കൂടുതല്‍ അറസ്റ്റ് ഉണ്ടാകും.സൗദി അറേബ്യയെ കൂടാതെ മദ്യനിരോധനമുള്ള ഏക ജിസിസി രാജ്യം ആണ് കുവൈത്ത്.എന്നാല്‍ അനധികൃത മദ്യനിര്‍മ്മാണം രാജ്യത്ത് വ്യാപകമാണ്.ഈ വര്‍ഷം മെയ് മാസത്തിലും രണ്ട് ഇന്ത്യക്കാര്‍ വിഷമദ്യം കഴിച്ച് മരണപ്പെട്ടിരുന്നു.

ഗാസ സിറ്റിയില്‍ കനത്ത ബോംബാക്രമണം:123 മരണം

0

ഗാസ സിറ്റിയില്‍ കനത്ത വ്യോമാക്രണം തുടര്‍ന്ന് ഇസ്രയേല്‍.123 പേരാണ് മരിച്ചത്.ഭക്ഷണം കിട്ടാതെ എട്ട് പേരും മരിച്ചതായി ആരോഗ്യമന്ത്രാലയം അറിയിച്ചു.ഗാസസിറ്റി പിടിച്ചെടുക്കാന്‍ മന്ത്രിസഭ തീരുമാനിച്ചതിന് പിന്നാലെയാണ് ഇസ്രയേല്‍ സൈന്യം ആക്രമണം കടുപ്പിച്ചത്.സമീപകാലത്ത് ഒരു ദിവസം രേഖപ്പെടുത്തന്ന ഏറ്റവും ഉയര്‍ന്ന മരണസംഖ്യയാണ് ഇന്നത്തേത്.നിരവധി വീടുകളും ഇസ്രയേല്‍ ആക്രമണത്തില്‍ തകര്‍ന്നു.ഭക്ഷണവിതരണ കേന്ദ്രങ്ങളില്‍ കാത്ത് നിന്ന പന്ത്രണ്ട് പേരെ ഇസ്രയേല്‍ സൈന്ംയ വെടിവെച്ച് കൊന്നതായും ആരോഗ്യമന്ത്രാലയം അറിയിച്ചു.

മൂന്ന് കുട്ടികള്‍ അടക്കം എട്ട് പേരാണ് പട്ടിണിമൂലം മരിച്ചത്.ഇതോടെ ഗാസയിലെ ആകെ പട്ടിണിമരണം 235 ആയി ഉയര്‍ന്നു.ഗാസയിലേക്ക് ഭക്ഷ്യവസ്തുക്കള്‍ എത്തുന്നുണ്ടെങ്കിലും മതിയാകുന്നില്ലെന്നാണ് സന്നദ്ധസംഘടനകള്‍ വ്യക്തമാക്കുന്നത്.ഇന്നലെ 320 ട്രക്കുകള്‍ ആണ് ഗാസ മുനമ്പില്‍ പ്രവേശിച്ചത്.അതെസമയം ഈജിപ്ത് തലസ്ഥാനമായ കെയ്‌റോയില്‍ വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍ തുടരുന്നുണ്ട്.മുഴുവന്‍ ബന്ദികളെ ഒറ്റഘട്ടമായി മോചിപ്പിച്ചുകൊണ്ടുള്ള വെടിനിര്‍ത്തല്‍ എന്ന നിര്‍ദ്ദേശം ആണ് ഇസ്രയേല്‍ മുന്നോട്ട് വെച്ചിരിക്കുന്നത്.

വോട്ട് ക്രമക്കേട്:പ്രതിഷേധം കടുപ്പിച്ച് കോണ്‍ഗ്രസ്

0

വോട്ട് ക്രമക്കേടില്‍ പ്രതിഷേധ നടപടികള്‍ കടുപ്പിച്ചിരിക്കുകയാണ് കോണ്‍ഗ്രസ്.വെബ്‌സൈറ്റിന് പിന്നാലെ സോഷ്യല്‍ മീഡിയ പ്രചരാണവും ശക്തമാക്കി.വോട്ട് ക്രമക്കേടുമായി ബന്ധപ്പെട്ട വിവരങ്ങള്‍ അറിയിക്കാന്‍ വോട്ട് ചോരി വെബ്‌സൈറ്റ് നിര്‍മിച്ചതിന് പിന്നാലെയാണ് പ്രചാരണ വിഡിയോയുമായി പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി രംഗത്തെത്തിയത്.വോട്ടര്‍മാര്‍ വോട്ട് ചെയ്യാനെത്തുമ്പോള്‍ തങ്ങളുടെ വോട്ട് മറ്റുചിലര്‍ ചെയ്ത് മടങ്ങുന്നതാണ് ദൃശ്യങ്ങളിലുള്ളത്യ പ്രായമായവരുടേയും സ്ത്രീകളുടേയും വോട്ട് പോലും ബിജെപി പ്രവര്‍ത്തകര്‍ പോള്‍ ചെയ്യുകയാണെന്നും വോട്ടിംഗ് അട്ടിമറിക്കുകയാണെന്നുമുള്ള സന്ദേശം ജനങ്ങള്‍ക്ക് നല്‍കുകയാണ് ലക്ഷ്യം.

വോട്ട് ക്രമക്കേട് ചൂണ്ടിക്കാണിക്കാനായി കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ നടത്തുന്ന പ്രചാരണങ്ങളുടെ ഭാഗമാണ് വിഡിയോ.ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കര്‍ണാടകത്തിലും നിയമസഭാ തെരഞ്ഞെടുപ്പില്‍ മഹാരാഷ്ട്രയിലും വ്യാപകമായ ക്രമക്കേട് നടന്നു എന്നാണ് കോണ്‍ഗ്രസ് ആരോപിക്കുന്നത്.ബിജെപിയും തെരഞ്ഞെടുപ്പ് കമ്മീഷനും ഗൂഢാലോചന നടത്തിയെന്നും തെളിവുകള്‍ നിരത്തി രാഹുല്‍ ഗാന്ധി വിമര്‍ശിച്ചിരുന്നു.