തമിഴ്നാട്ടിലെ പ്രമുഖ രാഷ്ട്രീയ പാർട്ടിയായ പട്ടാളിമക്കൾ കക്ഷിയിൽ നേതൃത്വത്തെ ചൊല്ലി തർക്കം രൂക്ഷം. തർക്കം രൂക്ഷമായതോടെ പ്രമുഖ നേതാവ് അൻപുമണി രാംദോസിനെ പാർട്ടിയിൽ നിന്ന് പുറത്താക്കി. സ്ഥാപക നേതാവായ പിതാവ് എസ് രാംദോസാണ് മുൻ കേന്ദ്രമന്ത്രികൂടിയായ അൻപുമണിയെ പുറത്താക്കിയത്.
തമിഴ്നാട്ടിലെ പ്രമുഖ രാഷ്ട്രീയ പാർട്ടിയായ പട്ടാളിമക്കൾ കക്ഷിയിൽ നേതൃത്വത്തെ ചൊല്ലി ഏറെ നാളായി ആഭ്യന്തരകലാപം രൂക്ഷമാണ്. അതിൻറെ പരമ്യത്തിലാണ് പാർട്ടിയിലെ പ്രമുഖ നേതാവായ അൻപുമണി രാംദോസിനെ പാർട്ടിയുടെ എല്ലാ സ്ഥാനങ്ങളിൽ നിന്നും പുറത്താക്കിയത്. സ്ഥാപക നേതാവായ പിതാവ് എസ് രാംദോസാണ് മുൻ കേന്ദ്രമന്ത്രികൂടിയായ അൻപുമണിയെ പാർട്ടിയിൽ നിന്ന് പുറത്താക്കിയത്. അൻപുമണി നടത്താനിരുന്ന പദയാത്രയ്ക്കെതിരെ നേരത്തെ രാംദോസ് പൊലീസിന് പരാതി നൽകിയിരുന്നു . നിരന്തരം അച്ചടക്കലംഘനം നടത്തിയ അൻപുണിക്ക് രണ്ട് തവണ പാർട്ടി നോട്ടീസ് നൽകിയിരുന്നുവെങ്കിലും അച്ചടക്കലംഘനം തുടർന്നതിനെ തുടർന്നാണ് പാർട്ടിയിൽ നിന്ന് പുറത്താക്കിയത് എന്നാണ് ഔദ്യോഗിക വിശദീകരണം. പാർട്ടി എൻഡിഎ സഖ്യത്തിനൊപ്പം ചേരണമെന്നാണ് അൻപുമണിയുടെ നിലപാടിനെ ചൊല്ലിയാണ് പാർട്ടിയിൽ പ്രതിഷേധം രൂപപ്പെട്ടത്. കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പിൽ വൻ തിരിച്ചടി നേരിട്ടതോടെയാണ് പാർട്ടിക്കകത്ത് അസ്വാരസ്യങ്ങൾ തുടങ്ങിയത്. ദ്രാവിഡ പാർട്ടികളുമായി സഖ്യമതിയെന്നാണ് രാംദോസിൻറെ നിലപാട്. കഴിഞ്ഞ ഏപ്രിലിൽ സംസ്ഥാന അധ്യക്ഷ സ്ഥാനത്ത് നിന്ന് അനുപുമണിയെ രാംദോസ് മാറ്റിയത് വിവാദമായിരുന്നു. നിയമസഭ തിരഞ്ഞെടുപ്പിന് ഒരു വർഷം മാത്രം ബാക്കിയിരിക്കെയാണ് പാർട്ടിയിൽ പൊട്ടിത്തെറി എന്നതും ശ്രദ്ധേയമാണ്.
അൻപുമണി രാംദോസിനെ പാർട്ടിയിൽ നിന്ന് പുറത്താക്കി
നേപ്പാളിൽ കൊല്ലപ്പെട്ടത് 34 പേർ
നേപ്പാളിൽ ജെൻ സി പ്രക്ഷോഭത്തിനിടെ കൊല്ലപ്പെട്ടത് 34 പേരാണെന്ന് സർക്കാർ വൃത്തങ്ങൾ. ജയിൽ തകർത്ത് രക്ഷപ്പെടാന്ർ ശ്രമിച്ച മൂന്ന് പേരും ഇവരിൽ ഉൾപ്പെടുമെന്ന് സർക്കാർ വർത്തങ്ങൾ വ്യക്തമാക്കി. അതേസമയം ഭരണം നടത്താനുള്ള പക്വത തങ്ങൾക്കായിട്ടില്ലെന്ന് ജെൻ സി പ്രക്ഷോഭത്തിന് നേതൃത്വം കൊടുത്ത ദിവാകർ ദംഗൽ പറഞ്ഞു.
രാജ്യത്ത് സമൂഹ മാധ്യമങ്ങൾ നിരോധിച്ചതിനെതിരെ നേപ്പാളിലെ പുതുതലമുറ നടത്തിയ സമരത്തിനിടെ നിരവധി പേർ കൊല്ലപ്പെട്ടിരുന്നു. എന്നാൽ കൊല്ലപ്പെട്ടവരുടെ ഔദ്യോഗികമായ എണ്ണം ഇപ്പോഴാണ് പുറത്തുവരുന്നത്. രണ്ട് ദിവസം നീണ്ടുനിന്ന പ്രക്ഷോഭത്തിനിടെ പൊലീസിൻറെ വെടിയേറ്റ് 34 പേർ മരിച്ചുവെന്നാണ് സർക്കാർ വൃത്തങ്ങൾ വെളിപ്പെടുത്തിയത്. പ്രക്ഷോഭകർ പാർലമെൻറ് ആക്രമിക്കുകയും പാർലമെൻറിന് തീയിടുകയും ചെയ്തിരുന്നു. അതേസമയം സമാധാനപരമായ പ്രക്ഷോഭമാണ് തങ്ങൾ ലക്ഷ്യമിട്ടിരുന്നത് എന്ന് സമരത്തിന് നേതൃത്വം വഹിച്ച ദിവാകർ ദംഗൽ പറഞ്ഞു. സമരത്തിനകത്തേക്ക് നുഴഞ്ഞുകയറി പ്രശഅനമുണ്ടാക്കാൻ ചിലർ ബോധപൂർവ്വം ശ്രമം നടത്തി. അധികാരം ഏറ്റെടുക്കാനുള്ള പക്വത തങ്ങൾക്കായിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഭരണഘടന അട്ടിമറിക്കാനല്ല, മറിച്ച് വയസൻമാരായ ഭരണകർത്താക്കളെ പുറത്താക്കലായിരുന്നു ലക്ഷ്യമെന്നും ദംഗൽ വിശദീകരിച്ചു. അതിനിടെ സംഘർഷത്തിൻറെ മറവിൽ
ജയിൽ ആക്രമിച്ച് രക്ഷപ്പെടാൻ ശ്രമിച്ച 3 തടവുകാരും പൊലീസിൻറെ വെടിയേറ്റ് മരിച്ചു
പണമയക്കാൻ പുതിയ സംവിധാനവുമായി ഇന്ത്യ
പ്രവാസികൾക്ക് പണം അയക്കാൻ പുതിയ സംവിധാനമൊരുക്കി ഇന്ത്യ. യുപിഐ യും യൂണിവേഴ്സൽ പോസ്റ്റൽ യൂണിയൻ സംവിധാനവും ചേർന്നാണ് പുതിയ സംവിധാനമൊരുക്കുന്നത്. പുതിയ സംവിധാനം പണം കൈമാറ്റം വേഗത്തിലും സുരക്ഷിതവുമാക്കുമെന്ന് ഇന്ത്യയുടെ കമ്മ്യൂണിക്കേഷൻ മന്ത്രി ജ്യോതിരാദിത്യസിന്ധ്യ പറഞ്ഞു.
ദുബൈയിലാണ് പുതിയ പെയ്മെൻറ് സംവിധാനം ഇന്ത്യ പുറത്തിറക്കിയത്. ഇന്ത്യയിലെ ജനപ്രീയമായ യുപിഐ സംവിധാനവും യൂണിവേഴ്സൽ പോസ്റ്റൽ യൂണിയൻ സംവിധാനവും തമ്മിൽ ഏകോപിപ്പിച്ചാണ് പുതിയ സംവിധാനം ഒരുക്കുന്നത്. ഇന്ത്യൻ തപാൽ സർവ്വീസും എൻപിസിഐ ഇൻറർനാഷണൽ പെയ്മെൻറ്സ് ലിമിറ്റഡും യൂണിവേഴ്സൽ പോസ്റ്റൽ യൂണിയനും ചേർന്നാണ് പുതിയ സംവിധാനം വികസിപ്പിച്ചെടുത്തത്. തപാൽ സംവിധാനത്തിൻറെ വിശ്വാസ്യതയും യുപിഐയുടെ വേഗതയും ചേരുമ്പോൾ വേഗത്തിൽ പണം അയക്കാനുള്ള സംവിധാനമായി ഇത് മാറുമെന്ന് കേന്ദ്ര കമ്മ്യൂണിക്കേഴൻ മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ പറഞ്ഞു. പുതിയ സംവിധിനം വഴിയുള്ള പണം കൈമാറ്റം ചിലവ് കുറഞ്ഞതുമായിരിക്കുമെന്നും മന്ത്രി പറഞ്ഞു. ഇന്ത്യയിലേക്ക് വിദേശപണം ഒഴുകുന്ന രണ്ടാമത്തെ രാഷ്ട്രമാണ് യുഎഇ.
കോഴിക്കോട് നിന്നുള്ള ഹജ്ജ് തീര്‍ത്ഥാടകരുടെ എണ്ണം കുറഞ്ഞു
കോഴിക്കോട് നിന്നുള്ള ഹജ്ജ് തീര്‍ത്ഥാടകരുടെ എണ്ണം കുറഞ്ഞു. 20 ദിവസത്തെ ഹജ്ജ് പാക്കേജിന് നിരക്ക് കൂടാന്‍ സാധ്യതയുണ്ടെന്ന് കേരള ഹജ്ജ് കമ്മിറ്റി അംഗം പി.പി മുഹമ്മദ് റാഫി അബുദാബിയിൽ പറഞ്ഞു.
പ്രവാസികള്‍ക്ക് കൂടി ഗുണകരമാകുന്ന രീതിയിലുള്ള 20 ദിവസത്തെ ഹജ്ജ് പാക്കേജിന് നിരക്ക് കൂടാന്‍ സാധ്യതയുണ്ടെന്ന് കേരള ഹജ്ജ് കമ്മിറ്റി അംഗം പി.പി മുഹമ്മദ് റാഫി പറഞ്ഞു. കേന്ദ്ര ഹജ്ജ് കമ്മിറ്റി അനുമതി നല്‍കിയ ഈ പാക്കേജിന് കീഴിൽ 2910 പേരാണ് അടുത്ത വര്‍ഷത്തെ ഹജ്ജിന് അപേക്ഷ നല്‍കിയിട്ടുള്ളത്. ഇതില്‍ 398 പേരെ തെരഞ്ഞെടുത്തിട്ടുണ്ട്. ഈ പാക്കേജില്‍ അപേക്ഷ നല്‍കിയ പ്രവാസികള്‍ ഹജ്ജ് കാമ്പിന് പത്ത് ദിവസങ്ങള്‍ക്ക് മുമ്പ് നാട്ടിലെത്തണം. പാസ്‌പോര്‍ട്ട് സമര്‍പിക്കലും നാട്ടില്‍ നിന്നുള്ള മെഡിക്കല്‍ സര്‍ട്ടിഫിക്കേറ്റും സമയബന്ധിതമായി പൂര്‍ത്തിയാക്കണമെന്നും അദ്ദേഹം പറഞ്ഞു. കൊച്ചിയില്‍ നിന്നും മാത്രമാണ് പുതിയ പാക്കേജിന് എംബാര്‍ക്കേഷന്‍ അനുമതിയുള്ളൂ. മാത്രമല്ല ഹൃസ്വകാല ഹജ്ജ് പാക്കേജിന് നിരക്ക് വര്‍ധിക്കുമെന്നും പറഞ്ഞു. കഴിഞ്ഞ വര്‍ഷം കോഴിക്കോട് നിന്നുള്ള വിമാന ടിക്കറ്റില്‍ ഭീമമായ വര്‍ധനവുണ്ടായതിനാല്‍ ഇത്തവണ കോഴിക്കോട് നിന്നുള്ള ഹജ്ജ് യാത്രികരുടെ എണ്ണം ഗണ്യമായി കുറഞ്ഞു. ഏറ്റവും കൂടുതല്‍ ഹാജിമാരുള്ളത് കോഴിക്കോട്, മലപ്പുറം ജില്ലകളില്‍ നിന്നാണ്. ആദ്യഘട്ടത്തില്‍ 8530 പേരെ തെരഞ്ഞെടുത്തപ്പോള്‍ 4995 പേരും കൊച്ചിയില്‍ നിന്നാണ് യാത്ര ചെയ്യുന്നത്. കണ്ണൂരില്‍ നിന്നും 2892 ഹാജിമാരുള്ളപ്പോള്‍ കോഴിക്കോട് നിന്നും 632 ആയി ചുരുങ്ങി. കോഴിക്കോട് വലിയ വിമാനങ്ങള്‍ ഇറങ്ങാനുള്ള അനുമതി ലഭിക്കാതിരുന്നതാണ് കഴിഞ്ഞ വര്‍ഷം നിരക്ക് കൂടാന്‍ കാരണമായത്. ഇക്കാര്യം കേന്ദ്ര ഹജ്ജ് കമ്മിറ്റിയുടെ ശ്രദ്ധയില്‍പെടുത്തിയിട്ടുണ്ടെന്നും പ്രശ്‌നപരിഹാരം വേണമെന്നും സംസ്ഥാന സര്‍ക്കാരും ഹജ്ജ് കമ്മിറ്റിയും ആവശ്യപ്പെട്ടിട്ടുണ്ട്. കണ്ണൂരില്‍ നിന്നും ഹജ്ജ് യാത്രികരുടെ എണ്ണം വര്‍ധിച്ച സാഹചര്യത്തില്‍ അവിടെ ഹജ്ജ് ഹൗസ് നിര്‍മിക്കാന്‍ അനുമതി ലഭിച്ചിട്ടുണ്ട്. ഇതിനായി ഒരേക്കര്‍ സ്ഥലം അനുവദിക്കുകയും സര്‍ക്കാര്‍ 5കോടി രൂപ നീക്കിവെച്ചിട്ടുമുണ്ട്. ഒരു മള്‍ട്ടിപര്‍പസ് കണ്‍വെന്‍ഷന്‍ സെന്റര്‍ മാതൃകയിലായിരിക്കും ഹജ്ജ് ഹൗസ് പണിയുക. 27 കോടിരൂപയുടെ പദ്ധതിക്കായി ക്രൗഡ് ഫണ്ടിംഗിലൂടെ തുക കണ്ടെത്താനാണ് ഉദ്ദേശിക്കുന്നത്. ഇതിനായി പ്രത്യേക ആപ്പും തയ്യാറാവുന്നുണ്ട്. ഈ പദ്ധതിക്കായി പ്രവാസികള്‍ സഹായിക്കണമെന്നും മുഹമ്മദ് റാഫി ആവശ്യപ്പെട്ടു.
യുഎഇയില്‍ മേഘാവൃതമായ കാലാവസ്ഥ
യുഎഇയില്‍ ഇന്ന് ഭാഗീകമായി മേഘാവൃതമായ കാലാവസ്ഥയായിരിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.മൂടല്‍ മഞ്ഞിനും മഴയ്ക്കും സാധ്യതയുണ്ട്.
രാവിലെ അബുദബി ദുബൈ ജബല്‍ അലി തുടങ്ങിയ സ്ഥലങ്ങളിലടക്കം മൂടല്‍ മഞ്ഞ് രൂപപ്പെട്ടിരുന്നു .തത്ഫലമായി കാഴ്ചാപരിമിതിയുണ്ടാകുകയും യാത്രക്കാര്‍ക്ക് മുന്നറിയിപ്പ് നല്‍കുകയും ചെയ്തു.രാവിലെ യെല്ലോ മുന്നറിയിപ്പാണ് യാത്രികര്‍ക്ക് നല്‍കിയത്.അബുദബിയിലും അല്‍ഐനിലും അടക്കം മൂടല്‍ മഞ്ഞ് വ്യാപിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവിരുന്നുണ്ട്.വാഹനമോടിക്കുന്നവര്‍ വേഗപരിധി ശ്രദ്ധിക്കണമെന്നും സൈന്‍ ബോര്‍ഡിലെ നിര്‍ദേശം പാലിക്കണമെന്നും കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിരുന്നു.കഴിഞ്ഞ ദിവസങ്ങളില്‍ വിവിധയിടങ്ങളില്‍ താപനിലയില്‍ ചെറിയ കുറവ് അനുഭവപ്പെട്ടിരുന്നു. എന്നാൽ ഇന്നും നാളെയും ചൂട് കുറയാനുള്ള സാധ്യത പ്രവചിക്കുന്നില്ല. അന്തരീക്ഷ ഈര്‍പ്പം കുറയാനുള്ള സാധ്യതയുണ്ട്. അബുദബിയില്‍ പരമാവധി താപനില 42 ഡിഗ്രി സെല്‍ഷ്യസും ദുബൈയില്‍ പരമാവധി താപനില 40 ഡിഗ്രി സെല്‍ഷ്യസുമായിരിക്കുമൊണ് കാലാവസ്ഥ കേന്ദ്രം അറിയിക്കുത്. നേരിയതോ മിതമായതോ ആയ കാറ്റിനും സാധ്യത പ്രവചിക്കുന്നുണ്ട്. അറേബ്യന്‍ ഗള്‍ഫിലും ഒമാന്‍ കടലും ശാന്തമായിരിക്കുമെന്നും കാലാവസ്ഥാ കേന്ദ്രം അറിയിച്ചു
വിദ്യാർത്ഥികളുടെ വ്യക്തിഗതവിവരങ്ങൾ പുറത്തുവിടില്ല
വിദ്യാര്‍ത്ഥികളുടെ വ്യക്തിഗത വിവരങ്ങള്‍ സുരക്ഷിതമാക്കാന്‍ കുവൈത്ത്. വ്യക്തിഗത വിവരങ്ങള്‍ പുറത്തുവിടുന്നതിന് നിരോധനം ഏര്‍പ്പെടുത്തി
വിദ്യാര്‍ത്ഥികളുടെ വിവരങ്ങള്‍ കൂടുതല്‍ സുരക്ഷിതമാക്കുക എത് ലക്ഷ്യമി’ാണ് കുവൈത്ത് വിദ്യാഭ്യാസ മന്ത്രാലയം തീരുമാനെടുത്തത്.വിദ്യാഭ്യാസ മന്ത്രി സയ്യിദ് ജലാല്‍ അല്‍ തബ്തബായിയാണ് ഇത് സംബന്ധിച്ച ഉത്തരവ് പുറത്തിറക്കിയത്. വിദ്യാഭ്യാസമന്ത്രാലയത്തിന്‍െ അംഗീകാരം ഇല്ലാത്ത ഏതെങ്കിലും പ്ലാറ്റ്‌ഫോമുകള്‍ വഴിയോ ആപ്പ്‌ലിക്കേഷനുകള്‍ വഴിയോ ഏതെങ്കിലും വിധത്തില്‍ വിദ്യാര്‍ത്ഥികളുടെ വ്യക്തിഗത വിവരങ്ങള്‍ പങ്കുവയ്ക്കുകയോ ഉപയോഗിക്കുകയോ ചെയ്യുതിന് വിലക്കേര്‍പ്പെടുത്തുതാണ് പുതിയ ഉത്തരവ്.വിദ്യാര്‍ത്ഥികളെ ചൂഷണത്തില്‍ നി് സംരക്ഷിക്കുക എതാണ് ഉത്തരവ് കൊണ്ട് പ്രധാനമായും ഉദ്ദേശിക്കുത്. വിദ്യാര്‍ത്ഥികളുടെ എല്ലാ വിവര ശേഖരണ പ്രോസസിംഗ് പ്രവര്‍ത്തനങ്ങളും മന്ത്രാലയത്തിന്റെ ഔദ്യോഗിക സംവിധാനങ്ങളിലും പ്ലാറ്റ്‌ഫോമുകളിലും മാത്രമായി പരിമിതപ്പെടുത്താനും ഉത്തരവില്‍ ആവശ്യപ്പെടുു.രാജ്യത്തെ എല്ലാ വിദ്യാഭ്യാസ മേഖലകളിലും തീരുമാനം ബാധകമായിരിക്കും
ഏഷ്യാകപ്പ് ക്രിക്കറ്റ് ഇന്നുമുതൽ
ഏഷ്യാകപ്പ് ക്രിക്കറ്റിന് ഇന്ന് യുഎഇ യില്‍ അഫ്ഗാനിസ്ഥാനും ഹോങ്കോങും തമ്മിലുള്ള മത്സരത്തോടെ തുടക്കമാവും. ഇന്ത്യയടക്കം 8 ടീമുകളാണ് ഭൂഖണ്ഡത്തിലെ ചാമ്പ്യന്‍മാരെ കണ്ടെത്താനുള്ള പോരാ’ത്തില്‍ മാറ്റുരക്കുക. നാളെ ഇന്ത്യ ആതിഥേയരായ യുഎഇയെ നേരിടും
ദുബായ്, അബു ദബി എിങ്ങനെ രണ്ട് വേദികളിലായാണ് ഏഷ്യാ കപ്പ് മത്സരങ്ങള്‍ അരങ്ങേറുക. 2023 ലെ അവസാന എഡിഷനില്‍ ഏകദിന ഫോര്‍മാറ്റിലായിരുു മത്സരമെങ്കില്‍ ഇത്തവണയത് ടി ട്വന്റി ഫോര്മാറ്റിലാണ് എ പ്രത്യേകതയുണ്ട്. 19 മത്സരങ്ങളുള്ള ഇത്തവണത്തെ ചാമ്പ്യന്‍ഷിപ്പില്‍ 3 മുന്‍ ലോകചാമ്പ്യന്‍മാരടക്കം 8 ടീമുകളാണ് മാറ്റുരക്കുത്. ഇതാദ്യമായാണ് 8 ടീമുകള്‍ ചാമ്പ്യന്‍ഷിപ്പില്‍ ഏറ്റുമുട്ടുന്നത്. ഗ്രൂപ്പ് മത്സരങ്ങളിലെ ആദ്യ രണ്ട് സ്ഥാനക്കാര്‍ സൂപ്പര്‍ ഫോറിലെത്തും. ലീഗ് ഫോര്‍മാറ്റില്‍ നടക്കു സൂപ്പര്‍ ഫോറിലെ ആദ്യ രണ്ട് സ്ഥാനക്കാര്‍ 28 ന് നടക്കു ഫൈനലില്‍ ഏറ്റുമുട്ടും.
കാണിക്കള്‍ കാത്തിരിക്കു ഇന്ത്യ പാക്കിസ്ഥാന്‍ പോരാട്ടം പതിനാലിനാണ്. നിലവിലെ ചാമ്പ്യന്‍മാരായ ഇന്ത്യ തന്നെയാണ് ടൂര്‍ണമെന്റിലെ ഫേവറേറ്റുകള്‍. സൂര്യകുമാര്‍ യാദവ് നയിക്കു ടീമില്‍ മലയാളിതാരം സഞ്ജു സാംസണുമുണ്ട്.
നേപ്പാള്‍ പ്രക്ഷോഭം – സര്‍വ്വകക്ഷിയോഗം വിളിച്ച് പ്രധാനമന്ത്രി
ക്തമായതോടെ സര്‍വ്വ കക്ഷിയോഗം വിളിച്ച് പ്രധാനമന്ത്രി കെ പി ശര്‍മ ഒലി. പ്രക്ഷോഭത്തില്‍ 19 പേര്‍കൊല്ലപ്പെട്ടതില്‍ പ്രതിഷേധിച്ച് ഒലി മന്ത്രിസഭയിലെ രണ്ട് മന്ത്രിമാര് കൂടി രാജിവെച്ചു.
സമൂഹമാധ്യമങ്ങള്‍ നിരോധിച്ച സര്‍ക്കാരിന്റെ നടപടിക്കെതിരെ ജെന്‍ സി തലമുറക്കാര് ആരംഭിച്ച പ്രക്ഷോഭം രാജ്യമെങ്ങും പടര്‍ന്നതോടെ പ്രധാനമന്ത്രി കെ പി ശര്‍മ ഒലി സര്‍വ്വകക്ഷിയോഗം വിളിച്ചു. പ്രശ്‌നപരിഹാരത്തിനായി വിവിധ രാഷ്ട്രീയ കക്ഷികളുമായി ചര്‍ച്ചകള്‍ നടത്തിക്കൊണ്ടിരിക്കുകയാണ് എന്ന് പ്രധാനമന്ത്രി അറിയിച്ചു. പ്രതിഷേധം ശക്തമായതോടെ നിരോധനം സര്‍ക്കാര്‍ പിന്‍ലവലിച്ചുവെങ്കിലും പ്രധാനമന്ത്രിയുടെ രാജി ആവശ്യപ്പെട്ടുള്ള പ്രക്ഷോഭം തുടരുകയാണ്. സ്‌ക്കൂള്‍ കുട്ടികളടക്കം പതിനായിരങ്ങളാണ് നേപ്പാളിന്റെ തെരുവിലിറങ്ങിയിരിക്കുന്നത്. അതേസമയം പ്രതിഷേധം അടിച്ചമര്‍ത്താനുള്ള പൊലീസിന്റെ നീക്കത്തിനിടെ 19 പേര്‍ കൊല്ലപ്പെട്ടതില്‍ പ്രതിഷേധിച്ച് ഒലി മന്ത്രിസഭയില്‍ നിന്ന് രണ്ട് മന്ത്രിമാര് കൂടി രാജിവെച്ചു. ജലവിഭവ വകുപ്പ് മന്ത്രി പ്രദീപ് യാദവ്, കൃഷി മന്ത്രി രാംനാഥ് അധികാരി എന്നിവരാണ് ഒടുവില്‍ രാജിവെച്ചത്. 19 പേരെ വെടിവെച്ചുകൊന്ന സര്‍ക്കാര്‍ നടപടിക്കെതിരെ രൂക്ഷമായ വിമര്‍ശനം ഉയര്‍ത്തിയാണ് പ്രദീപ് യാദവ് രാജിവെച്ചത്. വെടിവെപ്പിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് ആഭ്യനന്തരമന്ത്രി രമേഷ് ലെഖാക് ഇന്നലെ രാജിവെച്ചിരുന്നു. ഇതോടെ മന്ത്രിസഭയില്‍ നിന്ന് രാജിവെച്ച് മന്ത്രിമാരുടെ എണ്ണം 3 ആയി. അതിനിടെ നേപ്പാളിലുള്ള ഇന്ത്യക്കാരോട് ജാഗ്രത പാലിക്കാന്‍ വിദേശകാര്യ മന്ത്രാലിയം നിര്‍ദ്ദേശം നല്‍കി.
യുഎഇയിൽ വിവിധയിടങ്ങളിൽ ഇന്നും മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ കേന്ദ്രം അറിയിച്ചു
കനത്ത ചൂട് തുടരുന്നതിനിടെ ആശ്വാസമായി ഇന്നലെയും വിവിധയിടങ്ങളിൽ മഴപെയ്തു.അൽഎെനിലെ വിവിധയിടങ്ങളിലാണ് ഇന്നലെ മഴ ലഭിച്ചത്.മഴ പെയ്യുന്ന ദൃശ്യങ്ങടക്കം കാലാവസ്ഥാ കേന്ദ്രം പുറത്തുവിട്ടിരുന്നു.കഴിഞ്ഞ ദിവസം ദുബൈയിലും മഴ ലഭിച്ചു.
യുഎഇയിൽ വിവിധയിടങ്ങളിൽ കാലവസ്ഥയിൽ വ്യതിയാനം ഉണ്ടാകുമെന്നാണ് കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നൽകുന്നത്. അബുദബിയിലും മഴയ്ക്കും ഇടിമിന്നലിനും സാധ്യത പ്രവചിക്കുന്നുണ്ട്. മേഘാവൃതമായ കാലാവസ്ഥ തുടരുമെന്നും അധികൃതർ അറിയിച്ചു.തീരപ്രദേശങ്ങളിലും ഉൾപ്രദേശങ്ങളിലും മഴ ലഭിക്കും.യാത്രക്കാർ കാലാവസ്ഥ മുന്നറിയിപ്പ് പാലിക്കണമെന്നും ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പുണ്ട്.
യുഎഇയിൽ സ്വർണവില സർവകാല റെക്കോർഡിൽ.24 കാരറ്റ് സ്വർണം ഗ്രാമിന് 432 ദിർഹം 25 ഫിൽസ് ആയി
യുഎഇിയിൽ വിപണിയിൽ സ്വർണവില ചരിത്രത്തിലെ തന്നെ ഏറ്റവും ഉയർന്ന നിരക്കിലെത്തി.22 കാരറ്റ് സ്വർണം ഒരു ഗ്രാം ലഭിക്കാൻ 400 ദിർഹം 25 ഫിൽസ് കൊടുക്കണം.22 കാരറ്റ് സ്വർണം ആദ്യാമായ് 400 ദിർഹം കടക്കുന്നത് എന്നതാണ് ഏറ്റവും വലിയ പ്രത്യേകത.24 കാരറ്റ് സ്വർണം ഗ്രാമിന് കഴിഞ്ഞ ദിവസത്തെ വിലനിലവാരം അനുസരിച്ച് 6 ദിർഹംസ് 75 ഫിൽസിന്റെ വർധനയാണ് ഉണ്ടായത്.
അന്താരാഷ്ട്ര വിപണിയിലും സ്വർണനിരക്കിൽ വലിയ കുതിപ്പാണ് ഉണ്ടായത്.നിക്ഷേപകരെ സംബന്ധിച്ച് പെട്ടെന്നുണ്ടായ ഇൗ കുതിപ്പ് വലിയ ആശ്വാസം ആവുകയാണ്.ജനുവരിയെ അപേക്ഷിച്ച് സെപ്റ്റംബർ ആകുമ്പോഴേക്ക് 30 ശതമാനത്തോളം വില കൂടി എന്നാണ് കണക്കാക്കുന്നത്. വ്യാപാരികൾക്കും സ്വർണവില കൂടിയത് വലിയ ലാഭമാകും.എന്നാൽ ഉപഭോക്താക്കളെ സംബന്ധിച്ച് ഇൗ ദിവസങ്ങളിലെ സ്വർണ നിരക്ക് വലിയ നിരാശയാണ്


