Thursday, August 6, 2026
Home Blog Page 34

ഫ്‌ലൈദുബായ് : പ്രീമിയം ഇക്കണോമി ക്ലാസ് അവതരിപ്പിക്കുന്നു

0

ദുബായിലെ ചെറിയ വിമാനക്കമ്പനിയായ ഫ്‌ലൈദുബായ് പ്രീമിയം ഇക്കണോമി അവതരിപ്പിക്കാന്‍ പദ്ധതിയിടുന്നു. ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ ആണ് ഇക്കാര്യം അറിയിച്ചത്. ബോയിങ് വിമാനങ്ങളിലാണ് ഈ പുതിയ ക്ലാസ് അവതരിപ്പിക്കുക

ദുബൈയിലെ ബജറ്റ് എയര്‍ലൈന്‌സായ ഫ്‌ലൈ ദുബൈ നിലവിലെ എക്കോണമി ക്ലാസിന് പുറമെയാണ് പ്രീമിയം എക്കോണമി ക്ലാസും അവതരകിപ്പിക്കാന്‍ ഒരുങ്ങുന്നത്. ദുബൈ എയര്‍ഷോയില്‍ വെച്ചാണ് ഇത് സംബന്ധിച്ച പ്രഖ്യാപനം കമ്പനി ,സിഇഓ നടത്തിയത്. ബോയിംഗ് വിമാനങ്ങളില്‍ ഈ പുതിയ ക്ലാസ് അവതരിപ്പിക്കുമെന്ന് ഫ്‌ലൈദുബായ് സിഇഒ ഗൈത്ത് അല്‍ ഗൈത്ത് അറിയിച്ചു.
ഇതോടെ ഫ്‌ലൈ ദുബൈയില്‍ പ്രീമിയം ഇക്കണോമി, ഇക്കണോമി, ബിസിനസ് ക്ലാസുകള്‍ എ്ന്നിങ്ങനെ മൂന്ന് ക്ലാസുകള്‍ ഉണ്ടാകും. ഇതിനായി യൂറോപ്യന്‍ വിമാന നിര്‍മ്മാതാക്കളായ എയര്‍ബസുമായി 24 ബില്യണ്‍ ഡോളര്‍ വിലമതിക്കുന്ന 150 എ321 നിയോ വിമാനങ്ങള്‍ക്കായി ഫ്‌ലൈദുബായ് കരാര്‍ ഒപ്പിട്ടു. 2031 മുതല്‍ വിമാനങ്ങള്‍ വിതരണം ചെയ്യും. ഈ കൂട്ടിച്ചേര്‍ക്കല്‍ ദുബായിയുടെ ഏറ്റവും ചെറിയ വിമാനക്കമ്പനിയുടെ നാരോ-ബോഡി ഫ്‌ലീറ്റിനെ വൈവിധ്യവല്‍ക്കരിക്കുകയും അതിന്റെ ദീര്‍ഘകാല വിപുലീകരണ പദ്ധതികളെ ശക്തിപ്പെടുത്തുകയും ചെയ്യുന്നു.

ലോകകപ്പ് യോഗ്യതറൗണ്ട് – ഇറാഖിനോട് തോറ്റ് യുഎഇ പുറത്ത്

0

ലോകകപ്പ് യോഗ്യതയെന്ന യുഎഇയുടെ സ്വപ്‌നങ്ങള്‍ തകര്‍ന്നു. ഇറാഖുമായുള്ള നിര്‍ണായക മത്സരത്തില്‍ 2-1 ന് തോറ്റതോടെയാണ് പ്ലേ ഓഫ് കളിക്കാനാവാതെ യുഎഇ പുറത്തായത്,

വിജയത്തില്‍ കുറഞ്ഞ മറ്റൊന്നും ചിന്തിക്കാന് പോലും ആകാതിരുന്ന മത്സരമായിരുന്നു യുഎഇയ്ക്ക് ഇറാഖിലെ ബസ്രയിലേത്. ആദ്യ പാദമത്സരത്തില്‍ ഇരു ടീമുകളും 1-1 ന് സമനില പാലിച്ചതോടെ ബസ്രയിലെ മത്സരം ഇരുടീമുകള്‍ക്കും ജീവന്‍മരണ പോരാട്ടമായി.
കളിയുടെ ഇഞ്ച്വറി ടൈമിന്റെ 15 ആം മിനുട്ട് വരേയും ഇരു ടീമുകളും 1-1 ന് സമിനില പാലിച്ചു. പിന്നെ അരങ്ങേറിയത് നാടകീയ രംഗങ്ങള്‍. വിഎആര്‍ റിവ്യൂവിലൂടെ ഇറാഖിന് അനുകൂലമായി പെനാല്‍ട്ടി വിധിക്കപ്പെട്ടു. 65000 കാണികളെ സാക്ഷിയാക്കി തന്റെ ഇടം കാലുകൊണ്ട് അല്് അമ്മാരി തൊടുത്ത കിക്ക് പോസ്റ്റിന്റെ വലത് ഭാഗം കുലുക്കി

കളിയിലുടനീളം ആക്രമണഫുട്‌ബോള്‍ പുറത്തെടുത്തെങ്കിലും ഇറാഖിന്റെ പ്രതിരോധത്തെ ബ്രേക്ക് ചെയ്യാന്‍ യുഎഇക്കായില്ല. ഗോള്‍ രഹിത ആദ്യപകുതിക്ക് ശേഷം 52 ആം മിനുട്ടില്‍ ബ്രസീല്‍ വംശജനായ സെയോ ലൂകാസാണ് യുഎഇക്ക് വേണ്ടി ആദ്യഗോള്‍ നേടിയത്. ആദ്യഗോളില്‍ പതറിയെങ്കിലും കളം പിടിച്ച ഇറാഖിതാരങ്ങള്‍ 66 ആം മിനുട്ടില്‍ മൊഹനാദ് അലിയിലൂടെ തിരിച്ചടിച്ചു. വിജയ ഗോളിനായി ഇരുടീമുകളും പിന്നീട് ആഞ്ഞ് പിടിച്ചെങ്കിലും അന്തിമ വിജയം ഇറാഖിനായിരുന്നു.

എമിറേറ്റസ് എയര്‍ലൈന്‍ ലോകത്തിലെ മികച്ച എയര്‍ലൈന്‍

0

ലോകത്തിലെ മികച്ച എയര്‍ലൈനായി എമിറേറ്റസ് എയര്‍ലൈനിനെ തിരഞ്ഞെടുത്തു. അള്‍ട്രാ ട്രാവല്‍ നെറ്റ്വര്‍ക്കാണ് വോട്ടെടുപ്പിലൂടെ എമിറേറ്റസ് എയര്‍ലൈനിനെ തിരഞ്ഞെടുത്തത്.
ലോകമെങ്ങുമുള്ള യാത്രക്കാരുടെ ശൃംഖലയായ അള്‍ട്രാട്രാവല്‍ നെറ്റ് വര്‍ക്ക് നടത്തിയ വോട്ടെടുപ്പിലാണ് ഏറ്റെവും മികച്ച എയര്‍ലൈനായി എമിറേറ്റസിനെ തിരഞ്ഞെടുത്തത്. 1.2 മില്ല്യണ്‍ സഞ്ചാരികളാണ് അള്‍ട്രാട്രാവല്‍ നെറ്റ്വര്‍ക്കിലുള്ളത്. ഇത് തുടര്‍ച്ചയായ എട്ടാം തവണയാണ് ലോകത്തിലെ മികച്ച എയര്‍ലൈനിനുള്ള പുരസക്കാരം എമിറേറ്റസ് സ്വന്തമാക്കുന്നത്. തുടര്‍ച്ചയായ എട്ടാം തവണയും അവാര്‍ഡ് സ്വന്തമാക്കാനായതില്‍ സന്തോഷമുണ്ടെന്ന് എമിറേറ്റസ് എയര്‍ലൈന്‍ പ്രസിഡന്റ് സര്‍ ടിം ക്ലാര്‍ക് പ്രതികരിച്ചു. തങ്ങളുടെ യാത്രക്കാരോടുള്ള പ്രതിബദ്ധതയുടെ ഫലമാണ് യാത്രക്കാരുടെ വിശ്വാസത്തിന് പിന്നിലെന്നും അദ്ദേഹം പ്രതികരിച്ചു. ഫ്‌ലീറ്റ് ആധുനികവത്ക്കരിക്കുന്നതിനും കൂടുതല്‍ മെച്ചപ്പെട്ട സേവനം ഇനിയും ഉറപ്പാക്കുമെന്നും അദ്ദേഹം അവാര്‍ഡ് സ്വീകരിച്ചുകൊണ്ട് പറഞ്ഞു.

വൈഫൈ 7 സേവനം വിമാനത്താവളങ്ങളില്‍ ആദ്യമായി ഒമാനില്‍

0

വൈഫൈ 7 സാങ്കേതികവിദ്യ ഉപയോഗിക്കുന്ന ലോകത്തിലെ ആദ്യത്തെ എയര്‍പോര്‍ട്ട് ഓപറേറ്ററായി ഒമാന്‍ എയര്‍പോര്‍ട്ട്‌സ് മാറി. ഇതോടെ ഒമാനിലെ എല്ലാ വിമാനത്താവളങ്ങളിലും ഇനി യാത്രക്കാര്‍ക്ക് സേവനം വളരെ വേഗത്തില്‍ ലഭ്യമാകും.

ഗള്‍ഫ് രാജ്യങ്ങള്‍ ജിസിസിയുടെ പുതിയ ‘വണ്‍-സ്റ്റോപ്പ്’ യാത്രാ സംവിധാനം നടപ്പിലാക്കാന്‍ ഒരുങ്ങുന്നതിനിടെയാണ് ഒമാന്‍ വൈഫൈ 7 സ്വീകരിച്ചത് . ഈ അപ്ഗ്രേഡ് യാത്രക്കാര്‍ക്ക് അനുയോജ്യമായ ഉപകരണങ്ങളില്‍ അള്‍ട്രാ-സ്മൂത്ത് സ്ട്രീമിംഗ്, ദ്രുതഗതിയിലുള്ള ഡൗണ്‍ലോഡുകള്‍, ഗിഗാബൈറ്റ്-പ്ലസ് പ്രകടനം എന്നിവ ഉറപ്പു നല്‍കും.
വൈഫൈ 7 ഉപകരണങ്ങള്‍ക്ക് 6 ഗിഗാ ഹെര്‍ട്‌സ്. 5 ഗിഗാ ഹെര്‍ട്‌സ്., 2.4 ഗിഗാ ഹെര്‍ട്‌സ ബാന്‍ഡുകള്‍ ഒരേസമയം ഉപയോഗിക്കാനും അവയ്ക്കിടയില്‍ തത്സമയം മാറാനും കഴിയും. ഇത് ലേറ്റന്‍സി കുറയ്ക്കുകയും തിരക്കേറിയ യാത്രാ സമയങ്ങളിലെ തിരക്ക് തടയുകയും ജിസിസി യുടെ പുതിയ യാത്രാ മോഡലിന് കീഴില്‍ ആവശ്യമായ ബയോമെട്രിക് സിസ്റ്റങ്ങള്‍, ഇ-ഗേറ്റുകള്‍, ഐഡന്റിറ്റി വെരിഫിക്കേഷന്‍ പ്ലാറ്റ്ഫോമുകള്‍ എന്നിവയ്ക്കായി വളരെ വിശ്വസനീയമായ കണക്ഷനുകള്‍ ഉറപ്പാക്കുകയും ചെയ്യുന്നു. ഗള്‍ഫ് രാജ്യങ്ങള്‍ക്കിടയില്‍ യാത്രക്കാരുടെ ഐഡന്റിറ്റി, സുരക്ഷ, യാത്രാ ഡാറ്റ എന്നിവയുടെ തല്‍ക്ഷണവും സുരക്ഷിതവുമായ പങ്കിടലിനെ ആശ്രയിച്ചാണ് വണ്‍-സ്റ്റോപ്പ് സിസ്റ്റം പ്രവര്‍ത്തിക്കുന്നത്. വൈഫൈ 7 ന്റെ ശക്തമായ എന്‍ക്രിപ്ഷനും ഉയര്‍ന്ന ബാന്‍ഡ്വിഡ്ത്തും ഈ വിവരങ്ങള്‍ വേഗത്തിലും സുരക്ഷിതമായും കൈമാറ്റം ചെയ്യുന്നുവെന്ന് ഉറപ്പാക്കുന്നു.

കൂടുതല്‍ ഫീച്ചറുകളുമായി നോള്‍ പേ ആപ്പ്

0

കൂടുതല്‍ ഫീച്ചറുകളുമായി പുതിയ നോള്‍ പേ ആപ്പ് പുറത്തിറക്കി. പുതുക്കിയ ആപ്പിലൂടെ ഇനിമുതല്‍ ട്രാവല്‍ കാര്‍ഡുകളുടെ കാലാവധി പുതുക്കാനും നീട്ടാനും സാധിക്കും

ദുബൈ ആര്‍ടിഎ പുറത്തിറക്കിയ നവീകരിച്ച നോള്‍ പേ ആപ് വഴി യാത്രക്കാര്‍ക്ക് ഇനി മുതല്‍ കാലാവധി പൂര്‍ത്തിയായ കാര്‍ഡുകള്‍ റിന്യൂ ചെയ്യാന്‍ സാധിക്കും. മാത്രമല്ല, കാര്‍ഡുകളുടെ കാലാവധി നീട്ടുവാനും ഇനി പുതിയ ആപ്പിലൂടെ സാധ്യമാകും. തീരുന്നില്ല, ഫാമിലി കാര്‍ഡുകളുടെ ഓട്ടോമാറ്റിക്ക് ടോപ് അപ്പുകളും നിശചിത ഇടവേളകളിലേക്ക് ഷെഡ്യൂള്‍ ചെയ്തുവെക്കാനുള്ള സൗകര്യവും പുതുക്കിയ ആപ്പ് നല്‍കുന്നു. ട്രാവല്‍ പാസുകള്‍ വാങ്ങാനും ഇനിമുതല്‍ ആപ്പ് വഴി സാധിക്കും. ബാലന്‍സുകള്‍ പരിശോധിക്കാനും ഫാമിലി കാര്‍ഡില്‍ നിന്ന് ആരുടേയെങ്കിലും കാര്‍ഡ് ഒഴിവാക്കാനോ പുതിയത് ആഡ് ചെയ്യാനോ ആപ്പ് വഴി ഇനി എളുപ്പത്തില്‍ സാധ്യമാകും. മൊബൈല്‍ ഫോണുകളുടെ ടോപ്അപ്പിനും ഇനി മുതല്‍ നോള്‍ പേ ആപ് വഴി ഉപയോഗിക്കാവുന്നതാണ്. 2024 അവസാനംവരെ 33000 ഡിജിറ്റല്‍ കാര്‍ഡുകള്‍ വിറ്റഴിച്ചതായി അധികൃതര്‍ അറിയിച്ചു. മുന്‍വര്‍ഷത്തേക്കാള്‍ 460 ശതമാനം വര്‍ദ്ധനയാണ് ഇതില്‍ രേഖപ്പെടുത്തിയത്. അതേസമയം ആപ്പാകട്ടെ ഒന്നരമില്ല്യണ്‍ ഡൗണ്‍ലോഡുകളാണ് 2024 വരെ നടന്നത്. 2023 നെ അപേക്ഷിച്ച് 150 ശതമാനം വളര്‍ച്ച ഇതിലും രേഖപ്പെടുത്തി

ദുബായ് എയര്‍ഷോ 2025ന് അല്‍ മക്തൂം രാജ്യാന്തര വിമാനത്താവളത്തില്‍ വര്‍ണാഭമായ തുടക്കം

0

ദുബായ് എയര്‍ഷോ 2025 ന് അല്‍ മക്തൂം രാജ്യാന്തര വിമാനത്താവളത്തില്‍ വര്‍ണാഭമായ തുടക്കം. എയര്‍ഷോയുടെ 19ാമത് പതിപ്പാണ് ഇത്തവണ നടക്കുന്നത്.150 രാജ്യങ്ങളില്‍ നിന്നുള്ള 1,500ലധികം കമ്പനികള്‍ ഈ വര്‍ഷം എയര്‍ഷോയില്‍ പങ്കെടുക്കും.ഭാവി ഇവിടെ ആരംഭിക്കുന്നു’ എന്ന പ്രമേയത്തില്‍ സംഘടിപ്പിക്കുന്ന ഈ പരിപാടി വ്യോമയാന, ബഹിരാകാശ, പ്രതിരോധ മേഖലകളിലെ ഏറ്റവും വലിയ ഷോകളിലൊന്നാണ്.വ്യോമയാന രംഗത്തെ ഏറ്റവും പുതിയ സാങ്കേതികവിദ്യകളും ഭാവി വിമാനങ്ങളും പ്രദര്‍ശിപ്പിക്കുന്ന ഈ രാജ്യാന്തര മേളയില്‍ ലോകത്തെങ്ങുനിന്നുമുള്ള വമ്പന്‍ കമ്പനികള്‍ അണിനിരക്കുന്നു.ഇന്നു മുതല്‍ ഈ മാസം 21 വരെയാണ് എയര്‍ഷോ നടക്കുന്നത് .എയര്‍ഷോയുടെ പ്രധാന വേദിയില്‍ വിമാനങ്ങളുടെ അഭ്യാസപ്രകടനങ്ങള്‍, അത്യാധുനിക യുദ്ധവിമാനങ്ങള്‍, യാത്ര വിമാനങ്ങള്‍, ചരക്ക് വിമാനങ്ങള്‍, ഡ്രോണ്‍ സാങ്കേതികവിദ്യകള്‍ എന്നിവയുടെ പ്രദര്‍ശനം നടക്കുന്നുണ്ട്. എയര്‍ഷോയില്‍ ജനങ്ങള്‍ക്കായി ഒട്ടനവധി പ്രഖ്യാപനങ്ങളും നടത്തിയിരുന്നു.ആഫ്രിക്കന്‍ എയര്‍ലൈനുകളും പ്രധാന വേദിയിലെത്തി .കൂടാതെ ഇന്ത്യന്‍ വ്യോമസേനയുടെ വിഖ്യാതമായ സൂര്യകിരണ്‍ എയറോബാറ്റിക് ടീമിന്റെ ഹാവ്ക്ക് എംകെ 132 വിമാനങ്ങള്‍ ഉപയോഗിച്ചുള്ള ടീമിന്റെ കൃത്യതയാര്‍ന്ന വ്യോമാഭ്യാസ പ്രകടനങ്ങള്‍ ആഗോളതലത്തില്‍ ഇന്ത്യയുടെ പ്രതിരോധ ശക്തി വിളിച്ചോതും.വ്യോമയാന രംഗത്തെ ഏറ്റവും പുതിയ സാങ്കേതികവിദ്യകളും വിമാന, ഡ്രോണ്‍, ബഹിരാകാശ ഉപകരണങ്ങളും പ്രദര്‍ശിപ്പിക്കുന്നതാണ് ഈ പരിപാടിയുടെ മുഖ്യ ആകര്‍ഷണം.

വിമാനങ്ങളില്‍ ഫ്രീ വൈഫൈ

0

വിമാനങ്ങളില്‍ ഫ്രീ വൈഫൈ പ്രഖ്യാപനവുമായി എമിറേറ്റസ് എയര്‍ലൈന്‍സ്. സ്റ്റാര്‍ലിങ്ക് വൈഫൈ രണ്ട് വര്‍ഷത്തിനുള്ളില്‍ എല്ലാവിമാനത്തിലും ലഭ്യമാകുമെന്ന് കമ്പനി അധികൃതര്‍ അറിയിച്ചു.

ആകാശത്തും തടസമില്ലാത്ത ഇന്റര്‍നെറ്റ് സേവനം എന്നതാണ് എമിറേറ്റസ് യാത്രക്കാര്‍ക്ക് നല്‍കുന്ന വാഗ്ദാനം. ദുബൈ എയര്‍ഷോയില്‍ പ്രദര്‍ശിപ്പിക്കുന്ന ബോയിങ് 777 എയര്‍ക്രാഫ്റ്റിലാണ് ഇത് ആദ്യം പരീക്ഷിക്കുന്നത്. എയര്‍ഷോയ്ക്ക് പിന്നാലെ ഇത് സര്‍വ്വീസ് ആരംഭിക്കും. 2027 പകുതിയോടെ എമിറേറ്റ്‌സിന്റെ എല്ലാ വിമാനങ്ങളിലും സ്റ്റാര്‍ലിങ്ക് കണക്ഷന്‍ലഭ്യമാക്കും. സൗജന്യ വൈഫൈ സേവനം എല്ലാക്ലാസിലും ലഭ്യമാകും. ഇതിന് പ്രത്യേകം ചാര്‍ജോ സ്‌കൈവാര്‍ഡ്‌സ് മെംമ്പര്‍ഷിപ്പോ ആവശ്യമില്ലെന്നും എമിറേറ്റസ് അധികൃതര്‍ അറിയിച്ചു. 232 എയര്‍ക്രാഫ്റ്റുകളാണ് നിലവില്‍ എമിറേറ്റസിനുള്ളത്. ഓരോമാസവും 14 വീതം എയര്‍ക്രാഫ്റ്റുകളില്‍ സ്റ്റാര്‍ ലിങ്ക് ഡേറ്റാ സംവിധാനം ഘടിപ്പിക്കും. ഫെബ്രുവരിയോടെ ഇത് ആരംഭിക്കുമെന്നും അധികൃതര്‍ അറിയിച്ചു.

ഡ്രോണുകള്‍ക്കായി പ്രത്യേക പാത

0


ഡ്രോണുകള്‍ കൂട്ടിയിടിക്കുന്നത് തടയാന്‍ ദുബായ് ഡിജിറ്റല്‍ ആകാശ ഗതാഗത പാതകള്‍ നിര്‍മ്മിക്കുന്നു. യുടിഎം എന്നറിയപ്പെടുന്ന ഈ പ്ലാറ്റ്ഫോം, ആകാശ വാഹനത്തിന് എവിടെ പറക്കാന്‍ കഴിയും, എന്തൊക്കെ ഒഴിവാക്കണം, എങ്ങനെ സുരക്ഷിതമായി സഞ്ചരിക്കാം എന്നിവ കാണിക്കുന്ന ഒരു ഡിജിറ്റല്‍ ഇന്‍ഫ്രാസ്ട്രക്ചറായി പ്രവര്‍ത്തിക്കും. ദുബൈ എയര്‍ ഷേയില്‍ ഇതിന്റെ മാതൃക പ്രദര്‍ശിപ്പിച്ചു.

ഡ്രോണുകള്‍ ഉപയോഗിച്ച് ഡെലിവറി അടക്കമുള്ളവ ആരംഭിക്കുന്ന പശ്ചാത്തലത്തിലാണ് കൂട്ടിയിടി ഒഴിവാക്കാനായി പ്രത്യേക പാത സൃഷ്ടിക്കുന്നത്. നിലത്തെ പോലത്തന്നെ ആകാശത്തും പ്രത്യേക പാതയൊരുക്കുകയാണ് ലക്ഷ്യം. ഇത് റോഡ് അടയാളങ്ങള്‍ക്കും നിലത്തെ എക്‌സിറ്റുകള്‍ക്കും സമാനമായി ആകാശത്ത് റൂട്ടുകള്‍ സൃഷ്ടിക്കുന്നു. ദുബായ് എയര്‍ഷോയില്‍ ഈ സാങ്കേതികവിദ്യ പ്രദര്‍ശിപ്പിച്ചു. യുടിഎം എന്നറിയപ്പെടുന്ന ഈ പ്ലാറ്റ്‌ഫോം, ഡ്രോണുകള്‍ക്ക് എവിടെ പറക്കാന്‍ കഴിയും, എവിടെ ഒഴിവാക്കണം, മറ്റ് ഡ്രോണുകളോ മനുഷ്യര്‍ ഘടിപ്പിച്ച വിമാനങ്ങളോ ഉപയോഗിച്ച് പാത മുറിച്ചുകടക്കാതെ അവയ്ക്ക് എങ്ങനെ സുരക്ഷിതമായി നീങ്ങാന്‍ കഴിയും എന്നിവ കാണിക്കുന്ന ഒരു ഡിജിറ്റല്‍ ഇന്‍ഫ്രാസ്ട്രക്ചറായി പ്രവര്‍ത്തിക്കും. ദുബായ് എയര്‍ നാവിഗേഷന്‍ സര്‍വീസസുമായി സഹകരിച്ച് ദുബായ് ഏവിയേഷന്‍ എഞ്ചിനീയറിംഗ് പ്രോജക്ടുകള്‍ക്കായി ഒരു പൂര്‍ണ്ണ ആളില്ലാ വിമാന ട്രാഫിക് മാനേജ്‌മെന്റ് സിസ്റ്റം നല്‍കുന്നതിനായി എഎന്‍ആര്‍എ ടെക്നോളജീസിനെ ചുമതലപ്പെടുത്തി. ഡ്രൈവര്‍മാര്‍ റോഡ് അടയാളങ്ങളെ ആശ്രയിക്കുന്ന അതേ രീതിയിലാണ് ഈ സിസ്റ്റം പ്രവര്‍ത്തിക്കുന്നതെന്ന് എഎന്‍ആര്‍എ ടെക്‌നോളജീസിലെ ചീഫ് സ്ട്രാറ്റജി ഓഫീസര്‍ ബ്രെന്റ് ക്ലാവോണ്‍ പറഞ്ഞു. ഈ വര്‍ഷം ആദ്യം ആരംഭിച്ച പദ്ധതി രണ്ട് വര്‍ഷത്തേക്ക് പ്രവര്‍ത്തിക്കും. പൂര്‍ത്തിയാകുമ്പോള്‍, ഈ സംവിധാനം ദുബായ് എയര്‍ നാവിഗേഷന്‍ സര്‍വീസസിന് കൈമാറും, അവര്‍ എമിറേറ്റിലുടനീളം ഇത് നിര്‍മ്മിക്കുകയും പ്രവര്‍ത്തിപ്പിക്കുകയും ചെയ്യും. 2027 ല്‍ സമാരംഭിക്കുമ്പോള്‍, ഡ്രോണുകള്‍ക്കായി പൂര്‍ണ്ണമായും പ്രവര്‍ത്തനക്ഷമമായ ഡിജിറ്റല്‍ എയര്‍ ട്രാഫിക് ശൃംഖലയുള്ള ലോകത്തിലെ ആദ്യത്തെ സ്ഥലങ്ങളില്‍ ഒന്നായി ദുബായ് മാറുമെന്ന് പ്രതീക്ഷിക്കുന്നു.

അനധികൃത എല്‍പിജി വിതരണം 519 വാഹനങ്ങളും 12,367 സിലിണ്ടറുകളും പിടിച്ചെടുത്തു

0


അനധികൃതമായി എല്‍പിജി ഗ്യാസ് നിറയ്ക്കുകയും വിതരണം ചെയ്യുകയും ചെയ്ത സംഭവത്തില്‍ കര്‍ശന നടപടിയെടുത്ത് ദുബൈ സുപ്രീം കൗണ്‍സില്‍ ഓഫ് എനര്‍ജി. 519 വാഹനങ്ങളും 12,367 സിലിണ്ടറുകളും പിടിച്ചെടുത്തു. വിവിധ വകുപ്പുകള്‍ സംയുക്തമായി നടത്തിയ പരിശോധനയിലാണ് ക്രമക്കേട് കണ്ടെത്തിയത്.ദുബായ് പോലീസ്, റോഡ്‌സ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി, ദുബായ് സിവില്‍ ഡിഫന്‍സ് എന്നിവയുമായി സഹകരിച്ച് ദുബായ് റെഗുലേറ്ററി കമ്മിറ്റി ഫോര്‍ പെട്രോളിയം പ്രോഡക്റ്റ്‌സ് ട്രേഡിംഗാണ് പരിശോധനകള്‍ നടത്തിയത്. 449 സംയുക്ത പരിശോധനകളാണ് ഇത്തരത്തില്‍ നടത്തിയത്. പിരശോധനയില്‍ 596 നിയമ ലംഘനങ്ങള്‍ കണ്ടെത്തി. നിയമവിരുദ്ധമായി നിറച്ച 12,367 സിലിണ്ടറുകള്‍ കണ്ടുകെട്ടി. സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാതെയും, കൃത്യമായ വിവരങ്ങള്‍ രേഖപ്പെടുത്താതെയും അനധികൃത സിലിണ്ടറുകള്‍ കടത്താന്‍ ഉപയോഗിച്ച 519 ലൈസന്‍സില്ലാത്ത വാഹനങ്ങള്‍ പിടിച്ചെടുക്കുകയും ചെയ്തു. നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ചെറുക്കുന്നതിനും, പൊതു സുരക്ഷ വര്‍ദ്ധിപ്പിക്കുന്നതിനും 2022 ജൂലൈ മുതല്‍ എല്‍പിജി മേഖലയില്‍ പരിശോധനകള്‍ ശക്തമാക്കിയിരുന്നു.അംഗീകൃത വിതരണ കമ്പനികളില്‍ നിന്ന് മാത്രമായി ഗാര്‍ഹിക ഗ്യാസ് സിലിണ്ടറുകള്‍ വാങ്ങാവൂ എന്ന് ഡിഎസിഇ ഉപഭോക്താക്കളോട് അഭ്യര്‍ത്ഥിച്ചു. സിലിണ്ടര്‍ നോസിലുകളിലെ ഫില്ലിംഗ് സീലുകള്‍ പരിശോധിച്ച് അവയുടെ ആധികാരികത ഉറപ്പു വരുത്തുകയും വേണം. ഗ്യാസ് സിലിണ്ടറുകള്‍ നിയമവിരുദ്ധമായി നിറയ്ക്കുന്നതിനോ വിതരണം ചെയ്യുന്നതിനോ വേണ്ടി ആരെങ്കിലും സഹായം ചെയ്യുന്നത് ശ്രദ്ധയില്‍ പെട്ടാല്‍ റിപ്പോര്‍ട്ട് ചെയ്യണമെന്നും അധികൃതര്‍ ആവശ്യപ്പെട്ടു.

ഖത്തറില്‍ പൈലറ്റ് രഹിത എയര്‍ ടാക്‌സികള്‍ വരുന്നു,പരീക്ഷണപ്പറക്കല്‍ വിജയകരം

0

ഖത്തറില്‍ മനുഷ്യരില്ലാതെ എയര്‍ ടാക്‌സിയുടെ പരീക്ഷണപ്പറക്കല്‍ വിജയകരമായി പൂര്‍ത്തിയാക്കി .പൂര്‍ണമായി ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് വഴി നിയന്ത്രിച്ച എയര്‍ ടാക്‌സിയുടെ പരീക്ഷണ പറക്കലിന് ഗതാഗത മന്ത്രി ശെയ്ഖ് മുഹമ്മദ് ബിന്‍ അബ്ദുല്ല ബിന്‍ മുഹമ്മദ് അല്‍ താനി സാക്ഷിയായി.ഓള്‍ഡ് ദോഹ പോര്‍ട്ട് മുതല്‍ കതാര വരെയാണ് എയര്‍ ടാക്‌സി പറന്നത്.പൈലറ്റില്ലാതെ, മനുഷ്യന്റെ ഇടപെടലില്ലാതെ, സ്വയം തീരുമാനിച്ച് സുരക്ഷിതമായ പാതയാണ് തിരഞ്ഞെടുത്തത്. ഭാവിയിലെ നഗര ട്രാഫിക് പ്രശ്‌നങ്ങള്‍ കുറയ്ക്കാന്‍ സഹായിക്കുമെന്നതും വേഗതയും സുരക്ഷയും കൂട്ടുമെന്നതും ഇതിന്റെ ഏറ്റവും വലിയ നേട്ടമാണ്.ഇതിന്റെ പരീക്ഷണ ഫലങ്ങള്‍ പരിശോധിച്ച് സുരക്ഷ, നിയമങ്ങള്‍, സംവിധാനങ്ങള്‍ എന്നിവ തയ്യാറാക്കി ഈ എയര്‍ ടാക്‌സികളെ യഥാര്‍ത്ഥ നഗര യാത്രയ്ക്ക് ഉപയോഗിക്കാന്‍ മന്ത്രാലയം പദ്ധതിയിടുകയാണ്. ഖത്തറിന്റെ ഹൈടെക് ഗതാഗതത്തിന്റെ ഭാവിയിലേക്കുള്ള വാതില്‍ തുറക്കുന്ന ചരിത്ര നിമിഷമാണെന്ന് ഗതാഗത മന്ത്രി പ്രതികരിച്ചു.പരിസ്ഥിതി സൗഹൃദ ഗതാഗത മാര്‍ഗത്തിലൂടെ ഖത്തറിനെ സ്മാര്‍ട്ട് ഗതാഗതത്തില്‍ ആഗോള തലത്തില്‍ ഒന്നാം സ്ഥാനത്തെത്തിക്കുകയാണ് ലക്ഷ്യം.