Sunday, April 12, 2026
Home Blog Page 99

യുഎഇയില്‍ സ്വര്‍ണ്ണവിലയില്‍ വന്‍ ഇടിവ്‌

0

രാജ്യാന്തരവിപണിയുടെ ചുവടുപിടിച്ച് യുഎഇയിലും സ്വര്‍ണ്ണവിലയില്‍
വന്‍ ഇടിവ്.ഒരു ദിവസത്തിനിടയില്‍ അഞ്ച് ദിര്‍ഹത്തിലധികം ആണ് ഗ്രാമിന് കുറഞ്ഞത്.22 ക്യാരറ്റ് സ്വര്‍ണ്ണത്തിന്റെ വില 293 ദിര്‍ഹം അന്‍പത് ഫില്‍സായി കുറഞ്ഞു.

ഇരുപത്തിരണ്ട് ക്യാരറ്റ് സ്വര്‍ണ്ണത്തിന്റെ വില മുന്നൂറ് ദിര്‍ഹത്തിന് മുകളിലേക്ക് ഉയര്‍ന്നതിന് ശേഷം ആണ് 293 ദിര്‍ഹം അന്‍പത് ഫില്‍സിലേക്ക് താഴ്ന്നത്.ഇരുപത്തിനാല് ക്യാരറ്റ് സ്വര്‍ണ്ണത്തിന്റെ വില 317 ദിര്‍ഹമായും കുറഞ്ഞു.ഇരുപത്തിയൊന്ന് ക്യാരറ്റിന് 284 ദിര്‍ഹവും പതിനെട്ട് ക്യാരറ്റിന് 243 ദിര്‍ഹം അന്‍പത് ഫില്‍സും ആണ് ഇന്ന് വില.അമേരിക്കന്‍ പ്രസിഡന്റായി ഡൊണള്‍ഡ് ട്രംപ് തെരഞ്ഞെടുക്കപ്പെട്ടതിന് ശേഷം ആണ് സ്വര്‍ണ്ണത്തിന് വിലയിടിവ് ആരംഭിച്ചത്.

നവംബര്‍ ആറിന് ശേഷമുള്ള ദിവസങ്ങളില്‍ സ്വര്‍ണ്ണത്തിന് തുടര്‍ച്ചയായി വിലയിടിവ് സംഭവിക്കുകയായിരുന്നു.ഡോളര്‍ കൂടുതല്‍ ശക്തിപ്പെട്ടതും യു.എസ് ഓഹരി സൂചികകളിലെ കുതിപ്പും ആണ് സ്വര്‍ണ്ണവിലയിടിവിന് കാരണം. ഇതെ തുടര്‍ന്ന് സ്വര്‍ണ്ണത്തില്‍ നിന്നും നിക്ഷേപകര്‍ അകന്നു.രാജ്യാന്തര വിപണിയില്‍ ഔണ്‍സ് സ്വര്‍ണ്ണത്തിന്റെ വില 2617 ഡോളറായിട്ടാണ് ഇന്ന് താഴ്ന്നത്.

ഗതാഗതക്കുരുക്ക് കുറയ്ക്കാന്‍ വിദൂരജോലിയും വ്യത്യസ്ഥ തൊഴില്‍സമയവും

0

ദബൈ നഗരത്തിലെ ഗതാഗത തിരക്ക് കുറക്കാന്‍ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളുമായി സര്‍വ്വേ റിപ്പോര്‍ട്ട്. അനുയോജ്യമായ തൊഴില്‍ സമയവും വിദൂര ജോലിയും ഏര്‍പ്പെടുത്തുന്നതിനാണ് നിര്‍ദ്ദേശം. ആര്‍ടിഎയും, ഗവണ്‍മെന്റ് ഹ്യൂമന്‍ റിസോഴ്‌സ് വകുപ്പും ചേര്‍ന്ന് നടത്തിയ സര്‍വ്വേകളിലാണ് നിര്‍ദ്ദേശങ്ങള്‍ വ്യക്തമാക്കുന്നത്.

എമിറേറ്റില്‍ അനുദിനം വര്‍ദ്ധിച്ചു വരുന്ന ഗതാഗത തിരക്ക് കുറക്കുന്നതിന് മാര്‍ഗ്ഗം കണ്ടെത്തുന്നതിനാണ് സര്‍വ്വേ. ദുബൈ ആര്‍ടിഎയും ഗവണ്‍മെന്റ് ഹ്യൂമന്‍ റിസോഴ്‌സസ് വകുപ്പും ചേര്‍ന്ന് നടത്തിയ സര്‍വ്വേ റിപ്പോര്‍ട്ടിലാണ് പുതിയ നിര്‍ദ്ദേശങ്ങള്‍. ദുബൈ കിരീടാവകാശിയും യുഎഇ ഉപപ്രധാനമന്ത്രിയും പ്രതിരോധമന്ത്രിയും ദുബൈ എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ ചെയര്‍മാനുമായ ഷെയ്ഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തും ട്രാഫിക് ഫ്‌ളോ പ്ലാനിന് അംഗീകാരം നല്‍കിയതോടെ മെയ് മാസത്തിലാണ് സര്‍വ്വേ ആരംഭിച്ചത്. സ്വകാര്യ പൊതുമേഖലാ സ്ഥാപനങ്ങള്‍ വിദൂര ജോലി ഏര്‍പ്പെടുത്തിയാല്‍ പ്രധാന സമയങ്ങളിലെ ഗതാഗത തിരക്ക് മുപ്പത് ശതമാനം വരെ കുറക്കാന്‍ കഴിയും.

ഷെയ്ഖ് സായിദ് റോഡ്, അല്‍ ഖൈല്‍ റോഡ് എന്നിവിടങ്ങളില്‍ ഗതാഗത തിരക്കില്‍ വലിയ കുറവുണ്ടാകുമെന്നാണ് സര്‍വ്വേയിലെ കണ്ടെത്തല്‍. 644 കമ്പനികളെ ഉള്‍പ്പെടുത്തിയായിരുന്നു ആദ്യ സര്‍വ്വേ. 3,20,000 ല്‍ അധികം ജീവനക്കാരാണ് ഈ കമ്പനികളില്‍ ജോലി ചെയ്യുന്നത്. 12,000 ജീവനക്കാരെ ഉള്‍പ്പെടുത്തിയായിരുന്നു രണ്ടാമത്തെ സര്‍വ്വേ. 32 ശതമാനം കമ്പനികള്‍ നിലവില്‍ വിദൂര ജോലിയ്ക്ക് അവസരം നല്‍കുന്നുണ്ട്. 58 ശതമാനം കമ്പനികള്‍ വിദൂര ജോലി ഏര്‍പ്പെടുത്തുന്നതിന് സന്നദ്ദത അറിയിച്ചിട്ടുണ്ട്. 31 ശതമാനം കമ്പനികളാണ് ജീവനക്കാര്‍ക്ക് അനുയോജ്യമായ സമയം തെരഞ്ഞെടുത്ത് ജോലി ചെയ്യുന്നതിന് സന്നദ്ദത അറിയിച്ചിരിക്കുന്നത്. ചില കമ്പനികളില്‍ വര്‍ഷത്തില്‍ നിശ്ചിത ദിവസം ജീവനക്കാര്‍ക്ക് വിദൂര ജോലി ഏര്‍പ്പെടത്തുന്നതായും അധികൃതര്‍ അറിയിച്ചു.

യുഎഇയില്‍ പത്ത് വര്‍ഷത്തിനുള്ളില്‍ മഴ 20 ശതമാനം വരെ വര്‍ദ്ധിച്ചേക്കും

0

യുഎഇയില്‍ അടുത്ത് പത്ത് വര്‍ഷത്തിനുള്ളില്‍ മഴ ഇരുപത് ശതമാനം വരെ വര്‍ദ്ധിച്ചേക്കും എന്ന് കാലാവസ്ഥാ കേന്ദ്രം ഡയറക്ടര്‍ ഡോ.മുഹമ്മദ് അല്‍ അബ്രി.താപനിലയില്‍ ന സംഭവിക്കും.കാലാവസ്ഥയില്‍ കാര്യമായ മാറ്റത്തിന് സാധ്യതയുള്ളതിനാല്‍ തയ്യാറെടുപ്പുകള്‍ ആവശ്യമാണെന്ന് ഡോ.മുഹമ്മദ് അല്‍ അബ്രി പറഞ്ഞു.

ദുബൈ പൊലീസ് സംഘടിപ്പിച്ച പ്രകൃതിദുരന്തനിവാരണ സെമിനാറില്‍ ആണ് യുഎഇയുടെ കാലാവസ്ഥയില്‍ അടുത്ത ഒരു പതിറ്റാണ്ടില്‍ സംഭവിക്കാന്‍ പോകുന്ന മാറ്റങ്ങളെക്കുറിച്ച് ദേശീയകാലവസ്ഥാ കേന്ദ്രം ഡയറക്ടര്‍ ഡോ.മുഹമ്മദ് അല്‍ അബ്രി വിശദീകരിച്ചത്.മഴയില്‍ ഇരുപത് മുതല്‍ മുപ്പത് ശതമാനം വരെ വര്‍ദ്ധന സംഭവിച്ചേക്കാം.മഴയുടെ സ്വഭാവത്തിലും മാറ്റം സംഭവിക്കാം.ഒരു ദിവസം ലഭിക്കുന്ന മഴയില്‍ ഇരുപത്തിയഞ്ച് ശതമാനം വര്‍ദ്ധനയ്ക്കും സാധ്യതയുണ്ടെന്നും ഡോ.മുഹമ്മ അല്‍ അബ്രി പറഞ്ഞു.കഴിഞ്ഞ ഏപ്രില്‍ പതിനാല് മുതല്‍ പതിനേഴ് വരെയുള്ള ദിവസങ്ങളില്‍ പല സ്ഥലങ്ങളിലും നൂറ് മില്ലിമീറ്ററില്‍ അധികം മഴയാണ് ലഭിച്ചത്.ഖതം അല്‍ ഷക്ലയില്‍ 259 മില്ലിമീറ്റര്‍ മഴ രേഖപ്പെടുത്തി.

മര്‍മുമില്‍ 219 മില്ലിമീറ്റര്‍ മഴയാണ് ലഭിച്ചത്.യുഎഇയില്‍ ശരാശരി താപനിലയില്‍ അടുത്ത പത്ത് വര്‍ഷത്തിനുള്ളില്‍ 1.7 ഡിഗ്രി സെല്‍ഷ്യസിന്റെ വര്‍ദ്ധനയുണ്ടാകും എന്നും ഡോ.മുഹമ്മദ് അല്‍ അബ്രി പറഞ്ഞു.ഈ നൂറ്റാണ്ടിന്റെ അവസാനത്തോടെ താപനിലയില്‍ വീണ്ടും വര്‍ദ്ധനയുണ്ടാകും.രാത്രികാല ശരാശരി താപനില മുപ്പത് ഡിഗ്രി സെല്‍ഷ്യസിന് മുകളിലേക്കും പകല്‍ സമയത്തെ താപനില നാല്‍പ്പത് ഡിഗ്രി സെല്‍ഷ്യസിന് മുകളിലേക്കും വര്‍ദ്ധിച്ചേക്കും.അടുത്ത പത്ത് വര്‍ഷത്തിനുള്ള യുഎഇയിലും ഈ മേഖലയില്‍ തന്നെയും കാലാവസ്ഥ വ്യതിയാനം ബാധിക്കുമെന്നും ഡോ. മുഹമ്മദ് അല്‍ അബ്രി പറഞ്ഞു.

ദമാക്ക് പ്രോപ്പര്‍ട്ടീസ് പുതിയ ആഢംബര എയര്‍ലൈന്‍ ആരംഭിക്കുന്നു

0

ദുബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ദമാക്ക് പ്രോപ്പര്‍ട്ടീസ് വിമാനകനമ്പനി ആരംഭിക്കുന്നു.പ്രമുഖ വിനോദസഞ്ചാര നഗരങ്ങളിലേക്ക് സര്‍വീസ് നടത്തുന്ന ആഢംബര എയര്‍ലൈന്‍ ആണ് പ്രഖ്യാപിച്ചിരിക്കുന്നത്.

സീഷെല്‍സ്,മാലിദ്വീപ്,ബാലി,ബോറബോറ,ഫിജി,ഹവായി എന്നിവിടങ്ങളിലേക്കാണ് ദമാക് എയര്‍ എന്ന പുതിയ എയര്‍ലൈന്‍ സര്‍വീസ് നടത്തുന്നത്.വിനോദസഞ്ചാരികളെ ലക്ഷ്യമിട്ടാണ് ദമാക്ക് എയര്‍ സര്‍വീസ് നടത്തുന്നത്.യാത്രയും താമസവും അടക്കമുളള പാക്കേജ് ആണ് ദമാക് എയര്‍ വിനോദസഞ്ചാരികള്‍ക്ക് നല്‍കുന്നത്.അവധിക്കാലയാത്രകളുടെ രീതികള്‍ മാത്രമല്ല ജീവിത രീതി തന്നെ മാറ്റിമറിക്കും എന്നാണ് ദമാക് എയര്‍ അവകാശപ്പെടുന്നത്.

ദമാക് എയറിന്റെ വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് സര്‍വീസ് നടത്തുന്ന ആറ് വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ ഒന്നിലേക്ക് സൗജന്യയാത്രയ്ക്കുള്ള അവസരവും എയര്‍ലൈന്‍ വാഗ്ദാനം ചെയ്യുന്നുണ്ട്.ബിയോണ്ട്,റൊട്ടാന ജെറ്റ് തുടങ്ങിയ എയര്‍ലൈനുകള്‍ ദുബൈയില്‍ നിന്നും വിവിധ വിനോദസഞ്ചാരകേന്ദ്രങ്ങളിലേക്ക് ലക്ഷ്വറി സര്‍വീസുകള്‍ നിലവില്‍ നടത്തുന്നുണ്ട്.

ദിര്‍ഹം രൂപ വിനിമയനിരക്ക് 22.94-ല്‍ എത്തി

0

ഇന്ത്യന്‍ രൂപയുമായുള്ള ഗള്‍ഫ് കറന്‍സികളുടെ വിനിമയ നിരക്ക് വീണ്ടും ഉയരുന്നു.സര്‍വ്വകാല തകര്‍ച്ചയാണ് ഇന്ത്യന്‍ രൂപ നേരിടുന്നത്.ഡോളറിന് എതിരെ മറ്റ് ഏഷ്യന്‍ കറന്‍സികളും തകര്‍ച്ച നേരിടുകയാണ്.

അമേരിക്കന്‍ ഡോളറിന് എതിരെ 84.38 ആയിട്ടാണ് ഇന്ത്യന്‍ രൂപയുടെ മൂല്യം ഇന്ന് ഇടിഞ്ഞത്.ഇതെ തുടര്‍ന്ന് 22.99 ലേക്ക് വരെ ദിര്‍ഹം രൂപ വിനിമയ നിരക്ക് ഇന്ന് രാവിലെ ഉയര്‍ന്നു.പിന്നീട് 84.37 എന്ന നിലയിലേക്ക് രൂപയുടെ മൂല്യം ഉയര്‍ന്നു.ദിര്‍ഹം രൂപ വിനിമയ നിരക്ക് 22.94-ആയും കുറഞ്ഞു. 22 രൂപ തൊണ്ണൂറ് പൈസ വരെ ധനവിനിമയ സ്ഥാപനങ്ങള്‍ നിരക്ക് നല്‍കുന്നുണ്ട്.അമേരിക്കന്‍ പ്രസിഡന്റായി ഡൊണള്‍ഡ് ട്രംപ് തെരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെ ഡോളര്‍ കൂടുതല്‍ കരുത്താര്‍ജിക്കുന്നത് രൂപയ്ക്ക് തിരിച്ചടിയാവുകയാണ്.

സമീപകാലങ്ങളില്‍ വന്‍ തകര്‍ച്ചയാണ് ഇന്ത്യന്‍ രൂപ നേരിടുന്നത്. വിദേശനിക്ഷേപകര്‍ ഇന്ത്യന്‍ വിപണിയില്‍ നിന്നും വന്‍തോതില്‍ പണം പിന്‍വലിക്കുന്നതും ഇന്ത്യയുടെ വിദേശനാണ്യ കരുതലില്‍ കുറവ് വന്നതും രൂപയ്ക്ക് തിരിച്ചടിയാണ്.രൂപയുടെ മൂല്യത്തകര്‍ച്ച നേരിടുന്നതിന് റിസര്‍വ് ബാങ്ക് ഇടപടെലുകള്‍ നടത്തും എന്നാണ് പ്രതീക്ഷിക്കുന്നത്.

ലബനനില്‍ ഇസ്രയേല്‍ ആക്രമണത്തില്‍ 40 മരണം

0

ലബനനില്‍ ഒന്നിലധികം സ്ഥലങ്ങളില്‍ ആക്രമണം നടത്തി ഇസ്രയേല്‍ സൈന്യം.ബാല്‍ബാക്ക് നഗരത്തില്‍ മാത്രം ഇസ്രയേല്‍ ആക്രമണങ്ങളില്‍
നാല്‍പ്പത് പേര്‍ കൊല്ലപ്പെട്ടു.ബെയ്‌റൂത്ത് വിമാനത്താവളത്തിന് സമീപത്തും ഇസ്രയേല്‍ വ്യോമാക്രമണം നടത്തി.

കിഴക്കന്‍ നഗരമായ ബാല്‍ബാക്കിലും ബെക്കാ വാലിയിലും അതിരൂക്ഷമായ ആക്രമണം ആണ് ഇസ്രയേല്‍ സൈന്യം നടത്തിയത്.ആക്രണത്തില്‍ അന്‍പതിലധികം പേര്‍ക്ക് പരുക്കേറ്റിട്ടുണ്ടെന്നും ലബനന്‍ ആരോഗ്യമന്ത്രാലയം അറിയിച്ചു.ഹിസ്ബുള്ള ശക്തികേന്ദ്രങ്ങളില്‍ ആണ് ആക്രമണം എന്ന് ഇസ്രയേല്‍ സൈന്യം അവകാശപ്പെടുന്നുണ്ടെങ്കിലും ബാല്‍ബാക്ക് മേഖലയില്‍ കൊല്ലപ്പെടുന്നതൊക്കെയും സാധാരണക്കാരാണ് എന്നാണ് സന്നദ്ധപ്രവര്‍ത്തകര്‍ സാക്ഷ്യപ്പെടുത്തുന്നത്. ബെയ്രൂത്ത് രാജ്യാന്തരവിമാനത്താവളത്തിന് സമീപത്ത് ഇന്ന് പുലര്‍ച്ചെ നാല് തവണയാണ് ഇസ്രയേല്‍ ആക്രമണം നടത്തിയത്. ഇവിടുത്തെ താമസക്കാരോട് ഒഴിഞ്ഞുപോകാന്‍ ആവശ്യപ്പെട്ടതിന് ശേഷം ആയിരുന്നു ആക്രമണം.

യുദ്ധത്തിലൂടെ മാത്രമേ ഇസ്രയേലുമായുള്ള പ്രശ്‌നം പരിഹരിക്കാന്‍ കഴിയുകയുള്ളുവെന്ന് ഹിസ്ബുള്ള മേധാവി നയിം ഖാസിം പറഞ്ഞു.രാഷ്ട്രീയനീക്കത്തിലുടെ ഈ പ്രശ്‌നത്തിന് പരിഹാരം ഉണ്ടാകില്ലെന്നും നസിം ഖാസിം വ്യക്തമാക്കി.ആക്രമണം അവസാനിപ്പിക്കാന്‍ ഇസ്രയേല്‍ തീരുമാനിച്ചെങ്കില്‍ മാത്രമേ ചര്‍ച്ചകള്‍ക്ക് വഴിതുറക്കും എന്നും നയിം ഖാസിം പറഞ്ഞു.ലബനന്റെ പരമാധികാരം പൂര്‍ണ്ണമായും സംരക്ഷിക്കപ്പെടും എങ്കില്‍ മാത്രമേ ചര്‍ച്ചകള്‍ക്കുള്ളു എന്നും ഹിസ്ബുള്ള മേധാവി പറഞ്ഞു.

റെക്കോര്‍ഡ് ലാഭം സ്വന്തമാക്കി എമിറേറ്റ്‌സ് എയര്‍ലൈന്‍സ്‌

0

റെക്കോര്‍ഡ് വരുമാനം സ്വന്തമാക്കി ദുബൈയുടെ എമിറേറ്റ്‌സ് എയര്‍ലൈന്‍. 2024-2025 വര്‍ഷത്തിലെ ആദ്യ ആറ് മാസത്തില്‍ 1040 കോടി ദിര്‍ഹമാണ് ലാഭം. മികച്ച സേവനങ്ങളും സര്‍വ്വീസുകളിലെ സ്ഥിരതയുമാണ് മികച്ച ലാഭത്തിലെത്തിച്ചതെന്ന് എയര്‍ലൈന്‍ അറിയിച്ചു.
എക്കാലത്തെയും മികച്ച ലാഭം നേടിയിരിക്കുകയാണ് എമിറേറ്റ്‌സ് എയര്‍ലൈന്‍സ്. 2024-2025 വര്‍ഷത്തിലെ ആദ്യ ആറ് മാസത്തില്‍ 1040 കോടി ദിര്‍ഹമാണ് ലാഭം നേടിയത്.

കോര്‍പ്പറേറ്റ് നികുതിയ്ക്ക് ശേഷം 970 കോടി ദിര്‍ഹമാണ് ലാഭം. മുന്‍ വര്‍ഷം ഇതേ കാലയളവില്‍ 950 കോടി ദിര്‍ഹമായിരുന്നു കോര്‍പ്പറേറ്റ് നികുതിയ്ക്ക് ശേഷമുള്ള എയര്‍ലൈന്റെ ലാഭം. 7080 കോടിയാണ് ഈ വര്‍ഷത്തെ അര്‍ദ്ധവാര്‍ഷിക വരുമാനം. കഴിഞ്ഞ വര്‍ഷം 6730 കോടി ദിര്‍ഹമാണ് ലഭിച്ചത്. മുന്‍ വര്‍ഷത്തേക്കാള്‍ വരുമാനത്തില്‍ അഞ്ച് ശതമാനത്തിന്റെ വര്‍ദ്ധന രേഖപ്പെടുത്തിയതായും എമിറേറ്റ്‌സ് അറിയിച്ചു. സര്‍വ്വീസുകളുടെ സ്ഥിരതയും മികച്ച സേവനവും നല്‍കാന്‍ എയര്‍ലൈന്‍ നടത്തുന്ന ശ്രമങ്ങളുടെ വിജയമാണ് റെക്കോര്‍ഡ് ലാഭമെന്ന് എമിറേറ്റ്‌സ് എര്‍ലൈന്‍ ആന്റ് ഗ്രൂപ്പ് ചെയര്‍മാനും ചീഫ് എക്‌സിക്യൂട്ടീവുമായ ഷെയ്ഖ് അഹമ്മദ് ബിന്‍ സായിദ് അല്‍ മക്തും അറിയിച്ചു.

ഡനാട്ടയുമായി ചേര്‍ന്നുള്ള വിവിധ പ്രവര്‍ത്തനങ്ങളിലുടെ വരുമാനത്തില്‍ പതിനൊന്ന് ശതമാനത്തിന്റെ വര്‍ദ്ധനയാണ് രേഖപ്പെടുത്തിയത്. ചരക്ക് ഗതഗാതത്തിലും മികച്ച വളര്‍ച്ച കൈവരിച്ചതായാണ് റിപ്പോര്‍ട്ട്. ആഗോള വ്യോമഗതാഗതത്തില്‍ മികച്ച യാത്രാ അനുഭവം നല്‍കാന്‍ നടത്തുന്ന ശ്രമങ്ങള്‍ വിജയം കൈവരിച്ചതായും എയര്‍ലൈന്‍ അറിയിച്ചു. രണ്ട് വര്‍ഷങ്ങളിലായി 2200 പുതിയ ജീവനക്കാര്‍ക്കാണ് നിയമനം നല്‍കിയിരിക്കുന്നത്. പ്രവര്‍ത്തനങ്ങള്‍ വിപുലപ്പെടുത്തുന്നതിന്റെ ഭാഗമായി കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടുമെന്നും എമിറേറ്റ്‌സ് അറിയിച്ചു.

ലയനനടപടി: അടുത്തയാഴ്ച്ചയോടെ വിസ്താര എയര്‍ലൈന്‍സ് സര്‍വീസ് നിര്‍ത്തും

0

എയര്‍ഇന്ത്യയുമായുള്ള ലയനത്തിന്റെ ഭാഗമായി വിസ്താര എയര്‍ലൈന്‍സ് അടുത്തയാഴ്ചയോടെ പ്രവര്‍ത്തനം അവസാനിപ്പിക്കും.ലയനനടപടിക്രമങ്ങള്‍ പൂര്‍ത്തിയായി കഴിഞ്ഞു.വിസ്താരയുടെ റൂട്ടുകളിലും ഷെഡ്യൂളുകളിലും എയര്‍ഇന്ത്യ സര്‍വീസ് നടത്തും.

നവംബര്‍ പതിനൊന്നിന് ശേഷം വിസ്താരയുടെ സര്‍വീസുകള്‍ പൂര്‍ണ്ണമായും അവസാനിപ്പിക്കുന്നതിന് ആണ് എയര്‍ഇന്ത്യയുടെ തീരുമാനം.മാസങ്ങള്‍ക്ക് മുന്‍പെ തന്നെ ലയനനടപടിക്രമങ്ങള്‍ ആരംഭിച്ചിരുന്നു.വിസ്താരയുടെ യാത്രക്കാരില്‍ 270000 പേര്‍ എയര്‍ഇന്ത്യയിലേക്ക് ടിക്കറ്റുകള്‍ മാറ്റിക്കഴിഞ്ഞു.വിസ്താരയുടെ റോയല്‍ട്ടി പ്രോഗ്രാം മെമ്പര്‍മാരില്‍ 45 ലക്ഷം പേരും എയര്‍ഇന്ത്യയിലേക്ക് മാറി.എയര്‍ഇന്ത്യയെ ടാറ്റ ഗ്രൂപ്പ് ഏറ്റെടുത്തതിന് പിന്നാലെയാണ് ലയനതീരുമാനമുണ്ടായത്.

ടാറ്റ ഗ്രൂപ്പിന്റെയും സിങ്കപ്പൂര്‍ എയര്‍ലൈന്‍സിന്റെയും സംയുക്ത സംരംഭമാണ് വിസ്താര എയര്‍ലൈന്‍സ്.ലയനത്തിന് ശേഷം വിസ്താരയുടെ റൂട്ടുകള്‍ എയര്‍ഇന്ത്യയ്ക്ക് കീഴിലേക്ക് മാറും.ലയനത്തോടെ എയര്‍ഇന്ത്യയുടെ വിമാനങ്ങള്‍ ഇരുനൂറായി വര്‍ദ്ധിക്കുകയും ചെയ്യും.ആഭ്യന്തര രാജ്യാന്തര തലങ്ങളില്‍ സര്‍വീസ് തൊണ്ണൂറ് കേന്ദ്രങ്ങളിലേക്കായി വര്‍ദ്ധിക്കും.വിസ്താര യാത്രക്കാര്‍ക്ക് സഹായങ്ങള്‍ ലഭ്യമാക്കുന്നതിന് എയര്‍ഇന്ത്യ ഹെല്പ് ഡെസക്ക് തുറന്നിട്ടുണ്ട്.

ഗള്‍ഫ് കറന്‍സികളുടെ വിനിമയ നിരക്കില്‍ വീണ്ടും വര്‍ദ്ധന

0

ഇന്ത്യന്‍ രൂപയും ഗള്‍ഫ് കറന്‍സികളുമായുള്ള വിനിമയ നിരക്കില്‍ വീണ്ടും വര്‍ദ്ധന.യുഎഇ ദിര്‍ഹത്തിന്റെ വിനിമയ നിരക്ക് 22 രുപ തൊണ്ണൂറ് പൈസയായി വര്‍ദ്ധിച്ചു.അതെസമയം യുഎഇയില്‍ സ്വര്‍ണ്ണവിലയില്‍ ഇന്ന് ഇടിവ് രേഖപ്പെടുത്തി.

അമേരിക്ക പ്രസിഡന്റായി റിപബ്ലിക്കന്‍ നേതാവ് ഡൊണള്‍ഡ് ട്രംപ് തെരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെ ഡോളര്‍ കൂടുതല്‍ കരുത്താര്‍ജിച്ചതാണ് ഗള്‍ഫ് കറന്‍സികളുടെ വിനിമയ നിരക്ക് വര്‍ദ്ധിക്കാന്‍ കാരണം.84.31 ലേക്കാണ് ഡോളറിന് എതിരെ ഇന്ത്യന്‍ രൂപയുടെ മൂല്യം ഇന്ന് ഇടിഞ്ഞത്.ഇതെ തുടര്‍ന്നാണ് ദിര്‍ഹം-രൂപ വിനിമയ 22.90 ആയി ഉയര്‍ന്നത്.ആയിരം രൂപ ലഭിക്കുന്നതിന് 43 ദിര്‍ഹം അറുപത്തിയാറ് ഫില്‍സ് നല്‍കിയാല്‍ മതിയാകും.കഴിഞ്ഞ ഏതാനും മാസങ്ങളായി ദിര്‍ഹം രൂപ വിനിമയ നിരക്ക് വര്‍ദ്ധിച്ച് വരികയാണ്.

ശമ്പളസമയത്ത് നാട്ടിലേക്ക് അയക്കുന്ന പണത്തിന് ഉയര്‍ന്ന നിരക്ക് ലഭിക്കുന്നത് പ്രവാസികള്‍ക്ക് അനുഗ്രഹമാകും.ചരിത്രത്തിലെ ഏറ്റവും വലിയ വിനിമയ നിരക്കാണ് ഗള്‍ഫ് കറന്‍സികള്‍ക്ക് ഇപ്പോള്‍ ലഭിക്കുന്നത്.അതെസമയം സ്വര്‍ണ്ണത്തിന്റെ വിലയിലും ട്രംപിന്റെ തെരഞ്ഞെടുപ്പ് വിജയം പ്രതിഫലിക്കുന്നുണ്ട്. 22 ക്യാരറ്റ് സ്വര്‍ണ്ണത്തിന്റെ വില മൂന്ന് ദിര്‍ഹത്തില്‍ താഴേയ്ക്ക് എത്തി.298 ദിര്‍ഹം എഴുപത്തിയഞ്ച് ഫില്‍സ് ആണ് യുഎഇ വിപണിയില്‍ ഇരുപത്തിരണ്ട് ക്യാരറ്റ് സ്വര്‍ണ്ണത്തിന് വില.322 ദിര്‍ഹം എഴുപത്തിയഞ്ച് ഫില്‍സ് ആണ് ഇരുപത്തിനാല് ക്യാരറ്റ് സ്വര്‍ണ്ണത്തിന്റെ വില.

ഇലക്ട്രിക് ബസുകള്‍ നിരത്തിലറക്കി ഷാര്‍ജ ആര്‍ടിഎ

0

ഷാര്‍ജയില്‍ പരിസ്ഥിതി സൗഹൃദ ബസുകള്‍ സര്‍വ്വീസ് ആരംഭിച്ചു.റോഡ്‌സ് ആന്റ് ട്രാന്‍സ്‌പോര്‍ട്ട് അതോരിറ്റി. ആദ്യ ഘട്ടമായി പത്ത് ഇലക്ട്രിക് ബസുകളാണ് സര്‍വ്വീസ് നടത്തുന്നത്. 41 യാത്രക്കാര്‍ക്ക് സഞ്ചരിക്കാവുന്ന ഇലക്ട്രിക് ബസാണ് എത്തിച്ചിരിക്കുന്നത്.

കാര്‍ബണ്‍ ബഹിര്‍ഗമനം കുറക്കാന്‍ ലക്ഷ്യമിട്ട് യുഎഇ നടത്തുന്ന ശ്രമങ്ങളുടെ ഭാഗമായാണ് ഷാര്‍ജ ആര്‍ടിഎ പരിസ്ഥിതി സൗഹൃദ ബസുകള്‍ നിരത്തിലിറക്കിയത്. എമിറേറ്റിന്റെ വിവിധ ഭാഗങ്ങളെ ബന്ധിപ്പിച്ച് പത്ത് ബസുകള്‍ സര്‍വ്വീസ് നടത്തും. ആദ്യ ഘട്ടമായി പരീക്ഷണാടിസ്ഥാനത്തിലാണ് പത്ത് ബസുകള്‍ എത്തിച്ചിരിക്കുന്നത്. 41 യാത്രക്കാര്‍ക്ക് സഞ്ചരിക്കാവുന്ന കിങ് ലോംഗ് മോഡല്‍ ഇല്ക്ട്രിക് ബസുകളാണ് സര്‍വ്വീസ് നടത്തുക. എമിറേറ്റിലെ കാലാവസ്ഥയ്ക്ക് അനുയോജ്യമായ കൂളിംഗ് സംവിധാനം ബസിലുണ്ട്.

അന്താരാഷ്ട്ര മാനദണ്ഡങ്ങള്‍ക്ക് അനുസൃതമായ സംവിധാനങ്ങളുമായി യുറോപ്യന്‍ സേഫ്റ്റി അതോരിറ്റിയുടെ സര്‍ട്ടിഫിക്കറ്റുകള്‍ നേടിയവയാണ് ബസുകള്‍. എമിറേറ്റിലെ ഗതാഗത സംവിധാനം കൂടുതല്‍ മികവുറ്റതാക്കുകയാണ് ലക്ഷ്യമെന്ന് ഷാര്‍ജ ആര്‍ടിഎ ഇന്റര്‍സിറ്റി ട്രാന്‍സ്‌പോര്‍ട്ട് ഡെപ്യൂട്ടി ഡയറക്ടര്‍ അഹ്മദ് ഹസ്സന്‍ അല്‍ ഖയീദ് അറിയിച്ചു.