Sunday, April 12, 2026
Home Blog Page 97

ഗാസയില്‍ സന്ദര്‍ശനം നടത്തി ബെന്യമിന്‍ നെതന്യാഹു

0

ഗാസയില്‍ സന്ദര്‍ശനം നടത്തി ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യമിന്‍ നെതന്യാഹു. സൈന്യത്തിന്റെ കരയിലെ പ്രവര്‍ത്തനങ്ങളുടെ നേരിട്ടുള്ള വിവരങ്ങള്‍ അറിയുന്നതിനാണ് നെതന്യാഹു ഗാസ സന്ദര്‍ശിച്ചത്. ഹമാസ് ഇനിയൊരിക്കലും മടങ്ങിവരില്ലെന്ന് നെതന്യാഹു പറഞ്ഞു.യുദ്ധം അവസാനിച്ചാല്‍ ഇനി ഒരിക്കലും ഹമാസ് പലസ്തീന്‍ ഭരിക്കില്ല. ഹമാസിന്റെ തീവ്രവാദത്തെ പൂര്‍ണ്ണമായും ഉന്മൂലനം ചെയ്യും. ഇസ്രയേല്‍ സായുധസേന ഹമാസിന്റെ സൈനിക ശേഷി പൂര്‍ണമായും നശിപ്പിച്ചെന്നും നെതന്യാഹു പറഞ്ഞു.

യുദ്ധക്കുപ്പായം ധരിച്ച് ബാലിസ്റ്റിക് ഹെല്‍മറ്റും വച്ചാണ് നെതന്യാഹു ഗാസയില്‍ എത്തിയത്. ഗാസയിലെ ഒരു കടല്‍ത്തീരത്ത് നെതന്യാഹു നില്‍ക്കുകയും ഹമാസ് ഇനി മടങ്ങിവരില്ല എന്ന് പറയുകയും ചെയ്യുന്ന ഒരു വിഡിയോ പുറത്തുവന്നിട്ടുണ്ട്. ഇപ്പോഴും തടവിലായിരിക്കുന്ന ഇസ്രയേലി ബന്ദികളെ കുറിച്ചും നെതന്യാഹു സംസാരിച്ചു. ഗാസയില്‍ കാണാതായ 101 ഇസ്രയേല്‍ ബന്ദികള്‍ക്കായുള്ള തിരിച്ചില്‍ തുടരുമെന്നും പ്രധാനമന്ത്രി നെതന്യാഹു പറഞ്ഞു. ഇവര്‍ ഓരോരുത്തര്‍ക്കും 5 മില്യന്‍ ഡോളര്‍ വീതം നല്‍കും.

ബന്ദികളെ ഉപദ്രവിക്കാന്‍ ധൈര്യപ്പെടുന്നവരെ വേട്ടയാടി പിടിച്ച് ഇല്ലാതാക്കുമെന്നും നെതന്യാഹു മുന്നറിയിപ്പ് നല്‍കി. പ്രതിരോധ മന്ത്രിയ്ക്കും കരസേനാ മേധാവിക്കുമൊപ്പമാണ് ഗാസയില്‍ സന്ദര്‍ശനം നടത്തിയത്. ഉന്നതക സൈനിക ഉദ്യോഗസ്ഥര്‍ യുദ്ധത്തിന്റെ തുടര്‍ പദ്ധികളും നിലവിലെ ്പ്രവര്‍ത്തനങ്ങളുംമ നെതന്യാഹുവുമായി പങ്കുവെച്ചു.

യു.എസ് മധ്യസ്ഥ:തലബനനില്‍ വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍ ഫലം കാണുന്നു

0

ലബനനില്‍ വെടിനിര്‍ത്തലിന് കളമൊരുങ്ങുന്നു. അമേരിക്കയുടെ നിര്‍ദ്ദേശങ്ങളോട് അനുകൂല നിലപാടാണ് ഹിസ്ബുള്ള സ്വീകരിക്കുന്നത്.ലബനനില്‍ ശക്തമായ ആക്രമണം തുടരുകയാണ് ഇസ്രയേല്‍ സൈന്യം.ലബനനനില്‍ കഴിഞ്ഞ രണ്ട് മാസങ്ങള്‍ക്കിടയില്‍ ഇരുനൂറിലധികം കുട്ടികളാണ് കൊല്ലപ്പെട്ടതെന്ന് യുനിസെഫ് അറിയിച്ചു.അമേരിക്കയുടെ നേതൃത്വത്തില്‍ ആണ് ലബനനില്‍ വെടിനിര്‍ത്തല്‍ നടപ്പാക്കുന്നതിനുള്ള ശ്രമങ്ങള്‍ നടത്തുന്നത്.ചര്‍ച്ചകള്‍ക്കായി യു.എസ് പ്രതിനിധി എമസ് ഹോക്‌സ്‌റ്റൈന്‍ ലബനന്‍ തലസ്ഥാനമായ ബെയ്‌റൂത്തില്‍ എത്തിയിട്ടുണ്ട്.വെടിനിര്‍ത്തല്‍ നടപ്പാക്കുന്നതിന് അമേരിക്ക മുന്നോട്ട് വെച്ച ശുപാര്‍ശകള്‍ ലബനന്‍ സര്‍ക്കാരും ഹിസ്ബുള്ളയും അംഗീകരിച്ചിട്ടുണ്ട്.


ഹിസ്ബുളളയും അനുകൂല നിലപാട് സ്വീകരിച്ചതോടെയാണ് എമസ് ഹോക്‌സ്‌റ്റൈന്‍ ബെയ്‌റൂത്തില്‍ എത്തി തുടര്‍ചര്‍ച്ചകള്‍ ആരംഭിച്ചിരിക്കുന്നത്.2006-ലെ ഇസ്രയേല്‍ ഹിസ്ബുള്ള യുദ്ധം അവസാനിപ്പിക്കുന്നതിന് ഐക്യരാഷ്ട്രസഭ രൂപപ്പെടുത്തിയ കരാറിലെ വ്യവസ്ഥകള്‍ തന്നെയാണ് ഇത്തവണയും പരിഗണിക്കുന്നത്.ഇസ്രയേല്‍ ലബനന്‍ അതിര്‍ത്തിയില്‍ മുപ്പത് കിലോമീറ്ററിനുള്ളില്‍ ഹിസ്ബുള്ളയുടെ സാന്നിധ്യം ഉണ്ടാകാന്‍ പാടില്ല എന്നതാണ് പ്രധാന വ്യവസ്ഥ.ഇവിടെ യുഎന്‍ സൈന്യവും ലബനന്‍ സമാധാന സേനയും സുരക്ഷ ഒരുക്കും.ഹിസ്ബുള്ള സൈനിക ശേഷിയെ അപേക്ഷിച്ച് ദുര്‍ബലമാണ് ലബനന്‍ ദേശീയ സൈന്യം.വെടിനിര്‍ത്തല്‍ നടപ്പാക്കപ്പെട്ടാല്‍ ഇസ്രയേല്‍ അതിര്‍ത്തിയില്‍ സൈനിക വിന്യാസം നടത്തേണ്ടത് എങ്ങനെ എന്ന് ലബനന്‍ ഭരണകൂടം ചര്‍ച്ച ചെയ്ത് വരികയാണ്.

ദുബൈയിലെ പുതിയ വിമാനത്താവളത്തില്‍ ലഗേജ് അതിവേഗത്തില്‍

0

ദുബൈയില്‍ നിര്‍മ്മിക്കുന്ന പുതിയ വിമാനത്താവളത്തില്‍ യാത്രക്കാര്‍ക്ക് ലഗേജിനായി കാത്തുനില്‍ക്കേണ്ടവരില്ല ദനാത്ത.വിമാനമിറങ്ങി ടെര്‍മിനലില്‍ എത്തുമ്പോള്‍ തന്നെ ലഗേജും ലഭിക്കും.ദുബൈ അല്‍മക്തും വിമാനത്താവളത്തില്‍ പുതിയ ടെര്‍മിനല്‍ പൂര്‍ത്തിയാകുമ്പോള്‍ യാത്രക്കാര്‍ക്ക് ഏറ്റവും മികച്ച സേവനങ്ങള്‍ നല്‍കുമെന്നാണ് എയര്‍പോര്‍ട്‌സ് സര്‍വീസ് കമ്പനിയായ ദനാത്ത പറയുന്നത്.യാത്രകഴിഞ്ഞെത്തുന്നവര്‍ക്ക് ലഗേജിനായി മിനുട്ടുകളോളം കാത്തുനില്‍ക്കേണ്ടിവരില്ല.

വിമാനമിറങ്ങി ടെര്‍മിനലില്‍ എത്തുമ്പോള്‍ തന്നെ ലഗേജും തയ്യാറായിരിക്കും എന്ന് ദനാത്ത സി.ഇ.ഒ സ്റ്റീവ് അല്ലെന്‍ പറഞ്ഞു. ലഗേജ് യാത്രക്കാരുടെ വീടുകളിലോ ഹോട്ടലുകളിലോ എത്തിച്ച് നല്‍കുന്നതിനുള്ള സൗകര്യവും ഒരുക്കും.യാത്രക്കാര്‍ക്കുള്ള വിവിധ സേവനങ്ങള്‍ക്കായി പൂര്‍ണ്ണമായും ഓട്ടോമേറ്റഡ് ആയിട്ടുള്ള സംവിധാനങ്ങള്‍ ആണ് ഒരുക്കുന്നത്.പേപ്പറിന് പൂര്‍ണ്ണമായും ഒഴിവാക്കി പകരം ബയോമെട്രിക് ഉപയോഗിക്കും.

3500 കോടി ഡോളര്‍ ചിലവഴിച്ചാണ് അല്‍മക്തും വിമാനത്താവളത്തില്‍ പുതിയ ടെര്‍മിനല്‍ നിര്‍മ്മിക്കുന്നത്.പുതിയ ടെര്‍മിനലില്‍ ഇമിഗ്രേഷന്‍ കൗണ്ടറുകള്‍ തന്നെ ഉണ്ടാകില്ലെന്ന് ദുബൈ എയര്‍പോര്‍ട്‌സ് വ്യക്തമാക്കിയിട്ടുണ്ട്.സെക്കന്‍ഡുകള്‍ക്കുള്ളില്‍ ഇമിഗ്രേഷന്‍ പൂര്‍ത്തിയാക്കാന്‍ കഴിയുന്ന അത്യാധുനിക ബയോമെട്രിക് സംവിധാനങ്ങള്‍ ആയിരിക്കും പുതിയ ടെര്‍മിനലില്‍ ഉണ്ടാവുക.

മഴ സൃഷ്ടിക്കാന്‍ അന്തരീക്ഷ ഈര്‍പ്പം:പുതിയ പദ്ധതിയുമായി യുഎഇ

0

അന്തരീക്ഷ ഈര്‍പ്പം ഉപയോഗിച്ച് മഴപെയ്യിക്കുന്നതിന് യുഎഇയുടെയും യു.എസിന്റെയും നേതൃത്വത്തില്‍ പഠനം നടത്തുന്നു.വരണ്ട കാലാവസ്ഥയില്‍ കര്‍ഷകര്‍ക്ക് ആവശ്യമായ മഴ ലഭ്യമാക്കുന്നതിന് ആണ് ശ്രമം.അസര്‍ബൈജാനില്‍ നടന്ന യു.എന്‍ കാലാവസ്ഥാ ഉച്ചകോടിയില്‍ ആണ് ഇത് സംബന്ധിച്ച പ്രഖ്യാപനം.

യുഎഇയും അമേരിക്കയും ചേര്‍ന്ന് രൂപീകരിച്ച അഗ്രികള്‍ച്ചര്‍ ഇന്നവേഷന്‍ മിഷന്‍ ഫോര്‍ ക്ലൈമറ്റ് അഥവാ എയിം ആണ് മഴ വര്‍ദ്ധിപ്പിക്കുന്നതിന് പുതിയ വഴികള്‍ തേടുന്നത്.അമേരിക്ക കമ്പനിയായ ഹെക ക്ലൗഡ് തയ്യാറാക്കിയ പദ്ധതിക്ക് എയിം സാമ്പത്തിക പിന്തുണ നല്‍കും.അന്തരീക്ഷ ഈര്‍പ്പം ഉപയോഗിച്ച് കര്‍ഷകര്‍ക്ക് ആവശ്യമുള്ള സ്ഥലങ്ങളില്‍ രണ്ട് മില്ലിമീറ്റര്‍ വരെ മഴ പെയ്യിക്കുന്നതിന് തങ്ങളുടെ സാങ്കേതികവിദ്യയ്ക്ക് കഴിയും എന്നാണ് ഹെക ക്ലൗഡ് പറയുന്നത്.ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സും ഇതിനായി പ്രയോജനപ്പെടുത്തുന്നുണ്ട്.

യുഎഇയുടെ തൊണ്ണൂറ് ശതമാനം പ്രദേശങ്ങളിലും ഈ സാങ്കേതിക വിദ്യ ഉപയോഗിച്ച് മഴ പെയ്യിക്കുന്നതിന് സാധിക്കും.പരീക്ഷണഘട്ടത്തില്‍ തന്നെ ഫലപ്രദമായി മഴപെയിക്കാന്‍ കഴിയുന്നുണ്ടെന്നും ഹെക ക്ലൗഡ് വ്യ്ക്തമാക്കി.2020-ല്‍ ആണ് കാര്‍ഷികമേഖലയുടെ അഭിവൃദ്ധിക്കായി യുഎഇയും യുഎസും ചേര്‍ന്ന് എയിം എന്ന പദ്ധതി ആരംഭിച്ചത്.പൊതു സ്വകാര്യമേഖലകളില്‍ നിന്നും പണം സമാഹരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. ഇതുവരെ 2920 കോടി ഡോളര്‍ ആണ് സമാഹരിച്ചത്.ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി എണ്ണൂറോളം പങ്കാളികളും ഇപ്പോള്‍ ഈ പദ്ധതിയുടെ ഭാഗമാണ്.

ദുബൈ ടാക്‌സി സേവനങ്ങള്‍ കൂടുതല്‍ മെച്ചപ്പെടുത്താന്‍ പദ്ധതി

0

ദുബൈയില്‍ ടാക്‌സി സേവനങ്ങള്‍ കൂടുതല്‍ മെച്ചപ്പെടുത്താന്‍ പദ്ധതിയുമായി റോഡ്‌സ് ആന്റ് ട്രാന്‍സ്‌പോര്‍ട്ട് അതോരിറ്റി. വാഹനശ്രേണി വിപുലീകരിക്കുന്നതിനൊപ്പം ശുചിത്വ നിലവാരം ഉയര്‍ത്താന്‍ ഡ്രൈവര്‍മാര്‍ക്ക് പരിശീലനം നല്‍കും. യാത്രക്കാരുടെ സുരക്ഷയും സേവനങ്ങളും മെച്ചപ്പെടുത്തുകയാണ് ലക്ഷ്യം.ഉയര്‍ന്ന നിലവാരത്തിലുള്ള ഗതാഗത സേവനങ്ങള്‍ നല്‍കുകയാണ് ആര്‍ടിഎയുടെ ലക്ഷ്യം. ഇതിനായി പുതിയ സംരംഭങ്ങളും നടപടികളും ആരംഭിച്ചു. 500 എയര്‍പോര്‍ട്ട് ടാക്‌സികളില്‍ പരീക്ഷണാടിസ്ഥാനത്തില്‍ എയര്‍ഫ്രഷ്‌നറുകള്‍ ഉപയോഗിച്ച് തുടങ്ങി.

വാഹനങ്ങളിലെ യാത്രക്കാര്‍ പുകവലിക്കുന്നത് കണ്ടെത്താന്‍ നിര്‍മിതബുദ്ധിയുടെ സഹായത്തോടെ നിരീക്ഷണവും ആരംഭിച്ചു. വാഹനങ്ങളിലെ ശുചിത്വം പ്രോത്സാഹിപ്പിക്കുകയാണ് ലക്ഷ്യം. പാലിക്കുന്നുണ്ടോ എന്ന് ഉറപ്പാക്കാന്‍ പരിശോധനകളും ശക്തമാക്കും. ഡ്രൈവര്‍മാര്‍ക്കുള്ള യൂണിഫോം വിതരണം വര്‍ധിപ്പിക്കും. സുരക്ഷിതവും സൗകര്യപ്രദവുമായ യാത്രാനുഭവങ്ങള്‍ നല്‍കിക്കൊണ്ട് ദുബൈയിലെ പൊതുഗതാഗത സേവനങ്ങളുടെ നിലവാരം വര്‍ധിപ്പിക്കാനുള്ള അതോറിറ്റിയുടെ പ്രതിബദ്ധതയാണ് സംരംഭങ്ങളില്‍ വ്യക്തമാകുന്നതെന്ന് പൊതുഗതാഗത ഏജന്‍സിയിലെ പ്ലാനിങ് ആന്‍ഡ് ബിസിനസ് ഡിവലപ്‌മെന്റ് മേധാവി ആദെല്‍ ഷക്രി വ്യക്തമാക്കി. നടപ്പിലാക്കുന്ന പദ്ധതികളില്‍ പ്രതിമാസം അവലോകനം നടത്തും. എമിറേറ്റില്‍ 250 പുതിയ ഇല്ക്ട്രിക് വാഹനങ്ങള്‍ക്കൂടിയാണ് ടാക്‌സി സേവനങ്ങളില്‍ ഉള്‍പ്പെടുത്തുന്നത്.

ദുബൈ വിമാനത്താവളത്തില്‍ യാത്രക്കാരുടെ എണ്ണം വര്‍ദ്ധിച്ചു

0

ദുബൈ രാജ്യാന്തരവിമാനത്താവളത്തി സന്ദര്‍ശകരുടെ എണ്ണത്തില്‍ റെക്കോര്‍ഡ് വര്‍ദ്ധന.ഈ വര്‍ഷം സെപ്റ്റംബര്‍ വരെ 68.6 ദശലക്ഷം യാത്രക്കാരാണ് ദുബൈ വഴി സഞ്ചരിച്ചത്.ഇന്ത്യയില്‍ നിന്നാണ് ദുബൈയിലേക്ക് ഏറ്റവും അധികം യാത്രക്കാര്‍.
ഈ വര്‍ഷം മൂന്നാം പാദത്തില്‍ 23.7 ദശലക്ഷം യാത്രക്കാരാണ് ദുബൈ വിമാനത്താവളം വഴി സഞ്ചരിച്ചത്.മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 6.3 ശതമാനം ആണ് വളര്‍ച്ച.

മൂന്നാംപാദത്തില്‍ 1,11300 വിമാനങ്ങളാണ് വിമാനത്താവളം കൈകാര്യം ചെയ്തത്.അവസാന പാദത്തില്‍ 23 ദശലക്ഷം യാത്രക്കാര്‍ കൂടി ദുബൈ വഴി സഞ്ചരിക്കും എന്നാണ് പ്രതീക്ഷിക്കുന്നത്.ട്രാന്‍സിറ്റ് യാത്രികരെക്കാര്‍ നേരിട്ടുള്ള യാത്രക്കാരാണ് ഇപ്പോള്‍ ദുബൈയിലേക്ക് കൂടുതലായി എത്തുന്നതെന്ന് എയര്‍പോര്‍ട്‌സ് സി.ഇ.ഒ പോള്‍ ഗ്രിഫിത്സ് അറിയിച്ചു.വിനോദസഞ്ചാര രംഗത്ത് ദുബൈയുടെ വളര്‍ച്ച പ്രതിഫലിപ്പിക്കുന്നതാണ് നേരിട്ടുള്ള യാത്രക്കാരുടെ വര്‍ദ്ധന.

ഇന്ത്യയില്‍89 ലക്ഷം യാത്രക്കാരാണ് ആദ്യ ഒന്‍പത് മാസങ്ങള്‍ക്കിടയില്‍ ദുബൈ വഴി സഞ്ചരിച്ചത്.യാത്രക്കാരുടെ എണ്ണത്തില്‍ അന്‍പത്തിയാറ് ലക്ഷവുമായി സൗദി അറേബ്യ ആണ് രണ്ടാം സ്ഥാനത്ത്.നഗരങ്ങളുടെ പട്ടികയില്‍ 29 ലക്ഷം യാത്രക്കാരുമായി ലണ്ടന്‍ ആണ് ഒന്നാം സ്ഥാനത്ത്.സൗദി തലസ്ഥാനമായ റിയാദില്‍ നിന്നും 23 ലക്ഷം യാത്രക്കാരും ദുബൈയില്‍ എത്തി.ദുബൈയിലേക്ക് കൂടുതല്‍ യാത്രക്കാര്‍ എത്തുന്ന നഗരങ്ങളുടെ പട്ടികയില്‍ ദില്ലിയും മുംബൈയില്‍ മുന്‍നിരയില്‍ ഉണ്ട്.

ഹിസ്ബുള്ളയുടെ മാധ്യമവിഭാഗം തലവനെ വധിച്ച് ഇസ്രയേല്‍

0

ലബനന്‍ സായുധസംഘടനായയ ഹിസ്ബുള്ളയുടെ മാധ്യമവിഭാഗം തലവന്‍ മൊഹമ്മദ് അഫീഫ് ഇസ്രയേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടു.മൊഹമ്മദ് അഫീഫിന്റെ മരണം ഹിസ്ബുള്ള സ്ഥിരീകരിച്ചു.ആക്രമണത്തില്‍ മറ്റ് മൂന്ന് പേര്‍ കൂടി കൊല്ലപ്പെട്ടതായും ലബനന്‍ ആരോഗ്യമന്ത്രാലയം അറിയിച്ചു.മധ്യ ബെയ്‌റൂത്തിലെ റാസ് അല്‍ നബ്ബയില്‍ ഇസ്രയേല്‍ സൈന്യം നടത്തിയ വ്യോമാക്രമണത്തില്‍ ആണ് മുഹമ്മദ് അഫീഫ് കൊല്ലപ്പെട്ടത്.

വര്‍ഷങ്ങളായി ഹിസ്ബുള്ളയുടെ വക്താവായി പ്രവര്‍ത്തിച്ച് വരികയായിരുന്നു മുഹമ്മദ് അഫീഫ്.കഴിഞ്ഞ തിങ്കളാഴ്ചയാണ് മുഹമ്മദ് അഫീഫ് മാധ്യമങ്ങളെ കണ്ടത്.സിറിയന്‍ ബാത്ത് പാര്‍ട്ടിയുടെ ലബനനന്‍ ആസ്ഥാനമന്ദിരത്തിന് നേരെയാണ് ഇസ്രയേല്‍ വ്യോമാക്രമണം നടത്തിയത്.ആക്രമണത്തില്‍ പതിനാല് പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. ബെയ്‌റൂത്തിലെ ജനവാസമേഖലയില്‍ ആണ് ഇസ്രയേല്‍ ആക്രമണം നടത്തിയത്.സിറിയന്‍ പ്രസിഡന്റ് ബഷാര്‍ അല്‍ അസദിന്റെ ബാത്ത് പാര്‍ട്ടിയുടെ ലബനന്‍ ശാഖാ ഓഫീസ് ആണ് ആക്രമിക്കപ്പെട്ടത്.മുഹമ്മദ് അഫീഫ് കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍ വന്നുവെങ്കിലും ഇസ്രയേല്‍ പ്രതിരോധ സേനയോ ഹിസ്ബുള്ളയോ സ്ഥിരീകരിച്ചിരുന്നില്ല.മണിക്കൂറുകള്‍ക്ക് ശേഷം ആണ് ഇരുകൂട്ടരും മരണം സ്ഥിരീകരിച്ചത്.

മേധാവി ഹസ്സന്‍ നസ്രള്ള അടക്കം ഹിസ്ബുള്ളയുടെ പ്രമുഖ നേതാക്കളെ എല്ലാം തന്നെ വധിച്ചെന്നാണ് ഇസ്രയേല്‍ അവകാശപ്പെടുന്നത്.

വ്യായുമലിനീകരണം:ദില്ലിയില്‍ കടുത്ത നിയന്ത്രണങ്ങള്‍ നടപ്പിലാക്കി തുടങ്ങി

0

മലിനീകരണ തോത് അപകടാവസ്ഥയിലെത്തിയതോടെ ദില്ലിയില്‍ കടുത്ത നിയന്ത്രണങ്ങള്‍ നടപ്പിലാക്കി തുടങ്ങി. ഗ്രേഡഡ് റെസ്‌പോണ്‍സ് ആക്ഷന്‍ പ്ലാന്‍ സ്റ്റേജ് 4 ആണ് ഇന്ന് മുതല്‍ നടപ്പിലാക്കുന്നത്. കാഴ്ചാപരിധി 200 മീറ്ററില്‍ താഴെയായി കുറഞ്ഞു. ഇന്ന് പലയിടങ്ങളിലും രേഖപ്പെടുത്തിയ വായുഗുണ നിലവാര സൂചിക 700നും മുകളിലാണ്.10, 12 ക്ലാസുകള്‍ ഒഴികെയുള്ളവര്‍ക്ക് ക്ലാസുകള്‍ ഓണ്‍ലൈന്‍ ആക്കി. മറ്റ് ക്ലാസുകളിലെ വിദ്യാര്‍ത്ഥികള്‍ക്ക് ഓഫ്‌ലൈന്‍ ക്ലാസുകള്‍ നല്‍കുന്നില്ലെന്ന് ഉറപ്പാക്കാന്‍ എല്ലാ സര്‍ക്കാര്‍, സ്വകാര്യ സ്‌കൂളുകളുടെയും മേധാവികളോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇനിയൊരു ഉത്തരവ് വരെ ഇത് തുടരും. അവശ്യസേവനങ്ങള്‍ക്ക് അല്ലാതെ എത്തുന്ന ട്രക്കുകള്‍ക്ക് ദില്ലിയിലേക്ക് പ്രവേശനമില്ല.

ഹൈവേകള്‍, റോഡുകള്‍, മേല്‍പ്പാലങ്ങള്‍, വൈദ്യുതി ലൈനുകള്‍, പൈപ്പ് ലൈനുകള്‍, മറ്റ് പൊതു പദ്ധതികള്‍ എന്നിവയുള്‍പ്പെടെ എല്ലാ നിര്‍മാണ പ്രവര്‍ത്തനങ്ങളും താല്‍ക്കാലികമായി നിര്‍ത്തിവച്ചു. കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്കായും വര്‍ക്ക് ഫ്രം ഹോം ഏര്‍പ്പെടുത്തുന്നത് പരിഗണനയിലാണ്. കാഴ്ചപരിധി കുറഞ്ഞതിനാല്‍ ദില്ലി വിമാനത്താവളത്തില്‍ നിന്നുള്ള വിമാനങ്ങളും വൈകുകയാണ്. ബിഎസ് 3 ലെ പെട്രോള്‍ വാഹനങ്ങളും ബിഎസ് 6 വിഭാഗത്തിലുള്ള ഡീസല്‍ വാഹനങ്ങളും നാഷണല്‍ ക്യാപിറ്റല്‍ റീജിയന്‍ ഗുരുഗ്രാം, ഗാസിയാബാദ് തുടങ്ങിയ ചില ഭാഗങ്ങളിലും അനുവദിക്കില്ല. അതേസമയം, ദേശീയ സുരക്ഷ, ആരോഗ്യ സംരക്ഷണം, ചില പൊതു അടിസ്ഥാന സൗകര്യ പ്രവര്‍ത്തനങ്ങള്‍ എന്നിവയ്ക്ക് ആവശ്യമായ പദ്ധതികള്‍ക്ക് നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ നിരോധനം ബാധകമല്ല.


ഗാസയിലേക്ക് കൂടുതല്‍ സഹായം എത്തിച്ച് നല്‍കി യുഎഇ

0

യുദ്ധക്കെടുതികള്‍ നേരിടുന്ന പലസ്തീനികള്‍ക്ക് കൂടുതല്‍ സഹായം എത്തിച്ച് യുഎഇ.അറുനൂറ് ടണ്ണിലധികം സഹായം ആണ് ഒടുവിലായി യുഎഇ ഗാസയില്‍ എത്തിച്ചത്.നാല്‍പ്പത്തിയേഴ് ട്രക്കുകളിലായി 605 ടണ്‍ സഹായം ആണ് യുഎഇ ഗാസയില്‍ എത്തിച്ചത്.ഈജിപ്തില്‍ നിന്നും റഫാ അതിര്‍ത്തി വഴിയാണ്
്അഞ്ച് വാഹനവ്യൂഹങ്ങളായി ട്രക്കുകള്‍ ഗാസയില്‍ പ്രവേശിച്ചത്.ഭക്ഷ്യവസ്തുക്കള്‍,മരുന്നുകള്‍,കുട്ടികള്‍ക്കുള്ള പോഷകാഹാരം,വസ്ത്രങ്ങള്‍,മറ്റ് അവശ്യവസ്തുക്കള്‍ എന്നിവയാണ് യുഎഇ എത്തിച്ച് നല്‍കിയത്.അഭയാര്‍ത്ഥികളാക്കപ്പെട്ടവര്‍ക്ക് താത്കാലിക പാര്‍പ്പിടങ്ങള്‍ ഒരുക്കുന്നതിനുള്ള വസ്തുക്കളും യുഎഇ എത്തിച്ച് നല്‍കി. ഗാസയില്‍ പതിനഞ്ച് ലക്ഷത്തിലധികം പേരാണ് അഭയാര്‍ത്ഥികളാക്കപ്പെട്ടത്.

കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ ഗാസ യുദ്ധം ആരംഭിച്ചഘട്ടം മുതല്‍ തന്നെ യുഎഇ സഹായം എത്തിച്ച് നല്‍കുന്നുണ്ട്.അടുത്തിടെ നടന്ന പോളിയോ വാക്‌സിന്‍ വിതരണത്തിലും നിര്‍ണ്ണായക പങ്ക് വഹിച്ചത് യുഎഇ ആണ്.ഇസ്രയേല്‍ തടസപ്പെടുന്നതത് മൂലം ഗാസയില്‍ മാനൂഷിക സഹായം എത്തിക്കുന്നതിന് കഴിയുന്നില്ലെന്നാണ് സന്നദ്ധപ്രവര്‍ത്തകര്‍ വ്യക്തമാക്കുന്നത്.ഗാസയുടെ വിവിധ മേഖലകളില്‍ ഇസ്രയേല്‍ സൈന്യം ഇപ്പോഴും ശക്തമായ ആക്രമണം തുടരുകയാണ്.ഗെയ്ത്ത് ലാഹിയയില്‍ ഒരു ബഹുനിലകെട്ടിടത്തില്‍ നടത്തിയ ആക്രമണത്തില്‍ 72 പേര്‍ കൊല്ലപ്പെട്ടെന്ന് ഗാസ മീഡിയ ഓഫീസ് അറിയിച്ചു.

യുഎഇ പൊതുമാപ്പ്:ഔട്ട്പാസിന്റെ കാലാവധി ഡിസംബര്‍ മുപ്പത്തിയൊന്ന് വരെ

0

യുഎഇ പൊതുമാപ്പ് നീട്ടുന്നതിന് മുമ്പ് ഔട്ട്പാസ് ലഭിച്ചവര്‍ക്ക് രാജ്യം വിടാന്‍ കൂടുതല്‍ സമയം അനുവദിച്ചു.ഡിസംബര്‍ മുപ്പത്തിയൊന്ന് വരെയാണ് സമയപരിധി നീട്ടി നല്‍കിയിരിക്കുന്നത്.ആദ്യഘട്ടത്തില്‍ യുഎഇ പൊതുമാപ്പ് ഒക്ടോബര്‍ മുപ്പത്തിയൊന്നിന് അവസാനിക്കും എന്നായിരുന്നു ഐസിപിയുടെ അറിയിപ്പ്.ഇതിന് മുന്‍പ് ഔട്ട്പാസ് ലഭിച്ചവര്‍ക്കുള്ള സമയപരിധിയാണ് ഡിസംബര്‍ മുപ്പത്തിയൊന്ന് വരെ നീട്ടിയതായി ജിഡിആര്‍എഫ്എ വ്യക്തമാക്കുന്നത്. എന്നാല്‍ അവസാനസമയം വരെ രാജ്യത്ത് നിന്നും പുറത്ത് പോകുന്നതിനായി കാത്തുനില്‍ക്കരുതെന്നും ജിഡിആര്‍എഫ്എ ആവശ്യപ്പെട്ടു.

ഡിസംബറില്‍ വിമാനടിക്കറ്റ് നിരക്കുകള്‍ വന്‍തോതില്‍ ഉയരും എന്നും ദുബൈ ജിഡിആര്‍എഫ്എ ഓര്‍മ്മിപ്പിച്ചു.ഔട്ട് പാസ് ലഭിച്ചവര്‍ക്ക് ജോലി ലഭിച്ചാല്‍ പുതിയ വിസക്ക് അപേക്ഷിക്കുമ്പോള്‍ അത് റദ്ദാക്കപ്പെടും.ഡിസംബര്‍ മുപ്പത്തിയൊന്നിനാണ് യുഎഇ പൊതുമാപ്പിന്റെ സമയം.ഇനിയും രേഖകള്‍ ശരിയാക്കാനുള്ളവര്‍ ശേഷിക്കുന്ന സമയം പ്രയോജനപ്പെടുത്തണം എന്നും ദുബൈ ജിഡിആര്‍എഫ്എ ആവശ്യപ്പെട്ടു.

പൊതുമാപ്പിന്റെ കാലാവധി അവസാനിച്ച ശേഷം വ്യാപകപരിശോധനയും ഉണ്ടാകും. പിടിക്കപ്പെട്ടാല്‍ നാടുകടത്തും എന്ന് മാത്രമല്ല പിന്നീട് ഒരിക്കലും യുഎഇയിലേക്ക് തിരികെ എത്താന്‍ കഴിയില്ലെന്നും ഇമിഗ്രേഷന്‍ വകുപ്പ് അറിയിച്ചു.