Sunday, April 12, 2026
Home Blog Page 96

യുദ്ധാനന്തര ഗാസയില്‍ സംയുക്തഭരണത്തിന് ധാരണ

0

യുദ്ധാനന്തര ഗാസയില്‍ സംയുക്തഭരണം ഏര്‍പ്പെടുത്തുന്നതിന് ഹമാസും പലസ്തീന്‍ അതോറിട്ടിയും തമ്മില്‍ ധാരണയിലെത്തി.ഇതിനായി ഒരു സംയുക്തസമിതിക്ക് രൂപം നല്‍കും.എന്നാല്‍ സംയുക്തസമിതിക്ക് ഇസ്രയേലിന്റെ അംഗീകാരം ലഭിക്കുമോ എന്ന് വ്യക്തമല്ല.അമേരിക്കയുടെ മധ്യസ്ഥതയില്‍ വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍ പുനരാരംഭിച്ചതിന് പിന്നാലെയാണ് യുദ്ധാനന്തര ഗാസയുടെ നിയന്ത്രണകാര്യത്തില്‍ ഹമാസും ഫതാ പാര്‍ട്ടിയും തമ്മില്‍ ധാരണയില്‍ എത്തിയത്.പത്ത് മുതല്‍ പതിനഞ്ച് വരെ അംഗങ്ങള്‍ വരുന്ന സംയുക്ത സമിതിക്ക് രൂപം നല്‍കാന്‍ ആണ് കെയ്‌റോയില്‍ നടന്ന ചര്‍ച്ചയില്‍ ധാരണയില്‍ എത്തിയിരിക്കുന്നത്.സമ്പദ്ഘടന,വിദ്യാഭ്യാസം,ആരോഗ്യം,പുനര്‍നിര്‍മ്മാണം,മാനുഷികസഹായം എന്നിവയുടെ ചമതല സംയുക്തസമിതിക്കായിരിക്കും.

ഗാസ-ഈജിപ്ത് അതിര്‍ത്തിയിലെ റഫാ ചെക്ക്‌പോയിന്റും സംയുക്തസമിതി നിയന്ത്രിക്കും.സംയുക്തസമിതിയുടെ രുപീകരണം പലസ്തീന്‍ പ്രസിഡന്റ് മഹമ്മൂദ് അബ്ബാസിന്റെ അംഗീകാരത്തോടെ നടപ്പാക്കുന്നതിനാണ് ചര്‍ച്ചകളില്‍ ധാരണയായിരിക്കുന്നത്.ഈജിപ്ത് ആണ് പലസ്തീന്‍ അതോറിട്ടിയേയും ഹമാസ് പ്രതിനിധികളേയും പങ്കെടുപ്പിച്ച് ചര്‍ച്ച നടത്തിയത്.എന്നാല്‍ സംയുക്തസമിതി എന്ന തീരുമാനം ഇസ്രയേല്‍ അംഗീകരിക്കാനിടയില്ല.യുദ്ധത്തിന് ശേഷം ഗാസയുടെ ഭരണത്തില്‍ ഹമാസിന്റെ പങ്കാളിത്തം അനുവദിക്കില്ലെന്ന് ഇസ്രയേല്‍ വ്യക്തമാക്കിയിട്ടുണ്ട്.ഗാസ അതിര്‍ത്തിയുടെ നിയന്ത്രണത്തിലും ഹമാസിനെ അനുവദിക്കില്ലെന്ന് ഇസ്രയേല്‍ വ്യക്തമാക്കിയിട്ടുണ്ട്.ഇക്കാര്യത്തില്‍ അമേരിക്കയും നിലപാടും നിര്‍ണ്ണായകമാണ്.

ലബനന്‍ വെടിനിര്‍ത്തല്‍ ചര്‍ച്ച അന്തിമഘട്ടത്തില്‍

0

ലബനന്‍ വെടിനിര്‍ത്തല്‍ ചര്‍ച്ച അന്തിമഘട്ടത്തില്‍. അറുപത് ദിവസം നീണ്ടുനില്‍ക്കുന്ന വെടിനിര്‍ത്തലിന് ആണ് നീക്കം.അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനും ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോണും ചേര്‍ന്ന് തീരുമാനം പ്രഖ്യാപിച്ചേക്കും.അമേരിക്കയുടെയും ഫ്രാന്‍സിന്റെയും നേതൃത്വത്തില്‍ നടന്ന വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍ ആണ് ഫലപ്രാപ്തിയിലേക്ക് എത്തുന്നത്.വെടിനിര്‍ത്തല്‍ നിര്‍ദ്ദേശങ്ങള്‍ ഹിസ്ബുള്ള അംഗീകരിച്ചുകഴിഞ്ഞു.ഇസ്രയേലും സമ്മതമറിയിച്ചതായാണ് റിപ്പോര്‍ട്ട്.

കരാര്‍ പ്രാബല്യത്തില്‍ വന്നുകഴിഞ്ഞാല്‍ ഇസ്രയേല്‍ സൈന്യം ലബനനില്‍ നിന്നും പിന്‍വാങ്ങും.ഇസ്രയേല്‍ അതിര്‍ത്തിയില്‍ നിന്നും ഹിസ്ബുള്ളയും മാറും.ഇസ്രയേല്‍-ലബനന്‍ അതിര്‍ത്തിയുടെ മുപ്പത് കിലോമീറ്റര്‍ പരിസരത്ത് ഹിസ്ബുള്ളയുടെ സാന്നിധ്യം ഉണ്ടാകില്ല.പകരം ഇവിടെ ലബനന്‍ സൈന്യത്തെ വിന്യസിക്കും.വെടിനിര്‍ത്തല്‍ ധാരണലംഘിച്ച് ഹിസ്ബുള്ള ആക്രമണം നടത്തിയാല്‍ പ്രത്യാക്രമണം നടത്തുന്നതിന് ഇസ്രയേലിന് അധികാരമുണ്ടാകും.വെടിനിര്‍ത്തല്‍ നിരീക്ഷിക്കുന്നതിന് അമേരിക്കയുടെ നേതൃത്വത്തില്‍ അഞ്ച് രാജ്യങ്ങളുടെ ഒരുസമിതിക്കും രൂപം നല്‍കും.വെടിനിര്‍ത്തല്‍ നിര്‍ദ്ദേശങ്ങള്‍ക്ക് ഇസ്രയേല്‍ മന്ത്രിസഭ അംഗീകാരം നല്‍കിയതിന് ശേഷം ആയിരിക്കും ഔദ്യോഗിക പ്രഖ്യാപനം.

കഴിഞ്ഞ ഒരു വര്‍ഷത്തിലധികമായി ലബനനില്‍ നിന്നും ഇസ്രയേലിലേക്ക് ഹിസ്ബുള്ള ആക്രമണം നടത്തുന്നുണ്ട്.രണ്ട് മാസം മുന്‍പാണ് ലബനനില്‍ പ്രവേശിച്ച് ഹിസ്ബുള്ളയ്ക്ക് എതിരെ ഇസ്രയേല്‍ കരയുദ്ധം ആരംഭിച്ചത്.

കലാപകലുഷിതം:ഇമ്രാന്‍ ഖാന്റെ മോചനം ആവശ്യപ്പെട്ട് പാക്കിസ്ഥാനില്‍ പ്രതിഷേധം

0

മുന്‍പ്രധാനമന്ത്രി ഇമ്രാന്‍ഖാന്റെ മോചനം ആവശ്യപ്പെട്ട് പാക്കിസ്ഥാനില്‍ വന്‍പ്രക്ഷോഭം.ഇമ്രാന്‍ അനുകൂലികളും പൊലീസും തമ്മിലും ഏറ്റുമുട്ടി.പ്രതിഷേധം അക്രമാസക്തമായതോടെ തലസ്ഥാനമായ ഇസ്ലാമാബാദില്‍ സൈന്യത്തെ വിന്യസിച്ചു.
മാസങ്ങളായി ജയിലില്‍ കഴിയുന്ന ഇമ്രാന്‍ഖാന്റെ മോചനം ആവശ്യപ്പെട്ട് ലക്ഷക്കണക്കിന് പേരാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും ഇസ്ലാബാദിലേക്ക് മാര്‍ച്ച് ചെയ്തത്.ഇമ്രാന്‍ ഖാന്റെ പാര്‍ട്ടിയായ തെഹ്രീകെ ഇന്‍സാഫ് ആണ് പ്രക്ഷോഭത്തിന് ആഹ്വാനം ചെയ്തത്.പാര്‍ലമെന്റിന് മുന്നില്‍ പ്രതിഷേധിക്കുന്നതിന് ആണ് ആഹ്വനം.

ഇമ്രാന്റെ ഭാര്യ ബുഷറ ബിബി അടക്കമുള്ളവര്‍ ആണ് പ്രതിഷേധത്തിന് നേതൃത്വം നല്‍കുന്നത്.വിവിധയിടങ്ങളില്‍ പൊലീസും അര്‍ദ്ധനസൈനിക വിഭാഗവുമായി പ്രതിഷേധക്കാര്‍ ഏറ്റുമുട്ടി.പൊലീസിന് നേരെ പ്രതിഷേധക്കാര്‍ കല്ലെറിഞ്ഞു.പ്രതിഷേധക്കാര്‍ക്ക് നേരെ പൊലീസ് കണ്ണൂര്‍വാതകവും റബര്‍ബുള്ളറ്റും പ്രയോഗിച്ചു.രണ്ട് ദിവസങ്ങള്‍ക്കിടയില്‍ പ്രതിഷേധക്കാരുടെ ആക്രമണത്തില്‍ ഒരു പൊലീസ് ഉദ്യോഗസ്ഥന്‍ കൊല്ലപ്പെട്ടെന്നും ഒന്‍പത് പേര്‍ക്ക് ഗുരുതരമായി പരുക്കേറ്റന്നും സര്‍ക്കാര്‍ അറിയിച്ചു.സമാധാനപരമായ പ്രതിഷേധമല്ല നടക്കുന്നതെന്നും ഇത് തീവ്രവാദമാണെന്നും പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് പറഞ്ഞു.

സംഘര്‍ഷാവസ്ഥയെ തുടര്‍ന്ന് ഇസ്ലാമാബാദില്‍ കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി.ഇരുപതിനായിരത്തോളം പൊലീസ് ഉദ്യോഗസ്ഥരെയാണ് വിന്യസിച്ചിരിക്കുന്നത്.മൊബൈല്‍ ഇന്റര്‍നെറ്റ് വിച്ഛേദിച്ചിരിക്കുകയാണ്.പൊതുയോഗങ്ങള്‍ക്കും നിരോധനമുണ്ട്.അഴിമതി കേസില്‍ മൂന്ന് വര്‍ഷത്തെ ജയില്‍ ശിക്ഷ അനുഭവിക്കുകയാണ് ഇമ്രാന്‍ഖാന്‍.ഇമ്രാന്റെ മോചനത്തിന് ഒപ്പം സര്‍ക്കാരിന്റെ രാജിയും തെഹരീകെ ഇന്‍സാഫ് ആവശ്യപ്പെടുന്നുണ്ട്.
……………….

യുഎഇയില്‍ ബുധന്‍ വ്യാഴം ദിവസങ്ങളില്‍ മഴയ്ക്ക് സാധ്യത

0

യുഎഇയില്‍ ബുധന്‍ വ്യാഴം ദിവസങ്ങളില്‍ മഴയ്ക്ക് സാധ്യതയെന്ന് ദേശീയകാലാവസ്ഥാ കേന്ദ്രം.വരും ദിവസങ്ങളില്‍ രാജ്യത്ത് താപനിലയിലും കുറവ് വരും.അറബിക്കടലും ഒമാന്‍ ഉള്‍ക്കടലും പ്രക്ഷുബ്ദമാകാനും സാധ്യതയുണ്ട്.

വ്യാഴാഴ്ച അര്‍ദ്ധരാത്രിയോടെ അബുദബിയില്‍ ആയിരിക്കും മഴ ആരംഭിക്കുക.എമിറേറ്റിന്റെ വിവിധ ഭാഗങ്ങളില്‍ മഴ അനുഭവപ്പെടും.വ്യാഴാഴ്ച രാവിലെയോട് കൂടി ദുബൈയുടെ ഷാര്‍ജയുടെയും മറ്റ് വടക്കന്‍ എമിറേറ്റുകളൂടെയും തീരപ്രദേശങ്ങളിലും മഴയ്ക്ക് സാധ്യതയുണ്ട്.പിന്നീട് റാസല്‍ഖൈമയിലും മഴ പെയ്‌തേക്കും.വെള്ളിയാഴ്ച ഉച്ചയോട് കൂടി മേഘങ്ങള്‍ മാറി ആകാശം തെളിയുമെന്നും ദേശീയകാലാവസ്ഥാ കേന്ദ്രം അറിയിച്ചു.വെള്ളിയാഴ്ച താപനിലയിലും കുറവ് വരും.

രാജ്യത്തിന്റെ കിഴക്കന്‍ ഭാഗത്ത് നിന്നും എത്തുന്ന ന്യൂനമര്‍ദ്ദനം ആണ് മഴയ്ക്ക് കാരണം.നിലവില്‍ ശരാശരി മുപ്പത്തിയഞ്ച് ഡിഗ്രി സെല്‍ഷ്യസ് ആണ് രാജ്യത്ത് കൂടിയ താപനില രേഖപ്പെടുത്തുന്നത്.കുറഞ്ഞ താപനില പതിനഞ്ച് ഡിഗ്രി സെല്‍ഷ്യസും.


ടെസ്റ്റില്ലാതെ ഡ്രൈവിംഗ് ലൈസന്‍സ്:യുഎഇയും ടെക്‌സസും തമ്മില്‍ ധാരണ

0

ടെസ്റ്റുകള്‍ ഇല്ലാതെ ഡ്രൈവിംഗ് ലൈസന്‍സ് നല്‍കാന്‍ യുഎഇയും അമേരിക്കയിലെ ടെക്‌സാസും തമ്മില്‍ ധാരണ.യുഎഇ ഡ്രൈവിംഗ് ലൈസന്‍സ് ഉള്ള വ്യക്തിക്ക് ടെക്‌സാസിലും ലൈസന്‍സ് ലഭിക്കും.യുഎഇ ആഭ്യന്തര മന്ത്രാലയവും ടെക്‌സാസിലെ പൊതുസുരക്ഷാ വകുപ്പും തമ്മില്‍ ധാരണാ പത്രത്തില്‍ ഒപ്പുവെച്ചു.

ടെക്‌സാസിലെ ഡ്രൈവിംഗ് ലൈസന്‍സ് ഉള്ള വ്യക്തി യുഎഇയില്‍ താമസക്കാരനാണെങ്കില്‍ റോഡ് ടെസ്റ്റും മറ്റ് നടപടിക്രമങ്ങളും ഒന്നും ഇല്ലാതെ ലൈസന്‍സ് നല്‍കുന്നതിനാണ് ധാരണ. യുഎഇ ലൈസന്‍സുള്ള വ്യക്തിക്ക് ടെക്‌സാസിലും സമാനമായ രീതിയില്‍ ഡ്രൈവിംഗ് ലൈസന്‍സ് ലഭിക്കും. എമിറേറ്റ്‌സ് ഐഡിയും ഒറിജിനല്‍ ഡ്രൈവിംഗ് ലൈസന്‍സും, മറ്റ് രേഖകളും സമര്‍പ്പിച്ചാല്‍ ലൈസന്‍സ് നല്‍കും. യുഎഇ ആഭ്യന്തര മന്ത്രാലയവും ടെക്‌സാസിലെ പൊതുസുരക്ഷാ വകുപ്പും തമ്മില്‍ ധാരണാ പത്രത്തില്‍ ഒപ്പുവെച്ചു.

ഇരു രാജ്യങ്ങളിലെയും താമസക്കാര്‍ക്കും സന്ദര്‍ശകര്‍ക്കും പുതിയ സംരംഭം ഏറെ പ്രയോജനം ചെയ്യുമെന്നാണ് വിലയിരുത്തല്‍. സാധുവായ യുഎസ് ഡ്രൈവിംഗ് ലൈസന്‍സുള്ള ദുബൈ നിവാസികള്‍ക്ക് ടെസ്റ്റുകള്‍ക്ക് വിധേയരാകാതെ യുഎഇ ലൈസന്‍സ് ലഭിക്കുമെന്ന് ആര്‍ടിഎ അറിയിച്ചു.


യുഎഇയില്‍ സ്വര്‍ണ്ണവിലയില്‍ വീണ്ടും വര്‍ദ്ധന

0

യുഎഇയില്‍ സ്വര്‍ണ്ണവിലയില്‍ വീണ്ടും വര്‍ദ്ധന.ഇരുപത്തിരണ്ട് ക്യാരറ്റ് സ്വര്‍ണ്ണത്തിന്റെ വില വീണ്ടും മൂന്നൂറ് ദിര്‍ഹത്തിന് മുകളില്‍ എത്തി.ആഗോള രാഷ്ട്രീയ-സാമ്പത്തിക സാഹചര്യങ്ങള്‍ ആണ് സ്വര്‍ണ്ണവില വര്‍ദ്ധിപ്പിക്കുന്നത്.
യുഎഇ വിപണിയില്‍ ഇരുപത്തിരണ്ട് ക്യാരറ്റ് സ്വര്‍ണ്ണത്തിന്റെ വില 301 ദിര്‍ഹം അന്‍പത് ഫില്‍സായും 24 ക്യാരറ്റ് സ്വര്‍ണ്ണത്തിന്റെ വില 325 ദിര്‍ഹം അന്‍പത് ഫില്‍സായും ആണ് ഇന്ന് ഉയര്‍ന്നത്.291 ദിര്‍ഹം എഴുപത്തിയഞ്ച് ഫില്‍സ് ആണ് ഇരുപത്തിയൊന്ന് ക്യാരറ്റിന്റെ വില.

രാജ്യാന്തരവിപണിയില്‍ കഴിഞ്ഞ അഞ്ച് ദിവസങ്ങളായി തുടര്‍ച്ചയായി സ്വര്‍ണ്ണത്തിന് വില വര്‍ദ്ധിക്കുകയാണ്.2685 ഡോളറിലേക്കാണ് ഔണ്‍സ് വില ഇന്ന് ഉയര്‍ന്നത്.റഷ്യ-യുക്രൈന്‍ യുദ്ധം കൂടുതല്‍ രൂക്ഷമായതാണ് പ്രധാനമായും സ്വര്‍ണ്ണവിലയെ സ്വാധീനിക്കുന്നത്.യുദ്ധം അടക്കമുള്ള സാഹചര്യങ്ങളില്‍ നിക്ഷേപകര്‍ കൂട്ടത്തോടെ സ്വര്‍ണ്ണത്തിലേക്ക് എത്തുന്നത് സാധാരണമാണ്.ഇതിനെപ്പം അമേരിക്കന്‍ ഡോളര്‍ ദുര്‍ബലമായതും വില വര്‍ദ്ധിപ്പിക്കുകയാണ്.അമേരിക്കന്‍ കേന്ദ്രബാങ്ക് ഡിസംബറില്‍ വീണ്ടും അടിസ്ഥാന പലിശനിരക്കുകളില്‍ കുറവ് വരുത്തിയേക്കും എന്നതും സ്വര്‍ണ്ണത്തിലേക്ക് കൂടുതല്‍ നിക്ഷേപകരെ എത്തിക്കുന്നുണ്ട്.

വില വര്‍ദ്ധന

ലെയ്ന്‍ മാറുന്നതിന് നിയമങ്ങള്‍ പാലിക്കാത്തവരെ പിടികൂടാന്‍ ഷാര്‍ജയില്‍ സ്മാര്‍ട്ട് ക്യാമറ

0

ഷാര്‍ജയിലെ റോഡുകളില്‍ ലെയ്ന്‍ മാറുന്നതിന് നിയമങ്ങള്‍ പാലിക്കാത്തവരെ പിടികൂടാന്‍ കാമറകള്‍ സ്ഥാപിക്കുന്നു. നിയമലംഘകര്‍ക്ക് നാനൂറ് ദിര്‍ഹം പിഴ ഈടാക്കും. ഇരുപത്തിനാല് മണിക്കൂറും കാമറകള്‍ നിരീക്ഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു.അശ്രദ്ധമായ ലെയ്ന്‍ മാറ്റം അപകടങ്ങള്‍ക്കും ഗതാഗത കുരുക്കിനും കാരണമാകുന്നതോടെയാണ് ഷാര്‍ജ പൊലീസ് നിരത്തുകളില്‍ പുതിയ സ്മാര്‍ട്ട് കാമറകള്‍ സ്ഥാപിക്കുന്നത്. ആദ്യ ബാച്ച് കാമറകള്‍ അല്‍ ബുദൈയ പാലത്തിനു താഴെ സ്ഥാപിക്കും. ദുബൈയിലേക്കുള്ള റോഡില്‍ ലെയ്ന്‍ മാറ്റം നിരീക്ഷിക്കുകയാണ് ലക്ഷ്യം.

നിയമലംഘനം നടത്തുന്ന വാഹനങ്ങള്‍ക്ക് നാനൂറ് ദിര്‍ഹം പിഴയും ഈടാക്കും. ഗതാഗത നിയമങ്ങള്‍ കൃത്യമായി പാലിക്കാന്‍ വാഹനഡ്രൈവര്‍മാരെ ഓര്‍മ്മപ്പെടുത്തുകയാണെന്ന് ഷാര്‍ജ പൊലീസ് ട്രാഫിക് ആന്റ് പ്രട്രോള്‍സ് ഡിപ്പാര്‍ട്ട്‌മെന്റ് ഡയറക്ടര്‍ കേണല്‍ മുഹമ്മദ് അലയ് അല്‍ നാഖ്ബി അറിയിച്ചു. ഗതാഗത നിയമലംഘനങ്ങള്‍ മികച്ച രീതിയില്‍ നിരീക്ഷിക്കാന്‍ പുതിയ കാമറകള്‍ക്ക് സാധിക്കും. രാവിലെ ഷാര്‍ജ ദുബൈ യാത്രയില്‍ എമിറേറ്റ്‌സ് റോഡിലേക്ക് പ്രവേശിക്കുന്നതിനായി വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. തിരക്കൊഴിവാക്കാന്‍ ആശ്രദ്ധമായി ലൈന്‍ മാറുന്നത് ഷെയ്ഖ് ഖലീഫ സ്ട്രീറ്റിലും ഗതാഗത പ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്നതുണ്ട്. പ്രദേശത്ത് പൊലീസ് നിരീക്ഷണം നടത്തുന്നുണ്ട്. 24 മണിക്കൂറും പട്രോളിംഗ് നടത്തുന്നതിനാണ് പുതിയ കാമറകള്‍ സ്ഥാപിക്കുന്നത്.

നെതന്യാഹുവിന് എതിരായ അറസ്റ്റ് വാറന്റ് അംഗീകരിക്കില്ലെന്ന് അമേരിക്ക

0

ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യമിന്‍ തെന്യാഹുവിന് എതിരായ രാജ്യാന്തര ക്രിമിനല്‍ കോടതി അറസ്റ്റ് വാറന്റ് അംഗീകരിക്കില്ലെന്ന് അമേരിക്ക.രാജ്യാന്തരകോടതയിയുടെത് ആന്യായ വിധി എന്ന് പ്രസിഡന്റ് ജോ ബൈഡന്‍ പറഞ്ഞു.നെതന്യാഹുവിന് എതിരായ അറസ്റ്റ് വാറന്റ് ഇസ്രയേലും തള്ളി.ഇസ്രയേല്‍ തങ്ങളുടെ അതിര്‍ത്തികളേയും ജനങ്ങളേയും നിയമപരമായി സംരക്ഷിക്കുകയാണ് ചെയ്യുന്നത് എന്നാണ് അമേരിക്കയുടെ നിലപാട്.

ഈ വിഷയം ഐസിസിയുടെ അധികാരപരിധിയില്‍പ്പെട്ടതല്ല എന്ന് അമേരിക്ക നേരത്തെ വ്യക്തമാക്കിയിട്ടുള്ളതാണെന്നും വൈറ്റ് ഹൗസ് അറിയിച്ചു.പ്രോസിക്യൂട്ടറുടെ തിടുക്കത്തിലും ഉത്തരവിലേക്ക് എത്തിയ കോടതി പ്രക്രിയയിലെ പിശകുകളും ആശങ്കപ്പെടുത്തുന്നതാണെന്നും വൈറ്റ് ഹൗസ് അറിയിച്ചു.രാജ്യാന്തര ക്രിമിനല്‍ കോടതി എന്തു പറഞ്ഞാലും ഇസ്രയേലിനേയും ഹമാസിനേയും ഒരുപോലെ കാണാന്‍ കഴിയില്ലെന്ന് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ പറഞ്ഞു.ഇസ്രയേലിന്റെ സുരക്ഷയെ ബാധിക്കുന്ന വിഷയങ്ങള്‍ക്ക് എതിരെ അമേരിക്ക എന്നും നിലകൊള്ളും എന്നും ജോ ബൈഡന്‍ പറഞ്ഞു.തനിക്കും മുന്‍ പ്രതിരോധ മന്ത്രിക്കും എതിരായ ഐസിസി വിധിയെ ബെന്യമിന്‍ നെതന്യാഹും അപലപിച്ചു.

ഇസ്രയേലിന് സുരക്ഷ ഒരുക്കുന്ന കാര്യത്തില്‍ ഒരു സമ്മര്‍ദ്ദത്തിനും നെതന്യാഹു വഴങ്ങില്ലെന്നും പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു.ഇസ്രയേലിലെ മറ്റ് രാഷ്ട്രീയ നേതാക്കളും നെതന്യാഹുവിന് പിന്തുണ പ്രഖ്യാപിച്ച് രംഗത്ത് എത്തി.രാജ്യാന്തരക്രിമില്‍ കോടതിക്ക് തന്നെ മാനക്കേണ്ടാണ് അറസ്റ്റ് വാറന്റ് എന്ന് ഇസ്രയേല്‍ മുന്‍പ്രധാനമന്ത്രി നഫ്റ്റാലി ബെനറ്റ് പറഞ്ഞു. തീവ്രവാദത്തിനുള്ള അംഗീകാരം എന്നാണ് ഇസ്രയേലിലെ പ്രധാന പ്രതിപക്ഷ നേതാവ് യെയിര്‍ ലാപ്പിഡിന്റെ പ്രതികരണം.

യുഎഇ ദേശീയദിനം:നാല് ദിവസം അവധി

0

യുഎഇ ദേശീയ ദിനത്തിന് പൊതു-സ്വകാര്യമേഖലകള്‍ക്കുള്ള അവധി പ്രഖ്യാപിച്ചു.ഡിസംബര്‍ രണ്ട് മൂന്ന് തീയതികളില്‍ ആണ് അവധി.തിങ്കളാഴ്ച്ചയും ചൊവ്വാഴ്ചയും ആണ് അവധി ദിവസങ്ങള്‍.യുഎഇ മാനവവിഭവശേഷി സ്വദേശിവത്കരണ മന്ത്രാലയം ആണ് സ്വകാര്യമേഖലയ്ക്കുളള അവധികള്‍ പ്രഖ്യാപിച്ചത്.

സര്‍ക്കാര്‍ മേഖലയ്ക്ക് വാരാന്ത്യ അവധികളും ചേര്‍ത്ത് നാല് ദിവസത്തെ അവധിയാണ് ലഭിക്കുക.ഷാര്‍ജയില്‍ അഞ്ച് ദിവസത്തെ അവധിയും ലഭിക്കും.ശനിയും ഞായറും വാരാന്ത്യ അവധി ലഭിക്കുന്ന സ്വകാര്യമേഖല ജീവനക്കാര്‍ക്ക് ദേശീയ ദിനത്തോട് അനുബന്ധിച്ച് നാല് ദിവസത്തെ അവധി ആകെ ലഭിക്കും.രാജ്യം ദേശീയ ദിന ആഘോഷങ്ങളിലേക്ക് കടക്കുകയാണ്. ഇത്തവണ അലൈനില്‍ ആണ് ഔദ്യോഗിക ദേശീയ ദിനാഘോഷപരിപാടി.

പുതുവര്‍ഷാഘോഷം :റാസല്‍ഖൈമയില്‍ റെക്കോര്‍ഡ് കരിമരുന്ന് പ്രദര്‍ശനം

0

ഇത്തവണയും പുതുവര്‍ഷാഘോഷം വിപുലമാക്കാനൊരുങ്ങി റാസല്‍ഖൈമ. അല്‍മര്‍ജാന്‍ ദ്വീപില്‍ ഗിന്നസ് റെക്കോര്‍ഡ് കരിമരുന്ന് പ്രദര്‍ശനം നടക്കും. പുതുവര്‍ഷതലേന്ന് അറബിക്-ബോളിവുഡ് സംഗീത വിരുന്നും സന്ദര്‍ശകര്‍ക്കായി ഒരുക്കും.
പുതുവര്‍ഷ ആഘോഷങ്ങളില്‍ റെക്കോര്‍ഡ് സൃഷ്ടിക്കാന്‍ വിപുലമായ ഒരുക്കത്തിലാണ് റാസല്‍ഖൈമ. പൈറോഡ്രോണുകള്‍, നാനോ ലൈറ്റുകള്‍, ഇലക്ട്രോണിക് ബീറ്റുകളില്‍ കോറിയോഗ്രാഫ് ചെയ്ത നിറങ്ങളും ആകൃതിയും ഉള്‍ക്കൊള്ളുന്ന ഗിന്നസ് റെക്കോര്‍ഡ് പൈറോടെക്‌നിക് വെടിക്കെട്ട് പ്രകടനത്തോടെയാകും ഇത്തവണയും റാസല്‍ഖൈ പുതുവര്‍ഷത്തെ വരവേല്‍ക്കുക.

മുന്‍ വര്‍ഷത്തെ വരവേല്‍ക്കുന്ന പ്രകടനത്തോടെയാകും റാസല്‍ഖൈമ 2025 നെ വരവേല്‍ക്കുകയെന്ന് ടൂറിസം വകുപ്പ് അറിയിച്ചു. അല്‍മര്‍ജാന്‍ ദ്വീപിനും അല്‍ഹംറ വില്ലേജിനുമിടയില്‍ തീരപ്രദേശത്ത് കരിമരുന്ന് പ്രകടനം കാണുന്നതിനുള്ള സൗകര്യമൊരുക്കും. ഫെസ്റ്റിവല്‍ ഗ്രൗണ്ടുകള്‍, ധായ, ജെയ്‌സ്, യാനാസ്, റംസ് എന്നിവിടങ്ങളിലെ പാര്‍ക്കിങ് സോണുകളിലിരുന്നും പ്രദര്‍ശനം കാണാന്‍ കഴിയും. മുക്താര്‍, ഫഹ്മില്‍ ഖാന്‍ തുടങ്ങി പ്രശസ്തരുടെ നേതൃത്വത്തില്‍ അറബിക് ബോളിവുഡ് സംഗീത വിരുന്നാണ് പുതുവര്‍ഷ തലേന്ന് സന്ദര്‍ശകര്‍ക്കായി ഒരുക്കുന്നത്. കുടുംബങ്ങള്‍ക്ക് മാത്രമായി നിശ്ചിത സ്ഥലത്ത് പ്രവേശനം അനുവദിക്കും. ഇവിടെ ബാര്‍ബിക്യുവിനും, തീ കത്തിക്കുന്നതിനും അനുമതി നല്‍കും.

മുന്‍കൂട്ടി വാഹനം ഓണ്‍ലൈനില്‍ രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് മാത്രമായിരിക്കും പ്രവേശനം. കാരവാനുകള്‍ക്കായും പ്രത്യേക പാര്‍ക്കിങ് സോണും അനുവദിക്കും. എല്ലാ സോണുകളില്‍ നിന്നും ഇവന്റിലേക്ക് പ്രത്യേക പ്രവേശന മാര്‍ഗ്ഗവും ഒരുക്കും.