Sunday, April 12, 2026
Home Blog Page 95

നെയ്യാറ്റിന്‍കര ഗോപന്റെ മരണത്തില്‍ അസ്വാഭാവികതയില്ലെന്ന് പ്രാഥമിക നിഗമനം

0

നെയ്യാറ്റിന്‍കരയിലെ ഗോപന്‍സ്വാമിയുടെ മരണത്തില്‍ അസ്വാഭാവികതയില്ലെന്ന്
പോസ്റ്റ്‌മോര്‍ട്ടം പ്രാഥമിക നിഗമനം.മരണകാരണമായേക്കാവുന്ന മുറിവുകളോ പരുക്കുകളോ മൃതദേഹത്തില്‍ കാണാനില്ലെന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്.വിശദമായ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടും ആന്തരികാവയവങ്ങളുടെ പരിശോധനാ ഫലവും പുറത്തുവന്നെങ്കില്‍ മാത്രമേ മരണകാരണം സംബന്ധിച്ച് കൂടുതല്‍ വ്യക്തത വരികയുള്ളു.

വ്യാഴാഴ്ച ഉച്ചയോടെ ആണ് പോസ്റ്റ്‌മോര്‍ട്ടം പൂര്‍ത്തിയാക്കിയത്.നാളെ ഉച്ചക്ക് ശേഷം ഗോപന്റെ മൃതദേഹം നാളെ സമാധിയിരുത്തും എന്ന് മകന്‍ അറിയിച്ചു.കനത്ത പൊലീസ് സുരക്ഷയില്‍ ആണ് കല്ലറ പൊളിച്ച് ഗോപന്റെ മൃതദേഹം പുറത്തെടുത്തത്.രാവിലെ ഏഴ് മണിയോട് കൂടിയാണ് സമാധിയെന്ന് ബന്ദുകള്‍ പറഞ്ഞ കല്ലറ പൊളിച്ചുതുടങ്ങിയത്

ബഹിരാകാശ രംഗത്ത് ഐഎസ്ആര്‍ഒയ്ക്ക് മറ്റൊരു ചരിത്ര നേട്ടം

0

ബഹിരാകാശ രംഗത്ത് ഐഎസ്ആര്‍ഒയ്ക്ക് മറ്റൊരു ചരിത്ര നേട്ടം. രാജ്യത്തിന്റെ ചരിത്രത്തിലെ ആദ്യ സ്‌പേസ് ഡോക്കിംഗ് പരീക്ഷണമായ സ്‌പേഡെക്‌സ് വിജയമായി. റഷ്യ, യുഎസ്, ചൈന എന്നിവയ്ക്കു പിന്നാലെ ഈ സാങ്കേതികവിദ്യ കൈവരിക്കുന്ന നാലാമത്തെ രാജ്യമായി ഇന്ത്യ മാറി.ഇന്ന് രാവിലെയാണ് സ്‌പേഡെക്‌സ് ദൗത്യത്തിലെ ചേസര്‍, ടാര്‍ഗറ്റ് ഉപഗ്രഹങ്ങള്‍ ബഹിരാകാശത്ത് വെച്ച് കൂട്ടിയോജിപ്പിച്ചത്. വിക്ഷേപണത്തിന് ശേഷമുള്ള നാലാം പരിശ്രമത്തിലാണ് ഉപഗ്രഹങ്ങള്‍ ബഹിരാകാശത്ത് കൂട്ടിച്ചേര്‍ക്കാന്‍ ഐഎസ്ആര്‍ഒയ്ക്കായത്.

ഇന്ത്യയുടെ സ്വന്തം ബഹിരാകാശ നിലയമായ ഭാരതീയ അന്തരീക്ഷ സ്റ്റേഷന്‍ അടക്കമുള്ള പദ്ധതികള്‍ക്ക് ഐഎസ്ആര്‍ഒയ്ക്ക് അനിവാര്യമായ സാങ്കേതികവിദ്യയാണ് സ്‌പേസ് ഡോക്കിംഗ്. 2024 ഡിസംബര്‍ 30ാം തിയതിയാണ് പിഎസ്എല്‍വിസി60 ലോഞ്ച് വെഹിക്കിളില്‍ രണ്ട് സ്‌പേഡെക്‌സ് സാറ്റ്‌ലൈറ്റുകള്‍ ഐഎസ്ആര്‍ഒ വിക്ഷേപിച്ചത്. ജനുവരി 6ന് ഇവയുടെ ഡോക്കിംഗ് പരീക്ഷണം നടത്താനായിരുന്നു ഇസ്രൊ ആദ്യം നിശ്ചയിച്ചിരുന്നത്. എന്നാല്‍ സാങ്കേതിക കാരണങ്ങളാല്‍ ഈ ശ്രമം 9-ാം തിയതിയിലേക്ക് നീട്ടിവെച്ചു. നിരവധി തവണ മാറ്റിവെച്ച ശേഷണാണ് വിജയകരമായി ദൗത്യം പൂര്‍ത്തിയാക്കിയത്. സ്വന്തം സ്‌പേസ് സ്റ്റേഷനുള്‍പ്പെടെ ഇന്ത്യന്‍ സ്വപ്നങ്ങളിലേക്കുള്ള അടുത്ത ചുവടാണ് സ്‌പേഡെക്‌സ്.

ഇന്ത്യന്‍ സഞ്ചാരികളെ ബഹിരാകാശത്ത് അയയ്ക്കുന്ന ഗഗന്‍യാന്‍, ചന്ദ്രോപരിതലത്തിലുള്ള സാംപിളുകള്‍ ശേഖരിച്ച് ഭൂമിയിലെത്തിച്ച് പഠനം നടത്താനുള്ള ചന്ദ്രയാന്‍-4 എന്നീ പദ്ധതികള്‍ക്കും മുതല്‍ക്കൂട്ടാകും. ഏറ്റവും കുറഞ്ഞ ചിലവിലാണ് ദൗത്യം പൂര്‍ത്തിയാക്കിയത്. ഐഎസ്ആര്‍ഒയെ അഭിനന്ദിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദി, വരാനിരിക്കുന്ന ഇന്ത്യയുടെ സ്വപ്ന ബഹിരാകാശ പദ്ധതികളിലേക്കുള്ള സുപ്രധാന ചുവടുവെപ്പ് പിന്നിട്ടിരിക്കുകയാണ് എന്നും എക്‌സില്‍ കുറിച്ചു.

ഗള്‍ഫിലേക്ക് യാത്ര ചെയ്യുന്നവര്‍ക്ക് 30 കിലോ ലഗേജ് അനുവദിച്ച് എയര്‍ഇന്ത്യ എക്‌സ്പ്രസ്‌

0

ഗള്‍ഫ് യാത്രക്കാരുടെ ബാഗേജ് അലവന്‍സ് വര്‍ദ്ധിപ്പിച്ച് എയര്‍ഇന്ത്യ എക്‌സ്പ്രസ്. ഇന്ത്യയില്‍ നിന്നും യാത്ര ചെയ്യുന്നവര്‍ക്ക് ഇനി മുതല്‍ മുപ്പത് കിലോ ലഗേജ് അനുവദിക്കും. നേരത്തെ ഇരുപത് കിലോ മാത്രമായിരുന്നു അനുവദിച്ചിരുന്നത്.ഇന്ത്യയില്‍ നിന്നും ഗള്‍ഫ് രാജ്യങ്ങൡലേക്ക് യാത്ര ചെയ്യുന്ന പ്രവാസികള്‍ക്കാശ്വാസമായാണ് എയര്‍ഇന്ത്യ എക്‌സ്പ്രസിന്റെ നടപടി. ചെക്ക് ഇന്‍ ബാഗേജ് പരിധി 20 കിലോയില്‍ നിന്നും 30 കിലോയായി വര്‍ദ്ധിപ്പിച്ചു. ഇതോടെ നാട്ടില്‍ നിന്നും ഗള്‍ഫിലേക്ക് യാത്ര ചെയ്യുന്നവര്‍ക്ക് 30 കിലോ വരെ ലഗേജ് അനുവദിക്കും.

രണ്ട് പെട്ടികളിലോ ബാഗുകളിലോ ആയി ബാഗേജ് കൊണ്ടുപോകാം. കൂടുതല്‍ ബാഗുകള്‍ ചെക്ക് ഇന്‍ ബാഗേജില്‍ അനുവദനീയമല്ല. അതേസമയം എക്‌സ്പ്രസ് ബിസ് വിഭാഗത്തില്‍ ടിക്കറ്റ് ബുക്ക് ചെയ്യുന്നവര്‍ക്ക് പുതിയ മാറ്റം ബാധകമല്ല. പുതിയ തീരുമാനം പ്രാബല്യത്തിലായതായും എയര്‍ഇന്ത്യ എക്‌സ്പ്രസ് അറിയിച്ചു. ഗള്‍ഫില്‍ നിന്നും ഇന്ത്യയിലേക്കുള്ള യാത്രക്ക് 30 കിലോ ബാഗേജാണ് നിലവില്‍ അനുവദിക്കുന്നത്.

ദുബൈ വിമാനത്താവളം ലോകത്തിലെ ഏറ്റവും തിരക്കേറിയ വിമാനത്താവളം

0

ലോകത്തിലെ ഏറ്റവും തിരക്കേറിയ വിമാനത്താവളമായി ദുബൈ രാജ്യാന്തര വിമാനത്താവളം. 2024 ല്‍ 60.2 ദശലക്ഷം സീറ്റുകളാണ് എയര്‍ലൈനുകള്‍ നല്‍കിയത്. ദുബൈ ആസ്ഥാനമായുള്ള എമിറേറ്റ്‌സും ഫ്‌ളൈ ദുബൈയും യാത്രക്കാര്‍ക്ക് സേവനങ്ങള്‍ നല്‍കുന്നതില്‍ മികവ് പുലര്‍ത്തി.ആഗോള ഏവിയേഷന്‍ കണ്‍സള്‍ട്ടന്‍സി ഒഎജിയുടെ കണക്കനുസരിച്ച് 2024 ഏറ്റവും തിരക്കേറിയ വിമാനത്താവളം ദുബൈ രാജ്യാന്തര വിമാനത്താവളമാണ്.

പാന്‍ഡമിക് വര്‍ഷങ്ങളില്‍ നിന്നും 12 ശതമാനമാണ് 2024 ല്‍ സീറ്റുകളുടെ വര്‍ദ്ധന. 20.23 ദശലക്ഷം സീറ്റുകളാണ് 2024 ല്‍ എയര്‍ലൈനുകള്‍ നല്‍കിയത്. 2023നെ അപേക്ഷിച്ച് ഏഴ് ശതമാനത്തിന്റെ വര്‍ദ്ധന രേഖപ്പെടുത്തി. ദുബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന എമിറേറ്റ്‌സും ഫ്‌ളൈ ദുബൈയും 2024 ല്‍ മികച്ച പ്രകടനമാണ് നടത്തിയത്. 265 ലധികം ലക്ഷ്യസ്ഥാനങ്ങളിലേക്കാണ് സര്‍വ്വീസ് നടത്തിയത്. ഒഎജി റിപ്പോര്‍ട്ട് അനുസരിച്ച് ലണ്ടന്‍ ഹീത്രൂ വിമാനത്താവളമാണ് രണ്ടാം സ്ഥാനത്ത്. ദുബൈയെ അപേക്ഷിച്ച് 11.87 ദശലക്ഷം സീറ്റുകള്‍ക്ക് പിന്നാലാണ്.

14.6 ദശലക്ഷം സീറ്റുകളുമായി സിയോള്‍ ഇഞ്ചിയോണ്‍ രാജ്യാന്തര വിമാനത്താവളമാണ് മൂന്നാം സ്ഥാനത്ത്. ജിസിസി രാജ്യങ്ങളില്‍ യുഎഇയ്ക്കു പുറമേ ദോഹ മാത്രമാണ് ആദ്യ പത്തില്‍ പട്ടികയില്‍ ഇടം പിടിച്ചത്. പത്താം സ്ഥാനത്തുള്ള ദോഹ 32.45 ദശലക്ഷം സീറ്റുകളാണ് നല്‍കിയത്. ദുബൈയില്‍ പുതിയ വിമാനത്താവളം യാഥാര്‍ത്ഥ്യമാകുന്നതോടെ യാത്രക്കാരുടെയും വിമാന സര്‍വ്വീസുകളുടെയും എണ്ണം വര്‍ദ്ധിക്കും.

ഗാസ വെടിനിര്‍ത്തല്‍ ഞായറാഴ്ച പ്രാബല്യത്തില്‍ വന്നേക്കും

0

ഗാസവെടിനിര്‍ത്തല്‍ ഞായറാഴ്ച പ്രാബല്യത്തില്‍ വന്നേക്കും.ഇസ്രയേല്‍ മന്ത്രിസഭയുടെ അംഗീകാരത്തോട്് കൂടിയാണ് വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വരിക.ബന്ദികളുടെ മോചനത്തിനും ഞായറാഴ്ച തുടക്കമാകും.പതിനഞ്ച് മാസം നീണ്ട ഗാസ യുദ്ധത്തിന് ആണ് വിരാമമാകുന്നത്.മൂന്ന് ഘട്ടങ്ങളിലായി നടപ്പാക്കുന്ന വെടിനിര്‍ത്തലിന്റെ ഒന്നാംഘട്ടമാണ് ഞായറാഴ്ച തുടങ്ങുന്നത്. ബന്ദികളുടെ മോചനത്തിനും ഞായറാഴ്ച തുടക്കമാകും.

ആദ്യ ദിനം മൂന്ന് ബന്ദികളെ ആയിരിക്കും ഹമാസ് മോചിപ്പിക്കുക.മൂന്നാംഘട്ടത്തിലായിരിക്കും ഗാസ യുദ്ധം അവസാനിപ്പിക്കുന്നത് സംബന്ധിച്ച് ധാരണയിലേക്ക് എത്തുക.എന്നാല്‍ ഇസ്രയേല്‍ സൈന്യം ഗാസ ഈജിപ്ത് അതിര്‍ത്തിയില്‍ ഫിലാഡല്‍ഫി ഇടനാഴിയില്‍ തുടര്‍ന്നേക്കും. ഗാസയുടെ അധികാരം സംബന്ധിച്ചും മൂന്നാംഘട്ടത്തിലാകും തീരുമാനം.അതെസമയം വെടിനിര്‍ത്തല്‍ ധാരണയില്‍ എത്തിയതിന് ശേഷവും ഗാസയില്‍ ആക്രമണം തുടരുകയാണ് ഇസ്രയേല്‍ സൈന്യം.32 പലസ്തീനികള്‍ ഇസ്രയേല്‍ വ്യോമാക്രമണങ്ങളില്‍ കൊല്ലപ്പെട്ടെന്ന് ഗാസ ആരോഗ്യമന്ത്രാലയം അറിയിച്ചു

മയോനിയെ ചേര്‍ത്തുപിടിച്ച് ഗോപി സുന്ദര്‍

0

Happier together .മയോനിയെ ചേര്‍ത്തുപിടിച്ച് ഗോപി സുന്ദര്‍ , വൈറലായി ചിത്രങ്ങള്‍ ഗോപി സുന്ദറുമായുള്ള ചിത്രം വീണ്ടും സമൂഹ മാധ്യമത്തില്‍ പങ്കുവച്ചിരിക്കുകയാണ് ഗായികകൂടിയായ പ്രിയാ നായര്‍ എന്ന മയോനി. വെളളയും കറുപ്പും ചേര്‍ന്ന ഷര്‍ട്ട് ധരിച്ച ഗോപി സുന്ദര്‍ കടല്‍ തീരത്തിന് സമീപം മയോനിയെ നെഞ്ചില്‍ ചേര്‍ത്ത് പിടിച്ചിരിക്കുന്ന ചിത്രങ്ങളാണ് പോസ്റ്റ് ചെയ്തത്. കമന്റ് ബോക്‌സ് ഓഫ് ആക്കിയാണ് ചിത്രം പോസ്റ്റ് ചെയ്തിട്ടുള്ളത്. മയോനിയും ഗോപി സുന്ദറും പ്രണയത്തിലാണെന്ന അഭ്യൂഹങ്ങള്‍ ചൂടുപിടിച്ചിരിക്കെയാണ് ഈ ഫോട്ടോകളും. എന്നാല്‍ ഔദ്യോഗികമായി ഇരുവരും പ്രതികരിച്ചിട്ടില്ല.

ശശി തരൂരിന്റെ മടിയിലിരുന്ന അതിഥി

0

ശശി തരൂര്‍ എംപിയുടെ മടിയിലേക്ക് വിളിക്കാതെ വന്നുകയറി ഇരുന്ന ഒരാളുണ്ട്. ഒരു കുരങ്ങന്‍. ഇന്ന് രാവിലെയാണ് സംഭവം. രാവിലെ പത്രം വായിക്കാനായി ഇരുന്ന ശശി തരൂരിന്റെ മടിയിലേക്കാണ് കുരങ്ങന്‍ വന്നിരുന്നത്. ഒന്ന് ഞെട്ടി. ഒപ്പമുള്ളവര്‍ അതിന് പഴം നല്‍കി. കിട്ടിയത് അത്രയും കഴിച്ച ശേഷം തരൂരിനെ കെട്ടിപിടിച്ച് അല്‍പം മയങ്ങാനും കുരങ്ങന്‍ മറന്നില്ല. പതിയെ എഴുന്നേല്‍ക്കാന്‍ ശ്രമിച്ചപ്പോള്‍ കുരങ്ങന്‍ ചാടി പോകുകയും ചെയ്തു. എക്‌സിലൂടെയാണ് തരൂര്‍ അനുഭവം ഫോട്ടോ അടക്കം പങ്കുവച്ചത്

രാഹുല്‍ മാങ്കൂട്ടത്തിലും യു.ആര്‍ പ്രദീപും സത്യപ്രതിജ്ഞ ചെയ്തു

0

പാലക്കാട് നിയമസഭാ മണ്ഡലത്തില്‍ നിന്നും വിജയിച്ച കോണ്‍ഗ്രസ് നേതാവ് രാഹുല്‍ മാങ്കൂട്ടത്തില്‍, ചേലക്കര നിയമസഭ മണ്ഡലത്തില്‍ നിന്നും വിജയിച്ച സിപിഎമ്മിന്റെ യുആര്‍ പ്രദീപ് എന്നിവര്‍ എംഎല്‍എമാരായി സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു. യുആര്‍ പ്രദീപ് ആണ് ആദ്യം സത്യപ്രതിജ്ഞ ചെയ്തത്. സഗൗരവമായിരുന്നു സത്യപ്രതിജ്ഞ.തുടര്‍ന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ സത്യപ്രതിജ്ഞ ചെയ്തു. ദൈവനാമത്തിലായിരുന്നു രാഹുലിന്റെ സത്യപ്രതിജ്ഞ.ആദ്യമായാണ് രാഹുല്‍ എംഎല്‍എയാകുന്നത്. രണ്ടാം തവണയാണ് യുആര്‍ പ്രദീപ് എംഎല്‍എയാകുന്നത്. നിയമസഭയിലെ ആര്‍ ശങ്കരനാരായണന്‍ തമ്പി ഹാളില്‍ നടന്ന ലളിതമായ ചടങ്ങിലായിരുന്നു സത്യപ്രതിജ്ഞ. നിയമസഭ സ്പീക്കര്‍ എഎന്‍ ഷംസീര്‍, മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും മന്ത്രിമാരും അടക്കമുള്ള നേതാക്കള്‍ സംബന്ധിച്ചു.

യുഎഇയില്‍ പുതിയ എയര്‍ബോണ്‍ ബ്രിഗേഡ് കമാന്‍ഡ് നിലവില്‍ വന്നു

0

യുഎഇയില്‍ പുതിയ എയര്‍ബോണ്‍ ബ്രിഗേഡ് കമാന്‍ഡ് നിലവില്‍ വന്നതായി പ്രതിരോധ മന്ത്രാലയം. ഖലീഫ ബിന്‍ സായിദ് ടു ബ്രിഗേഡ് കമാന്‍ഡ് എന്ന പേരിലാണ് പുതിയ വ്യോമ ബ്രിഗേഡ് കമന്‍ഡ് രൂപീകരിച്ചത്. പ്രസിഡന്‍ഷ്യല്‍ ഗാര്‍ഡിന് കീഴിലായിരിക്കും പ്രവര്‍ത്തനം.

ഖലീഫ ബിന്‍ സായിദ് ടു എയര്‍ബോണ്‍ ബ്രിഗേഡ് കമാന്‍ഡ് എന്ന പേരിലാണ് പുതിയ വ്യോമ കമാന്‍ഡ്. പുതിയ കമാന്‍ഡ് പ്രസിഡന്‍ഷ്യല്‍ ഗാര്‍ഡിന്റെ കീഴിലായിരിക്കും പ്രവര്‍ത്തിക്കുക എന്ന് പ്രതിരോധമന്ത്രാലയം അറിയിച്ചു. അല്‍ സാമിഹ് മേഖലയില്‍ നടന്ന ലോയല്‍റ്റി സ്റ്റാന്‍ഡ് ലൈനപ്പ് ചടങ്ങിനിടെയാണ് പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്റെ നിര്‍ദേശപ്രകാരം ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. ചടങ്ങിന്റെ രക്ഷാധികാരി വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ മുഖ്യകാര്‍മികത്വത്തില്‍ പതാകയുടെ സത്യപ്രതിജ്ഞ ചടങ്ങ് നടന്നു. രാജ്യത്തിന്റെ സൈനിക നവീകരണത്തെ പിന്തുണയ്ക്കുന്നതിനതിനാണ് പുതിയ സേന.

സങ്കീര്‍ണ്ണമായ വെല്ലുവിളികളെ നേരിടാന്‍ പ്രാപ്തമായ ഒരു നൂതന പ്രതിരോധ സംവിധാനം വികസിപ്പിക്കുന്നതിനുള്ള യുഎഇയുടെ നീക്കത്തിന്റെ ഭാഗമായാണ് പുതിയ വ്യോമ ബ്രിഗേഡ് രൂപീകരിച്ചത്.

ദക്ഷിണ കൊറിയയില്‍ പ്രഖ്യാപിച്ച പട്ടാള നിയമം പിന്‍വലിച്ചു

0

ദക്ഷിണ കൊറിയയില്‍ പ്രഖ്യാപിച്ച പട്ടാളനിയമം പിന്‍വലിച്ച് പ്രസിഡന്റ് യൂന്‍ സുക് യോല്‍.പ്രസിഡന്റിന് എതിരെ എം.പിമാര്‍ ഇംപീച്ച്‌മെന്റ് നടപടിക്രമങ്ങളും ആരംഭിച്ചു.പട്ടാള നിയമം പ്രഖ്യാപിച്ചതിന് പിന്നാലെ വന്‍ജനരോഷമാണ് ദക്ഷിണ കൊറിയയില്‍ അലയടിച്ചത്.

ഇന്നലെ രാത്രിയാണ് അടിയന്തര പട്ടാളഭരണ ഭരണം ഏര്‍പ്പെടുത്തിക്കൊണ്ട് പ്രസിഡന്റ് യൂന്‍ സുക് യോല്‍ പ്രഖ്യാപനം നടത്തിയത്.ഇതിന് പിന്നാലെ സൈന്യം പാര്‍ലമെന്റ് വളയുകയും ചെയ്തു.എന്നാല്‍ പാര്‍ലമെന്റില്‍ എംപിമാര്‍ ഒറ്റക്കെട്ടായി പട്ടാളഭരണത്തിന് എതിരെ വോട്ട് ചെയ്തു.പാര്‍ലമെന്റ് എതിര്‍ത്ത് വോട്ട് ചെയ്തതോടെ പട്ടാളനിയമം പിന്‍വലിക്കുകയാണെന്ന് യൂന്‍ സുക് യോല്‍ പ്രഖ്യാപിച്ചു.രാജ്യത്ത് പട്ടാളനിയമം പ്രഖ്യാപിച്ച പ്രസിഡന്റിനെ ഇംപീച്ച് ചെയ്യാനുള്ള ഒരുക്കത്തിലാണ് പ്രതിപക്ഷ എംപിമാര്‍.വരും ദിവസങ്ങളില്‍ ഇംപീച്ച്‌മെന്റ് പ്രമേയത്തിന്‍മേല്‍ പാര്‍ലമെന്റില്‍ ചര്‍ച്ചയും വോട്ടെടുപ്പും നടക്കും.പ്രതിപക്ഷ കമ്മ്യൂണിസ്റ്റ് ഏകാധിപത്യം നിലനില്‍ക്കുന്ന ഉത്തരകൊറിയയോട് അഭുമുഖ്യം പുലര്‍ത്തുന്നുവെന്ന് ആരോപിച്ചാണ് യൂന്‍ സുക് യോല്‍ പാട്ടാളനിയമം പ്രഖ്യാപിച്ചത്.

ഉത്തരകൊറിയയുമായി ചേര്‍ന്ന് സമാന്തര സര്‍ക്കാര്‍ ഉണ്ടാക്കുന്നതിനാണ് പ്രതിപക്ഷം ശ്രമിക്കുന്നതെന്നും യൂന്‍ ആരോപിച്ചു.പ്രതിപക്ഷത്തിനാണ് പാര്‍ലമെന്റില്‍ നിലവില്‍ ഭൂരിപക്ഷമുള്ളത്.യൂനിന്റെ പവര്‍ പാര്‍ട്ടിയും പ്രതിപക്ഷത്തെ ഡെമോക്രാറ്റിക് പാര്‍ട്ടിയും തമ്മില്‍ ശക്തമായ ഏറ്റമുട്ടല്‍ നടക്കുന്നതിനിടയില്‍ ആണ് പാട്ടളനിയമം പ്രഖ്യാപിക്കപ്പെടുന്നത്. അത് യൂന്‍ സൂക് യോലിന് തന്നെ തിരിച്ചടിയാകും എന്നാണ് പ്രതീക്ഷിക്കുന്നത്