Sunday, April 12, 2026
Home Blog Page 94

ഉപതെരഞ്ഞെടുപ്പിനില്ലെന്ന് ടിവികെ

0

നടന്‍ വിജയ്യുടെ രാഷ്ട്രീയ പാര്‍ട്ടി തമിഴക വെട്രി കഴകം അടുത്ത ഉപതിരഞ്ഞെടുപ്പില്‍ മത്സരിക്കില്ല. വരാനിരിക്കുന്ന ഈറോഡ് ഈസ്റ്റ് മണ്ഡലത്തില്‍ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തില്ലെന്ന് ടിവികെ പ്രഖ്യാപിച്ചു. തിരഞ്ഞെടുപ്പില്‍ ഒരു പാര്‍ട്ടിയെയും പിന്തുണക്കില്ലെന്നും ടിവികെ വ്യക്തമാക്കി. ഭരണകക്ഷിയായ ഡിഎംകെ തിരഞ്ഞെടുപ്പ് പ്രക്രിയ ദുരുപയോഗം ചെയ്യുന്നുവെന്ന് ആരോപിച്ച് എഐഡിഎംകെയും എന്‍ഡിഎയും നേരത്തെ ഉപതിരഞ്ഞെടുപ്പ് ബഹിഷ്‌കരിച്ചിരുന്നു. പിന്നാലെയാണ് ടിവികെയും സ്ഥാനാര്‍ത്ഥിയെ മത്സരിപ്പിക്കില്ലെന്ന് വ്യക്തമാക്കിയിരിക്കുന്നത്.

2026 ലെ നിയമസഭാ തിരഞ്ഞെടുപ്പാണ് ടിവികെയുടെ ലക്ഷ്യമെന്ന് അധ്യക്ഷന്‍ വിജയ് വ്യക്തമാക്കിയിട്ടുണ്ടെന്ന് ജനറല്‍ സെക്രട്ടറി എന്‍ ആനന്ദ് വ്യക്തമാക്കി

ഹോളിവുഡ് സംവിധായകന്‍ ഡേവിഡ് ലിഞ്ച് അന്തരിച്ചു

0

ഹോളിവുഡ് സംവിധായകനും തിരക്കഥാകൃത്തുമായ ഡേവിഡ് ലിഞ്ച്(78) അന്തരിച്ചു.കുടുംബമാണ് മരണവിവരം അറിയിച്ചത്. കഴിഞ്ഞ വര്‍ഷം ഓഗസറ്റില്‍ ഡേവിഡ് ലിഞ്ചിന് എംഫിസീമിയ കണ്ടെത്തിയിരുന്നു.ബ്ലുവെല്‍റ്റ് , ദി എലഫന്റ്മാന്‍,
മുള്‍ഹോണ്ട് ഡ്രൈവ് തുടങ്ങിയ ചിത്രങ്ങളുടെ സംവിധായകനാണ് ഡേവിഡ് ലിഞ്ച്.മികച്ച സംവിധായകനുള്ള ഓസ്‌കര്‍ നോമിനേഷനും ഡേവിഡ് ലിഞ്ചിന് ലഭിച്ചിട്ടുണ്ട്. 2019-ല്‍ ലൈഫ് ടാം അച്ചീവ്‌മെന്റിനുള്ള അക്കാദമി പുരസ്‌കാരവും ലഭിച്ചു.

പ്രേക്ഷക ഹൃദയം കീഴടക്കി എന്ന് സ്വന്തം പുണ്യാളന്‍

0

പ്രേക്ഷക ഹൃദയം കീഴടക്കി 2025-ലെ ആദ്യ റിലീസ് ചിത്രം എന്ന് സ്വന്തം പു്ണ്യാളന്‍. രണ്ടാമത്തെ ആഴ്ച്ചയിലേക്ക് പ്രവേശിക്കുമ്പോള്‍ വന്‍ പ്രതികരണം ആണ് സിനിമയ്ക്ക് ലഭിക്കുന്നത്.യുഎഇയില്‍ ഇരുപതിലധികം തിയേറ്റുകളില്‍ ആണ് നിറഞ്ഞ സദസില്‍ ചിത്രം പ്രദര്‍ശിപ്പിക്കുന്നത്. അര്‍ജുന്‍ അശോകന്‍,ബാലു വര്‍ഗീസ്,അനശ്വര രാജന്‍ എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളിലായി എത്തിയ എന്ന് സ്വന്തം പുണ്യാളന് യുഎഇയിലും മികച്ച പ്രതികരണം.എല്ലാ വിഭാഗം പ്രേക്ഷകരുടെയും മികച്ച അഭിപ്രായം നേടിയാണ് എന്ന് സ്വന്തം പുണ്യാളന്‍ പ്രദര്‍ശനം തുടരുന്നത്.

ഖത്തര്‍ ബഹറൈന്‍ ഒമാന്‍ തുടങ്ങിയ ജിസിസി രാജ്യങ്ങളിലും ചിത്രം തിയേറ്ററുകളില്‍ ഉണ്ട്.ട്രൂത്ത് സീക്കേഴ്‌സ് പ്രൊഡക്ഷന്‍സ് ഹൗസിന്റെ ബാനറില്‍ ലിഗോ ജോണ്‍ നിര്‍മ്മിച്ച ചിത്രത്തിന്റെ സംവിധാനം നിര്‍വഹിച്ചിരിക്കുന്നത് മഹേഷ് മധുവാണ്.രഞ്ജി പണിക്കര്‍,ബൈജു, അല്‍ത്താഫ്,അഷ്ഫഫ്, മീനാ രാജ് പള്ളുരുത്തി,വിനീത് വിശ്വം എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങള്‍

………………..

ഒറ്റക്കൊമ്പനിലൂടെ കബീര്‍ ദുഹാന്‍ സിങ് വീണ്ടും മലയാളത്തില്‍

0

വമ്പന്‍ ബജറ്റില്‍ ഒരുങ്ങുന്ന സുരേഷ് ഗോപി ചിത്രത്തിലൂടെ വീണ്ടും ബോളിവുഡ് താരം കബീര്‍ ദുഹാന്‍ സിങ് വീണ്ടും മലയാളത്തില്‍ എത്തുന്നു.ഉണ്ണി മുകുന്ദന്‍ നായകനായ മാര്‍ക്കോയിലെ വില്ലന്‍ വേഷത്തിന്ശേ ഷം കബീര്‍ ദുഹാന്‍ സിങ് അഭിനയിക്കുന്ന മലയാളിചിത്രമാണ്ഒറ്റക്കൊമ്പന്‍.തെലുങ്ക് കന്നഡ തമിഴ് ഹിന്ദി ചിത്രങ്ങളിലൂടെ ഇന്ത്യ മുഴുവന്‍ ശ്രദ്ധനേടിയ താരമാണ് കബീര്‍ ദുഹാന്‍ സിങ്.

കഴിഞ്ഞ വര്‍ഷം റിലീസ് ചെയ്ത മമ്മൂട്ടി വൈശാഖ് ചിത്രം ടര്‍ബോയിലൂടെയാണ് കബീര്‍ സിംഗ് മലയാളത്തില്‍ അരങ്ങേറ്റം കുറിച്ചത്.സുരേഷ് ഗോപിയുടെ 250-ആം ചിത്രമാണ് ഗോകുലം ഗോപാലന്‍ നിര്‍മ്മിക്കുന്ന ഒറ്റക്കൊമ്പന്‍.നവാഗതനായ മാത്യൂസ് തോമസ് ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.പാല സ്വദേശി കടുവാക്കുന്നേല്‍ കുറുവച്ചന്‍ എന്ന വ്യക്തിയുടെ ജീവിതത്തില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.

ഷാരോണ്‍ വധം:ഗ്രീഷ്മയും അമ്മാവനും കുറ്റക്കാര്‍

0

പാറശ്ശാല ഷാരോണ്‍ വധക്കേസില്‍ പ്രതി ഗ്രീഷ്മ കുറ്റക്കാരിയെന്ന് കോടതി വിധിച്ചു. ഗ്രീഷ്മയുടെ അമ്മാവന്‍ നിര്‍മ്മല്‍ കുമാറും കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി. മതിയായ തെളിവുകള്‍ പ്രോസിക്യൂഷന് ഹാജരാക്കാന്‍ കഴിയാത്തതിനാല്‍ കേസില്‍ ഗ്രീഷ്മയുടെ അമ്മയെ കോടതി കുറ്റവിമുക്തയാക്കി. കേസില്‍ രണ്ടാം പ്രതിയായിരുന്നു ഗ്രീഷ്മയുടെ അമ്മ സിന്ധു. കേസിലെ ശിക്ഷാവിധി നാളെ പ്രഖ്യാപിക്കും. നെയ്യാറ്റിന്‍കര അഡീഷണല്‍ സെഷന്‍സ് കോടതിയാണ് കേസില്‍ വിധി പ്രഖ്യാപിച്ചത്.

ഒന്നാം പ്രതി ഗ്രീഷ്മയ്ക്കെതിരെ ചുമത്തിയ കുറ്റങ്ങള്‍ തെളിഞ്ഞെന്ന് കോടതി പ്രഖ്യാപിച്ചു. ഷാരോണിനെ തട്ടിക്കൊണ്ട് പോയി, ഷാരോണിനെ വിഷം കൊടുത്ത് കൊലപ്പെടുത്തി, ഗ്രീഷ്മ പൊലീസിനെ തെറ്റിദ്ധരിപ്പിച്ചു തുടങ്ങിയ കുറ്റങ്ങളാണ് തെളിഞ്ഞത്. അമ്മാവന്‍ നിര്‍മ്മല്‍ കുമാറിനെതിരെ തെളിവ് നശിപ്പിച്ചെന്ന കുറ്റമാണ് തെളിഞ്ഞിരിക്കുന്നത്.

കേസിലെ ഒന്നാം പ്രതിയാണ് ഗ്രീഷ്മ. പ്രതികള്‍ക്ക് പരമാവധി ശിക്ഷ നല്‍കണമെന്നും ഗ്രീഷ്മയുടെ അമ്മ സിന്ധുവിനെ വെറുതെ വിടരുതെന്നും കുടുംബം ആവശ്യപ്പെട്ടു. മൂന്ന് പേരെയും ശിക്ഷിക്കണമെന്നായിരുന്നു ഷാരോണിന്റെ അമ്മയുടെ ആവശ്യം.കൊലപാതകം നടന്ന് രണ്ട് വര്‍ഷത്തിന് ശേഷമാണ് വിധി വന്നിരിക്കുന്നത്. 2022 ഒക്ടോബറിലാണ് കേസിനാസ്പദമായ സംഭവം നടന്നത്.

ദുബൈയില്‍ പൊതുഗതാത ഉപയോഗം റോഡില്‍ ഒരു ദശലക്ഷം വാഹനങ്ങള്‍ കുറച്ചു

0

ദുബൈയില്‍ പൊതുഗതാഗത ഉപയോക്താക്കളുടെ എണ്ണം വര്‍ദ്ധിച്ചതോടെ റോഡില്‍ പ്രതിദിനം ഒരു ദശലക്ഷം വാഹനങ്ങളുടെ എണ്ണം കുറഞ്ഞതായി റിപ്പോര്‍ട്ട്. രണ്ട് വര്‍ഷത്തിനിടയില്‍ പത്ത് ശതമാനത്തിന്റെ കുറവ് രേഖപ്പെടുത്തി. ആര്‍ടിഎയുടെ പൊതുഗതാഗത സേവനങ്ങളില്‍ യാത്രക്കാരുടെ എണ്ണത്തില്‍ വലിയ വര്‍ദ്ധന രേഖപ്പെടുത്തി.
ദുബൈ പ്രോജക്ട്ര് മാനേജ്‌മെന്റ് ഫോറത്തില്‍ ആര്‍ടിഎ റെയില്‍ ഏജന്‍സി സിഇഒ അബ്ദുള്‍ മൊഹ്‌സിന്‍ ഇബ്രാഹീം കല്‍ബത്താണ് ദുബൈയില്‍ റോഡിലെ വാഹനങ്ങളുടെ എണ്ണം സംബന്ധിച്ചുള്ള വിവരങ്ങള്‍ അറിയിച്ചത്.

എമിറേറ്റില്‍ കൂടുതല്‍ ആളുകള്‍ പൊതുഗതാഗതം ഉപയോഗിക്കാന്‍ തുടങ്ങിയതോടെ നഗര ഗതാഗതത്തില്‍ വാഹനങ്ങളുടെ എണ്ണത്തില്‍ കുറവ് രേഖപ്പെടുത്തുന്നതായി ഇബ്രഹീം കല്‍ബത്ത് അറിയിച്ചു. രാവിലെയും വൈകുന്നേരങ്ങളിലുമുള്ള വാഹന തിരക്ക് കുറക്കാന്‍ പൊതുഗതാഗത സേവനങ്ങള്‍ കൂടുതല്‍ ആളുകളിലേക്ക് എത്തിക്കുകയാണ് ലക്ഷ്യം. മെട്രോ, ട്രാം, ടാക്‌സി, ബസ്, മറൈന്‍ സേവനങ്ങളില്‍ എന്നിവയിലൂടെ പ്രതിദിനം ഒരുദശലക്ഷം വാഹനങ്ങള്‍ക്ക് തുല്യമായ തിരക്ക് കുറക്കാന്‍ സാധിക്കുന്നതായി ഇബ്രഹീം കല്‍ബത്ത് കൂട്ടിച്ചേര്‍ത്തു. 2050 ഓടെ ഇത് 250 കോടി വാഹങ്ങള്‍ക്ക് തുല്യമായ എണ്ണത്തിലേക്ക് എത്തുന്നതിനുള്ള പ്രവര്‍ത്തനങ്ങളാണ് നടത്തുന്നത്. ഇതോടെ നഗരത്തിലെ പൊതുഗതാഗതം കൂടുതല്‍ യാത്രക്കാര്‍ക്ക് സേവനം നല്‍കും.

എമിറേറ്റിലെ ജനസംഖ്യാവര്‍ദ്ധനയ്ക്ക് ആനുപാതികമായുള്ള ഗതാഗത വികസന പദ്ധതികളും നടപ്പിലാക്കുന്നതായി ഇബ്രഹീം കല്‍ബത്ത് അറിയിച്ചു. ലോകത്തിലെ മറ്റ് നഗരങ്ങളെ അപേക്ഷിച്ച് പൊതുഗതാഗത ഉപയോഗത്തില്‍ ദുബൈ 19 ശതമാനം വളര്‍ച്ച കൈവരിച്ചു. 2024 ന്റെ ആദ്യപകുതിയില്‍ പൊതുഗതാഗത ഉപയോക്താക്കളുടെ എണ്ണം 360 ദശലക്ഷം പിന്നിട്ടു.


ഗാസയില്‍ വെടിനിര്‍ത്തിലിന് ധാരണയായെന്ന് നെതന്യാഹു

0

ഗാസ വെടിനിര്‍ത്തല്‍ കരാറിന് അംഗീകാരം നല്‍കുന്നതിന് ഇസ്രേയല്‍ മന്ത്രിസഭ ഇന്ന് യോഗം ചേരും.വെടിനിര്‍ത്തലിന് ധാരണയായെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യമിന്‍ നെതന്യാഹു അറിയിച്ചു.ഞായറാഴ്ച തന്നെ വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വരും എന്നാണ് പ്രതീക്ഷയെന്ന് മധ്യസ്ഥര്‍ വ്യക്തമാക്കി.

ദോഹയില്‍ ചര്‍ച്ചകള്‍ നടത്തുന്ന ഇസ്രയേല്‍ പ്രതിനിധി സംഘം വെടിനിര്‍ത്തല്‍ ധാരണയില്‍ എത്തിയെന്നാണ് ബെന്യമിന്‍ നെതന്യാഹുവിന്റെ പ്രഖ്യാപനം.കരാര്‍ അംഗീകരിക്കുന്നതിന് സുരക്ഷാ മന്ത്രിസഭ ഇന്ന് യോഗം ചേരും.ഇതിന് ശേഷമായിരിക്കും സമ്പൂര്‍ണ്ണ മന്ത്രിസഭ യോഗം ചേരുക.വെടിനിര്‍ത്തല്‍ വ്യവസ്ഥകള്‍ പാലിക്കാന്‍ ഹമാസ് തയ്യാറാകുന്നില്ലെന്ന് ആരോപിച്ചാണ് മന്ത്രിസഭായോഗം ചേരുന്നത് ബെന്യമിന്‍ നെതന്യാഹു വൈകിപ്പിച്ചത്.ഇന്നലെ പതിനൊന്ന് മണിക്ക് യോഗം ചേരും എന്നായിരുന്നു അറിയിപ്പ്. പിന്നീട് ഇന്നലെ രാത്രി വൈകി പ്രധാനമന്ത്രിയുടെ ഓഫീസ് പുറത്തിറക്കിയ പ്രസ്താവനയില്‍ ആണ് വെടിനിര്‍ത്തലിന് ധാരണയായെന്ന് സ്ഥിരീകരിച്ചത്.ഞായറാഴ്ച തന്നെ വെടിനിര്‍ത്തല്‍ ആരംഭിക്കാന്‍ കഴിഞ്ഞേക്കും എന്ന് അമേരിക്കന്‍ വിദേശകാര്യസെക്രട്ടറി ആന്റണി ബ്ലിങ്കന്‍ പറഞ്ഞു.

ആറ് ആഴ്ച്ച നീണ്ടുനില്‍ക്കുന്ന താത്കാലിക വെടിനിര്‍ത്തലിന് ആണ് ധാരണയില്‍ എത്തിയിരിക്കുന്നത്. ഞായറാഴ്ച തന്നെ മൂന്ന് ബന്ദികളെ ഹമാസ് മോചിപ്പിക്കും.മുപ്പത്തിമൂന്ന് ബന്ദികളെയാണ് ഒന്നാംഘട്ടത്തില്‍ മോചിപ്പിക്കുക.ദോഹയില്‍ വെടിനിര്‍ത്തല്‍ ധാരണരൂപപ്പെട്ടതിന് ശേഷം ഗാസയില്‍ ഇസ്രയേല്‍ വ്യോമാക്രമണം ശക്തിപ്പെടുത്തിയാണ് റിപ്പോര്‍ട്ട്.ഇരുപത്തിയേഴ് സ്ത്രീകളും മുപ്പത്തിയൊന്ന് കുട്ടികളും അടക്കം നൂറ്റിയൊന്ന് പലസ്തീനികളാണ് കൊല്ലപ്പെട്ടത്.

സെയ്ഫ് അലി ഖാനെ ആക്രമിച്ച സംഭവത്തില്‍ ഒരാള്‍ പിടിയില്‍

0

വീട്ടില്‍ അതിക്രമിച്ചു കയറി ബോളിവുഡ് നടന്‍ സെയ്ഫ് അലി ഖാനെ ആക്രമിച്ച സംഭവത്തില്‍ ഒരാള്‍ പിടിയില്‍. പ്രതിയെന്നു സംശയിക്കുന്നയാളാണു പിടിയിലായതെന്നാണു സൂചന. കസ്റ്റഡിയിലുള്ള ഇയാളുടെ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല. ചോദ്യം ചെയ്യുകയാണെന്നു പൊലീസ് വൃത്തങ്ങള്‍ അറിയിച്ചു.ബാന്ദ്രാ പൊലീസാണ് പ്രതിയെന്ന് സംശയിക്കുന്ന ആളെ കസ്റ്റഡിയിലെടുത്തത്. പൊലീസ് ഇയാളെ സ്റ്റേഷനില്‍ എത്തിക്കുന്ന വിഡിയോ പുറത്തുവന്നു. ബാന്ദ്ര റെയില്‍വേ സ്റ്റേഷനു സമീപത്തുനിന്നാണ് ഇയാളെ പിടികൂടിയതെന്നാണു വിവരം. ഇയാളാണോ സെയ്ഫിന്റെ വീട്ടില്‍ അതിക്രമിച്ചു കയറിയതും കുത്തിയതും എന്നു സ്ഥിരീകരിച്ചിട്ടില്ല. കുറ്റകൃത്യത്തിനു ശേഷം വേഷം മാറി കടന്നുകളയാന്‍ ശ്രമിക്കുന്നതിനിടെയാണ് ഇയാളെ കസ്റ്റഡിയിലെടുത്തതെന്നു പൊലീസ് പറഞ്ഞു.

20 സംഘമായി തിരിഞ്ഞാണ് അന്വേഷണം പുരോഗമിക്കുന്നത്. അതിസമ്പന്നരും സിനിമാതാരങ്ങളും താമസിക്കുന്ന ബാന്ദ്ര വെസ്റ്റില്‍ സെന്റ് തെരേസാ സ്‌കൂളിനു സമീപമുള്ള സദ്ഗുരു ശരണ്‍ എന്ന 13 നില കെട്ടിടത്തിന്റെ ഏറ്റവും മുകളിലെ 4 നിലകളില്‍ 10000 ചതുരശ്ര അടി വസതിയിലാണു താരകുടുംബം താമസിക്കുന്നത്. അതേസയം സെയ്ഫ് അലിഖാന്‍ അപകടനില തരണം ചെയ്തതായി ലീലാവതി ആശുപത്രിയിലെ ഡോക്ടര്‍മാര്‍ അറിയിച്ചു. ഊഹാപോഹങ്ങള്‍ പ്രചരിപ്പിക്കരുതെന്ന് നടിയുടെ സെയ്ഫ് അലിഖാന്റെ ഭാര്യയുമായ കരീന കപൂര്‍ ആവശ്യപ്പെട്ടു.

വീണ്ടും ഭിന്നത:ഗാസ വെടിനിര്‍ത്തല്‍ നടപ്പാക്കുന്നതില്‍ അനിശ്ചിത്വം

0

ഗാസ വെടിനിര്‍ത്തല്‍ നടപ്പാക്കുന്നതില്‍ അനിശ്ചിതത്വം.വെടിനിര്‍ത്തല്‍ കരാറിന് അംഗീകാരം നല്‍കുന്നതിനുള്ള ഇസ്രയേല്‍ മന്ത്രിസഭാ യോഗം വൈകുകയാണ്.വെടിനിര്‍ത്തല്‍ കരാര്‍ വ്യവസ്ഥകളില്‍ ചിലത് പാലിക്കാന്‍ ഹമാസ് തയ്യാറാകുന്നില്ലെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യമിന്‍ നെതന്യാഹുവിന്റെ ഓഫീസ് അറിയിച്ചു.

പതിനഞ്ച് മാസത്തോളമായി തുടരുന്ന ഗാസ യുദ്ധത്തിന് ഞായറാഴ്ച താത്കാലിക വിരാമമാകും എന്നായിരുന്നു മധ്യസ്ഥ രാജ്യങ്ങളുടെ പ്രഖ്യാപനം.മൂന്ന് ഘട്ടങ്ങളിലായി നീളുന്ന വെടിനിര്‍ത്തലിന്റെ ഒന്നാംഘട്ടത്തിന് ഞായറാഴ്ച തുടക്കമാകും എന്നായിരുന്നു പ്രഖ്യാപനം.എന്നാല്‍ വെടിനിര്‍ത്തല്‍ കരാറിന് അംഗീകാരം നല്‍കുന്നതിന് ഇസ്രയേല്‍ മന്ത്രിസഭ ഇന്ന് യോഗം ചേര്‍ന്നില്ല.പ്രാദേശികസമയം പതിനൊന്ന് മണിക്ക് മന്ത്രിസഭ യോഗം ചേരും എന്നായിരുന്നു പ്രഖ്യാപനം.വെടിനിര്‍ത്തല്‍ നിര്‍ദ്ദേശങ്ങളില്‍ ചിലത് പാലിക്കാന്‍ ഹമാസ് തയ്യാറാകുന്നില്ലെന്നാണ് ഇസ്രയേല്‍ ആരോപിക്കുന്നത്.

കരാറിലെ മുഴുവന്‍ വ്യവസ്ഥകളും ഹമാസ് അംഗീകരിക്കും വരെ ഇസ്രയേല്‍ മന്ത്രിസഭ യോഗം ചേരില്ലെന്ന് ഔദ്യോഗിക വക്താവ് അറിയിച്ചു.ഈജിപ്ത് അതിര്‍ത്തിയില്‍ ഫിലാഡെല്‍ഫി ഇടനാഴിയില്‍ ഇസ്രയേല്‍ സൈന്യം തുടരുന്നത് സംബന്ധിച്ചാണ് തര്‍ക്കം എന്നാണ് റിപ്പോര്‍ട്ട്.ബന്ദികളുടെ മോചനത്തിന് പകരമായി ഇസ്രയേല്‍ ജയിലുകളില്‍ നിന്നും മോചിക്കേണ്ട പലസ്തീനികളുടെ കാര്യത്തിലും ഭിന്നത നിലനില്‍ക്കുന്നുണ്ട്.അതെസമയം തന്നെ അന്തിമ ധാരണരൂപപ്പെടുത്തുന്നതിന് ഖത്തര്‍ തലസ്ഥാനമായ ദോഹയില്‍ ചര്‍ച്ചകള്‍ തുടരുന്നുണ്ട്.ഇസ്രയേല്‍ പ്രതിനിധി സംഘവും ദോഹയില്‍ തുടരുന്നുണ്ട്.ഞായറാഴ്ച തന്നെ വെടിനിര്‍ത്തല്‍ ആരംഭിക്കാന്‍ കഴിഞ്ഞേക്കും എന്നാണ് പ്രതീക്ഷയെന്ന് വൈറ്റ് ഹൗസ് വക്താവ് ജോണ്‍ കിര്‍ബി അറിയിച്ചു.

മോഷ്ണശ്രമത്തിനിടെ ആക്രമണം:സെയ്ഫ് അലി ഖാന്‍ അപകടനില തരണം ചെയ്തു

0

മോഷ്ടാവിന്റെ കുത്തേറ്റ ബോളിവുഡ് താരം സെയ്ഫ് അലി ഖാന്‍ അപകടനില തരണം ചെയ്തു.ആറ് തവണയാണ് അക്രമി സെയ്ഫ് അലി ഖാനെ കുത്തിയത്.നടന്‍ അപകടനില തരണം ചെയ്തതായും ശസ്ത്രക്രിയകള്‍ പൂര്‍ത്തിയായെന്നും കുടുംബം അറിയിച്ചു.ഇന്ന് പുലര്‍ച്ചെ മൂന്നരയോട് കൂടിയാണ് സെയ്ഫിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

നടന് നേരെയുണ്ടായ ആക്രമണത്തില്‍ മുംബൈ പൊലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഏഴ് ടീമുകളായി തിരിഞ്ഞാണ് അന്വേഷണം.സെയ്ഫിന്റെ വീട്ടിലെ സഹായികളെ പൊലീസ് ചോദ്യം ചെയ്യുന്നുണ്ട്. രണ്ട് ദിവസമായി വീട്ടില്‍ ചില നവീകരണ ജോലികള്‍ നടന്നിരുന്നതിനാല്‍, താത്കാലിക ജോലിക്കെത്തിയവരെ പൊലീസ് സംശയിക്കുന്നുണ്ട്.മോഷണശ്രമത്തിന് വീടിനുളളില്‍ നിന്നും സഹായം ലഭിച്ചിട്ടുണ്ടെന്നാണ് പൊലീസ് സംശയിക്കുന്നത്.