Saturday, April 11, 2026
Home Blog Page 92

ഗോഫസ്റ്റ് എയര്‍ലൈന്റെ ആസ്തി വിറ്റ് ബാധ്യത തീര്‍ക്കണം

0

സാമ്പത്തികപ്രതിസന്ധിയിലായ ഗോഫസ്റ്റ് എയര്‍ലൈന്‍ ഓര്‍മ്മയാകുന്നു.എയര്‍ലൈന്റെ ആസ്തി വിറ്റ് ബാധ്യത തീര്‍ക്കാന്‍ ദേശീയ കമ്പനി നിയമ ട്രൈബ്യൂണല്‍ ഉത്തരവ് നല്‍കി.ഗോഫസ്റ്റില്‍ നിന്നും പണം ലഭിക്കാനുള്ളവരുടെ കൂട്ടായ്മയാണ് ട്രൈബ്യൂണലിനെ സമീപിച്ചത്.6521 കോടി രൂപയാണ് ഗോഫസ്റ്റിന്റെ ബാധ്യത.ഇന്ത്യയിലെ പ്രമുഖ ബാങ്കുകള്‍ക്ക് അടക്കം ഗോഫസ്റ്റില്‍ നിന്നും വന്‍തുക ലഭിക്കാനുണ്ട്.കമ്പനിയുടെ ആസ്തികള്‍ പണമാക്കി മാറ്റി വായ്പ നല്‍കിയ ബാങ്കുകള്‍ക്ക് അടക്കം നല്‍കുന്നതിനാണ് നിര്‍ദ്ദേശം.പതിനേഴ് വര്‍ഷത്തോളം സര്‍വീസ് നടത്തിയ ഗോഫസ്റ്റ് 2023 മെയ് മൂന്നിന് ആണ് പ്രവര്‍ത്തനം നിര്‍ത്തിയത്.2023 മെയില്‍ തന്നെ ഗോഫസ്റ്റ് പാപ്പര്‍ ഹര്‍ജി നല്‍കിയിരുന്നു.

എയര്‍ലൈന്‍ ഏറ്റെടുക്കുന്നതിന് പലരും മുന്നോട്ട് വന്നെങ്കിലും അതൊന്നും ഫലപ്രാപ്തിയില്‍ എത്തിയില്ല.ഇന്ത്യന്‍ വ്യോമയാന മേഖലയില്‍ 6.4 ശതമാനം വിപണി വിഹിതം ഉണ്ടായിരുന്ന ഗോഫസ്റ്റ് യുഎഇ അടക്കം ഗള്‍ഫ് രാജ്യങ്ങളിലേക്കും സര്‍വീസ് നടത്തിയിരുന്നു.ഗോഎയര്‍ എന്ന പേരില്‍ സര്‍വീസ് നടത്തിയിരുന്ന എയര്‍ലൈന്‍ 2023-ലാണ് ഗോഫസ്റ്റ് എന്ന് പേര് മാറ്റിയത്.കഴിഞ്ഞ മുപ്പത് വര്‍ഷത്തിനിടയില്‍ ഇന്ത്യയില്‍ 27 വിമാനകമ്പനികള്‍ ആണ് അടച്ചുപൂട്ടുകയോ മറ്റ് കമ്പനികളുമായി ലയിപ്പിക്കുകയോ ചെയ്തത്.

ഗാസയില്‍ വീണ്ടും പിടിമുറുക്കി ഹമാസ്

0

ഇസ്രയേല്‍ സൈന്യം പിന്‍വാങ്ങിയതിന് പിന്നാലെ ഗാസയില്‍ വീണ്ടും പിടിമുറുക്കി ഹമാസ്.നിരത്തുകളില്‍ പൊലീസ് ഉദ്യോഗസ്ഥരെ ഹമാസ് വിന്യസിച്ചു.അടിസ്ഥാന സേവനങ്ങള്‍ പുനരാരംഭിക്കുന്നതിനും നീക്കം തുടങ്ങി.ഹമാസ് വീണ്ടും കാര്യങ്ങള്‍ നിയന്ത്രിക്കാന്‍ തുടങ്ങിയത് ഗാസവെടിനിര്‍ത്തലിന് ഭീഷണിയാകും എന്നാണ് നിരീക്ഷകരുടെ വിലയിരുത്തല്‍.

വെടിനിര്‍ത്തലിന് പിന്നാലെ നീല യൂണിഫോം ഇട്ട ഹമാസിന്റെ പൊലീസ് ഉദ്യോഗസ്ഥര്‍ ഗാസയുടെ സുരക്ഷാ ചുമതല ഏറ്റെടുത്തിരിക്കുകയാണ്.തെരുവുകളില്‍ പൊലീസ് പട്രോളിംഗ് നടത്തുന്നുണ്ട്.ഗാസക്കുള്ളില്‍ സഹായവുമായി എത്തുന്ന ട്രക്കുകള്‍ക്ക് ഹമാസ് പൊലീസാണ് സുരക്ഷ ഒരുക്കുന്നതെന്ന് വാര്‍ത്താ ഏജന്‍സിസായ റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു.എഴുനൂറോളം പൊലീസ് ഉദ്യോഗസ്ഥരാണ് ട്രക്കുകള്‍ക്ക് സുരക്ഷ ഒരുക്കുന്നത്.മോഷണം തടയുന്നതിനാണ് പൊലീസിനെ വിന്യസിച്ചത് എന്ന ഗാസ മീഡിയ ഓഫീസ് അറിയിച്ചു.ഇസ്രയേല്‍ ആക്രമണത്തില്‍ തകര്‍ന്ന കെട്ടിടങ്ങളുടെ അവശിഷ്ടങ്ങള്‍ നീക്കുന്നതടക്കമുള്ള പ്രവര്‍ത്തനങ്ങളും ഹമാസ് ഭരണകൂടം ആരംഭിച്ചിട്ടുണ്ട്.കുടിവെള്ള വിതരണം പുനസ്ഥാപിക്കുന്നത് അടക്കമുള്ള മറ്റ് പ്രവര്‍ത്തനങ്ങളും ഹമാസ് ഭരണകൂടം ആരംഭിച്ചു.ഹമാസ് ഭരണകൂടം ഗാസയുടെ നിയന്ത്രണം തുടരുകയാണെന്ന് ഗവണ്‍മെന്റ് മീഡിയ ഓഫീസ് ഡയറക്ടര്‍ ഇസ്മയില്‍ അല്‍ തവാബ്ത പറഞ്ഞു.

ജനങ്ങള്‍ക്ക് സേവനങ്ങള്‍ ലഭ്യമാക്കുന്നതിന് പതിനെണ്ണായിരത്തിലധികം ഉദ്യോഗസ്ഥര്‍ ഹമാസ് ഭരണകൂടത്തിന് കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വന്ന ഞായറാഴ്ച ആര്‍പ്പുവിളിക്കുന്ന ജനക്കൂട്ടത്തിന്റെ നടുവിലൂടെ പരേഡ് നടത്തിയാണ് ഹമാസ് ആഘോഷിച്ചത്.ഹമാസ് വീണ്ടും ഗാസയുടെ നിയന്ത്രണം ഏറ്റെടുക്കുന്നത് വെടിനിര്‍ത്തലിന് ഭീഷണിയാണ്.ഗാസയുടെ നിയന്ത്രണം ഹമാസിന്റെ കൈകളിലെത്താന്‍ ഇനി അനുവദിക്കില്ലെന്നാണ് ഇസ്രയേല്‍ നിലപാട്.ഒന്നാം ഘട്ടവെടിനിര്‍ത്തലിന്റെ പതിനാറാം ദിവസം മുതല്‍ രണ്ടാംഘട്ടവെടിനിര്‍ത്തലിനെക്കുറിച്ചുള്ള ചര്‍ച്ച ആരംഭിക്കാം എന്നതാണ് നിലവിലെ ധാരണ.സ്ഥിരവെടിനിര്‍ത്തല്‍ അടക്കമുള്ള വിഷയങ്ങളാണ് ചര്‍ച്ച ചെയ്യേണ്ടത്.എന്നാല്‍ ഹമാസ് വീണ്ടും ഗാസയില്‍ പിടിമുറുക്കുന്നത് ഈ ചര്‍ച്ചകളെപ്പോലും ഇല്ലാതാക്കിയേക്കും എന്നാണ് നിരീക്ഷകരുടെ വിലയിരുത്തല്‍

ഇംഗ്ലണ്ടിന് എതിരായ ട്വന്റി20 പരമ്പരയ്ക്ക് നാളെ തുടക്കം

0

ഇംഗ്ലണ്ടിന് എതിരായ ട്വന്റി20 പരമ്പരയ്ക്ക് നാളെ തുടക്കം.പരമ്പരയ്ക്ക് മുന്നോടിയായി കൊല്‍ക്കത്ത ഈഡന്‍ ഗാര്‍ഡന്‍സില്‍ ഇന്ത്യന്‍ ടീം പരിശനം നടത്തി. ഒരു വര്‍ഷത്തിന് ശേഷം പേസ് ബൗളര്‍ മുഹമ്മദ് ഷമി ടൂര്‍ണമെന്റിലൂടെ ഇന്ത്യന്‍ ടീമിലേക്ക് തിരിച്ചെത്തും.2023-ലെ ഏകദിന ക്രിക്കറ്റ് ലോകകപ്പ് ഫൈനലിനിടെയാണ് മുഹമ്മദ് ഷമിക്ക് പരുക്കേറ്റത്.മുപ്പത്തിനാലുകാരനായ ഷമിയെ ചാമ്പ്യന്‍സ് ട്രോഫി ടീമിലും ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ചാമ്പ്യന്‍സ് ട്രോഫി ടീമില്‍ ഇടംകിട്ടാത്ത സഞ്ജു സാംസണും ടി20 ടീമില്‍ ഉണ്ട്. സഞ്ജു അഭിഷേക് സഖ്യമാകും ഇംഗ്ലണ്ടിന് എതിരെ ഓപ്പണിങ്ങില്‍.

പുഷ്പ 2 നിര്‍മ്മാതാക്കളുടെ വീടുകളില്‍ റെയ്ഡ്

0

പുഷ്പ ടു:ദി റൂള്‍ സിനിമയുടെ നിര്‍മ്മാതാക്കളായ നവീന്‍ യെര്‍നേനി യാലമഞ്ചിലി രവി ശങ്കര്‍ എന്നിവരുടെ വീടുകളിലും ഓഫീസുകളിലും ആണ് ആദായനികുതി വകുപ്പ് റെയ്ഡ് നടത്തിയത്.നവീനും രവിശങ്കറും ചേര്‍ന്ന് നിര്‍മ്മിച്ച അല്ലു അര്‍ജുന്‍ ചിത്രം ബോക്‌സ് ഓഫീസില്‍ വന്‍ ഹിറ്റായിരുന്നു.ആഗോളതലത്തില്‍ 1734.65 കോടി രൂപയാണ് പുഷ്പ ടുവിന്റെ കളക്ഷന്‍ എന്നാണ് റിപ്പോര്‍ട്ട്.ഇതിന് പിന്നാലെയാണ് ആദായനികുതി വകുപ്പിന്റെ റെയ്ഡ്

ഗെയിംചെയഞ്ചര്‍ സിനിമയുടെ നിര്‍മ്മാതാവ് ദില്‍ രാജുവിന്റെ വീട്ടില്‍ റെയ്ഡ് നടന്നു.ഹൈദരാബാദിലെ എട്ട് കേന്ദ്രങ്ങളിലായിട്ടാണ് ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ റെയ്ഡ് നടത്തിയത്.ശ്രീവെങ്കടേശ്വര ക്രിയേഷന്‍സ് ഉടമയും തെലുഗു സിനിമയിലെ പ്രമുഖ നിര്‍മ്മാതാവും ആണ് ദില്‍ രാജു

കശ്മീരിലെ മരണങ്ങളില്‍ ദുരൂഹതയില്ലെന്ന് കേന്ദ്രസംഘം

0

ജമ്മുകശ്മീരിലെ രജൗരി ജില്ലയില്‍ 45 ദിവസത്തിനിടയില്‍ 17 പേര്‍ മരിച്ച സംഭവത്തില്‍ ദുരൂഹതയില്ലെന്ന് റിപ്പോര്‍ട്ട്.സമീപത്തെ ജലസംഭരണിയില്‍ നിന്ന് കീടനാശിനിയുടെ അംശം കണ്ടെത്തി. ഈ വെള്ളം കുടിച്ചതാകാം മരണത്തിലേക്ക് നയിച്ചതെന്ന് ആണ് കേന്ദ്രസംഘത്തിന്റെ നിഗമനം.14 കുട്ടികള്‍ അടക്കം മൂന്ന് കുടുംബങ്ങളില്‍ നിന്നായി 17 പേരാണ് മരിച്ചത്. അജ്ഞാത രോഗത്തിനുള്ള സാധ്യത കേന്ദ്രം സംഘം തള്ളി. വൈറസോ ബാക്ടീരിയയോ അല്ല മരണത്തിന് കാരണം.

കേന്ദ്ര ആരോഗ്യമന്ത്രാലയ ഉദ്യോഗസ്ഥന്റെ നേതൃത്വത്തില്‍ വിവിധ മന്ത്രാലയങ്ങളില്‍ നിന്നുള്ള വിദഗ്ദ്ധര്‍ അടങ്ങിയ സംഘം ആണ് സംഭവത്തില്‍ അന്വേഷണം നടത്തുന്നത്.ഇവര്‍ നടത്തിയ പരിശോധനകളിലാണ് പ്രദേശത്തെ വെള്ളത്തില്‍ കീടനാശിനിയുടെ അംശം കണ്ടെത്തിയത്.രജൗരി ജില്ലയിലെ ബധാല്‍ ഗ്രാമത്തിലാണ് സംഭവം.

നടന്‍ സെയ്ഫ് അലി ഖാന്‍ ആശുപത്രി വിട്ടു

0

അക്രമിയുടെ കുത്തേറ്റ് ചികിത്സയിലായിരുന്ന നടന്‍ സെയ്ഫ് അലി ഖാന്‍ ആശുപത്രി വിട്ടു. ആറ് ദിവസത്തെ ആശുപത്രി വാസത്തിന് ശേഷം സെയ്ഫിനെ ഡിസ്ചാര്‍ജ് ചെയ്തതായി ലീലാവതി ആശുപത്രി അറിയിച്ചു. ബാന്ദ്രയിലെ വസതിയില്‍ വ്യാഴാഴ്ച പുലര്‍ച്ചെ രണ്ട് മണിയോട് കൂടിയാണ് താരത്തിന് കുത്തേറ്റത്. അതിക്രമിച്ച കയറിയ മോഷ്ടാവ് സെയ്ഫ് അലി ഖാനെ കുത്തുകയായിരുന്നു.ഗുരുതരമായി പരുക്കേറ്റ നടനെ ശസ്ത്രക്രിയക്ക് വിധേയനാക്കി.

ആഴ്ത്തിലുള്ള രണ്ട് മുറിവുകള്‍ ആണ് ശരീരത്തിലാണ്ടായിരുന്നത്.സെയ്ഫിനെ ആക്രമിച്ച ബംഗ്ലാദേശ് സ്വദേശിയെ മുംബൈ പൊലീസ് പിന്നീട് അറസ്റ്റ് ചെയ്തു.മുഹമ്മദ് ഷെരീഫുള്‍ ഷെഹ്‌സാദ് എന്ന വ്യക്തിയാണ് പിടിയിലായത്.ആറ് ദിവസം ആണ് സെയ്ഫ് അലി ഖാന്‍ ആശുപത്രിയില്‍ കഴിഞ്ഞത്.

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട്:പരാതിയില്ലെങ്കില്‍ കേസ് എന്തിനെന്ന് സുപ്രീംകോടതി

0

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടുകളിലെ അപ്പീലുകളില്‍ സുപ്രീംകോടതി ഉത്തരവ് ഈ മാസം ഇരുപത്തിയേഴിന്. കേസ് എടുക്കുന്നതിനുള്ള ഹൈക്കോടതി ഉത്തരവിന് എതിരായ അപ്പീലുകളാണ് സുപ്രീംകോടതി ഇന്ന് പരിഗണിച്ചത്.പരാതികളില്ലെങ്കില്‍ പിന്നെ എന്തിനാണ് കേസ് എടുത്തത് എന്ന് കോടതി ചോദിച്ചു. പരാതിയില്ലാതെ കേസ് രജിസ്റ്റര്‍ ചെയ്തത് വിചിത്രമാണെന്നും കോടതി പറഞ്ഞു. ഹേ കമ്മിറ്റിക്ക് മുന്‍പാകെ നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തിലുള്ള അന്വേഷണം റദ്ദാക്കുന്നതിന് സംസ്ഥാന സര്‍ക്കാരും വനിതാ കമ്മിഷനും എതിര്‍ത്തു.

ഹൈക്കോടതിയുടെ മേല്‍നോട്ടത്തിലാണ് അന്വേഷണം എന്നും സിനിമ രംഗത്ത് സ്ത്രീകള്‍ക്ക് സുരക്ഷ ഉറപ്പാക്കുന്നതിന് ആണ് നടപടി എന്നും സര്‍ക്കാര്‍ വാദിച്ചു.സിനിമ നിര്‍മ്മാതാവായ സജിമോന്‍ പാറയില്‍ എന്തിനാണ് ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ടിന്‍മേലുള്ള അന്വേഷണത്തെ എതിര്‍ക്കുന്നതെന്നും കോടതി ചോദിച്ചു

ജന്മാവകാശ പൗരത്വം:വിവാദ ഉത്തരവുകളില്‍ ഒപ്പുവെച്ച് യു.എസ് പ്രസിഡന്റ്

0

അമേരിക്കന്‍ പ്രസിഡന്റായി ചുമതലയേറ്റതിന് പിന്നാലെ വിവാദ ഉത്തരവുകളില്‍ ഒപ്പുവെച്ച് ഡൊണള്‍ഡ് ട്രംപ്.ജന്മാവകാശ പൗരത്വ നിയമം റദ്ദാക്കുന്നതിനുള്ള നടപടികളിലേക്ക് കടക്കാന്‍ ട്രംപ് നിര്‍ദ്ദേശം നല്‍കി.ക്യാപിറ്റോള്‍ ആക്രമണക്കേസിലെ 1600-ഓളം പ്രതികള്‍ക്ക് മാപ്പ് നല്‍കിക്കൊണ്ടുള്ള ഉത്തരവിലും ട്രംപ് ഒപ്പുവെച്ചു.ഇരുനൂറോളം എക്‌സിക്യൂട്ടീവ് ഉത്തരവുകളില്‍ ആണ് ഡൊണള്‍ഡ് ട്രംപ് ഓവല്‍ ഓഫീസില്‍ ഒപ്പുവെച്ചത്.ഇതില്‍ പ്രധാനമാണ് ജന്മാവകാശ പൗരത്വം സംബന്ധിച്ച ഉത്തരവ്.പൗരത്വം ഇല്ലാത്തവര്‍ക്ക് അമേരിക്കയില്‍ ജനിക്കുന്ന കുഞ്ഞുങ്ങള്‍ക്ക് ഇനി പൗരത്വം നല്‍കരുതെന്ന് ട്രംപ് സര്‍ക്കര്‍ ഏജന്‍സികള്‍ക്ക് നിര്‍ദ്ദേശം നല്‍കി.

അമേരിക്കയില്‍ ജനിക്കുന്ന എല്ലാവര്‍ക്കും പൗരത്വം നല്‍കുന്ന ഭരണഘടനയുടെ പതിനാലാം ഭേദഗതിയില്‍ മാറ്റം വരുത്തുന്നതിന് ആണ് ട്രംപിന്റെ നീക്കം.എന്നാല്‍ ഇത് കോടതികള്‍ ചോദ്യം ചെയ്യപ്പെടും എന്നാണ് നിയമവിദഗദ്ധര്‍ വ്യക്തമാക്കുന്നത്.ആഗോളതലത്തില്‍ തന്നെ ചലനങ്ങള്‍ സൃഷ്ചിക്കുന്നവയാണ് ട്രംപ്പിന്റെ ആദ്യ ഉത്തരവുകളില്‍ ചിലത്.ലോകാരോഗ്യ സംഘടനയില്‍ നിന്നും പാരീസ് കാലാവസ്ഥാ ഉടമ്പടിയില്‍ നിന്നും പിന്മാറുന്നതിനുള്ള ഉത്തരവ് ആണ് ഇതില്‍ പ്രധാനം.വലിയതോതില്‍ പ്രവര്‍ത്തനഫണ്ട് നല്‍കുന്ന അമേരിക്കയുടെ പിന്‍മാറ്റം ലോകാരോഗ്യസംഘടനയുടെ പ്രവര്‍ത്തനത്തെ കാര്യമായി ബാധിക്കും.

അമേരിക്ക-മെക്‌സിക്കോ അതിര്‍ത്തിയില്‍ അടിയന്തരാവസ്ഥാ പ്രഖ്യാപിച്ചുകൊണ്ടുള്ളതാണ് മറ്റൊരു ഉത്തരവ്.ഇതിന് ഭരണഘടനാ ഭേദഗതി വേണ്ടിവരും.2021 ജനുവരി ആറിലെ ക്യാപിറ്റോള്‍ ആക്രമണകേസിലെ 1600-ഓളം പ്രതികള്‍ക്ക് സമ്പൂര്‍ണ്ണ മാപ്പ് നല്‍കിക്കൊണ്ടും ട്രംപ് ഉത്തരവിട്ടു.

ദുബൈ ലോകത്തിലെ ഏറ്റവും വൃത്തിയുള്ള നഗരം

0

ലോകത്തിലെ ഏറ്റവും വൃത്തിയുള്ള നഗരമായി ദുബൈ. തുടര്‍ച്ചയായി അഞ്ചാം വര്‍ഷമാണ് ആഗോളതലത്തില്‍ ദുബൈ ഒന്നാം സ്ഥാനം നിലനിര്‍ത്തുന്നത്. 47 നഗരങ്ങളെ പിന്തള്ളിയാണ് ദുബൈയുടെ നേട്ടം.ജപ്പാനിലെ മോറി മെമ്മോറിയല്‍ ഫൗണ്ടേഷനിലെ, ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ അര്‍ബന്‍ സ്ട്രാറ്റജീസ്, പുറത്തിറക്കിയ ഏറ്റവും പുതിയ ഗ്ലോബല്‍ പവര്‍ സിറ്റി ഇന്‍ഡക്‌സ് റിപ്പോര്‍ട്ട് പ്രകാരം, നഗര ശുചിത്വത്തില്‍, ദുബൈ വീണ്ടും, ആഗോളതലത്തില്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കി. തുടര്‍ച്ചയായ അഞ്ചാം വര്‍ഷാണ് ഈ അഭിമാനകരമായ അംഗീകാരത്തിന് ദുബൈനഗരം അര്‍ഹമാകുന്നത്. സുസ്ഥിരത, ആഗോള ആകര്‍ഷണം എന്നിവയ്ക്ക് ദുബൈ നല്‍കുന്ന പ്രാധാന്യമാണ്, ഈ നേട്ടത്തിന് പിന്നിലെന്ന് ദുബൈ മുനിസിപ്പാലിറ്റി പറഞ്ഞു.

ജീവിക്കാനും ജോലി ചെയ്യാനും ലോകത്തിലെ ഏറ്റവും മികച്ച നഗരമായി മാറാനുള്ള ദുബൈയുടെ കാഴ്ചപ്പാടാണ് ആഗോള റാങ്കിങ്ങില്‍ ദുബൈയുടെ മികച്ച പ്രകടനത്തിന് പിന്നിലെന്ന് ദുബൈ മുനിസിപ്പാലിറ്റി ആക്ടിങ് ഡയറക്ടര്‍ ജനറല്‍ മര്‍വാന്‍ ബിന്‍ ഗാലിത പറഞ്ഞു. തുടര്‍ച്ചയായി അഞ്ച് വര്‍ഷമായി നഗരത്തിന്റെ ശുചിത്വം കാത്ത് സംരക്ഷിക്കുന്നതിനായി 3,200 ലധികം മോണിറ്റര്‍മാര്‍, സൂപ്പര്‍വൈസര്‍മാര്‍, എഞ്ചിനീയര്‍മാര്‍ എന്നിവരടങ്ങുന്ന ദുബൈ മുനിസിപ്പാലിറ്റിയുടെ ശുചിത്വ സംഘങ്ങളുടെ ശ്രമങ്ങളെ ബിന്‍ ഗാലിത അഭിനന്ദിച്ചു. 855 നൂതന വാഹനങ്ങള്‍, യന്ത്രങ്ങള്‍, ഉപകരണങ്ങള്‍ എന്നിവയുടെ പിന്തുണയോടെയാണ് ദുബൈ മുനിസിപ്പാലിറ്റി നഗരശുചിത്വം ഉറപ്പാക്കുന്നത്. പാര്‍പ്പിട മേഖലകള്‍, വാണിജ്യ മേഖലകള്‍, സ്‌കൂള്‍ സോണുകള്‍, നഗര പ്രദേശങ്ങള്‍, വ്യവസായ മേഖലകള്‍ എന്നിവിടങ്ങളില്‍ 24 മണിക്കൂറും ഫീല്‍ഡ് ടീം പ്രവര്‍ത്തിക്കുന്നുണ്ട്.

അബുദബി വിദഗ്ദ്ധ അധ്യാപകരെ തേടുന്നു

0

വിവിധ മേഖലകളില്‍ വൈദഗദ്ധ്യമുള്ള വ്യക്തികളെ വിദ്യാഭ്യാസമേഖലയിലേക്ക് എത്തിക്കുന്നതിനുള്ള പദ്ധതിയുമായി അബുദബി വിദ്യാഭ്യാസ വകുപ്പ്.തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പരിശീനത്തിന് ശേഷം അബുദബി സ്‌കൂളുകളില്‍ നിയമനം നല്‍കും.
വിവിധ മേഖലകളില്‍ വൈദഗദ്ധ്യമുള്ളവരെ വിദ്യാഭ്യാസമേഖലയിലേക്ക് എത്തിക്കുന്നതിനുള്ള പുതിയ പദ്ധതിക്ക് തുടക്കമിട്ടിരിക്കുകയാണ് അബുദബി വിദ്യാഭ്യാസ വകുപ്പ്.പ്രവാസികള്‍ക്കും ഇമാറാത്തികള്‍ക്കും ഈ പദ്ധതിയുടെ ഭാഗമാകാം.അധ്യാപകരില്‍ വൈവിധ്യം കൊണ്ടുവരുന്നതിനും സിദ്ധാന്തവും പ്രയോഗവും തമ്മിലുള്ള അന്തരം കുറയ്ക്കുന്നതിനും ആണ് പുതിയ പരീക്ഷണം.

തൊഴില്‍രഹിതരോ വിരമിച്ചവരോ വിശ്രമജീവിതം നയിക്കുന്നവരോ ആര്‍ക്കും ഈ പദ്ധതിയുടെ ഭാഗമാകാം.മികച്ച ആശയവിനിമയ വൈദഗദ്ധ്യവും അറിവ് പങ്കിടാനുള്ള അഭിനിവേശവും ഉള്ളവര്‍ക്ക് അപേക്ഷിക്കാം.തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് ഒരു വര്‍ഷത്തെ അംഗീകൃത പി.ജി ഡിപ്ലോമ പൂര്‍ത്തിയാക്കണം.അബുദബി യൂണിവേഴ്‌സിറ്റി,അലൈന്‍ യൂണിവേഴ്‌സിറ്റി,എമിറേറ്റ്‌സ് കോളേജ് ഓഫ് അഡ്വാന്‍സ്ഡ് എജ്യുക്കേഷന്‍ എന്നിവിടങ്ങളിലാണ് പരീശീലനം.ബാച്ചിലര്‍ ഡിഗ്രി ഉള്ളവര്‍ ആണ് അപേക്ഷിക്കേണ്ടത്.പരിശീലനം പൂര്‍ത്തിയാക്കുന്നവര്‍ക്ക് അബുദബിയിലെ ചാര്‍ട്ടര്‍ സ്‌കൂളുകളില്‍ ആണ് നിയമനം ലഭിക്കുക.