Saturday, April 11, 2026
Home Blog Page 91

വയനാട്ടില്‍ വീണ്ടും കടുവയുടെ ആക്രമണം:യുവതിയെ കടുവ കൊന്നുതിന്നു

0

വയനാട്ടില്‍ യുവതിയെ കടുവ കൊന്നുതിന്നു. മനാന്തവാടി നഗരസഭയിലെ പഞ്ചാരക്കൊല്ലി വനമേഖലയോട് ചേര്‍ന്നാ് സംഭവം.പഞ്ചാരക്കൊല്ലി തറാട്ട് ഉന്നത്തിയിലെ വനംവകുപ്പ് വാച്ചറായ അച്ചപ്പന്റെ ഭാര്യ രാധ (45) ആണ് കൊല്ലപ്പെട്ടത്.ഇന്ന് രാവിലെ വനത്തോട് ചേര്‍ന്ന് പരിശോധന നടത്തുകയായിരുന്ന തണ്ടര്‍ബോള്‍ട്ട് സംഘം ആണ് പാതി ഭക്ഷിച്ച നിലയില്‍ മൃതദേഹം കണ്ടെത്തിയത്.തോട്ടത്തില്‍ കാപ്പി വിളവെടുപ്പിന് പോയപ്പോഴാണ് കടുവയുടെ ആക്രമണം.വനം വകുപ്പ് ഉദ്യോഗസ്ഥര്‍ പ്രദേശത്ത് പരിശോധന നടത്തുകയാണ്.നരഭോജി കടുവയെ വെടിവെയ്ക്കാന്‍ ജില്ലാ ഭരണകൂടം ഉത്തരവിറക്കിയിട്ടുണ്ട്.

പ്രദേശത്ത് നാട്ടുകാര്‍ പ്രതിഷേധിക്കുകയാണ്. നാട്ടുകാരും പൊലീസും തമ്മില്‍ വാക്കേറ്റവുമുണ്ടായി.അടിയന്തരമായി നഷ്ടപരിഹാരം വേണം എന്നും കടുവയെ പിടികൂടി കാട്ടിലേക്ക് തിരികെ വിടുന്ന രീതി പറ്റിലെന്നും പ്രതിഷേധക്കാര്‍ പറഞ്ഞ

ഷാര്‍ജ മെലീഹ ഫാമില്‍ നിന്നും ലബാന്‍ വിപണിയില്‍

0

ഷാര്‍ജ മെലീഹയിലെ ഡയറി ഫാമില്‍ നിന്നുമുള്ള അടുത്ത ഉത്പന്നം വിപണയിലെത്തി. മെലീഹ ലബാനാണ് പുതിയതായി വിപണയില്‍ എത്തിച്ചത്. ദെയ്ദ് കാര്‍ഷിക പ്രദര്‍ശനത്തിലാണ് പുതിയ ഉത്പന്നം എത്തിച്ചത്.മെലീഹ പാലിന് വലിയ സ്വീകാര്യത ലഭിച്ചതിനു പിന്നാലെയാണ് മെലാഹ ഫാമില്‍ നിന്നുമുള്ള അടുത്ത ഉത്പന്നം വിപണിയില്‍ എത്തിയത്. ദെയ്ദില്‍ നടക്കുന്ന രണ്ടാമത് കാര്‍ഷിക പ്രദര്‍ശത്തില്‍ മെലീഹ ലബാന്‍ എത്തിച്ചു. ഉത്പന്നം വിപണിയില്‍ എത്തിച്ചതിനു പിന്നാലെ നിരവധി ആവശ്യക്കാര്‍ എത്തിയതായി ഷാര്‍ജ അഗ്രകള്‍ച്ചര്‍ ആന്റ് ലൈവ് സ്റ്റോക് ഡിപ്പാര്‍ട്ട്‌മെന്റ് ചെയര്‍മാന്‍ ഖലീഫ അല്‍ തുനൈജി പറഞ്ഞു. നിലവില്‍ പ്രതിദിനം 16,000 ലിറ്റര്‍ ലബാനാണ് ഉത്പാദിപ്പിക്കുന്നത്. 2 ലിറ്റര്‍, 1 ലിറ്റര്‍, 180 മില്ലി എന്നിങ്ങനെ മൂന്ന് അളവുകളിലായാണ് ലബാന്‍ വിപണിയില്‍ ലഭിക്കുക.

ഷാര്‍ജയില്‍ കോര്‍പ്പറേറ്റീവ് സൊസൈറ്റി വഴിയാണ് ലബാന്‍ വില്‍പനയ്ക്കായി എത്തിച്ചത്. ഭക്ഷ്യസ്വയം പര്യാപ്തത കൈവരിക്കാനുള്ള ഷാര്‍ജയുടെ ശ്രമങ്ങളിലെ പ്രധാന പദ്ധതിയാണ് മെലീഹയിലെ ഡയറി ഫാം. ഡെന്‍മാര്‍ക്കില്‍ നിന്നും എത്തിച്ച നാലായിരം പശുക്കളാണ് ഫാമിലുള്ളത്. ഈ വര്‍ഷം അവസാനത്തോടെ ഇത് ഇരട്ടിയാക്കും. മെലീഹയിലെ ഫാമില്‍ പ്രതിദിനം നാല്‍പതിനായിരം ലിറ്റര്‍ പാലാത് ഉത്പാദിപ്പിക്കുന്നത്. എ2എ2 പ്രോട്ടീനടങ്ങിയ ഉയര്‍ന്ന ഗുണനിലവാരമുള്ള പാലാണ് വിപണിയില്‍ എത്തിക്കുന്നത്. മൂന്ന് വര്‍ഷത്തിനുള്ളില്‍ ഫാമില്‍ പശുക്കളുടെ എണ്ണം ഇരുപതിനായിരമായി വര്‍ദ്ധിപ്പിക്കുമെന്നും ഖലീഫ അല്‍ തുനൈജി പറഞ്ഞു.

അബുദബി-ദുബൈ അതിവേഗ ട്രെയ്ന്‍:സാമ്പത്തിക വളര്‍ച്ചയും ത്വരിതപ്പെടുത്തും

0

അബുദബി-ദുബൈ അതിവേഗ ട്രെയ്ന്‍ സര്‍വീസ് രാജ്യത്തിന്റെ മൊത്ത ആഭ്യന്തര ഉത്പാദനത്തില്‍ വന്‍ സംഭാവനകള്‍ നല്‍കുമെന്ന് ഇത്തിഹാദ് റെയില്‍.അതിവേഗ യാത്രയ്ക്ക് ഒപ്പം സാമ്പത്തിക വളര്‍ച്ചയ്ക്കും ഹൈസ്പീഡ് ട്രെയിന്‍ കാരണമാകും.പൂര്‍ണ്ണമായും വൈദ്യുതിയില്‍ ആണ് അതിവേഗ ട്രെയിന്‍ പ്രവര്‍ത്തിക്കുക.

ദുബൈയ്ക്കും അബുദബിയ്ക്കും ഇടയില്‍ വരുന്ന ഹൈസ്പീഡ് ട്രെയ്ന്‍ അടുത്ത അഞ്ച് പതിറ്റാണ്ടിനിടയില്‍ യുഎഇ സമ്പദ്ഘടനയിലേക്ക് 14500 കോടി ദിര്‍ഹത്തിന്റെ സംഭാവനകള്‍ നല്‍കുമെന്നാണ് പ്രതീക്ഷയെന്ന് ഇത്തിഹാദ് റെയില്‍ അറിയിച്ചു.വാണിജ്യവും സാമൂഹികവുമായ ഏകീകരണം ശക്തിപ്പെടുത്തുകയാണ് ഹൈസ്പീഡ് ട്രെയ്‌നിന്റെ ലക്ഷ്യം എന്ന് ഇത്തിഹാദ് റെയിലിന്റെ ചീഫ് പ്രോജക്ട് ഓഫീസര്‍ മുഹമ്മദ് അല്‍ ഷേഹി പറഞ്ഞു.

യുഎഇയുടെ നെറ്റ് സീറോ 2050 പദ്ധതി പ്രകാരം വൈദ്യുതോര്‍ജത്തില്‍ ആയിരിക്കും ട്രെയിന്‍ സര്‍വീസ് പ്രവര്‍ത്തിക്കുക.കരാറുകള്‍ക്കുള്ള ടെന്‍ഡര്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയായി കഴിഞ്ഞു. റെയില്‍ ശൃംഖലയുടെ രൂപകല്‍പ്പനയ്ക്കും അംഗീകാരം നല്‍കി.ആദ്യ ഘട്ടത്തില്‍ അതിവേഗ ട്രെയ്‌നിന്‍ നാനുറ് പേര്‍ക്കാണ് സഞ്ചരിക്കാന്‍ കഴിയുക. ഇത് അറുനൂറ് വരെയായി വര്‍ദ്ധിപ്പിക്കാന്‍ കഴിയും.നേരത്തെ പ്രഖ്യാപിച്ച ഇത്താഹാദ് പാസഞ്ചര്‍ ട്രെയ്‌നില്‍ നിന്നും വ്യത്യസ്തമാണ് അതിവേഗ റെയില്‍ പദ്ധതി.ഇത്തിഹാദ് പാസഞ്ചര്‍ സര്‍വീസ് മണിക്കൂറില്‍ 200 കിലോമീറ്റര്‍ വേഗതയാണ് പ്രഖ്യാപിച്ചിരിക്കുന്നത്.എന്നാല്‍ ഹൈസ്പീഡ് ട്രെയ്ന്‍ 350 കിലോമീറ്റര്‍ വേഗതയില്‍ ആണ് സഞ്ചരിക്കുക.

ഒപെക് എണ്ണവില കുറയ്ക്കണം എന്ന് ഡൊണള്‍ഡ് ട്രംപ്‌

0

അസംസ്‌കൃത എണ്ണവില കുറയ്ക്കാന്‍ ഒപെക് രാഷ്ട്രങ്ങള്‍ തയ്യാറാകണം എന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ്.അമേരിക്കയില്‍ നിന്നുള്ള ആഭ്യന്തര ഉത്പാദനം വര്‍ദ്ധിപ്പിക്കും എന്നും ട്രംപ് പറഞ്ഞു.ട്രംപിന്റെ നയങ്ങളും നിലപാടുകളും വരും ആഴ്ച്ചകളില്‍ എണ്ണവിപണിയേയും ബാധിക്കും എന്നാണ് വിലയിരുത്തല്‍

ഉത്പാദനം കുറച്ച് എണ്ണവിലയില്‍ സ്ഥിരത നിലനിര്‍ത്തുന്നതിന് സൗദി അറേബ്യയും റഷ്യയും നേതൃത്വം നല്‍കുന്ന ഒപെക് പ്ലസ് സഖ്യം ശ്രമിച്ച് വരവേയാണ് ഡൊണള്‍ഡ് ട്രംപിന്റെ ഇടപെടല്‍.എണ്ണവില കുറയ്ക്കുന്നതിന് ഉത്പാകരാജ്യങ്ങളുടെ കൂട്ടായ്മയായ ഒപെകും നേതൃത്വം വഹിക്കുന്ന സൗദി അറേബ്യുയം തയ്യാറാകണം എന്നാണ് ട്രംപ് ആവശ്യപ്പെടുന്നത്.എണ്ണവില കുറഞ്ഞാല്‍ റഷ്യ-യുക്രൈന്‍ യുദ്ധം വേഗത്തില്‍ അവസാനിപ്പിക്കുന്നതിന് സഹായകമാകും.

എണ്ണവില ഉയര്‍ന്നുനില്‍ക്കുന്നതാണ് യുദ്ധം തുടര്‍ന്നുപോകുന്നതിനുള്ള കാരണങ്ങളില്‍ ഒന്ന്.വില കുറയുന്നത് റഷ്യയുടെ സാമ്പത്തിക ശേഷിയില്‍ കുറവ് വരുത്തുമെന്നും വെടിനിര്‍ത്തലിലേക്ക് കാര്യങ്ങള്‍ എത്തും എന്നാണ് ട്രംപ് കണക്കുകൂട്ടുന്നത്.അമേരിക്കയുടെ എണ്ണസമ്പത്ത് പരമാവധി പ്രയോജനപ്പെടുത്തും എന്നും ചരിത്രത്തിലെ ഏറ്റവും വലിയ നികുതി ഇളവ് നല്‍കുമെന്നും ട്രംപ് പ്ര്ഖ്യാപിച്ചിട്ടുണ്ട്.ദാവോസില്‍ നടക്കുന്ന ലോക സാമ്പത്തിക ഫോറത്തില്‍ ആണ് ട്രംപ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.ഒപെക് രാഷ്ട്രങ്ങള്‍ ട്രംപിന്റെ ആവശ്യത്തോട് എങ്ങനെ പ്രതികരിക്കും എന്ന് വ്യക്തമല്ല.നിലവില്‍ രാജ്യാന്തര വിപണിയില്‍ ബ്രെന്റ് ക്രൂഡിന് എഴുപത്തിയെട്ട് ഡോളറാണ് വില.അമേരിക്കന്‍ ക്രൂഡായ വെസ്റ്റ് ടെകസസ് ഇന്റര്‍മീഡിയറ്റിന് എഴുപത്തിനാല് ഡോളറും.

പ്രവാസികളുടെ കീശ കാലിയാകും: കനത്ത പിഴ ഈടാക്കാന്‍ സൗദി അറേബ്യ

0

സൗദി അറേബ്യ: വാഹനമോടിക്കുന്നതിനിടയില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചാല്‍ കനത്ത പിഴ ഈടാക്കും. 500 മുതല്‍ 900 സൗദി റിയാല്‍ വരെയാണ് പിഴ. മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നത് ഗുരുതരമായ ഗതാഗത ലംഘനമാണ്. അശ്രദ്ധമായ പെരുമാറ്റം ഡ്രൈവറേയും ചുറ്റുമുള്ളവരേയും അപകടത്തിലാക്കുമെന്നും അധികൃതര്‍ ചൂണ്ടിക്കാട്ടി. നിയമലംഘനത്തിന് കനത്ത പിഴ നല്‍കേണ്ടി വരും. 500 മുതല്‍ 900 സൗദി റിയാല്‍ വരെയാണ് പിഴ ചുമത്തുക. നിയമലംഘനം നടത്തിയാല്‍ പ്രാവസികള്‍ക്ക് രൂപ റിയാല്‍ വിനിമയ നിരക്ക് പ്രകാരം 11000 രൂപ മുതല്‍ 20000 രൂപ വരെയാണ് നഷ്ടമാകുക. എക്‌സ് പ്ലാറ്റ് ഫോമിലൂടെയാണ് വാഹനം ഓടിക്കുന്ന ഡ്രൈവര്‍മാര്‍ നിയമലംഘനം നടത്തരുതെന്ന മുന്നറിയിപ്പ് നല്‍കിയത്. മൊബൈല്‍ ഫോണും കയ്യില്‍പിടിച്ച് വാഹനം ഓടിക്കുന്നതാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലെ റോഡ് അപകടങ്ങളുടെ പ്രധാന കാരണമെന്ന് അധികൃതര്‍ നേരത്തെ പൊതുജനങ്ങളുടെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു. രാജ്യത്തെ സ്വദേശികളും പ്രവാസികളും ഗതാഗത നിയമങ്ങളും റോഡ് സുരക്ഷാ ചട്ടങ്ങളും നിര്‍ബന്ധമായും പാലിക്കണമെന്നും അധികൃതര്‍ ഓര്‍മ്മപ്പെടുത്തി. ഗതാഗത ലംഘനം രേഖപ്പെടുത്താന്‍ രാജ്യത്തുടനീളമായി സെന്‍സറുകളും റഡാറുകളും ക്യാമറകളും സ്ഥാപിച്ചിട്ടുണ്ട്.

മോദി-ട്രംപ് കൂടിക്കാഴ്ചയ്ക്ക് കളമൊരുങ്ങുന്നു: വാഷിങ്ടനില്‍ ഇരുവരും കൂടിക്കാഴ്ച നടത്തും

0

പ്രധാനമന്ത്രി നരേന്ദ്ര മോദിയും യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും തമ്മിലുള്ള കൂടിക്കാഴ്ചയ്ക്ക് കളമൊരുങ്ങുന്നു. അടുത്തമാസം വാഷിങ്ടനില്‍ ഇരുവരും തമ്മില്‍ കാണുന്നതിനുള്ള തയാറെടുപ്പു നടക്കുന്നതായി ഇന്ത്യന്‍ ഉദ്യോഗസ്ഥര്‍ അറിയിച്ചെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഡൊണാള്‍ഡ് ട്രംപ് അധികാരമേറ്റെടുത്തതിനു പിന്നാലെ വിവാദ ഉത്തരവുകള്‍ പുറത്തിറക്കിയിരുന്നു. ഇതിനിടെ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായുള്ള കൂടിക്കാഴ്ച ഇരുരാജ്യങ്ങള്‍ക്കുമിടിയില്‍ കൂടുതല്‍ ബന്ധത്തിനു വഴി തെളിക്കുമെന്നാണ് സൂചന. കുടിയേറ്റവും വ്യാപാരവുമായിരിക്കും പ്രധാന ചര്‍ച്ചാവിഷയം. ഇന്ത്യക്കാര്‍ക്ക് യുഎസില്‍ തൊഴില്‍ വീസ എളുപ്പമാക്കുന്നതിനും വ്യാപാരബന്ധം ശക്തമാക്കുന്നതിനുമാണ് ഇന്ത്യ ഊന്നല്‍ നല്‍കുന്നത്. ട്രംപ് പൊതുവേ പ്രഖ്യാപിച്ച ഭീമമായ ഇറക്കുമതി തീരുവ ഒഴിവാക്കാന്‍ ഇന്ത്യ വിട്ടുവീഴ്ചയ്ക്കു തയാറായേക്കും. യുഎസ് നിക്ഷേപം ആകര്‍ഷിക്കാനുള്ള ഇന്‍സെന്റീവുകള്‍ പ്രഖ്യാപിച്ചേക്കുമെന്നും സൂചനയുണ്ട്. ട്രംപിന്റെ സത്യപ്രതിജ്ഞച്ചടങ്ങില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച വിദേശകാര്യമന്ത്രി എസ്.ജയശങ്കര്‍ യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോയുമായി ചൊവ്വാഴ്ച നടത്തിയ ചര്‍ച്ചയിലെ പ്രധാന വിഷയവും കുടിയേറ്റമായിരുന്നു. യുഎസിന് ഇന്ത്യ വന്‍തുക ഇറക്കുമതിതീരുവയായി ഈടാക്കുന്നെന്ന് ട്രംപ് മുന്‍പേ ആരോപിച്ചിട്ടുള്ളതാണ്. അതേ നാണയത്തില്‍ മറുപടി നല്‍കാനാണ് യുഎസും തീരുവ കൂട്ടുന്നത്. ഇന്ത്യ, യുഎസ്, ജപ്പാന്‍, ഓസ്‌ട്രേലിയ എന്നിവര്‍ ചേര്‍ന്നുള്ള ചതുര്‍രാഷ്ട്ര കൂട്ടായ്മയുടെ വാര്‍ഷിക ഉച്ചകോടി ഈ വര്‍ഷം ഇന്ത്യയിലാണ്.

ദുബൈയില്‍ പാര്‍ക്കിങിന് കൂടുതല്‍ സേവനങ്ങള്‍: പണം പിന്നീട് നല്‍കാം

0

ദുബൈ: പാര്‍ക്കിംഗ് സേവനങ്ങള്‍ കൂടുതല്‍ വിപുലപ്പെടുത്താനൊരുങ്ങി പാര്‍ക്ക് ഇന്‍ കമ്പനി. ഉപയോക്താക്കള്‍ക്കായി ഓട്ടോപേയും, പേ ലേറ്റര്‍ സേവനങ്ങളും ആസൂത്രണം ചെയ്യുന്നതായി കമ്പനി അറിയിച്ചു. റോഡ്‌സ് ആന്റ് ട്രാന്‍സ്‌പോര്‍ട്ട് അതോരിറ്റി ഡയറക്ടര്‍ ജനറല്‍ മറ്റര്‍ അല്‍ തായര്‍ പാര്‍ക്ക് ഇന്‍ കമ്പിയുമായി കൂടിക്കാഴ്ച നടത്തിയ ശേഷമാണ് പുതിയ സേവനം ആരംഭിക്കുന്നതു സംബന്ധിച്ച് പ്രഖ്യാപനം. ദുബൈയില്‍ വാഹന പാര്‍ക്കിംഗ് സേവനങ്ങള്‍ കൂടുതല്‍ സുതാര്യമാക്കുകയാണ് ലക്ഷ്യം. പാര്‍ക്കിംഗ് ഫീസുകള്‍ ഈടാക്കുന്നതിന് ഓട്ടോ പേ സംവിധാനവും പിന്നീട് പണം അടക്കുന്നതിനുള്ള പേ ലേറ്റര്‍ സേവനവും ആരംഭിക്കുന്നതിനാണ് തീരുമാനം. എമിറേറ്റിലെ പൊതു പാര്‍ക്കിംഗ് മേഖലകള്‍ കൂടുതല്‍ ഉപഭോക്തൃ സൗഹൃതമാക്കുകയാണ് ലക്ഷ്യമെന്ന് പാര്‍ക്ക് ഇന്‍ കമ്പനി അറിയിച്ചു. ദുബൈയിലുടനീളം പാര്‍ക്കിംഗ് അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കുന്നതിന് പദ്ധതി തയ്യാറാക്കിയതായി പാര്‍ക്ക് ഇന്‍ സിഇഒ മുഹമ്മദ് അബ്ദുള്ള അല്‍ അലി അറിയിച്ചു. സേവനം വിപുലപ്പെടുത്തുന്നതിന്റെ ഭാഗമായി പുതിയ കസ്റ്റമര്‍ കോള്‍ സെന്ററും ആരംഭിക്കും. നഗരത്തിലെ തെരഞ്ഞെടുത്ത പാര്‍ക്കിങ് മേഖലകളില്‍ വാഹനങ്ങള്‍ക്കായി വിവിധ സേവനങ്ങള്‍ നല്‍കുമെന്ന് പാര്‍ക്ക് ഇന്‍ കമ്പനി കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. വാഹനം കഴുകല്‍, ഇന്ധനം നിറക്കല്‍, ഓയില്‍ മാറ്റം, ടയര്‍ പരിശോധനകള്‍, ഉള്‍പ്പെടെ വിവിധ സേവനങ്ങള്‍ നല്‍കുന്നതിനാണ് തീരുമാനം.

യുഎയില്‍ പുതിയ 50 ദിര്‍ഹത്തിന്റെ വെള്ളി നാണയം

0

അബുദബി: യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്റെ ചിത്രമുള്ള അമ്പത് ദിര്‍ഹത്തിന്റെ വെള്ളിനാണയം പുറത്തിറക്കി യുഎഇ സെന്‍ട്രല്‍ ബാങ്ക്. സെന്‍ട്രല്‍ ബാങ്കിന്റെ അമ്പതാം വര്‍ഷികത്തിന്റെ ഭാഗമായാണ് നാണയം പുറത്തിറക്കിയത്. ഷെയ്ഖ് മുഹമ്മദിന്റെ പേരും, യുണൈറ്റഡ് അറബ് എമിറേറ്റ്‌സ് പ്രസിഡന്റ് എന്ന വാചകവും അറബിയില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. മറുവശത്ത് യുഎഇ സെന്‍ട്രല്‍ ബാങ്കിന്റെ ചിത്രവും അറബിയിലും ഇംഗ്ലീഷിലുമായി 50 ഇയേഴ്‌സ് ഓഫ് ദി സെന്‍ട്രല്‍ ബാങ്ക് ഓഫ് യുഎഇ എന്ന വാചകവും 1973, 2023 എന്ന വര്‍ഷങ്ങളുമാണ് രേഖപ്പെടുത്തിയിരിക്കുന്നത്. അറുപത് ഗ്രാമാണ് നാണത്തിന്റെ തൂക്കം. സെന്‍ട്രല്‍ ബാങ്കിന്റെ ഔദ്യോഗിക വെബ്‌സൈറ്റിലെ പതിയ ഡിജിറ്റല്‍ സേവനത്തിലൂടെ നാണയം വാങ്ങാം. ഡെലവറി ചാര്‍ജ് ഉള്‍പ്പെടെ 650 ദിര്‍ഹം നല്‍കണം. മൂവായിരം നാണയങ്ങളാണ് സെന്‍ട്രല്‍ ബാങ്ക് പുറത്തിറക്കിയത്.

മലയാളിക്ക് പത്ത് ലക്ഷം ഡോളറിന്റെ ദുബൈ ലോട്ടറി

0

ദുബൈ ഡ്യൂട്ടി ഫ്രീ മില്ലെനിയം മില്യനയര്‍ നറുക്കെടുപ്പില്‍ മലയാളിക്ക് പത്ത് ലക്ഷം ഡോളര്‍ സമ്മാനം.മുപ്പത്തിയെട്ടുകാരനായ സഹീര്‍സുല്‍ത്ത അസഫലിക്ക് ആണ് എട്ട് കോടിയിലധികം രൂപ മൂല്യം വരുന്ന സമ്മാനം ലഭിച്ചത്.

4031 എന്ന ടിക്കറ്റ് നമ്പറിനാണ് സമ്മാനം.കേരളത്തില്‍ ഒപ്ടിക്കല്‍ ഷോപ്പ് നടത്തുന്ന അസഫലി ഡിസംബര്‍ ഇരുപതിന് ഓണ്‍ലൈനായിട്ടാണ് ദുബൈ ഡ്യൂട്ടി ഫ്രീ ടിക്കറ്റ് എടുത്തത്.ദുബൈ ഡ്യൂട്ടി ഫ്രീ മില്ലേനിയം മില്യനയര്‍ നറുക്കെടുപ്പിലെ വിജയിയാകുന്ന 245-ആമത് ഇന്ത്യക്കാരനാണ് അസഫലി.അസഫലിക്ക് ഒപ്പം നികോളസ് എന്ന ജര്‍മ്മന്‍ സ്വദേശിക്കും ഒരു ദശലക്ഷം ദിര്‍ഹത്തിന്റെ സമ്മാനം ലഭിച്ചു.അബുദബിയില്‍ സ്വദേശിയായ ഇമാറാത്തി പൗരന്‍ അഹമ്മദ് അല്‍ ബലൂഷിക്ക് മെഴ്‌സിഡിസ് ബെന്‍സ് കാറും ഇന്ത്യന്‍ പൗരനായ സുജിത് പനക്കലിന് ബി.എം.ഡബ്ല്യു മോട്ടോര്‍ബൈക്കും സമ്മാനമായി ലഭിച്ചു.


യുഎഇയില്‍ സ്വര്‍ണ്ണവില സര്‍വ്വകാല റെക്കോര്‍ഡില്‍

0

യുഎഇയില്‍ സ്വര്‍ണ്ണവിലയില്‍ സര്‍വകാല റെക്കോര്‍ഡ്.ഗ്രാമിന് മൂന്ന് ദിര്‍ഹത്തിലധികം ആണ് കൂടിയത്.കേരളത്തില്‍ ആദ്യമായി ഒരു പവന്‍വില അറുപതിനായിരം കടന്നു.

അമേരിക്കന്‍ പ്രസിഡന്റായി ഡൊണള്‍ഡ് ട്രംപ് അധികാരമേറ്റതിന് തൊട്ടുപിന്നാലെ രാജ്യാന്തരതലത്തില്‍ സ്വര്‍ണ്ണവിലയില്‍ 1.34 ശതമാനത്തിന്റെയാണ് വര്‍ദ്ധന.ഔണ്‍സ് വില 2750 ഡോളര്‍ കടന്നു.യുഎഇ വിപണിയില്‍ ഇരുപത്തിരണ്ട് ക്യാരറ്റ് സ്വര്‍ണ്ണത്തിന്റെ വില 308 ദിര്‍ഹം അന്‍പത് ഫില്‍സായിട്ടാണ് കൂടിയത്.ഇരുപത്തിനാല് ക്യാരറ്റിന്റെ വില 333 ദിര്‍ഹം ഇരുപത്തിയഞ്ച് ഫില്‍സായും ഇരുപത്തിയൊന്ന് ക്യാരറ്റിന്റെ വില 298 ദിര്‍ഹം എഴുപത്തിയഞ്ച് ഫില്‍സായും കൂടി.