Saturday, April 11, 2026
Home Blog Page 90

പ്രവാസി പണത്തിന് നികുതി ചുമത്തുന്നതില്‍ ബഹ്‌റൈനില്‍ വോട്ടെടുപ്പ്‌

0

പ്രവാസികള്‍ സ്വദേശങ്ങളിലേക്ക് അയക്കുന്ന പണത്തിന് നികുതി ചുമത്തുന്നത് സംബന്ധിച്ച വോട്ടെടുപ്പുമായി വീണ്ടും ബഹ്‌റൈന്‍ പാര്‍ലമെന്റ്.അടുത്തയാഴ്ച വോട്ടെടുപ്പ് നടന്നേക്കും.നേരത്തെ പാര്‍ലമെന്റ് തള്ളിയ കരട് നിയമം ആണ് വീണ്ടും ചര്‍ച്ചയ്ക്കും വോട്ടെടുപ്പിനും എത്തുന്നത്.

പ്രവാസികള്‍ സ്വദേശങ്ങളിലേക്ക് അയക്കുന്ന പണത്തിന് രണ്ട് ശതമാനം നികുതി ചുമത്തണം എന്നതാണ് ബഹ്‌റൈന്‍ പാര്‍മെന്റിന്റെ ധന-സാമ്പത്തികകാര്യ സമിതിയുടെ നിലപാട്.ഇത് സംബന്ധിച്ച കരട് നിയമം പാര്‍ലമെന്റ് നേരത്ത വോട്ടിനിട്ട് തള്ളിയിരുന്നു.എന്നാല്‍ പ്രവാസി പണത്തിന് നികുതി ചുമത്തണം എന്ന നിലപാടുമായി മുന്നോട്ട് പോവുകയാണ് ധന-സാമ്പത്തിക കാര്യസമിതി.കരട് നിയമം വീണ്ടും പാര്‍ലമെന്റിന് മുന്നില്‍ വെച്ചിരിക്കുകയാണ് സമിതി.

അടുത്ത ചൊവ്വാഴ്ചയായിരിക്കും കരട് നിയമത്തില്‍ ചര്‍ച്ചയും വോട്ടെടുപ്പും നടക്കുക.പ്രവാസികള്‍ സമ്പാദിക്കുന്ന പണത്തില്‍ ചെറിയൊരുഭാഗം ബഹ്‌റൈന്‍ സമ്പദ് വ്യവസ്ഥയില്‍ തന്നെ ക്രയവിക്രയം ചെയ്യപ്പെടണം എന്നാണ് സമിതിയുടെ നിലപാട്.എണ്ണ ആശ്രയത്വത്തില്‍ നിന്നും മാറുന്നതിനുള്ള പലവഴികളില്‍ ഒന്നായിട്ടാണ് സമിതി നികുതിയെ കാണുന്നത്. നിയമം പാര്‍ലമെന്റില്‍ പാസായാല്‍ മലയാളികള്‍ അടക്കമുള്ള പ്രവാസികള്‍ക്ക് തിരിച്ചടിയാകും

ഡി.കെ ശിവകുമാര്‍ കര്‍ണ്ണാടക മുഖ്യമന്ത്രിയായേക്കും

0

ഡി.കെ ശിവകുമാര്‍ കര്‍ണ്ണാടക മുഖ്യമന്ത്രിയാകുമെന്ന് റിപ്പോര്‍ട്ട്.ഈ വര്‍ഷം അവസാനം മുഖ്യമന്ത്രി പദം ഡി കെ ശിവകുമാറിന് നല്‍കുമെന്ന സൂചന നല്‍കി സിദ്ധരാമയ്യ. ഇക്കാര്യത്തില്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് അന്തിമതീരുമാനമെടുക്കുമെന്നും സിദ്ധരാമയ്യ പറഞ്ഞു. 2023ല്‍ നിയമസഭ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് വിജയിച്ചു കയറിയോടെ ഇരുനേതാക്കളും മുഖ്യമന്ത്രി സ്ഥാനത്തേക്ക് അവകാശവാദമുന്നയിച്ചിരുന്നു. രണ്ടരവര്‍ഷം വീതം പദവി പങ്കിടുക എന്ന ധാരണയുണ്ടെന്ന തരത്തില്‍ റിപ്പോര്‍ട്ടുകളും പുറത്ത് വന്നിരുന്നു.

എന്നാല്‍ അങ്ങനയൊരു ധാരണയില്ലെന്നാണ് സിദ്ധരാമയ്യ അക്കാലത്ത് പറഞ്ഞത്. അധികാരക്കൈമാറ്റം സംബന്ധിച്ച് കോണ്‍ഗ്രസില്‍ ധാരണയുണ്ടെന്നും തന്റെ ഊഴത്തിനായി കാത്തിരിക്കുകയാണെന്ന് ഒരു ടെലിവിഷന്‍ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ശിവകുമാര്‍ പറഞ്ഞു.ഈ പ്രതികരണം വിവാദമായതോടെ സിദ്ധരാമയ്യയുടെ വാക്ക് അന്തിമമാണെന്ന് പറഞ്ഞ് ശിവകുമാര്‍ തന്നെ വിവാദം തണുപ്പിച്ചു.

ഗാസ വെടിനിര്‍ത്തല്‍:4 ബന്ദികള്‍ക്കും 200 പലസ്തീന്‍ തടവുകാര്‍ക്കും മോചനം

0

വെടിനിര്‍ത്തല്‍ കരാറിന്റെ അടിസ്ഥാനത്തില്‍ നാല് ബന്ദികളെ കൂടി മോചിപ്പിച്ച് ഹമാസ്.ഇരുനൂറോളം പലസ്തീന്‍ തടവുകാര്‍ക്ക് ഇസ്രയേലും മോചനം നല്‍കി.ഗുരുതകുറ്റങ്ങള്‍ ചുമത്തി ജയില്‍ അടക്കപ്പെട്ട പലസ്തീനികളും മോചിപ്പിക്കപ്പെട്ടവരില്‍ ഉണ്ട്.
നാല് ഇസ്രയേലി വനിതാ സൈനികരെയാണ് ഇന്ന് ഹമാസ് മോചിപ്പിച്ചത്.2023 ഒക്ടോബര്‍ ഏഴിന് ആണ് നാല് പേരെയും ഹമാസ് ബന്ദികളാക്കിയത്.റെഡ്‌ക്രോസിന് കൈമാറിയ നാല് പേരെയും ഇസ്രയേല്‍ സൈന്യം ടെല്‍അവീവിന് സമീപത്തെ ആശുപത്രിയില്‍ എത്തിച്ചു.ഹമാസ് ബന്ദികളെ മോചിപ്പിച്ചതിന് ശേഷം ആണ് ഇസ്രയേല്‍ ജയിലുകളില്‍ കഴിഞ്ഞിരുന്ന ഇരുനൂറോളം പലസ്തീനികളെ മോചിപ്പിച്ചത്.ഇന്ന് മോചിപ്പിക്കപ്പെട്ടതില്‍ 121 പേര്‍ ഗുരുതര കുറ്റങ്ങള്‍ക്ക് ജയില്‍ അടക്കപ്പെട്ടവരാണ്.

കൊലപാതകം അടക്കമുള്ള കുറ്റങ്ങള്‍ ജീവപര്യന്തം ശിക്ഷ ലഭിച്ചവരും ഉണ്ട്.മുപ്പത് വര്‍ഷത്തിലധികം ഇസ്രയേല്‍ ജയിലില്‍ കഴിഞ്ഞ വ്യക്തിയും മോചിപ്പിക്കപ്പെട്ടു.അതെസമയം ബന്ദികളുടെ മോചനക്കാര്യത്തില്‍ ഹമാസ് വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചെന്ന് ഇസ്രയേല്‍ സൈന്യം ആരോപിച്ചു.അര്‍ബേല്‍ യെഹൂദ് എന്ന ബന്ദിയെ മോചിപ്പിക്കാത്തതില്‍ ആണ് ഇസ്രയേലിന്റെ പ്രതികരണം.അര്‍ബേല്‍ യെഹൂദ് ജീവനോടെ ഉണ്ടെന്നും അടുത്ത ശനിയാഴ്ച മോചിപ്പിക്കും എന്നും ഹമാസ് അറിയിച്ചു.വരും ആഴ്ച്ചകളില്‍ മോചിപ്പിക്കുന്ന ഇരുപത്തിയാറ് ബന്ദികളുടെ വിശദാംശങ്ങളും ഹമാസ് ഉടന്‍ വെളിപ്പെടുത്തും എന്നാണ് പ്രതീക്ഷ.

സാമ്പത്തിക ഭദ്രതയില്‍ കേരളം പിന്നില്‍:റിപ്പോര്‍ട്ട് പുറത്തിറക്കി നീതി ആയോഗ്

0

സാമ്പത്തിക ഭദ്രതയില്‍ കേരള അടക്കം നാല് സംസ്ഥാനങ്ങളുടെ പ്രകടനം മോശമെന്ന് നീതി ആയോഗ്. സംസ്ഥാനങ്ങളുടെ സാമ്പത്തിക ആരോഗ്യം വിലയിരുത്താന്‍ നീതി ആയോഗ് പുറത്തിറക്കിയ സാമ്പത്തിക ഭദ്രതാ സൂചികയില്‍ കേരളത്തിന് പതിനഞ്ചാം സ്ഥാനമാണ്.പശ്ചിമബംഗാള്‍ ആന്ധ്രാപ്രദേശ് പഞ്ചാബ് എന്നി സംസ്ഥാനങ്ങളാണ് കേരളത്തിന് പിന്നിലുള്ളത്. ഒഡിഷയാണ് സാമ്പത്തിക ഭദ്രതയില്‍ മുന്നില്‍.ഛത്തീസ്ഗഡ് ഗോവ ജാര്‍ഖണ്ഡ് ഗുജറാത്ത് ഒഡിഷ സംസ്ഥാനങ്ങളും ആദ്യ സ്ഥാനങ്ങളില്‍ ഉണ്ട്.2022-2023 വര്‍ഷങ്ങളിലെ കണക്കുകള്‍ ആണ് സൂചിക തയ്യാറാക്കാന്‍ ഉപയോഗിച്ചത്.

ദുബൈയില്‍ മൈതാനം സൗജന്യമായി ലഭ്യമാക്കി മുന്‍സിപ്പാലിറ്റി

0

ദുബൈയില്‍ കായികവിനോദങ്ങള്‍ക്ക് മൈതാനങ്ങള്‍ സൗജന്യമായി ലഭ്യമാക്കി മുന്‍സിപ്പാലിറ്റി.ഒരു മണിക്കൂര്‍ സമയത്തേക്കാണ് മൈതാനങ്ങള്‍ അനുവദിക്കുന്നത്.ഫുട്‌ബോളോ ക്രിക്കറ്റോ കളിക്കുന്നതിന് മൈതാനങ്ങള്‍ പൂര്‍ണ്ണമായും സൗജന്യമായി ലഭ്യമാക്കുകയാണ് മുന്‍സിപ്പാലിറ്റി.ഒരു മണിക്കൂര്‍ സമയത്തേക്കാണ് മൈതാനം സൗജന്യമായി ലഭിക്കുക.കുടുംബങ്ങള്‍ക്ക് ഫോട്ടോഷൂട്ടിനും മൈതാനം സൗജന്യമായി ബുക്ക് ചെയ്യാം.എമിറേറ്റില്‍ വിവിധ ഭാഗങ്ങളിലായുള്ള മുപ്പതിലധികം മൈതാനങ്ങളില്‍ സൗകര്യപ്രദമായത് തെരഞ്ഞെടുക്കുന്നതിനും അവസരം ഉണ്ട്.

യുഎഇ പൗരന്‍മാര്‍ക്കും താമസവീസക്കാര്‍ക്കും മൈതാനം ബുക്ക് ചെയ്യാം.ദുബൈ മുന്‍സിപ്പാലിറ്റിയുടെ വെബ്‌സൈറ്റില്‍ യുഎഇ പാസ് ഉപയോഗിച്ച് ബുക്കിംഗ് പൂര്‍ത്തിയാക്കാം.വെബ്‌സൈറ്റില്‍ ബുക്ക് സ്‌പോര്‍ട്‌സ് ഫീല്‍ഡ് എന്നവിഭാഗത്തില്‍ ക്ലിക്ക് ചെയ്താല്‍ ബുക്കിംഗിലേക്ക് പ്രവേശിക്കാം.സൗകര്യപ്രദമായ മൈതനാവും അനുയോജ്യമായ സമയവും തെരഞ്ഞെടുത്ത് ബുക്കിംഗ് പൂര്‍ത്തിയാക്കാന്‍ കഴിയും.ബുക്കിംഗില്‍ തടസ്സം നേരിടുന്നുണ്ടെങ്കില്‍ 800900 എന്ന നമ്പറില്‍ ബന്ധപ്പെടാം.dubaipublicparks.ae എന്ന വെബ്‌സൈറ്റിലും മൈതാനും ബുക്ക് ചെയ്യാം.ഒരു വ്യക്തിക്ക് ആഴ്ച്ചയില്‍ ഒരു തവണ മാത്രമേ മൈതാനം ബുക്ക് ചെയ്യാന്‍ സാധിക്കു.

സഞ്ജുവിന്റെ ബാറ്റിങ് നിര്‍ണായകം

0

ചെന്നൈ: ഇംഗ്ലണ്ടിനെതിരായ ട്വന്റി20 പരമ്പരയില്‍ രണ്ടാം മത്സരത്തിനിറങ്ങുകയാണ് ഇന്ത്യ. ആതിഥേയരായ ഇന്ത്യ ആദ്യ മത്സരത്തില്‍ ഏഴു വിക്കറ്റിന്റെ വമ്പന്‍ വിജയം സ്വന്തമാക്കിയതിന്റെ ആത്മ വിശ്വാസത്തിലാണ് ഇന്ന് ഇറങ്ങുന്നത്. ചെന്നൈ ചിദംബരം സ്റ്റേഡിയത്തില്‍ എല്ലാ കാണികളുടെയും ശ്രദ്ധ സഞ്ജുവിന്റെ ബാറ്റിങിലേക്കായിരിക്കും. അഭിഷേക് ശര്‍മയും സഞ്ജു സാംസണുമായിരിക്കും ഇന്നും ഇന്ത്യക്കായി ഓപ്പണിങ്ങിനായി ഇറങ്ങുക. ആദ്യ മത്സരത്തില്‍ മികച്ച ഫോമില്‍ ബാറ്റു ചെയ്ത സഞ്ജു ഇന്ന് ആരാധകരുടെ പ്രതീക്ഷയ്‌ക്കൊപ്പം ബാറ്റു വീശുമെന്നാണ് പ്രതീക്ഷ. ട്വന്റി20 മത്സരങ്ങളിലെ സഞ്ജുവിന്റെ മികച്ച ഫോം ചെന്നൈയില്‍ ഇന്ത്യയെ വിജയത്തിലെത്തിക്കുമെന്നാണ് കണക്കൂകൂട്ടല്‍. ആദ്യമത്സരത്തില്‍ വിമര്‍ശകര്‍ക്കും സെലക്ടര്‍മാര്‍ക്കും ബാറ്റ് കൊണ്ടാണ് സഞ്ജു മറുപടി നല്‍കിത്. സ്പിന്‍ ബൗളര്‍മാരെ തുണക്കുന്ന ചെന്നൈ ഗ്രൗണ്ടില്‍ സഞ്ജുവിന് ബാറ്റിങ് കരുത്ത് തെളിയിക്കാനാകുമോ എന്നാണ് ആരാധകര്‍ കാത്തിരിക്കുന്നത്. ബോളര്‍മാരെ ശ്രദ്ധയോടെ നേരിടുന്ന സഞ്ജുവിന്റെ ക്രീസിലെ ആത്മവിശ്വാസം ഇന്ത്യക്ക് തുണയാകും. ഇതിനൊപ്പം ക്യാപ്റ്റര്‍ സൂര്യകുമാര്‍ യാദവ് സഞ്ജുവിനു നല്‍കുന്ന പിന്തുണയും കളിക്കളത്തില്‍ സഞ്ജുവിന്റെ ബാറ്റിങില്‍ പ്രകടമാകും. ട്വന്റി 20 പരമ്പരയില്‍ സഞ്ജുവിന്റെ പ്രകടനം ചാമ്പ്യന്‍സ് ട്രോഫിയിലേക്കുള്ള വാതിലാകുമെന്നാണ് വിലയിരുത്തല്‍. ടീമില്‍ ഉള്‍പ്പെടുത്തിയിട്ടില്ലെങ്കിലും ഏതെങ്കിലും താരങ്ങള്‍ പുറത്തായാല്‍ ആദ്യ പരിഗണന സഞ്ജുവിമായിരിക്കും. കഴിഞ്ഞ മത്സരത്തില്‍ ബാറ്റിങിനൊപ്പം കീപ്പിംഗിലും മികവാര്‍ന്ന പ്രകടനമാണ് സഞ്ജു കാഴ്ചവെച്ചത്. ദക്ഷിണാഫ്രിക്കക്കെിരായ ഇന്ത്യയുടെ ട്വന്റി20 പരമ്പര മുതല്‍ സഞ്ജു മികച്ച ഫോമിലാണ് തുടരുന്നത്‌

തൊഴില്‍നഷ്ടപ്പെട്ടവര്‍ക്ക് കൈത്താങ്ങായി യുഎഇ ഇന്‍ഷൂറന്‍സ്

0

യുഎഇയുടെ തൊഴില്‍രഹിത ഇന്‍ഷൂറന്‍സ് പതിനായിരത്തിലധികം പേര്‍ പ്രയോജനപ്പെടുത്തിയെന്ന് മാനവവിഭവശേഷി മന്ത്രാലയം.തൊഴില്‍മേഖലയില്‍ സാമൂഹിക സുരക്ഷ ശക്തിപ്പെടുത്തുന്നതിന് ഇന്‍ഷൂറന്‍സ് പദ്ധതി സഹായകമായെന്നും

2024-ല്‍ തൊഴില്‍ നഷ്ട ഇന്‍ഷൂറന്‍സ് ലഭിച്ചവരുടെ കണക്കാണ് യുഎഇ മാനവവിഭവശേഷി സ്വദേശിവത്കരണ മന്ത്രാലയം പുറത്തുവിട്ടത്.10500 പേര്‍ക്കാണ് കഴിഞ്ഞ വര്‍ഷം ഇന്‍ഷൂറന്‍സ് പണം ലഭിച്ചത്.തൊഴില്‍നഷ്ടപ്പെട്ടവര്‍ക്ക് വരുമാനമില്ലാത്തവര്‍ക്ക് ഇന്‍ഷൂറന്‍സ് നിര്‍ണ്ണായക സാമ്പത്തിക പിന്തുണ നല്‍കിയെന്നും മന്ത്രാലയം അറിയിച്ചു.

രാജ്യത്തെ പൊതുസ്വകാര്യ തൊഴില്‍മേഖലകളില്‍ സാമൂഹിക സുരക്ഷ വര്‍ദ്ധിപ്പിക്കുന്നതിന് തൊഴില്‍നഷ്ട ഇന്‍ഷൂറന്‍സ് കാരണമായി.തൊണ്ണൂറ് ലക്ഷത്തോളം പേരാണ് യുഎഇയില്‍ തൊഴില്‍നഷ്ട ഇന്‍ഷൂറന്‍സില്‍ ചേര്‍ന്നിട്ടുള്ളത്. തൊഴില്‍ നഷ്ടപ്പെട്ടാല്‍ അടിസ്ഥാന ശമ്പളത്തിന്റെ അറുപത് ശതമാനത്തോളം ആണ് മൂന്ന് മാസത്തേക്ക് ലഭ്യമാക്കുന്നത്.

2025-ല്‍ യുഎഇക്ക് 4 ശതമാനം വളര്‍ച്ചാ നിരക്കെന്ന് പ്രവചനം

0

യുഎഇ ഈ വര്‍ഷം നാല് ശതമാനം സാമ്പത്തിക വളര്‍ച്ച കൈവരിക്കുമെന്ന് രാജ്യാന്തരനാണയ നിധിയുടെ പ്രവചനം.വരും വര്‍ഷങ്ങളിലും യുഎഇയുടെ വരുമാനത്തില്‍ കാര്യമായ വര്‍ദ്ധന ഉണ്ടാകും എന്നും ഐ.എം.എഫ് വ്യക്തമാക്കി.

പ്രതീക്ഷിച്ചതിനെക്കാള്‍ എണ്ണഉത്പാദനം കുറവായിരുന്നിട്ടും യുഎഇ സമ്പദ്ഘടന മികച്ച വളര്‍ച്ച കൈവരിക്കും എന്നാണ് ഒപെകിന്റെ വിലയിരുത്തല്‍.ഈ വര്‍ഷവും നാല് ശതമാനത്തിനടുത്ത് തന്നെയായരിക്കും വളര്‍ച്ചാ നിരക്ക്.എണ്ണേതര മേഖലയില്‍ നിന്നുള്ള വരുമാനവും വര്‍ദ്ധിച്ചു.വിനോദസഞ്ചാരം,നിര്‍മ്മാണം,ധനകാര്യസേവനം,റിയല്‍എസ്റ്റേറ്റ് എന്നി മേഖലകള്‍ വളര്‍ച്ചാ നിരക്കിനെ ത്വരിതപ്പെടുത്തുന്നുണ്ട്.എണ്ണേതര മേഖലയില്‍ നിന്നുള്ള വരുമാനം വരും വര്‍ഷങ്ങളിലും വര്‍ദ്ധിക്കും.

കോര്‍പ്പറേറ്റ് നികുതി അടക്കമുള്ള ഘടകങ്ങള്‍ വരുമാനവര്‍ദ്ധനയ്ക്ക് കാരണമാകും.പശ്ചാത്തലസൗകര്യ രംഗത്ത് നിലവില്‍ നടത്തിക്കൊണ്ടിരിക്കുന്ന നിക്ഷേപങ്ങള്‍ വിനോദസഞ്ചാരം അടക്കമുള്ള മേഖലകളില്‍ നിന്നുള്ള വരുമാനം വര്‍ദ്ധിപ്പിക്കും.ഉത്പാദനനിയന്ത്രണം തുടരാനുള്ള ഒപെക് തീരുമാനത്തിനിടയിലും എണ്ണവരുമാനം വര്‍ദ്ധിക്കും എന്നും ഐ.എം.എഫ് പ്രവചിക്കുന്നു.ഊര്‍ജ്ജമേഖലയില്‍ നിന്നുള്ള മൊത്ത ആഭ്യന്തര ഉത്പാദനം രണ്ട് ശതമാനത്തിന് മുകളിലേക്ക് വളരും.രണ്ട് ശതമാനത്തോളം ആയിരിക്കും 2025-ലും യുഎഇയില്‍ പണപ്പെരുപ്പം എന്നും രാജ്യാന്തര നാണയ നിധി പ്രവചിക്കുന്നുണ്ട്.

ഹമാസ് കൂടുതല്‍ യുവാക്കളെ റിക്രൂട്ട് ചെയ്തതായി റിപ്പോര്‍ട്ട്

0

ഗാസ യുദ്ധം ആരംഭിച്ചതിന് ശേഷം പതിനയ്യായിരത്തോളം അംഗങ്ങളെ ഹമാസ് റിക്രൂട്ട് ചെയ്‌തെന്ന് റിപ്പോര്‍ട്ട്.ഇത്രയും തന്നെ ഹമാസ് ഹമാസ് പ്രവര്‍ത്തകര്‍ യുദ്ധത്തില്‍ കൊല്ലപ്പെടുകയും ചെയ്തു.അമേരിക്കന്‍ രഹസ്യാന്വേഷണ ഏജന്‍സികള്‍ ആണ് ഇക്കാര്യം വ്യക്തമാക്കുന്നത്.

2023 ഒക്ടോബറില്‍ ഗാസ യുദ്ധം തുടങ്ങിയതിന് ശേഷം പതിനായിരം മുതല്‍ പതിനയ്യായിരം വരെ പുതിയ അംഗങ്ങള്‍ക്ക് ഹമാസ് നിയമനം നല്‍കിയെന്നാണ് അമേരിക്കന്‍ രഹസ്യാന്വേഷണ ഏജന്‍സികളുടെ കണക്ക്.പുതിയതായി റിക്രൂട്ട് ചെയ്തവരില്‍ കൂടുതല്‍ പേരും യുവാക്കളും പരിശീലനം ലഭിക്കാത്തവരും ആണ്.ഇവരെ സുരക്ഷാ ആവശ്യങ്ങള്‍ക്കാണ് പ്രയോജനപ്പെടുത്തുന്നത്.ഹമാസ് ഇപ്പോഴും ഇസ്രയേലിന് ഭീഷണിയാണെന്നും അമേരിക്കന്‍ രഹസ്യാന്വേഷണ ഏജന്‍സികള്‍ വ്യക്തമാക്കുന്നുണ്ട്.

കൂടുതല്‍ യുവാക്കളെ റിക്രൂട്ട് ചെയ്യുന്നതിന് ഹമാസിന് കഴിഞ്ഞുവെങ്കിലും വലിയ ഭീഷണിയാകില്ലെന്നാണ് ഇസ്രയേലിന്റെ വിലയിരുത്തല്‍.ഇവരെ ഇസ്രയേലിന് എതിരാക്കാന്‍ കഴിയുമെങ്കിലും ആയുധങ്ങളോ പരിശീലനമോ നല്‍കുന്നതിന് ഹമാസിന് ശേഷിയില്ലെന്നും ഇസ്രയേലിന് വിലയിരുത്തല്‍ ഉണ്ട്.വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വന്നതിന് പിന്നാലെ ഹമാസ് ഭരണകൂടം ഗാസയുടെ നിയന്ത്രണം പുനസ്ഥാപിച്ചിട്ടുണ്ട്.ഗാസ മുനമ്പിന്റെ വിവിധ ഭാഗങ്ങളില്‍ സുരക്ഷാ ഉദ്യോഗസ്ഥരെയും വിന്യസിച്ചിട്ടുണ്ട്.

വിശാലിനെ അപകീര്‍ത്തിപ്പെടുത്തി:യുട്യൂബ് ചാനലുകള്‍ക്ക് എതിരെ കേസ്‌

0

നടന്‍ വിശാലിനെ കുറിച്ച് അപകീര്‍ത്തികരമായ വിവരങ്ങള്‍ പ്രചരിപ്പിച്ചതിന് മൂന്ന് യൂട്യൂബ് ചാനലുകള്‍ക്കെതിരെ പൊലീസ് കേസെടുത്തു. പൊതുപരിപാടിയില്‍ സംസാരിക്കവേ വിശാലിന്റെ കൈകള്‍ വിറയ്ക്കുന്നതും സംസാരിക്കാന്‍ പാടുപെടുന്നതുമായ വീഡിയോ പുറത്തുവന്നിരുന്നു.

വിശാലിന്റെ ആരോഗ്യനിലയെ കുറിച്ച് അഭ്യൂഹങ്ങള്‍ പ്രചരിച്ച സാഹചര്യത്തില്‍ കടുത്ത പനിയാണെന്നായിരുന്നു ഔദ്യോഗിക വിശദീകരണം. എന്നാല്‍ ചില യൂട്യൂബ് ചാനലുകള്‍ വിശാലിന്റെ ആരോഗ്യനിലയെ കുറിച്ച് അപകീര്‍ത്തികരമായ വിവരങ്ങള്‍ പ്രചരിപ്പിച്ചതോടെ നടികര്‍ സംഘം പ്രസിഡന്റ് നാസര്‍ നല്‍കിയ പരാതിയിലാണ് തേനാംപെട്ട് പൊലീസ് കേസെടുത്തത്.