Saturday, April 11, 2026
Home Blog Page 89

ഓണ്‍ലൈന്‍ ഷോപ്പിംഗ് ജാഗ്രത പാലിക്കണം എന്ന് യുഎഇ

0

ഓണ്‍ലൈന്‍ ഷോപ്പുകളുടെ മറവിലുള്ള സൈബര്‍ തട്ടിപ്പുകള്‍ വര്‍ദ്ധിച്ചെന്ന് യുഎഇ സൈബര്‍ സുരക്ഷാ കൗണ്‍സില്‍.ഓണ്‍ലൈന്‍ ഷോപ്പിംഗുകളില്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തണം.വിശ്വസിനിയമായ സൈറ്റുകളെ മാത്രം ഷോപ്പിംഗിന് ആശ്രയിക്കണം എന്നും കൗണ്‍സില്‍ നിര്‍ദ്ദേശം നല്‍കി.

വൈറ്റ് ഫ്രൈഡേ അടക്കമുള്ള ഷോപ്പിംഗ് പ്രമോഷണുകളുടെ സമയത്താണ് സൈബര്‍ തട്ടിപ്പുകള്‍ കൂടുന്നത്.അന്‍പത് ശതമാനത്തിലധികം വിലക്കിഴിവ് വാഗ്ദാനം ചെയ്താണ് തട്ടിപ്പുകാര്‍ ഇരകളെ ആകര്‍ഷിക്കുന്നത്.ഇത്തരം തട്ടിപ്പുസൈറ്റുകളുടെ എണ്ണത്തില്‍ മുപ്പത്തിയാറ് ശതമാനത്തോളം ആണ് വര്‍ദ്ധന.കഴിഞ്ഞ വര്‍ഷം 38 ദശലക്ഷം സൈബര്‍ തട്ടിപ്പുകള്‍ ആണ് രേഖപ്പെടുത്തിയിരിക്കുന്നത്.

സംശകരമായ ലിങ്കുകളില്‍ പ്രവേശിക്കരുതെന്നും വ്യക്തിവിവരങ്ങള്‍ നല്‍കരുതെന്നും യുഎഇ സൈബര്‍ സുരക്ഷാ കൗണ്‍സില്‍ മുന്നറിയിപ്പ് നല്‍കി.ഓണ്‍ലൈനില്‍ ഷോപ്പിംഗ് നടത്തും മുന്‍പ് സൈറ്റിന്റെ വിശ്വാസ്യത ഉറപ്പാക്കണം എന്നും നിര്‍ദ്ദേശത്തില്‍ പറയുന്നു.

പ്രവാസിക്ക് ഗുണം:സിം കാര്‍ഡുകള്‍ ഡീ ആക്ടീവ് ആകാതെ 20 രൂപയ്ക്ക് റീചാര്‍ജ്‌

0

പ്രവാസികള്‍ക്ക് ആശ്വാസമായി ടെലികോം റെഗുലേറ്ററി അതോരിറ്റി ഓഫ് ഇന്ത്യയുടെ പുതിയ തീരുമാനം. നാട്ടിലുള്ള സിം കാര്‍ഡുകള്‍ ഡീആക്ടീവായി പോകാതിരിക്കാന്‍ ഇനി ഇരുപത് രൂപയ്ക്ക് റീചാര്‍ജ് ചെയ്താല്‍ മതി. വലിയ തുക ഈടാക്കിയിരുന്ന ടെലികോം കമ്പനികള്‍ക്ക് തിരിച്ചടിയാണ് ട്രായിയുടെ തീരുമാനം.

നാട്ടിലുള്ള നമ്പറുകള്‍ നഷ്ടമാകാതിരിക്കാന്‍ എല്ലാ മാസവും റീചാര്‍ജ് ചെയ്യുന്ന പ്രവാസികള്‍ക്ക് ആശ്വാസമായാണ് ട്രായിയുടെ തീരുമാനം. തെണ്ണൂറ് ദിവസം സിം കാര്‍ഡുകള്‍ ഉപയോഗിക്കാതിരുന്നാല്‍ സിം കാര്‍ഡ് ഡീ ആക്ടീവാകും. സിം കാര്‍ഡുകള്‍ ആക്ടീവായി നിലനിര്‍ത്തുന്നതിന് 199 രൂപ മുതല്‍ പല നിരക്കുകളാണ് വിവിധ ടെലികോം കമ്പനികള്‍ ഈടാക്കുന്നത്. എന്നാല്‍ ഇനിമുതല്‍ 90 ദിവസം കഴിയുമ്പോള്‍ സിം കാര്‍ഡില്‍ 20 രൂപ ഉണ്ടെങ്കില്‍ വീണ്ടും 30 ദിവസത്തേയ്ക്ക് കൂടി ആക്ടിവായി ലഭിക്കും. 20 രൂപയില്‍ താഴെയാണ് സിം കാര്‍ഡില്‍ ഉള്ളതെങ്കില്‍ ഡീ ആക്ടീവാകും.

സിം കാര്‍ഡ് ഡീആക്ടിവ് ആയി് 15 ദിവസത്തിനുള്ളില്‍ 20 രൂപയ്ക്ക് റീചാര്‍ജ് ചെയ്താലും വീണ്ടും ആക്ടീവാകും. പ്രീ പെയ്ഡ് സിം കാര്‍ഡുകള്‍ക്ക് മാത്രമാണ് ഈ ആനുകൂല്യം ലഭിക്കുക. ഉപയോക്താക്കളുടെ ആവശ്യങ്ങള്‍ക്കനുസരിച്ച് താരിഫുകള്‍ ക്രമീകരിക്കണമെന്ന് നേരത്തെ ട്രായ് മുന്നറിയിപ്പ് നല്‍കിയിരുന്നുങ്കിലും കമ്പനികള്‍ തയ്യാറാകാത്ത സാഹചര്യത്തിലാണ് പുതിയ നിബന്ധന. പ്രീപെയ്ഡ് സിംകാര്‍ഡുകള്‍ ഉപയോഗിക്കുന്നവര്‍ക്ക് ഇന്റര്‍നെറ്റ് ഉള്‍പ്പെടെയുള്ള പാക്കേജ് താരിഫുകള്‍ മാത്രമാണ് നിലവിലുണ്ടായിരു്ന്നത്.


2025നെ സാമൂഹിക വര്‍ഷമായി പ്രഖ്യാപിച്ച് യുഎഇ പ്രസിഡന്റ്‌

0

2025 കമ്മ്യൂണിറ്റി വര്‍ഷമായി പ്രഖ്യാപിച്ച് യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍. സാമൂഹിക ബന്ധങ്ങള്‍ ശക്തിപ്പെടുത്തുന്നതിനും സമൂഹത്തിലെ ഐക്യം വളര്‍ത്തുന്നതിനുമാണ് ലക്ഷ്യമിടുന്നതെന്ന് ഷെയ്ഖ് മുഹമ്മദ് പറഞ്ഞു. കൈകോര്‍ക്കുക എന്ന മുദ്രാവാക്യവുമായാണ് പുതിയ സംരംഭം നടപ്പിലാക്കുക.

രാജ്യത്തിന്റെ ഭാവി വളര്‍ച്ചയ്ക്കായി ഒന്നിച്ചു പ്രവര്‍ത്തിക്കാം എന്ന ആശത്തിലാണ് 2025 കമ്മ്യൂണിറ്റി വര്‍ഷമായി പ്രഖ്യാപിച്ചത്. കൈകോര്‍ക്കുക എന്ന മുദ്രാവാക്യത്തിലാണ് പുതിയ ദേശീയ സംരംഭം നടപ്പിലാക്കുക. സാമൂഹിക ബന്ധങ്ങള്‍ ശക്തിപ്പെടുത്തുന്നതിനും സമൂഹത്തിലെ ഐക്യം വളര്‍ത്തുന്നതിനും സുസ്ഥിരമായ വളര്‍ച്ചക്കുള്ള സാധ്യതകള്‍ തുറക്കുന്നതിനുമായി ഒരുമിച്ച് പ്രവര്‍ത്തിക്കുമെന്ന് പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ പറഞ്ഞു. പുതിയ സംരംഭത്തിന് വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തും ആശംസകള്‍ അറിയിച്ചു. സമൂഹത്തിലെ ഐക്യം വരാനിരിക്കുന്ന തലമുറയുടെ മികച്ച ഭാവിക്ക് അടിത്തറയാകും എന്ന കാഴ്ചപ്പാടോടെയാണ് പുതിയ സംരംഭം.

വ്യക്തികള്‍ തമ്മിലുള്ള കരുതലും ബന്ധവുമാണ് രാജ്യത്തിന്റെ അടിത്തറയെന്ന് ഷെയ്ഖ് മുഹമ്മദ് പറഞ്ഞു. ഇമാറാത്തി പൈതൃകം കാത്ത് സംരക്ഷിക്കുന്നതിനായി വിവിധ പരിപാടികള്‍ സംഘടിപ്പിക്കും. എഐ ഉള്‍പ്പെടെ നൂതന സാങ്കേതിക വിദ്യകളുടെ പ്രവര്‍ത്തനവും ഭാവി പദ്ധതികള്‍ രൂപീകരിക്കുന്നതിനായി വിവിധ പദ്ധതികളും തയ്യാറാക്കും. വൈസ് പ്രസിഡന്റും ഉപപ്രധാനമന്ത്രിയും പ്രസിഡന്‍ഷ്യല്‍ കോര്‍ട്ട് ചെയര്‍മാനുമായ ഷെയ്ഖ് മന്‍സൂര്‍ ബിന്‍ സായിദ് അല്‍ നഹ്യാന്‍, പ്രസിഡന്‍ഷ്യല്‍ കോര്‍ട്ട് ഡെപ്യൂട്ടി ചെയര്‍പേഴ്‌സണ്‍ ഷെയ്ഖ മറിയം ബിന്‍ത് മുഹമ്മദ് ബിന്‍ സായിഗ് അല്‍ നഹ്യാന്‍ എന്നിവര്‍ പുതിയ സംരംഭത്തിനു മേല്‍നോട്ടം വഹിക്കും. കഴിഞ്ഞ വര്‍ഷം പരസ്ഥിതി ദിനത്തില്‍ 2024 സുസ്ഥിരതാ വര്‍ഷരമായി പ്രഖ്യാപിച്ചിരുന്നു.

വടക്കന്‍ ഗാസയിലേക്ക് മടങ്ങിത്തുടങ്ങി പലസ്തീനികള്‍

0

ഇസ്രയേല്‍ പ്രവേശനം അനുവദിച്ചതോടെ വടക്കന്‍ ഗാസയിലേക്ക് പലസ്തീനികള്‍ തിരികെ എത്തിത്തുടങ്ങി.പതിനായിരങ്ങളാണ് സ്വദേശത്തേക്ക് മടങ്ങി എത്തുന്നത്.വെടിനിര്‍ത്തിലിന്റെ ഒന്നാംഘട്ടത്തില്‍ മോചിപ്പിക്കുന്ന ബന്ദികളുടെ പട്ടിക ഹമാസ് കൈമാറിയതിന് പിന്നാലെയാണ് ഇസ്രയേല്‍ പ്രവേശനം അനുവദിച്ചത്.

ഇന്ന് രാവിലെയാണ് വടക്കന്‍ ഗാസയിലേക്കുള്ള രണ്ട് പ്രവേശന കവാടങ്ങള്‍ ഇസ്രയേല്‍ സൈന്യം തുറന്നത്.ഇതോടെ കാല്‍നടയായും വാഹനങ്ങളിലും പലസ്തീനികള്‍ സ്വദേശത്തേക്കുള്ള മടക്കയാത്ര ആരംഭിച്ചു.കര്‍ശനപരിശോധനയ്ക്ക്് ശേഷം ആണ് വാഹനങ്ങള്‍ വടക്കന്‍ ഭാഗത്തേക്ക് കടത്തിവിടുന്നത്.വാഹനങ്ങളില്‍ ഹമാസ് ആയുധങ്ങള്‍ കടത്തുന്നില്ലെന്ന് ഉറപ്പാക്കുന്നതിനാണ് പരിശോധന.ആറുലക്ഷത്തോളം പലസ്തീനികള്‍ ആണ് ഗാസയുടെ വടക്കന്‍ ഭാഗത്തേക്ക് മടങ്ങുന്നതിന് കാത്തുനിന്നത്.ഇസ്രയേല്‍ ആക്രമണത്തില്‍ പൂര്‍ണ്ണമായും തകര്‍ക്കപ്പെട്ട അവസ്ഥയില്‍ ആണ് വടക്കന്‍ ഗാസ.വീടുകളുടെയും കെട്ടിടങ്ങളുടെയും അവശിഷ്ടങ്ങള്‍ മാത്രമാണ് ഇവിടെയുള്ളത്.

ആദ്യഘട്ടത്തിലെ ബന്ദിമോചനത്തില്‍ ഹമാസ് കരാര്‍ ലംഘനം നടത്തിയെന്ന് ആരോപിച്ചാണ് ഇസ്രയേല്‍ വടക്കാന്‍ ഗാസയിലേക്കുള്ള പ്രവേശനം നിഷേധിച്ചത്.അര്‍ബേല്‍ യെഹൂദ് എന്ന ഇരുപത്തിയെട്ടുകാരിക്ക് ശനിയാഴ്ച മോചനം നല്‍കാതിരുന്നതാണ് പ്രതിസന്ധി സൃഷ്ടിച്ചത്.പകരം നാല് ഇസ്രയേലിന് സൈനികരെയാണ് ഹമാസ് മോചിപ്പിച്ചത്.തുടര്‍ന്ന് ഖത്തര്‍ ഇടപെട്ട് നടത്തിയ ചര്‍ച്ചകളിലാണ് പ്രശ്‌നം പരിഹരിച്ചത്.അടുത്ത വ്യാഴാഴ്ച അര്‍ബേല്‍ യെഹൂദ് അടക്കം മൂന്ന് ബന്ദികള്‍ക്ക് ഹമാസ് മോചനം നല്‍കും.ശനിയാഴ്ച മറ്റ് മൂന്ന് ബന്ദികള്‍ക്ക് കൂടി മോചനം നല്‍കും എന്നാണ് പ്രതീക്ഷ.

വയനാട്ടില്‍ ദൗത്യസംഘത്തെ കടുവ ആക്രമിച്ചു

0

പഞ്ചാരകൊല്ലിയില്‍ സ്ത്രീയെ ആക്രമിച്ച് കൊന്ന കടുവയെ പിടികൂടാനായി ഇറങ്ങിയ ദൗത്യ സംഘത്തിന് നേരെ കടുവാ ആക്രമണം. ഒരു ആര്‍ആര്‍ടി സംഘാംഗത്തിന് പരിക്കേറ്റു. മാനന്തവാടി ആര്‍ആര്‍ടി അംഗം ജയസൂര്യക്കാണ് കൈക്ക് പരിക്കേറ്റത്. ഉള്‍ക്കാട്ടില്‍ വെച്ചാണ് ആക്രമണം ഉണ്ടായത്.പിന്നില്‍ നിന്നും പാഞ്ഞെത്തി കടുവ ആക്രമിക്കുകയായിരുന്നു.പരുക്കേറ്റ ഇയാളെ മാനന്തവാടി മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു.

തറാട്ട് ഭാഗത്ത് കടുവാ തെരച്ചിലിന് ഇറങ്ങിയ സംഘാംഗത്തിനാണ് പരിക്കേറ്റത്. സ്ഥലത്ത് കടുവയെ കണ്ടുവെന്ന സൂചനയുടെ അടിസ്ഥാനത്തിലാണ് സംഘമിവിടെയെത്തിയത്.3 വെറ്റിനറി ഡോക്ടര്‍മാരുടെ കീഴിലുളള മയക്കുവെടി സംഘമടക്കം 7 ടീമുകളാണ് പരിശോധന നടത്തുന്നത്. കടുവയുടെ കല്‍പ്പാട്, കടുവ കിടന്ന സ്ഥലം എന്നിവ തേടിയാണ് തെരച്ചില്‍. എട്ടു പേരടങ്ങുന്ന സംഘമായി തിരിഞ്ഞായിരുന്നു പരിശോധന. ഇതിനിടയിലാണ് ആക്രമണം ഉണ്ടായത്.

ഗാസയില്‍ കുടിവെള്ള വിതരണത്തിന് യുഎഇ പദ്ധതി

0

ഗാസയിലെ മാലിന്യപൈപ്പുകളുടെ അറ്റക്കുറ്റപ്പണികള്‍ നടത്തുന്നതിന് പദ്ധതി പ്രഖ്യാപിച്ച് യുഎഇ.കൂടിവെള്ള പൈപ്പുകളുടെയും അറ്റകുറ്റപ്പണി പൂര്‍ത്തിയാക്കും. ഗാസയിലേക്ക് ടണ്‍ കണക്കിന് സഹായവും എത്തിച്ചുകൊണ്ടിരിക്കുകയാണ് യുഎഇ

ഇസ്രയേല്‍ ആക്രമണത്തില്‍ ഗാസ മുനമ്പിലെ പശ്ചാത്തലസൗകര്യങ്ങള്‍ ഏതാണ്ട് പൂര്‍ണ്ണമായി തന്നെ തകര്‍ന്നിരിക്കുകയാണ്.കൂടിവെള്ള വിതരണ ശൃംഖലയും മാലിന്യക്കുഴലുകളും എല്ലാം തകര്‍ന്നു. ഇവ പുനരുദ്ധരിക്കുന്നതിനുള്ള ശ്രമങ്ങളാണ് ആണ് യുഎഇ നടപ്പാക്കാന്‍ പോകുന്നത്. ഖാന്‍ യുനിസ് മുന്‍സിപ്പാലിറ്റി മേഖലയില്‍ ആണ് യുഎഇയുടെ നേതൃത്വത്തില്‍ അറ്റക്കുറ്റപ്പണികള്‍ നടത്തുന്നത്.ഖാന്‍യുനിസ് നഗരസഭയുമായി ചേര്‍ന്നാണ് ഉദ്യമം.നേരത്തെയും ഗാസയുടെ വിവിധ ഭാഗങ്ങളില്‍ കുടിവെള്ളവിതരണ ശൃംഖലയുടെ അറ്റക്കുറ്റപ്പണികള്‍ യുഎഇ ഏറ്റെടുത്തിരുന്നു.

പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്റെ നിര്‍ദ്ദേപ്രകാരമാണ് യുഎഇ ഗാസയിലെ ദുരിതബാധിതര്‍ക്ക് വിവിധ രീതിയില്‍ സഹായം എത്തിക്കുന്നത്. വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വന്ന ജനുവരി പത്തൊന്‍പതിന് ശേഷം മാത്രം നൂറ് ലോറികളില്‍ ആണ് യുഎഇ ഗാസയില്‍ സഹായം എത്തിച്ചത്.1440 ടണ്‍ സഹായവസ്തുക്കള്‍ ആണ് വെടിനിര്‍ത്തലിന് ശേഷം യുഎഇ നല്‍കിയത്.ഈജിപ്തിലെ അല്‍അരിഷ് കേന്ദ്രീകരിച്ചാണ് യുഎഇ ദൗത്യസംഘം ഗാസ സഹായവിതരണം ഏകോപിപ്പിക്കുന്നത്.ഭക്ഷ്യവസ്തുക്കള്‍ വസ്ത്രങ്ങള്‍,ടെന്റുകള്‍ എന്നിവയാണ് യുഎഇ വിതരണം ചെയ്യുന്നത്.

റിപബ്ലിക് ദിനം ആഘോഷിച്ച് ഗള്‍ഫിലെ ഇന്ത്യന്‍ സമൂഹം

0

യുഎഇ അടക്കം ഗള്‍ഫ് രാജ്യങ്ങളിലും വിപുലമായ റിപബ്ലിക് ദിനാഘോഷം.അബുദബി ഇന്ത്യന്‍ എംബസിയിലും ദുബൈ കോണ്‍സുലേറ്റിലും ആഘോഷപരിപാടികള്‍ നടന്നു.റിപബ്ലിക് ദിനത്തില്‍ രാഷ്ട്രപതി ദ്രൗപതി മുര്‍മ്മുവിനെ യുഎഇ രാഷ്ട്രനേതാക്കള്‍ അഭിനന്ദിച്ചു

വിപുലമായ പരിപാടികളോടെയാണ് യുഎഇയിലെ ഇന്ത്യന്‍ നയനതന്ത്രകാര്യാലയങ്ങളില്‍ റിപബ്ലിക് ദിനാഘോഷപരിപാടികള്‍ അരങ്ങേറിയത്.അബുദബി ഇന്ത്യന്‍ എംബസിയില്‍ അംബാസഡര്‍ സഞ്ജയ് സുധീര്‍ ദേശീയ പതാക ഉയര്‍ത്തി.തുടര്‍ന്ന് രാഷ്ട്രപതി ദ്രൗപതി മുര്‍മ്മുവിന്റെ റിപബ്ലിക് ദിന സന്ദേശം അംബാസഡര്‍ വായിച്ചു.

ദേശഭക്തിഗാനങ്ങള്‍ അടക്കം കലാസാംസ്‌കാരിക പരിപാടികളും അരങ്ങിലെത്തി.ദുബൈ ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ രാവിലെ നടന്ന ചടങ്ങില്‍ കോണ്‍സുല്‍ ജനറല്‍ സതീഷ് കുമാര്‍ ശിവന്‍ പതാക ഉയര്‍ത്തി.കോണ്‍സുലേറ്റിലും കലാസംസ്‌കാരിക പരിപാടികള്‍ ഒരുക്കിയിരുന്നു.യുഎഇയിലെ വിവിധ ഇന്ത്യന്‍ അസോസിയേഷനുകളുടെയും പ്രവാസി കൂട്ടായ്മകളുടെയും നേതൃത്വത്തിലും റിപബ്ലിക് ദിനാഘോഷങ്ങള്‍ നടന്നു


എഴുപത്തിയാറാമത് റിപബ്ലിക് ദിനാഘോഷത്തിന്റെ നിറവില്‍ ഇന്ത്യ

0

എഴുപത്തിയാറാമത് റിപബ്ലിക് ദിനാഘോഷത്തിന്റെ നിറവില്‍ ഇന്ത്യ.കര്‍ത്തവ്യപഥില്‍ പ്രൗഢ ഗംഭീരപരേഡ് ആണ് നടന്നത്.വിവിധ സംസ്ഥാന തലസ്ഥാനങ്ങളിലും വിപുലമായ റിപബ്ലിക് ദിനാഘോഷങ്ങള്‍ നടന്നു.

രാവിലെ പത്തരയോട് കൂടിയാണ് കര്‍ത്തവ്യപഥില്‍ പരേഡിന് തുടക്കമായത്.രാഷ്ട്രപതി ദ്രൗപതി മുര്‍മു സല്യൂട്ട് സ്വീകരിച്ചു.ഇന്തൊനീഷ്യന്‍ പ്രസിഡന്റ് പ്രബോവോ സുബിയാന്തോ ആയിരുന്നു മുഖ്യാതിഥി.ഇന്ത്യയുടെ സൈനികശക്തിയും കരുത്തും വിളിച്ചോതുന്നതായിരുന്നു പരേഡ്.ഇന്ത്യന്‍ കരസേന തദ്ദേശീയമായി നിര്‍മിച്ച യുദ്ധ ടാങ്കറുകളും സൈനിക വാഹനങ്ങളും പരേഡിന്‌റെ ഭാഗമായി.വ്യോമസേനയുടെ നാല്‍പ്പത് യുദ്ധവിമാനങ്ങള്‍ ആകാശത്ത് വര്‍ണ്ണക്കാഴ്ച ഒരുക്കി.വിവിധ അര്‍ദ്ധന സൈനിക വിഭാഗങ്ങളും പരേഡില്‍ പങ്കെടുത്തു.

വിവിധ സംസ്ഥാനങ്ങളുടെ അടക്കം മുപ്പത്തിയൊന്ന് നിശ്ചലദൃശ്യങ്ങളും ഇത്തവണയുണ്ടായിരുന്നു.352 പേര്‍ അടങ്ങുന്ന ഇന്തോനേഷ്യന്‍ കരസേനാംഗങ്ങളും പരേഡില്‍ പങ്കെടുത്തു.അയ്യായിരത്തോളം കലാകാരന്‍മാരാണ് കര്‍ത്തവ്യപഥില്‍ കലാവിരുന്ന് അണിയിച്ചൊരുക്കിയത്.റിപബ്ലിക് ദിനാഘോോഷത്തോട് അനുബന്ധിച്ച് കനത്ത സുരക്ഷയാണ് ദില്ലിയില്‍ ഒരുക്കിയത്.

പ്രവാസി പണത്തിന് നികുതി ചുമത്തുന്നതില്‍ ബഹ്‌റൈനില്‍ വോട്ടെടുപ്പ്‌

0

പ്രവാസികള്‍ സ്വദേശങ്ങളിലേക്ക് അയക്കുന്ന പണത്തിന് നികുതി ചുമത്തുന്നത് സംബന്ധിച്ച വോട്ടെടുപ്പുമായി വീണ്ടും ബഹ്‌റൈന്‍ പാര്‍ലമെന്റ്.അടുത്തയാഴ്ച വോട്ടെടുപ്പ് നടന്നേക്കും.നേരത്തെ പാര്‍ലമെന്റ് തള്ളിയ കരട് നിയമം ആണ് വീണ്ടും ചര്‍ച്ചയ്ക്കും വോട്ടെടുപ്പിനും എത്തുന്നത്.

പ്രവാസികള്‍ സ്വദേശങ്ങളിലേക്ക് അയക്കുന്ന പണത്തിന് രണ്ട് ശതമാനം നികുതി ചുമത്തണം എന്നതാണ് ബഹ്‌റൈന്‍ പാര്‍മെന്റിന്റെ ധന-സാമ്പത്തികകാര്യ സമിതിയുടെ നിലപാട്.ഇത് സംബന്ധിച്ച കരട് നിയമം പാര്‍ലമെന്റ് നേരത്ത വോട്ടിനിട്ട് തള്ളിയിരുന്നു.എന്നാല്‍ പ്രവാസി പണത്തിന് നികുതി ചുമത്തണം എന്ന നിലപാടുമായി മുന്നോട്ട് പോവുകയാണ് ധന-സാമ്പത്തിക കാര്യസമിതി.കരട് നിയമം വീണ്ടും പാര്‍ലമെന്റിന് മുന്നില്‍ വെച്ചിരിക്കുകയാണ് സമിതി.

അടുത്ത ചൊവ്വാഴ്ചയായിരിക്കും കരട് നിയമത്തില്‍ ചര്‍ച്ചയും വോട്ടെടുപ്പും നടക്കുക.പ്രവാസികള്‍ സമ്പാദിക്കുന്ന പണത്തില്‍ ചെറിയൊരുഭാഗം ബഹ്‌റൈന്‍ സമ്പദ് വ്യവസ്ഥയില്‍ തന്നെ ക്രയവിക്രയം ചെയ്യപ്പെടണം എന്നാണ് സമിതിയുടെ നിലപാട്.എണ്ണ ആശ്രയത്വത്തില്‍ നിന്നും മാറുന്നതിനുള്ള പലവഴികളില്‍ ഒന്നായിട്ടാണ് സമിതി നികുതിയെ കാണുന്നത്. നിയമം പാര്‍ലമെന്റില്‍ പാസായാല്‍ മലയാളികള്‍ അടക്കമുള്ള പ്രവാസികള്‍ക്ക് തിരിച്ചടിയാകും

ഡി.കെ ശിവകുമാര്‍ കര്‍ണ്ണാടക മുഖ്യമന്ത്രിയായേക്കും

0

ഡി.കെ ശിവകുമാര്‍ കര്‍ണ്ണാടക മുഖ്യമന്ത്രിയാകുമെന്ന് റിപ്പോര്‍ട്ട്.ഈ വര്‍ഷം അവസാനം മുഖ്യമന്ത്രി പദം ഡി കെ ശിവകുമാറിന് നല്‍കുമെന്ന സൂചന നല്‍കി സിദ്ധരാമയ്യ. ഇക്കാര്യത്തില്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് അന്തിമതീരുമാനമെടുക്കുമെന്നും സിദ്ധരാമയ്യ പറഞ്ഞു. 2023ല്‍ നിയമസഭ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് വിജയിച്ചു കയറിയോടെ ഇരുനേതാക്കളും മുഖ്യമന്ത്രി സ്ഥാനത്തേക്ക് അവകാശവാദമുന്നയിച്ചിരുന്നു. രണ്ടരവര്‍ഷം വീതം പദവി പങ്കിടുക എന്ന ധാരണയുണ്ടെന്ന തരത്തില്‍ റിപ്പോര്‍ട്ടുകളും പുറത്ത് വന്നിരുന്നു.

എന്നാല്‍ അങ്ങനയൊരു ധാരണയില്ലെന്നാണ് സിദ്ധരാമയ്യ അക്കാലത്ത് പറഞ്ഞത്. അധികാരക്കൈമാറ്റം സംബന്ധിച്ച് കോണ്‍ഗ്രസില്‍ ധാരണയുണ്ടെന്നും തന്റെ ഊഴത്തിനായി കാത്തിരിക്കുകയാണെന്ന് ഒരു ടെലിവിഷന്‍ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ശിവകുമാര്‍ പറഞ്ഞു.ഈ പ്രതികരണം വിവാദമായതോടെ സിദ്ധരാമയ്യയുടെ വാക്ക് അന്തിമമാണെന്ന് പറഞ്ഞ് ശിവകുമാര്‍ തന്നെ വിവാദം തണുപ്പിച്ചു.