Saturday, April 11, 2026
Home Blog Page 87

വെസ്റ്റ് ബാങ്കില്‍ ഇസ്രയേല്‍ ആക്രമണം:നിരവധി മരണം

അധിനിവേശ വെസ്റ്റ് ബാങ്കില്‍ രൂക്ഷമായ ആക്രമണം നടത്തി ഇസ്രയേല്‍ സൈന്യം.ഇരുപതോളം കെട്ടിടങ്ങള്‍ ആക്രമണങ്ങളില്‍ തകര്‍ന്നു.തീവ്രവാദികളെ ലക്ഷ്യമിട്ടാണ് ആക്രമണം നടത്തിയതെന്ന് ഇസ്രയേല്‍ സൈന്യം അറിയിച്ചു.

അധിനിവേശ വെസ്റ്റ്ബാങ്കില്‍ ജെനിനില്‍ ആണ് ഇസ്രയേല്‍ സൈന്യം ആക്രമണം നടത്തിയത്.ഇരുപതോളം കെട്ടിടങ്ങള്‍ പൂര്‍ണ്ണമായും തകര്‍ന്നെന്ന് പലസ്തീന്‍ വാര്‍ത്താ ഏജന്‍സി അറിയിച്ചു.ആക്രമണത്തില്‍ മുപ്പത്തിയഞ്ച് തീവ്രവാദികള്‍ കൊല്ലപ്പെട്ടെന്ന് ഇസ്രയേല്‍ സൈന്യം അറിയിച്ചു.എന്നാല്‍ മരിച്ചവരില്‍ സ്ത്രീകളും കുട്ടികളും ഉണ്ടെന്ന് പലസ്തീന്‍ അധികൃതര്‍ വ്യക്തമാക്കി.കഴിഞ്ഞ രണ്ടാഴ്ച്ചയായി ഈ മേഖലയില്‍ ഇസ്രയേല്‍ സൈന്യം ആക്രമണം നടത്തുന്നുണ്ട്.

ഇരുപത്തിമൂന്ന് കെട്ടിടങ്ങള്‍ തകര്‍ത്തെന്നും സ്‌ഫോടകവസ്തുക്കളും ആയുധങ്ങളും ലബോറട്ടറികളും ആണ് ഇല്ലാതാക്കിയതെന്നും ഇസ്രയേല്‍ സൈന്യം അറിയിച്ചു.വെസ്റ്റ് ബാങ്കില്‍ ഇസ്രയേല്‍ സൈന്യം നടത്തുന്ന ആക്രമണം അവസാനിപ്പിക്കാന്‍ അമേരിക്ക ഇടപെടണം എന്ന് പലസ്തീന്‍ പ്രസിഡന്റ് മഹമ്മൂദ് അബ്ബാസ് പറഞ്ഞു.യു.എന്‍ രക്ഷാസമിതി അടിയന്തരമായി യോഗം ചേരണം എന്നും മഹമ്മൂദ് അബ്ബാസ് ആവശ്യപ്പെട്ടു.ജനുവരി ഇരുപത്തിയൊന്ന് മുതല്‍ ആണ് വെസ്റ്റ്ബാങ്കില്‍ ഇസ്രയേല്‍ സൈന്യം ഹെലികോപ്ടറുകളും ബുള്‍ഡോസറുകളും ഉപയോഗിച്ച് ആക്രമണം തുടങ്ങിയത്.

അബ്ദുള്‍ റഹീമിന്റെ മോചന ഹര്‍ജി പരിഗണിക്കുന്നത് മാറ്റി:മോചനം വൈകും

0

സൗദി ജയിലില്‍ കഴിയുന്ന കോഴിക്കോട് സ്വദേശി അബ്ദുള്‍ റഹീമിന്റെ മോചനം ഇനിയും വൈകും. കേസ് പരിഗണിക്കുന്നത് റിയാദിലെ ക്രിമിനല്‍ കോടതി വീണ്ടും മാറ്റി.പുതിയ തീയതി കോടതി പ്രഖ്യാപിച്ചിട്ടില്ല.

ഇത് തുടര്‍ച്ചയായ ഏഴാം തവണയാണ് കോടതി അബ്ദുള്‍ റഹീമിന്റെ കേസ് മാറ്റിവെക്കുന്നത്.രാവിലെ എട്ട് മണിക്ക് കേസ് പരിഗണിച്ചെങ്കിലും മറ്റൊരു ദിവസത്തേക്ക് മാറ്റിവെയ്ക്കുകയായിരുന്നു.കഴിഞ്ഞ മാസം പതിനഞ്ചിന് ആണ് ഇതിന് മുന്‍പ് അബ്ദുള്‍ റഹീമിന്റെ മോചന ഹര്‍ജി റിയാദിലെ ക്രിമിനല്‍ കോടതി മാറ്റിവെച്ചത്.അതിന് മുന്‍പ് അഞ്ച് തവണ കേസ് മാറ്റിവെച്ചു.സൗദി ബാലന്‍ കൊല്ലപ്പെട്ട കേസില്‍ കഴിഞ്ഞ പതിനെട്ട് വര്‍ഷമായി റിയാദിലെ ജയിലില്‍ ആണ് അബ്ദുള്‍ റഹീം.മുപ്പത്തിനാല് കോടിയോളം രൂപ ദിയാദനമായി നല്‍കിയതിനെ തുടര്‍ന്നാണ് കോടതി വധശിക്ഷ റദ്ദാക്കിയത്.


ഗാസ ഒഴിപ്പിക്കണം എന്ന ട്രംപിന്റെ ആവശ്യം തള്ളി അറബ് രാജ്യങ്ങള്‍

0

ഗാസ ഒഴിപ്പിക്കണം എന്ന അമേരിക്കന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപിന്റെ ആവശ്യം തള്ളി അറബ് രാഷ്ട്രങ്ങള്‍.പലസ്തീനികളുടെ അവകാശങ്ങള്‍ ഹനിക്കുന്ന ഒരു നടപടിയും അംഗീകരിക്കില്ലെന്നും അറബ് രാഷ്ട്രങ്ങള്‍ അറിയിച്ചു.

ഈജിപ്ത് തലസ്ഥാനമായ റിയാദില്‍ ചേര്‍ന്ന അറബ് രാഷ്ട്രങ്ങളുടെ വിദേശകാര്യമന്ത്രിമാരുടെ യോഗം ആണ് ഗാസ ഒഴിപ്പിക്കണം എന്ന ഡൊണള്‍ഡ് ട്രംപിന്റെ നിലപാട് തള്ളിയത്.അത്തരം നടപടികള്‍ മേഖലയുടെ സ്ഥിരതയ്ക്ക് ഭീഷണിയാണെന്നും സംഘര്‍ഷം വ്യാപിക്കുന്നതിന് കാരണമാകുമെന്നും അറബ് രാഷ്ട്രങ്ങള്‍ സംയുക്ത പ്രസ്താവനയില്‍ അറിയിച്ചു.ഒഴിപ്പിക്കല്‍ അടക്കം ഏത് രീതിയിലാണെങ്കിലും പലസ്തീനികളുടെ അവകാശങ്ങള്‍ മാനിക്കാത്ത ഒരു നടപടിയും അംഗീകരിക്കില്ല.

ദ്വിരാഷ്ട്ര പരിഹാരത്തിന്റെ അടിസ്ഥാനത്തില്‍ മധ്യപൂര്‍വ്വദേശത്ത് സമാധാനം സ്ഥാപിക്കാന്‍ ട്രംപ് ഭരണകൂടവുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ ആഗ്രഹിക്കുന്നുവെന്നും അറബ് രാഷ്ട്രങ്ങള്‍ അറിയിച്ചു.ഗാസയുടെ പുനരുദ്ധാരണത്തിനായി ഐക്യരാഷ്ട്രസഭയുമായി ചേര്‍ന്ന് രാജ്യാന്തര സമ്മേളനം വിളിച്ചുചേര്‍ക്കാനുള്ള ഈജിപ്തിന്റെ പദ്ധതിയെ യോഗം സ്വാഗതം ചെയ്തു.ഗാസയില്‍ വെടിനിര്‍ത്തല്‍ തുടരണം എന്നും കൂടുതല്‍ സഹായം എത്തിക്കുകയും വേണം.യുഎഇ സൗദി അറേബ്യ ജോര്‍്ദ്ദാന്‍ ഖത്തര്‍ എന്നി രാജ്യങ്ങളുടെയും അറബ് ലീഗ് പലസ്തീന്‍ അതോറിട്ടി എന്നിവയുടെ പ്രതിനിധികളും ആണ് യോഗത്തില്‍ പങ്കെടുത്തത്.

ആദിവാസി വകുപ്പ് ഉന്നതകുലജാതര്‍ കൈാര്യം ചെയ്യണം എന്ന് സുരേഷ് ഗോപി:വിവാദം

0

ഉന്നതകുലജാതര്‍ ആദിവാസി വകുപ്പ് കൈകാര്യം ചെയ്യട്ടെയെന്ന് കേന്ദ്രമന്ത്രി സുരേഷ്‌ഗോപി. എങ്കില്‍ അവരുടെ കാര്യത്തില്‍ ഉന്നമനം ഉണ്ടാകും. അത്തരം ജനാധിപത്യ മാറ്റങ്ങള്‍ ഉണ്ടാകണം. തനിക്ക് ആദിവാസി വകുപ്പ് വേണമെന്ന് ആഗ്രഹം ഉണ്ടായിരുന്നുവെന്നും സുരേഷ് ഗോപി പറഞ്ഞു. ദില്ലിയില്‍ തെരഞ്ഞെടുപ്പ് പ്രചരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു സുരേഷ് ഗോപി.സുരേഷ് ഗോപിയുടെ ഈ പരാമര്‍ശത്തിന് എതിരെ രൂക്ഷ വിമര്‍ശനം ആണ് ഉയരുന്നത്.സുരേഷ് ഗോപിയുടെ പ്രസ്താവന നിലവാരമില്ലാത്തതെന്ന് മന്ത്രി ഒ ആര്‍ കേളു പ്രതികരിച്ചു.

രാഷ്ട്രപതി ദ്രൗപദി മുര്‍മു ഗോത്രവിഭാഗത്തില്‍ നിന്നുള്ളവരാണ്. രാഷ്ട്രപതിയെ സംബന്ധിച്ചും ഇതേ അഭിപ്രായമാണോ സുരേഷ് ഗോപിക്ക് ഉള്ളതെന്നും മന്ത്രി ചോദിച്ചു.സുരേഷ് ഗോപിയുടെ പ്രസ്താവന ഭരണഘടനാ വിരുദ്ധമെന്ന് കെ രാധാകൃഷ്ണന്‍ എം പി പ്രതികരിച്ചു. രാഷ്ട്രപതിയെ അപമാനിക്കുന്നതാണ് സുരേഷ് ഗോപിയുടെ പ്രസ്താവന. സുരേഷ്ഗോപിയാണോ ഉന്നതകുലജാതരെ തീരുമാനിക്കുന്നതെന്നും കെ.രാധാകൃഷ്ണന്‍ ചോദിച്ചു.

യുഎഇയില്‍ മഴയും മൂടിക്കെട്ടിയ അന്തരീക്ഷവും

0


യുഎഇയുടെ വടക്കന്‍ എമിറേറ്റുകളില്‍ മഴയും മൂടിക്കെട്ടിയ അന്തരീക്ഷവും.ഷാര്‍ജ റാസല്‍ഖൈമ ഫുജൈറ എമിറേറ്റുകളും വിവിധ ഭാഗങ്ങളിലാണ് മഴ അനുഭവപ്പെട്ടത്.റാസല്‍ഖൈമയില്‍ ഖലീലയില്‍ ശക്തമായ മഴയാണ് പെയ്തത്.ജബല്‍ജയ്‌സില്‍ ഭേദപ്പെട്ട നിലയില്‍ മഴ പെയ്തു.ദിബ്ബ,അല്‍ ജീസറ അല്‍ ഹംറ,ഷാം എന്നിവിടങ്ങളിലും മഴ ലഭിച്ചു.ഷാര്‍ജ നഗരത്തില്‍ നേരിയ മഴയാണ് പെയ്തത്.മഴയ്ക്ക് പിന്നാലെ തണുപ്പ് വര്‍ദ്ധിച്ചു.പലയിടത്തും ശക്തമായ കാറ്റും വീശുന്നുണ്ട്.

മഴമേഘങ്ങള്‍ രൂപപ്പെട്ടതിനെ തുടര്‍ന്ന് വടക്കന്‍ എമിറേറ്റുകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.റാസല്‍ഖൈമയുടെ ചില ഭാഗങ്ങളില്‍ ഓറഞ്ച് അലര്‍ട്ട് ആണ് നല്‍കിയിരിക്കുന്നത്.ഇന്ന് രാത്രി പതിനൊന്ന് മണി വരെയാണ് മുന്നറിയിപ്പ്

യുഎഇ സന്ദര്‍ശകവീസ ഓണ്‍ലൈനില്‍

0

യുഎഇ താമസവീസക്കാര്‍ക്ക് ബന്ധുവിനോ സുഹൃത്തിനോ വേണ്ടി സന്ദര്‍ശക വീസയ്ക്ക് ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുകളില്‍ നേരിട്ട് അപേക്ഷിക്കാം എന്ന് ഐസിപി.ഐസിപിയുടെ വെബ്‌സൈറ്റിലും സ്മാര്‍ട്ട് ആപ്പിലോ ആണ് അപേക്ഷിക്കാന്‍ കഴിയുക.താമസവീസക്കാര്‍ യുഎഇ പാസ്സ് ഉപയോഗിച്ച് വെബ്‌സൈറ്റിലോ ആപ്പിലോ രജിസ്റ്റര്‍ ചെയ്യുകയാണ് ആദ്യപടി.സിംഗിള്‍ എന്‍ട്രി മള്‍ട്ടിപ്പിള്‍ എന്‍ട്രി വീസകള്‍ ലഭ്യമാണ്.മുപ്പത്,അറുപത് ,തൊണ്ണൂറ് എന്നിങ്ങനെ വിഭാഗങ്ങളിലായിട്ടാണ് സന്ദര്‍ശകവീസ അനുവദിക്കുന്നത്.

രാജ്യത്തേക്ക് എത്തിക്കേണ്ട വ്യക്തിയുടെ വിശദാംശങ്ങളും തിരിച്ചറിയല്‍ രേഖകളും സമര്‍പ്പിച്ച് പണം അടച്ചാല്‍ വീസ ഇ-മെയ്‌ലില്‍ ലഭിക്കും.ബിരുദം അടിസ്ഥാന യോഗ്യതയായിട്ടുള്ള ഫസ്റ്റ് ലെവല്‍,സെക്കന്റ് ലെവല്‍ ജോലി യുഎഇയില്‍ ചെയ്യുന്നവര്‍ക്കാണ് ബന്ധുവിനെയോ സുഹൃത്തിനെയോ സ്‌പോണ്‍സര്‍ ചെയ്യാന്‍ കഴിയുക.

യുഎഇയില്‍ നാളെ വരെ മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്

0

യുഎഇയില്‍ ഇന്നും നാളെയും മഴയ്ക്ക് സാധ്യത എന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം.ചിലയിടങ്ങളില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.

യുഎഇ തീരപ്രദേശങ്ങളിലും വടക്കന്‍ മേഖലയിലും കിഴക്കന്‍ ഭാഗങ്ങളിലും ഇന്നും നാളെയും മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ പ്രവചനം.ആകാശം ഭാഗികമായി മേഘാവൃതമായിരിക്കും.രാത്രികളില്‍ അന്തരീക്ഷ ഈര്‍പ്പം വര്‍ദ്ധിക്കും.ഞായറാഴ്ച രാവിലെയും മൂടല്‍മഞ്ഞിന് സാധ്യതയുണ്ടെന്നും കാലാവസ്ഥാ കേന്ദ്രം വ്യക്തമാക്കി.ഇരുപത്തിരണ്ട് ഡിഗ്രി സെല്‍ഷ്യസിലും ഇരുപത്തിയാറ് ഡിഗ്രി സെല്‍ഷ്യസിനും ഇടയില്‍ ആയിരിക്കും കൂടിയ താപനില.കുറഞ്ഞ താപനില പതിമൂന്ന് ഡിഗ്രി സെല്‍ഷ്യസിനും പതിനെട്ട് ഡിഗ്രി സെല്‍ഷ്യസിനും ഇടയിലും.കാറ്റിന്റെ വേഗത മണിക്കൂറില്‍ നാല്‍പ്പത് കിലോമീറ്റര്‍ വരെ വര്‍ദ്ധിക്കും എന്നും കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.

ഫുജൈറയില്‍ പരിശോധന: ഭക്ഷ്യ സ്ഥാപനങ്ങള്‍ പൂട്ടിച്ചു

0

ഫുജൈറ: പൊതുജനാരോഗ്യ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാത്ത ഭക്ഷ്യ സ്ഥാപനങ്ങള്‍ക്കെതിരെ കര്‍ശന നടപടിയുമായി ഫുജൈറ മുനിസിപ്പാലിറ്റി. 2024 ല്‍ ഇരുപത്തിയൊന്‍പത് സ്ഥാപനങ്ങള്‍ അടച്ചുപൂട്ടി. പരിശോധന തുടരുമെന്നും മുനിസിപ്പാലിറ്റി അറിയിച്ചു. ഭക്ഷ്യ സുരക്ഷ ഉറപ്പാക്കുന്നതിനായി 2024 ല്‍ ഫുജൈറ മുനിസിപ്പാലിറ്റി ആരോഗ്യ നിയന്ത്രണ വിഭാഗം 31,462 പരിശോധനകളാണ് നടത്തിയത്. നിയമലംഘനം കണ്ടെത്തിയ 1,525 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കി. സ്ഥാപനങ്ങള്‍ക്ക് സാമ്പത്തിക പിഴയും ഈടാക്കിയതായി ഫുജൈറ മുനിസിപ്പാലിറ്റി ഡയറക്ടര്‍ ജനറല്‍ മുഹമ്മദ് അല്‍ അഫ്ഖാം അറിയിച്ചു. പൊതുജനാരോഗ്യം വര്‍ദ്ധിപ്പിക്കുകയും ഭക്ഷ്യ സുരക്ഷ ഉറപ്പാക്കുകയുമാണ് മുനിസിപ്പാലിറ്റിയുടെ പ്രധാന ലക്ഷ്യമെന്നും മുഹമ്മദ് അല്‍ അഫ്ഖാം പറഞ്ഞു. ഉത്പന്നങ്ങള്‍ നിലവാരമുള്ളതാണെന്ന് ഉറപ്പാക്കും. സ്ഥാപനങ്ങള്‍ ശുചിത്വം പാലിക്കുന്നണ്ടെന്ന് പരിശോധനകള്‍ നടത്തും. കീടനാശിനികള്‍ മറ്റ് ഹാനികരമായ വസ്തുക്കള്‍ എന്നിവയുടെ വില്‍പനും ഉപയോഗവും മുനിസിപ്പാലിറ്റി കര്‍ശനമായി നിരോധിച്ചിട്ടുണ്ട്. ഭക്ഷണങ്ങളും പാനീയങ്ങളും സൂക്ഷിക്കുന്നതിന് അനുവദനീയമായ ഊഷ്മാവ് പാലിക്കണമെന്നും മുനിസിപ്പാലിറ്റി അറിയിച്ചു. എമിറേറ്റിലെ ഭക്ഷ്യ സ്ഥാപനങ്ങള്‍ നിരന്തര പരിശോധനകള്‍ തുടരുമെന്നും മുനിസിപ്പാലിറ്റി അധികൃതര്‍ അറിയിച്ചു.

യുഎഇയില്‍ പെട്രോള്‍ ഡീസല്‍ വില വര്‍ദ്ധിച്ചു

0

അബുദബി: ഫെബ്രുവരി മാസത്തെ ഇന്ധനവില പ്രഖ്യാപിച്ചു. പെട്രോള്‍ ലിറ്ററിന് പതിമൂന്ന് ഫില്‍സും, ഡീസലിന് ലിറ്ററിന് പതിനാല് ഫില്‍സും വര്‍ദ്ധിപ്പിച്ചു. യുഎഇ ഊര്‍ജ്ജ മന്ത്രാലയത്തിനു കീഴിലെ ഇന്ധനവില നിര്‍ണ്ണയ സമിതിയാണ് ഫെബ്രുവരി മാസത്തേയ്ക്കുള്ള പുതുക്കിയ ഇന്ധനവില പ്രഖ്യാപിച്ചത്. പെട്രോള്‍ ലിറ്ററിന് പതിമൂന്ന് ഫില്‍സും ഡീസല്‍ ലിറ്ററിന് പതിനാല് ഫില്‍സും വര്‍ദ്ധിപ്പിച്ചു. തുടര്‍ച്ചയായി രണ്ട് മാസം വിലയില്‍ മാറ്റമുണ്ടായിരുന്നില്ല. സൂപ്പര്‍ 98 പെട്രോളിന് 2 ദിര്‍ഹം 74 ഫില്‍സാണ് ഫെബ്രുവരി മാസത്തെ വില. ജനുവരിയില്‍ 2 ദിര്‍ഹം 61 ഫില്‍സാണ് വില. സ്‌പെഷ്യല്‍ 95 പെട്രോളിന് 2 ദിര്‍ഹം 50 ഫില്‍സില്‍ നിന്നും 2 ദിര്‍ഹം 63 ഫില്‍സായിട്ടാണ് വില വര്‍ദ്ധിച്ചത്. ഇ പ്ലസ് 91 പെട്രോളിന് ഫെബ്രുവരിയില്‍ 2 ദിര്‍ഹം 55 ഫില്‍സ് നല്‍കണം. ജനുവരിയില്‍ ഇത് 2 ദിര്‍ഹം 43 ഫില്‍സായിരുന്നു. ഡീസല്‍ ലിറ്ററിന് 2 ദിര്‍ഹം 82 ഫില്‍സാണ് ഫെബ്രുവരി മാസത്തെ വില. ജനുവരിയില്‍ 2 ദിര്‍ഹം 68 ഫില്‍സാണ് ഈടാക്കുന്നത്. രാജ്യാന്തര വിപണിയില്‍ അസംസ്‌കൃത എണ്ണവിലയില്‍ ഉണ്ടാകുന്ന മാറ്റമാണ് യുഎഇയിലും ഇന്ധനവിലയില്‍ പ്രതിഫലിക്കുന്നത്.

ഷെയ്ഖ് സായിദ് റോഡില്‍ പ്രധാന നവീകരണം പൂര്‍ത്തിയാക്കി ആര്‍ടിഎ

0

ദുബൈ: ഷെയ്ഖ് സായിദ് റോഡിലെ ഗതാഗതം കൂടുതല്‍ മെച്ചപ്പെടുത്തി റോഡ്‌സ് ആന്റ് ട്രാന്‍സ്‌പോര്‍ട്ട് അതോരിറ്റി. മൂന്ന് പ്രധാന നവീകരണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കി. ഗതാഗതം സുഗമമാക്കുന്നതിന്റെ ഭാഗമായാണ് പുതിയ വികസ പദ്ധതികള്‍ നടപ്പിലാക്കിയത്. അബുദബി ഭാഗത്തേയ്ക്കുള്ള ഉമ്മുല്‍ ഷെയ്ഫ് സ്ട്രീറ്റിനും അല്‍മനാറ സ്ട്രീറ്റിനുമിടിയിലാണ് ആദ്യത്തെ പദ്ധതി. അല്‍മനാറയിലേക്കുള്ള ഗതാഗതം സുഗമമാക്കാന്‍ അധികപാത നിര്‍മ്മിച്ചു. ഇതിലൂടെ റോഡിലെ വാഹന ശേഷി മുപ്പത് ശതമാനം വര്‍ദ്ധിപ്പിച്ചതായി ആര്‍ടിഎ അറിയിച്ചു. ദുബൈ മാളിന് സമീപം ഷെയ്ഖ് സായിദ് റോഡില്‍ ഫസ്റ്റ് ഇന്റര്‍ചേഞ്ചിലേക്കുള്ള ഷാംഗ്രി ലാ ഹോട്ടലിനു മുന്നിലെ സര്‍വ്വീസ് റോഡാണ് രണ്ടാമത്തെ വിപുലീകരണം. പദ്ധതി പൂര്‍ത്തിയായതോടെ അല്‍സഫാ സ്ട്രീറ്റിലേക്കും ദുബൈ മാളിലേക്കുള്ളമുള്ള എക്‌സിറ്റിലെ തിരക്ക് കുറക്കുകയും ഗതാഗതം സുഗമമാക്കുകയും ചെയ്തു. അബുദബി ഭാഗത്തേയ്ക്കുള്ള അല്‍ മറാബി സ്ട്രീറ്റിനും അല്‍ മനാറ സ്ട്രീറ്റിനുമിടിയിലാണ് മൂന്നാമത്തെ വിപുലീകരണ പദ്ധതി. ഷെയ്ഖ് സായിദ് റോഡിലെ ഗതാഗതത്തിന് മുന്‍ഗണന നല്‍കികൊണ്ട് എമിറേറ്റ്‌സ് റോഡ് ശൃംഖല മെച്ചപ്പെടുത്തുന്നതിനാണ് ആര്‍ടിഎ ശ്രമിക്കുന്നതെന്ന് ആര്‍ടിഎ റോഡ്‌സ് ആന്റ് ഫെസിലിറ്റീസ് മെയിന്റനന്‍സ് മേധാവി അബ്ദുള്ള ലൂത്ത അറിയിച്ചു. ബുര്‍ജ് ഖലീഫ, ദുബൈ മാള്‍, ദുബൈ ഇന്റര്‍നാഷണല്‍ ഫിനാന്‍ഷ്യല്‍ സെന്റര്‍ എന്നിങ്ങനെ പ്രധാനപ്പെട്ട സാമ്പത്തിക, വാണിജ്യ, വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ക്ക് കൂടുതല്‍ ഗതാഗതം ഒരുക്കുന്ന തരത്തിലാണ് നവീകരണം.