Saturday, April 11, 2026
Home Blog Page 86

ഗാസ മുനമ്പ് അമേരിക്കയ്ക്ക് ലഭിക്കും എന്ന് ഡൊണള്‍ഡ് ട്രംപ്

0

യുദ്ധാനന്തരം ഗാസ മുനമ്പ് ഇസ്രയേല്‍ അമേരിക്കയ്ക്ക് കൈമാറും എന്ന് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ്.പലസ്തീനികളെ പുനരധിവസിപ്പിക്കും എന്നും ട്രംപ് പറഞ്ഞു.ഗാസ വിഷയം ചര്‍ച്ച ചെയ്യുന്നതിനായി അമേരിക്കന്‍ വിദേശകാര്യസെക്രട്ടറി മാര്‍ക്കോ റുബിയോ ഈ മാസം അറബ് രാഷ്ട്രങ്ങള്‍ സന്ദര്‍ശിക്കും.

ഗാസയില്‍ നിന്നും പലസ്തീനികളെ കുടിയിറക്കും എന്ന ഡൊണള്‍ഡ് ട്രംപിന്റെ നിലപാട് മയപ്പെടുത്തി വൈറ്റ് ഹൗസ് രംഗത്ത് എത്തിയതിന് ശേഷവും വിവാദപ്രസ്താവന ആവര്‍ത്തിക്കുകയാണ് അമേരിക്കന്‍ പ്രസിഡന്റ്.യുദ്ധം തീരുമ്പോള്‍ ഗാസ അമേരിക്കയ്ക്ക് ഇസ്രയേല്‍ നല്‍കും എന്നാണ് ട്രംപ് പറയുന്നത്.ഗാസയിലേക്ക് അമേരിക്കന്‍ സൈന്യത്തെ അയക്കേണ്ടിവരില്ലെന്നും ട്രംപ് പറഞ്ഞു.പലസ്തീനികളെ പുനരധിവസിക്കിപ്പിക്കും എന്നും ട്രംപ് ആവര്‍ത്തിച്ചു.

ഗാസയുടെ പുന്‍നിര്‍മ്മാണം നടത്തുമ്പോള്‍ പലസ്തീനികള്‍ മറ്റ് എവിടെ എങ്കിലും താമസിക്കണം എന്ന് അമേരിക്കന്‍ വിദേശകാര്യസെക്രട്ടറി മാര്‍ക്കോ റുബിയോയും വ്യക്തമാക്കി.എന്നാല്‍ പുനര്‍നിര്‍മ്മാണത്തിന് ശേഷം പലസ്തീനികള്‍ക്ക് തിരികെ സ്വദേശത്തേക്ക് എത്താന്‍ കഴിയുമോ എന്ന് റുബിയോ വ്യക്തമാക്കിയിട്ടില്ല.ഗാസ വിഷയം ചര്‍ച്ച ചെയ്യുന്നതിന് മാര്‍ക്കോ റുബിയോ ഫെബ്രുവരി പതിനഞ്ച് മുതല്‍ പതിനെട്ട് വരെ പശ്ചിമേഷ്യ സന്ദര്‍ശിക്കും എന്നാണ് റിപ്പോര്‍ട്ട്.യുഎഇ സൗദി അറേബ്യ ഖത്തര്‍ തുടങ്ങിയ രാജ്യങ്ങളില്‍ റൂബിയോ എത്തും.ഇസ്രയേലിലും മാര്‍ക്കോ റൂബിയോ സന്ദര്‍ശനം നടത്തും എന്നാണ് സൂചന.

ദുബൈ സൂപ്പര്‍ ബ്ലോക്ക്:പ്രധാന താമസ മേഖലകളെ കാല്‍നട സൗഹൃദമാക്കി മാറ്റുന്നു

0

ദുബൈ നഗരത്തിലെ പ്രധാന താമസ മേഖലകളെ കാല്‍നട സൗഹൃദമാക്കി മാറ്റുന്നു. ഹരിത ഇടങ്ങള്‍ വര്‍ദ്ധിപ്പിച്ചും പ്രദേശത്ത് വാഹനങ്ങള്‍ ഒഴിവാക്കുന്നതിനുമാണ് പദ്ധതി. ദുബൈ കിരീടാവകാശിയും യുഎഇ ഉപപ്രധാനമന്ത്രിയും പ്രതിരോധമന്ത്രിയുമായ ഷെയ്ഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തുമാണ് ദുബൈ സൂപ്പര്‍ ബ്ലോക്ക് എന്ന പേരില്‍ പദ്ധതി പ്രഖ്യാപിച്ചത്.

കരാമ, അല്‍ ഫാഹിദി, അബുഹെയ്ല്‍, അല്‍ഖൂസ് എന്നിവിടങ്ങളിലെ താമസ മേഖലകളിലാണ് പദ്ധതി നടപ്പിലാക്കുന്നത്. ഹരിത ഇടങ്ങള്‍ വര്‍ദ്ധിപ്പിച്ച് പ്രദേശം കാല്‍നടയാത്രക്കാര്‍ക്ക് മാത്രമായി മാറ്റുും. താമസ മേഖലകള്‍ കൂടുതല്‍ സൗഹൃദമാക്കി മാറ്റുന്നതിനാണ് പദ്ധതി. നഗരത്തില്‍ കൂടുതല്‍ ഹരിയിടങ്ങള്‍ ഒരുക്കുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി പ്രഖ്യാപിച്ചത്. കാല്‍നട യാത്രക്കാര്‍ക്കും സൈക്കിള്‍ യാത്രക്കാര്‍ക്കുമായി പ്രത്യേക സൗകര്യങ്ങളൊരുക്കും. വാഹന രഹിത പ്രദേശമായി സംരക്ഷിക്കും. കൂടുതല്‍ ഹരിത ഇടങ്ങള്‍ ഒരുക്കുന്നതിലൂടെ കാര്‍ബണ്‍ ബഹിര്‍ഗമനം കുറക്കാന്‍ സാധിക്കും.

ദുബൈ നഗരത്തിന്റെ പരിസ്ഥിതി വികസന പദ്ധതി ദുബൈ 2040 അര്‍ബന്‍ മാസ്റ്റര്‍ പ്ലാനിന്റെ ഭാഗമാണ് പുതിയ സംരംഭമെന്ന് ദുബൈ കിരീടാവകാശിയും യുഎഇ ഉപപ്രധാമന്ത്രിയും പ്രതിരോധ മന്ത്രിയുമായ ഷെയ്ഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് റാഷില്‍ അല്‍മക്തും പറഞ്ഞു. എമിറേറ്റിലുടനീളം 160 മേഖലകളിലായി 6500 കിലോമീറ്റര്‍ ദൂരത്തിലുള്ള ആധുനിക നടപ്പാതകളുടെ നിര്‍മ്മിക്കുന്നതിനും പദ്ധതി തയ്യാറാക്കുകയാണ്. 2040 ഓടെ 3300 കിലോ മീറ്റര്‍ ദൂരത്തില്‍ പുതിയ നടപ്പാതകള്‍ നിര്‍മ്മിക്കും. നിലവിലുള്ള പാതകളുടെ പുനരുദ്ധാരവണവും നടപ്പിലാക്കും. ദുബൈ വാക്ക് മാസ്റ്റര്‍ പ്ലാനില്‍ ഉള്‍പ്പെടുത്തിയാണ് പദ്ധതി.

ദുബൈയില്‍ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ പ്രോട്ടോകോളിന് അംഗീകാരം

0

കുട്ടികളുടെ സുരക്ഷയും ക്ഷേമവും ഉറപ്പു വരുത്തുന്നതിനായി ദുബൈയില്‍ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ പ്രോട്ടോകോളിന് അംഗീകാരം നല്‍കി. ജനനത്തിനു മുമ്പ് മുതല്‍ കുട്ടികളുടെ ക്ഷേമം ഉറപ്പു വരുത്തുന്നതിനാണ് പുതിയ സംരംഭം. എക്‌സിക്യൂട്ടീവ് കൗണ്‍സിലിലാണ് പുതിയ സംരംഭത്തിന് അംഗീകാരം നല്‍കിയത്.

കുട്ടികളുടെ ക്ഷേമം ഉറപ്പാക്കാന്‍ കൂടുതല്‍ സമഗ്രമായ പദ്ധതിയാണ് തയ്യാറാക്കുന്നത്. ജനനത്തിനു മുമ്പുള്ള പരിചരണം, ജനന രജിസ്‌ട്രേഷന്‍, ബാല്യകാല പരിചണം, സ്‌കൂള്‍ കാലഘട്ടത്തിലെ സുരക്ഷയും ക്ഷേവും, യുവജന കാലഘട്ടത്തിലെ പരിചരണം, വിവാഹത്തിനു മുമ്പുള്ള കൗണ്‍സിലിംഗ് വരെ ഓരോ ഘട്ടവും തരംതരിച്ചാണ് ക്ഷേവും സുരക്ഷയും ഉറപ്പാക്കുന്നത്. എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ യോഗത്തില്‍ ദുബൈ കിരീടാവകാശിയും യുഎഇ ഉപപ്രധാനമന്ത്രിയും പ്രതിരോധമന്ത്രിയുമായ ഷെയ്ഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍മക്തും പുതിയ സംരംഭത്തിന് അംഗീകാരം നല്‍കി.

വിവിധ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ നിന്നുള്ള പ്രത്യേക സംഘങ്ങളുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കുക. ദുബൈ പോലീസ്, കമ്മ്യൂണിറ്റി ഡെവലപ്‌മെന്റ് അതോറിറ്റി, ദുബൈ പബ്ലിക് പ്രോസിക്യൂഷന്‍, ദുബൈ കോടതികള്‍, സുപ്രീം ലെജിസ്ലേഷന്‍ കമ്മിറ്റി, നോളജ് ആന്‍ഡ് ഹ്യൂമന്‍ ഡെവലപ്‌മെന്റ് അതോറിറ്റി, ദുബൈ ഹെല്‍ത്ത് അതോറിറ്റി, ദുബൈ അക്കാദമിക് ഹെല്‍ത്ത് ഇന്‍സ്റ്റിറ്റിയൂഷന്‍ ഉള്‍പ്പടെ വിവിധ വകുപ്പുകള്‍ സംരംഭത്തില്‍ പങ്കാളികളാകും.

ഗാസ യുദ്ധത്തില്‍ അന്‍പതിനായിരത്തിലധികം മരണമെന്ന് ഹമാസ്‌

0

ഗാസ യുദ്ധത്തില്‍ മരണം അന്‍പതിനായിരത്തിലധികം എന്ന് ഹമാസ് ഭരണകൂടം.മരിച്ചവരില്‍ മുപ്പത്തിയഞ്ച് ശതമാനത്തിലധികം കുട്ടികളാണ്.പതിനഞ്ച് മാസം നീണ്ട യുദ്ധത്തില്‍ ഒരു ലക്ഷത്തിലധികം പേര്‍ക്കാണ് പരുക്കേറ്റത്.

177881 കുട്ടികള്‍ അടക്കം ആണ് അന്‍പതിനായിരത്തിലധികം മരണങ്ങള്‍.214 നവജാത ശിശുക്കളും യുദ്ധത്തില്‍ കൊല്ലപ്പെട്ടു.1155 ആരോഗ്യപ്രവര്‍ത്തകരും 205 മാധ്യമപ്രവര്‍ത്തകരും യുദ്ധത്തില്‍ മരിച്ചു.ഇസ്രയേല്‍ ആക്രമണത്തില്‍ മരിച്ച എഴുപത്തിയാറ് ശതമാനം പലസ്തീനികളുടെ മൃതദേഹം കണ്ടെത്തിയിട്ടുണ്ട്. കാണാതായവരേയും മരിച്ചതായി കണക്കാക്കിയാല്‍ മരണസംഖ്യ അറുപതിനായിരം കടക്കും.പതിനാലായിരത്തിലധികം പേരെയാണ് ഇനി കണ്ടെത്താനുള്ളത് എന്ന് ഗാസ മീഡിയ ഓഫീസ് അറിയിച്ചു.ഗാസയില്‍ വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വന്നതിന് ശേഷം കാണാതായവര്‍ക്കായി തെരച്ചില്‍ ആരംഭിച്ചിട്ടുണ്ട്.

111588 പേര്‍ക്കാണ് ഇസ്രയേല്‍ ആക്രമണങ്ങളില്‍ പരുക്കേറ്റത്.ഇരുപത് ലക്ഷത്തിലധികം പേര്‍ നിര്‍ബന്ധിത പലായനത്തിന് വിധേയരായി.ഗാസവെടിനിര്‍ത്തലിന്റെ രണ്ടാംഘട്ടം സംബന്ധിച്ച ചര്‍ച്ചകള്‍ ഈയാഴ്ച ഖത്തറില്‍ ആരംഭിക്കും.ദോഹയിലേക്ക് ഉന്നതതല പ്രതിനിധി സംഘത്തെ അയക്കുന്നതിന് തയ്യാറെടുപ്പുക്കുകയാണെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യമിന്‍ നെതന്യാഹുവിന്റെ ഓഫീസ് അറിയിച്ചു.

അബുദബി ബിഗ്ടിക്കറ്റില്‍ മലയാളിക്ക് 25 ദശലക്ഷം സമ്മാനം

0

അബുദബി ബിഗ്ടിക്കറ്റ് നറുക്കെടുപ്പില്‍ മലയാളിക്ക് 25 ദശലക്ഷം ദിര്‍ഹം സമ്മാനം.കോഴിക്കോട് സ്വദേശി ആഷിക് പടിഞ്ഞാറത്ത് ആണ് ഭാഗ്യവാന്‍.ഇത് തുടര്‍ച്ചയായ രണ്ടാമത്തെ ആഴ്ച്ചയാണ് മലയാളിക്ക് ബിഗ്ടിക്കറ്റില്‍ സമ്മാനം ലഭിക്കുന്നത്.

ജനുവരി ഇരുപത്തിയൊന്നിന് ഓണ്‍ലൈനായി വാങ്ങിയ ടിക്കറ്റുകളില്‍ ഒന്നിലാണ് ആഷികിന് സമ്മാനം ലഭിച്ചത്.ആയിരം ദിര്‍ഹത്തിന് ആറ് ടിക്കറ്റുകള്‍ ആണ് ലഭിച്ചത്.ഇതില്‍ 456808 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ് സമ്മാനം.ഷാര്‍ജയില്‍ റിയല്‍എസ്റ്റേറ്റ് സെക്ടറില്‍ ജോലി ചെയ്യുന്ന ആഷിക് കഴിഞ്ഞ പത്ത് വര്‍ഷമായി ബിഗ്ടിക്കറ്റ് എടുത്ത് ഭാഗ്യം പരീക്ഷിക്കുന്നുണ്ട്. ഇത് ആദ്യമായാണ് സമ്മാനം ലഭിക്കുന്നത്.ഇതുവരെ നൂറോളം ടിക്കറ്റുകള്‍ എടുത്തിട്ടുണ്ടാകും എന്നാണ് ആഷിക് പറയുന്നത്.ജനുവരി ഇരുപത്തിയൊന്‍പതിന് ഓണ്‍ലൈനായാണ് ടിക്കറ്റ് വാങ്ങിയത്.കഴിഞ്ഞ ആഴ്ച്ചയും അബുദബി ബിഗ്ടിക്കറ്റില്‍ മലയാളിക്കായിരുന്നു സമ്മാനം.

യു.എസ്- ചൈന വ്യാപാര യുദ്ധ ഭീതിയില്‍ വീണ്ടും ലോകം

0


യു.എസ്- ചൈന വ്യാപാര യുദ്ധത്തിന്റെ ഭീതിയില്‍ വീണ്ടും ലോകം.അമേരിക്കയില്‍ നിന്നുള്ള ഇറക്കുമതിക്ക് പതിനഞ്ച് ശതമാനം വരെ നികുതി ചുമത്തും എന്ന് ചൈന അറിയിച്ചു.അതെസമയം കാനഡ മെക്‌സിക്കോ എന്നി രാജ്യങ്ങള്‍ക്ക് നികുതി ചുമത്തുന്നത് ഡൊണള്‍ഡ് ട്രംപ് തത്കാലത്തേക്ക് മരവിപ്പിച്ചു.

അധികനികുതി ഏര്‍പ്പെടുത്തിയ അമേരിക്കയ്ക്ക് അതെരീതിയില്‍ തന്നെ ശക്തമായ തിരിച്ചടി നല്‍കും എന്നാണ് ചൈനയുടെ പ്രതികരണം.അമേരിക്കയില്‍ നിന്നുള്ള കല്‍ക്കരി,പ്രകൃതിവാതക ഇറക്കുമതിക്ക് പതിനഞ്ച് ശതമാനം നികുതി ചുമത്തും.അസംസ്‌കൃത എണ്ണ,കാര്‍ഷികോപകരണങ്ങള്‍,പിക്അപ് ട്രക്ക്,, സ്‌പോര്‍ട്‌സ് കാര്‍ എന്നിവയ്ക്ക് പത്ത് ശതമാനവും നികുതി ചുമത്തും എന്ന് ചൈനീസ് ധനകാര്യമന്ത്രാലയം അറിയിച്ചു.യുഎസ് കമ്പനിയായ ഗൂഗിളിന്റെ വിശ്വാസ്യതാ ലംഘനം സംബന്ധിച്ച് അന്വേഷണം നടത്തുമെന്നും ചൈന പ്രഖ്യാപിച്ചു.

ഫെബ്രുവരി പത്ത് തിങ്കളാഴ്ചയായിരിക്കും നികുതി പ്രാബല്യത്തില്‍ വരിക.ഇതിന് മുന്‍പ് ഇരുരാജ്യങ്ങളും തമ്മില്‍ ഇക്കാര്യത്തില്‍ ചര്‍ച്ചകള്‍ നടക്കും എന്നും സൂചനയുണ്ട്.അതെസമയം കാനഡയ്‌ക്കെതിരെ പ്രഖ്യാപിച്ച ഇറക്കുമതി തീരുവ ഡൊണാള്‍ഡ് ട്രംപ് ഒരു മാസത്തേക്ക് മരവിപ്പിച്ചു.കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയുമായി ടെലഫോണ്‍ില്‍ സംസാരിച്ചതിന് പിന്നാലെയാണ് ട്രംപിന്റെ തീരുമാനം.മെക്‌സിക്കോയില്‍ നിന്നുള്ള ഇറക്കുമതിക്ക് അധിക നികുതി ഏര്‍പ്പെടുത്തിയതും ട്രംപ് ഭരണകൂടം മരവിപ്പിച്ചു.

ഇന്ത്യന്‍ എംബസി:യുഎഇയില്‍ കോണ്‍സുലാര്‍ സേവനങ്ങള്‍ക്കുള്ള പുതിയ കേന്ദ്രങ്ങള്‍ ആരംഭിക്കും

0


യുഎഇയില്‍ ഇന്ത്യന്‍ പാസ്‌പോര്‍ട്ട് അറ്റസ്‌റ്റേഷന്‍ സെന്ററുകള്‍ക്ക് മാറ്റം വരുന്നു.ഇന്ത്യന്‍ കോണ്‍സുലാര്‍ ആപ്ലിക്കേഷന്‍ സെന്റര്‍ എന്ന പേരില്‍ ഏകീകൃത സേവനകേന്ദ്രങ്ങള്‍ ആരംഭിക്കും എന്ന് ഇന്ത്യന്‍ എംബസി അറിയിച്ചു.

നിലവില്‍ ബിഎല്‍എസ് ഇന്റര്‍നാഷണല്‍ ആണ് ഇന്ത്യന്‍ എംബസിക്ക് കീഴിലുള്ള പാസ്‌പോര്‍ട്ട് വീസ സേവനങ്ങള്‍ കൈകാര്യം ചെയ്യുന്നത്. ഐ.വി.എസ് ഗ്ലോബല്‍ അറ്റസ്‌റ്റേഷന്‍ സേവനങ്ങളും.എല്ലാ സേവനങ്ങളും ഒരു കേന്ദ്രത്തില്‍ ലഭ്യമാക്കുന്നതിന് ആണ് ഇന്ത്യന്‍ എംബസിയുടെ നീക്കം.രാജ്യത്ത് പതിനാല് കേന്ദ്രങ്ങളില്‍ ഇന്ത്യന്‍ കോണ്‍സുലാര്‍ ആപ്ലിക്കേഷന്‍ സെന്ററുകള്‍ ആരംഭിക്കും.ഈ വര്‍ഷം രണ്ടാം പാദത്തില്‍ തന്നെ പുതിയ സേവന കേന്ദ്രങ്ങള്‍ ആരംഭിക്കുന്നതിന് ആണ് പദ്ധതി.

പുതിയ സേവന കേന്ദ്രങ്ങളുടെ നടത്തിപ്പിനുള്ള താത്പര്യപത്രം ഇന്ത്യന്‍ എംബസി സേവനദാതാക്കളില്‍ നിന്നും ക്ഷണിച്ചിട്ടുണ്ട്.കോണ്‍സുലാര്‍ സേവനങ്ങള്‍ സമഗ്രവും സുതാര്യവുമായി വേഗത്തില്‍ ലഭ്യമാക്കുകയാണ് പുതിയ സേവനകേന്ദ്രങ്ങളുടെ ലക്ഷ്യം.സേവനങ്ങള്‍ ലഭ്യമാക്കുന്നതിലെ കാലതാമസം കുറയ്ക്കുകം.2023-ല്‍ ഇന്ത്യന്‍ കോണ്‍സുലാര്‍ ആപ്ലിക്കേഷന്‍ സെന്ററുകളുടെ നടത്തിപ്പിന് ഇന്ത്യന്‍ എംബസി ടെന്‍ഡര്‍ ക്ഷണിച്ചിരുന്നു.എന്നാലവ്# പിന്നീട് സാങ്കേതിക കാരണങ്ങളാല്‍ റദ്ദാക്കുകയായിരുന്നു.

ഡ്രൈവിംഗ് ലൈസന്‍സ്:നടപടിക്രമങ്ങള്‍ വേഗത്തിലാക്കി റാസല്‍ഖൈമ

0

ഡ്രൈവിംഗ് ലൈസന്‍സ് നടപടിക്രമങ്ങള്‍ വേഗത്തിലാക്കി റാസല്‍ഖൈമ. നടപടിക്രമങ്ങള്‍ പകുതി സമയത്തിനുള്ളില്‍ പൂര്‍ത്തീകരിക്കാമെന്ന് റാസല്‍ഖൈമ പൊലീസ്, വെഹിക്കിള്‍ ആന്റ് ഡ്രൈവിംഗ് ലൈസന്‍സിംഗ് ഡിപ്പാര്‍ട്ട്‌മെന്റ് അറിയിച്ചു.

സേവനങ്ങള്‍ കൂടുതല്‍ വേഗത്തിലും മികച്ചതുമാക്കുന്നതിനാണ് റാസല്‍ഖൈമയുടെ തീരുമാനം. ഡ്രൈവിംഗ് ലൈസന്‍സ് ഫയല്‍ തുറക്കുന്നതിനുള്ള സമയം പകുതിയായി കുറച്ചു. നേത്ര പരിശോധനയ്ക്കായി എമിറേറ്റിലുട നീളം 31 അംഗീകൃത കേന്ദ്രങ്ങളാണ് ഒരുക്കിയിരിക്കുന്നത്. തുടര്‍ന്ന് ആഭ്യന്തര മന്ത്രാലയത്തിന്റെ എംഒഐ ആപ്പ് വഴി ട്രാഫിക് ഫയല്‍ തുറക്കാനാകും. റാസല്‍ഖൈമ പബ്ലിക് റിസോഴ്‌സ് അതോരിറ്റിയുടെ തിയറി പരിശീലനവും തിയറി ടെസ്റ്റും വേഗത്തില്‍ പൂര്‍ത്തിയാക്കാം.

പൊതുജനങ്ങള്‍ക്ക് മികച്ച സേവനം നല്‍കുന്നതിനാണ് ലക്ഷ്യമിടുന്നതെന്ന് വെഹിക്കിള്‍ ആന്റ് ലൈസന്‍സിംഗ് ഡിപ്പാര്‍ട്ട്‌മെന്റ് ഡയറക്ടര്‍ കേണല്‍ സഖര്‍ ബിന്‍ സുല്‍ത്താന്‍ അല്‍ ഖാസിമി പറഞ്ഞു. ഇന്‍ഡോര്‍ പരീശീലനത്തിനും റോഡിലുള്ള പരീശീലനത്തിനും മുമ്പായുള്ള നടപടിക്രമങ്ങള്‍ അതിവേഗം പൂര്‍ത്തീകരിക്കാന്‍ പുതിയ സേവനത്തിലൂടെ സാധിക്കും. നിലവിലുണ്ടാകുന്ന കാലതാമസങ്ങള്‍ പരിഹരിച്ചതായും അധികൃതര്‍ അറിയിച്ചു.

ഇന്ത്യന്‍ രൂപയ്ക്ക് സര്‍വ്വകാല തകര്‍ച്ച:വിനിമയ നിരക്ക് കൂടി

0

സര്‍വ്വകാല തകര്‍ച്ചയിലേക്ക് വീണ് ഇന്ത്യന്‍ രൂപ.യു.എസ് ഡോളറിന് എതിരെ 87.17 എന്ന നിലയിലാണ് മൂല്യത്തകര്‍ച്ച.ഇതെ തുടര്‍ന്ന് യുഎഇ ദിര്‍ഹം അടക്കമുള്ള ഗള്‍ഫ് കറന്‍സികളുടെ വിനിമയ നിരക്ക് വീണ്ടും വര്‍ദ്ധിച്ചു.ഇന്ന് 87.07 എന്ന നിലയില്‍ വ്യാപാരം ആരംഭിച്ച രൂപ വൈകാതെ തന്നെ 87.17 എന്ന നിലയിലേക്ക് വീഴുകയായിരുന്നു.ഇന്ന് മാത്രം അന്‍പത് പൈസയിലധികം ആണ് രൂപയുടെ മൂല്യത്തില്‍ കുറഞ്ഞത്.

ചൈന,കാനഡ,മെക്‌സ്‌ക്കോ എന്നി രാജ്യങ്ങളില്‍ നിന്നുള്ള ഇറക്കുമതിക്ക് അമേരിക്കന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ് അധിക നികുതി ഏര്‍പ്പെടുത്തിയതിന് പിന്നാലെ ഡോളറിന്റെ മൂല്യം ഉയര്‍ന്നതാണ് രൂപയ്ക്ക് തിരിച്ചടിയായത്.ട്രംപിന്റെ നികുതി പ്രഖ്യാപനത്തിന് പിന്നാലെ രൂപയടക്കമുള്ള ഏഷ്യന്‍ കറന്‍സികള്‍ തകര്‍ച്ച നേരിടുകയായിരുന്നു.രൂപയുടെ മൂല്യത്തകര്‍ച്ച ഗള്‍ഫ് കറന്‍സികളുടെ വിനിമയ നിരക്ക് വീണ്ടും വര്‍ദ്ധിപ്പിച്ചു.ദിര്‍ഹം രൂപ വിനിമയ നിരക്ക് 23.73 ലേക്ക് വരെ ഇന്ന് ഉയര്‍ന്നു.ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന വിനിമയ നിരക്കാണ് പ്രവാസികള്‍ നാട്ടിലേക്ക് അയക്കുന്ന പണത്തിന് നിലവില്‍ ലഭിക്കുന്നത്.


യുഎഇയില്‍ ഇന്‍ഷൂറന്‍സ് പ്രീമിയം ഇനി ഇടനിലക്കാരില്ലാതെ അടയ്ക്കാം

0

യുഎഇയില്‍ ഇനി ഇടനിലക്കാരില്ലാതെ ഇന്‍ഷൂറന്‍സ് പണം നേരിട്ട് അടയ്ക്കാം.ക്ലെയ്മുകളും റീഫണ്ടുകളും കമ്പനിയില്‍ നിന്നും നേരിട്ട് ഉപഭോക്താവിന് ലഭിക്കും.പുതിയ വ്യവസ്ഥ ഫെബ്രുവരി പതിനഞ്ചിന് പ്രാബല്യത്തില്‍ വരും

യുഎഇ സെന്‍ട്രല്‍ ബാങ്കിന്റെ നിയമപ്രകാരം മുന്‍പ് പ്രീമിയം തുക ഇന്‍ഷൂറന്‍സ് ബ്രോക്കര്‍മാര്‍ മുഖാന്തിരം അടയ്ക്കുന്നതായിരുന്നു രീതി.ഇതിന് പകരം ഇന്‍ഷൂറന്‍സ് കമ്പനികള്‍ക്ക് ഉപഭോക്താക്കള്‍ക്ക് നേരിട്ട് പണം കൈമാറാം എന്നാണ് പുതിയ വ്യവസ്ഥ.പോളിസി ഉടമകള്‍ക്ക് കൂടുതല്‍ സാമ്പത്തിക സുരക്ഷ നല്‍കുന്നതിനും ക്രമക്കേടുകള്‍ ഒഴിവാക്കുന്നതിനും ആണ് പുതിയ വ്യവസ്ഥ.പണം അടച്ചാല്‍ പോളിസി വേഗത്തില്‍ പ്രാബല്യത്തില്‍ വരുന്നതിന് പുതിയ വ്യവസ്ഥ സഹായകമാകും.

ക്ലെയിം ലഭിക്കുന്നതിലെ കാലതാമസവും ഒഴിവാകും.ഇന്‍ഷൂറന്‍സ് കമ്പനികളുടെ വെബ്‌സൈറ്റ് വഴി നേരിട്ട് പണം അടയ്ക്കാം.ബ്രോക്കര്‍മാര്‍ക്കുള്ള കമ്മീഷന്‍ ഇന്‍ഷൂറന്‍സ് കമ്പനിയാകും നല്‍കുക.പുതിയ വ്യവസ്ഥ രാജ്യത്തെ ഇന്‍ഷൂറന്‍സ് മേഖലയില്‍ കൂടുതല്‍ തൊഴിലവസരം തുറക്കുന്നതിനും സഹായകമാകും.ലൈസന്‍സുള്ളവര്‍ മാത്രമേ ഇന്‍ഷൂറന്‍സ് ഇടപാടുകള്‍ ചെയ്യാന്‍ പാടുള്ളുവെന്നും നിബന്ധനയുണ്ട്.ഇത് ഇന്‍ഷൂറന്‍സ് രംഗത്ത് കൂടുതല്‍ സുതാര്യത സൃഷ്ടിക്കും.പുതിയ നിയമപ്രകാരം വ്യക്തിഗത വിവരങ്ങള്‍ യുഎഇയില്‍ നിര്‍ബന്ധമായും സൂക്ഷിക്കണം.