Saturday, April 11, 2026
Home Blog Page 85

ബന്ദി മോചനം:ഗാസവെടിനിര്‍ത്തല്‍ കരാര്‍ പാലിക്കുമെന്ന് വ്യക്തമാക്കി ഹമാസ്‌

0

ഗാസ വെടിനിര്‍ത്തലിന്റെ ഭാഗമായി ബന്ദിമോചനം തുടരുമെന്ന് ഹമാസ്.വെടിനിര്‍ത്തല്‍ ധാരണയുമായി മുന്നോട്ട് പോകും എന്നും ഹമാസ് അറിയിച്ചു.ഇരുകൂട്ടര്‍ക്കുമിടയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് മധ്യസ്ഥരാജ്യങ്ങള്‍ ശ്രമങ്ങള്‍ തുടരുകയാണ്.

വെടിനിര്‍ത്തല്‍ കരാര്‍ പാലിച്ച് മുന്നോട്ട് പോകും എന്നാണ് ഹമാസിന്റെ പ്രസ്താവന.വെടിനിര്‍ത്തല്‍ പരാജയപ്പെടുന്നതിനോട് താത്പര്യപ്പെടുന്നില്ല.കരാര്‍ പ്രകാരമുള്ള സമയപരിധിക്കനുസരിച്ച് ബന്ദികളെ മോചിക്കും എന്നും ഹമാസ് അറിയിച്ചു.എന്നാല്‍ ശനിയാഴ്ച എത്ര ബന്ധികളെ മോചിപ്പിക്കും എന്ന് ഹമാസ് വ്യക്തമാക്കിയിട്ടില്ല.ബന്ദിമോചനം ഇനി ഒരു അറിയിപ്പുണ്ടാകും വരെ ഇല്ലെന്ന് ഹമാസ് വ്യക്തമാക്കിയതാണ് വെടിനിര്‍ത്തലിന് ഭീഷണിയായത്.ശനിയാഴ്ച ഉച്ചയ്ക്ക് മുന്‍പ് ബന്ദികളെ മോചിപ്പിച്ചില്ലെങ്കില്‍ വെടിനിര്‍ത്തലില്‍ നിന്നും പിന്മാറും എന്ന് ഇസ്രയേല്‍ മുന്നറിയിപ്പും.

ഇതെ തുടര്‍ന്ന് മധ്യസ്ഥ രാഷ്ട്രങ്ങളായ ഖത്തറും ഈജിപ്തും നടത്തിയ ശ്രമങ്ങളെ തുടര്‍ന്നാണ് ബന്ദിമോചനവുമായി മുന്നോട്ട് പോകും എന്ന് ഹമാസ് അറിയിച്ചത്.വെടിനിര്‍ത്തല്‍ കരാര്‍ പാലനം സംബന്ധിച്ച് ഇസ്രയേലിനും ഹമാസിനുമിടയിലുള്ള ഭിന്നതകള്‍ നീക്കുന്നതിനും മധ്യസ്ഥര്‍ ശ്രമങ്ങള്‍ നടത്തുന്നുണ്ട്.രണ്ടാംഘട്ട വെടിനിര്‍ത്തല്‍ സംബന്ധിച്ച ചര്‍ച്ചകള്‍ ദോഹയില്‍ ആരംഭിച്ച ഘട്ടത്തിലാണ് പ്രതിസന്ധികള്‍ ഉടലെടുത്തത്.പലസ്തീനികളെ ഗാസയില്‍ നിന്നും ഒഴിപ്പിക്കുമെന്ന ഡൊണള്‍ഡ് ട്രംപിന്റെ പ്രസ്താവനയും ഗാസ വെടിനിര്‍ത്തലിന്റെ ഭാവിയെ ബാധിച്ചിട്ടുണ്ട്.

അബ്ദുള്‍ റഹീന്റെ മോചനം വൈകും:കേസ് പരിഗണിക്കുന്നത് എട്ടാം തവണയും കോടതി മാറ്റിവെച്ചു

0

റിയാദില്‍ ജയിലില്‍ കഴിയുന്ന കോഴിക്കോട് സ്വദേശി അബ്ദുള്‍ റഹീമിന്റെ മോചനം വൈകും. എട്ടാം തവണയും കേസ് പരിഗണിക്കുന്നത് റിയാദിലെ ക്രിമനല്‍ കോടതി മാറ്റിവെച്ചു. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാകാനുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് കേസ് വീണ്ടും മാറ്റിയത്.
രാവിലെ 11.30 ന് ആരംഭിച്ച ഓണ്‍ലൈന്‍ സിറ്റിങ് ഒരു മണിക്കൂറിലേറെ നീണ്ടു. ജയിലില്‍ നിന്നും അബ്ദുള്‍ റഹീമും പ്രതിഭാഗം അഭിഭാഷകരും ഇന്ത്യന്‍ എംബസി ഉദ്യോഗസ്ഥരും റിയാദ് നിയമ സഹായ സമിതി പ്രവര്‍ത്തകരും പങ്കെടുത്തു. ഈ മാസം രണ്ടിനായിരുന്നു കഴിഞ്ഞ സിറ്റിങ് നടന്നത്. ദിയാധനം സ്വീകരിച്ച് വാദിഭാഗം മാപ്പ് നല്‍കിയതോടെ വധശിക്ഷ കോടതി അഞ്ച് മാസം മുമ്പ് ഒഴിവാക്കിയിരുന്നു. എന്നാല്‍ പബ്ലിക് റൈറ്റ് പ്രകാരമുള്ള കേസില്‍ തീര്‍പ്പാവാത്തതാണ് ജയില്‍ മോചനം അന്തമായി നീളാന്‍ ഇടയാക്കുന്നത്.

റിയാദിലെ ഇസ്‌കാന്‍ ജയിലില്‍ പത്തൊമ്പ് വര്‍ഷമായി തടവില്‍ കഴിയുകയാണ് അബ്ദുള്‍ റഹീം. പബ്ലിക് റൈറ്റ് പ്രകാമുള്ള കേസില്‍ സാധാരണ തടവുശിക്ഷയാണ് വിധിക്കുക. 19 വര്‍ഷമായി തടവിലായതിനാല്‍ ഇനി തടവുശിക്ഷ വിധിച്ചാലും അബ്ദുള്‍ റഹീമിന് അധികം ജയിലില്‍ തുടരേണ്ടി വരില്ല. ഇതുവരെ അനുഭവിച്ച തടവുകാലം ശിക്ഷയായി പരിഗണിച്ച് മോചനം നല്‍കാനാണ് സാധ്യത.


ദുബൈ ലൂപ്പ്:പുതിയ ഭൂഗര്‍ഭ ഗതാഗത പദ്ധതി പ്രഖ്യാപിച്ച് ദുബൈ

0

ദുബൈയില്‍ പുതിയ ഭൂഗര്‍ഭ ഗതാഗത പദ്ധതി പ്രഖ്യാപിച്ചു. എമിറേറ്റിലെ ജനസാന്ദ്രതയുള്ള പ്രദേശങ്ങളെ ബന്ധിപ്പിക്കുന്ന ദുബൈ ലൂപ്പാണ് പുതിയ പദ്ധതി. 17 കിലോ മീറ്റര്‍ നീളത്തിലാണ് പുതിയ പാത. ഇലോണ്‍ മക്‌സിന്റെ ബോറിംഗ് കമ്പിയുമായി സഹകരിച്ചാണ് ദുബൈ ലൂപ്പ് നടപ്പിലാക്കുന്നത്.

ദുബൈയില്‍ ഭൂഗര്‍ഭപാതകള്‍ നിര്‍മ്മിക്കുന്നതിനാണ് പദ്ധതി. ദുബൈ ലൂപ്പ് എന്ന പേരിലാണ് പുതിയ ഭൂഗര്‍ഭ പാതകള്‍ നിര്‍മ്മിക്കുന്നത്. ഇലോണ്‍ മസ്‌ക്കിന്റെ ബോറിംഗ് കമ്പനിയുമായി കൈകോര്‍ത്താണ് ഭൂമിക്കടിയില്‍ തുരങ്കപാതകള്‍ നിര്‍മ്മിക്കുന്നത്. എമിറേറ്റിലെ ജനസാന്ദ്രതയേറിയ പ്രദേശങ്ങളില്‍ ആണ് തുരങ്കപാതകള്‍ നിര്‍മ്മിക്കുക. ഗതാഗത രംഗത്ത് വന്‍ മാറ്റങ്ങള്‍ക്ക് വഴിയൊരുക്കുമെന്ന് പ്രതീക്ഷിക്കുന്ന പദ്ധതി ദുബൈയില്‍ നടക്കുന്ന ലോകസര്‍ക്കാര്‍ ഉച്ചകോടിയില്‍ ആണ് പ്രഖ്യാപിച്ചത്. ഉച്ചകോടിയുടെ വൈസ് ചെര്‍മാന്‍ ഒമര്‍ സുല്‍ത്താന്‍ അല്‍ ഒലാമ ഇലോണ്‍ മസ്‌കിനൊപ്പം പ്ലീനറി സെക്ഷനില്‍ നടത്തിയ ചര്‍ച്ചയിലാണ് പുതിയ പദ്ധതി പ്രഖ്യാപിച്ചത്. ഓണ്‍ലൈനായി മസ്‌ക് ഉച്ചകോടിയില്‍ പങ്കെടുത്തു.

ഇലോണ്‍ മസ്‌കിന്റെ ദി ബോറിംങ് കമ്പനിയുമായി ആര്‍ടിഎ ചെയര്‍മാന്‍ മറ്റര്‍ അല്‍ തായര്‍ കരാല്‍ ഒപ്പുവെച്ചു. ദുബൈ കിരീടാവകാശിയും യുഎഇ ഉപപ്രധാനമന്ത്രിയുമായ ഷെയ്ഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍മക്തുമിന്റെ സാന്നിധ്യത്തിലായിരുന്നു കരാറില്‍ ഒപ്പുവെച്ചത്. 17 കിലോ മീറ്ററാണ് തുരങ്കപാതയുടെ നീളം. 11 സ്റ്റേഷനുകളാണ് നിര്‍മ്മിക്കുക. മണിക്കൂറില്‍ ഇരുപതിനായിരം യാത്രക്കാര്‍ക്ക് വരെ സഞ്ചരിക്കാന്‍ കഴിയും. 160 കിലോ മീറ്റര്‍ വേഗതയില്‍ സഞ്ചരിക്കാം. 2016 ല്‍ ഭൂഗര്‍ഭ ഗതാഗത സംവിധാനങ്ങള്‍ വികസിപ്പിക്കുന്നതിനായി ഇലോണ്‍ മസ്‌ക് നിര്‍മ്മിച്ച കമ്പനിയാണ് ദി ബോറിംഗ്. നഗര ഗതാഗത കുരുക്ക് കുറക്കുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. ചരക്ക് ഗതാഗതം ഉള്‍പ്പെടെ എല്ലാത്തരം ആവശ്യങ്ങള്‍ക്കും തുരങ്കപാത ഉപയോഗിക്കാം. വളരെ ചിലവ് കുറഞ്ഞ രീതിയിലാണ് പ്രവര്‍ത്തനമെന്നും മസ്‌ക് പറഞ്ഞു.


വേള്‍ഡ്‌ട്രെയ്ഡ് സെന്ററില്‍ പാര്‍ക്കിംഗ് നിരക്ക് വര്‍ദ്ധിപ്പിച്ചു

0

ദുബൈ വേള്‍ഡ് ട്രേയ്ഡ് സെന്ററില്‍ പാര്‍ക്കിംഗ് നിരക്ക് വര്‍ദ്ധിപ്പിച്ചതായി പാര്‍ക്കിന്‍ കമ്പനി അറിയിച്ചു.ഇരുപത്തിയഞ്ച് ദിര്‍ഹമായിരിക്കും ഒരു മണിക്കൂര്‍ പാര്‍ക്കിംഗ് നിരക്ക്.ഫെബ്രുവരി പതിനേഴിന് പുതുക്കിയ നിരക്ക് പ്രാബല്യത്തില്‍ വരും
എന്നാണ് പാര്‍ക്ക്ഇന്‍ കമ്പനിയുടെ അറിയിപ്പ്.വേള്‍ഡ് ട്രെയ്ഡ് സെന്ററില്‍ പ്രധാന പരിപാടികള്‍ നടക്കുമ്പോള്‍ ആണ് ഒരു മണിക്കൂറിന് ഇരുപത്തിയഞ്ച് ദിര്‍ഹം പാര്‍ക്കിംഗ് നിരക്ക് ഈടാക്കുക.വേള്‍ഡ് ട്രേയ്ഡ് സെന്ററിന്റെ
ചുറ്റുമുള്ള പാര്‍ക്കിംഗുകളില്‍ ഈ നിരക്ക് ബാധകമായിരിക്കും എന്ന്പാര്‍ക്കിന്‍ കമ്പനി അറിയിച്ചു.

വേള്‍ഡ് ട്രെയ്ഡ് സെന്റര്‍ സ്ഥിതി ചെയ്യുന്ന പ്രദേശത്തെ ഗ്രാന്‍ഡ് ഇവന്റ് സോണ്‍ എന്ന് വിശേഷിപ്പിച്ചാണ് പുതിയ താരിഫ് പ്രഖ്യാപിച്ചിരിക്കുന്നത്.വേള്‍ഡ് ട്രെയ്ഡ് സെന്ററില്‍ പ്രധാന പരിപാടികള്‍ പങ്കെടുക്കാന്‍ എത്തുന്നവര്‍ പൊതുഗതാഗത സംവിധാനങ്ങള്‍ പ്രയോജനപ്പെടുത്തണം എന്നും പാര്‍ക്ക്ഇന്‍ ആവശ്യപ്പെട്ടു.പ്രധാനപരിപാടികള്‍ നടക്കുമ്പോള്‍ വേള്‍ഡ് ട്രെയ്ഡ് സെന്റര്‍ ഭാഗത്തുണ്ടാകുന്ന വാഹനത്തിരക്ക് കുറയ്ക്കുക എന്ന ലക്ഷ്യത്തിലാണ് നിരക്ക് വര്‍ദ്ധന എന്നും പാര്‍ക്കിന്‍ കമ്പനി അറിയിച്ചു.

ചന്ദ്രനില്‍ ഇമാറാത്തിയെ എത്തിക്കും എന്ന് യുഎഇ

0

ബഹിരാകാശ പര്യവേഷണ രംഗത്ത് യുഎഇയുടെ അടുത്ത ലക്ഷ്യം ചന്ദ്രന്‍ എന്ന് ദുബൈ മുഹമ്മദ് ബിന്‍ റാഷിദ് സ്‌പേസ് സെന്റര്‍.അടുത്ത പത്ത് വര്‍ഷത്തിനുള്ളില്‍ ഇമാറാത്തി ബഹിരാകാശ സഞ്ചാരിയെ ചന്ദ്രോപരിതലത്തില്‍ ഇറക്കുമെന്ന് എം.ബി.ആര്‍.എസി ഡയറക്ടര്‍ ജനറല്‍ സലീം അല്‍ മര്‍റി പറഞ്ഞു.എംബിആര്‍എസിയിലെ എഴുപത് ശതമാനം പേരും ഇപ്പോള്‍ കേന്ദ്രീകരിച്ചിക്കുന്നത് ചാന്ദ്രദൗത്യത്തിലാണ്.ചന്ദ്രനെ വലയംവെയ്ക്കുന്ന ലൂണാര്‍ ഗെയ്റ്റ്‌വേ ബഹിരാകാശ നിലയ പദ്ധതിയില്‍ യുഎഇയും പങ്കാളിയാണ്.

യുഎഇയുടെ ചൊവ്വ പര്യവേഷണ ദൗത്യങ്ങളുടെ ഒരുഘട്ടം എന്ന നിലയ്ക്കാണ് ചന്ദ്രനില്‍ ഇമാറാത്തിയെ എത്തിക്കുന്നത് എന്നും എം.ബി.ആര്‍.എസ്.സി മേധാവി അറിയിച്ചു.2117-ല്‍ ചൊവ്വയില്‍ മനുഷ്യര്‍ക്ക് വാസസൗകര്യം ഒരുക്കുന്നതിനുള്ള പദ്ധതി യുഎഇ 2017-ല്‍ ആണ് പ്രഖ്യാപിച്ചത്.ചൊവ്വയിലേക്കുള്ള യാത്രയുടെ ഇടത്താവളമായിട്ടാണ് ചന്ദ്രനെ കാണുന്നതെന്നും എംബിആര്‍എസ് സി വ്യക്തമാക്കുന്നുണ്ട്.

മുഴുവന്‍ ബന്ദികളെയും മോചിപ്പിച്ചില്ലെങ്കില്‍ യുദ്ധമെന്ന് ട്രംപ്

0


ഹമാസ് ബന്ദികളാക്കിയ മുഴുവന്‍ പേരെയും ഞായറാഴ്ചയ്ക്ക് മുന്‍പ് മോചിപ്പിക്കണം എന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ്.ഇല്ലെങ്കില്‍ ഇസ്രയേല്‍ ഹമാസ് വെടിനിര്‍ത്തല്‍ റദ്ദാക്കാന്‍ ശുപാര്‍ശ ചെയ്യും എന്നും ട്രംപ് പറഞ്ഞു.എന്നാല്‍ ട്രംപിന്റെ ഭീഷണി ഹമാസ് തള്ളി.

ബന്ദികളുടെ കൈമാറ്റം ഇനിയൊരറിയിപ്പുണ്ടാകും വരെ ഇല്ലെന്ന് ഹമാസ് വ്യക്തമാക്കിയതിന് പിന്നാലെയാണ് ഡൊണള്‍ഡ് ട്രംപിന്റെ ഭീഷണി.ശനിയാഴ്ച രാത്രി പന്ത്രണ്ടിന് മുന്‍പ് മുഴുവന്‍ ബന്ദികളേയും മോചിപ്പിക്കണം.രണ്ടുംമൂന്നും പേരെ വീതം മോചിപ്പിക്കുന്നത് ഇനി നടക്കില്ല.എല്ലാവരേയും ഒന്നിച്ച് മോചിപ്പിക്കണം എന്നും ട്രംപ് ആവശ്യപ്പെട്ടു.ഇല്ലെങ്കില്‍ വെടിനിര്‍ത്തല്‍ കരാര്‍ റദ്ദാക്കാന്‍ ശുപാര്‍ശ ചെയ്യുമെന്നും ട്രംപ് പറഞ്ഞു.

വെടിനിര്‍ത്തല്‍ കരാര്‍ നടപ്പാക്കുന്നതിലെ വീഴ്ച്ചകള്‍ ചൂണ്ടിക്കാട്ടിയാണ് ബന്ദി മോചനം ഹമാസ് വൈകിപ്പിക്കുന്നത്.ഒന്നാംഘട്ട വെടിനിര്‍ത്തല്‍ കരാറിന്റെ ഭാഗമായി ഇനി പതിനേഴ് ബന്ദികളെയാണ് ഹമാസ് മോചിപ്പിക്കേണ്ടത്.ഹമാസിന്റെ നടപടി വെടിനിര്‍ത്തല്‍ കരാര്‍ ലംഘനം ആണെന്ന് ഇസ്രയേല്‍ ആരോപിച്ചു.ഗാസയില്‍ ഏത് സഹാചര്യവും നേരിടാന്‍ ഇസ്രയേല്‍ സൈന്യം തയ്യാറെടുക്കുകയാണെന്നും പ്രതിരോധമന്ത്രി ഇസ്രയേല്‍ കാറ്റ്‌സ് പറഞ്ഞു.അതെസമയം ഡൊണള്‍ഡ് ട്രംപ് ഭീഷണിപ്പെടുത്തിയിട്ട് കാര്യമില്ലെന്നും രണ്ട് കക്ഷികളും ഒരുപോലെ മാനിക്കേണ്ട ഒരു കരാര്‍ ഉണ്ടെന്ന് ഓര്‍ക്കണം എന്നും ഹമാസ് പ്രതികരിച്ചു.ഭീഷണിയുടെ സ്വരംകൊണ്ട് കാര്യമില്ല.അത് കാര്യങ്ങള്‍ കൂടുതല്‍ സങ്കീര്‍ണ്ണമാക്കത്തേയുള്ളു എന്നും ഹമാസ് അറിയിച്ചു.

ദുബൈയില്‍ ആഢംബര പെന്റ് ഹൗസിന് 187.17 ദശലക്ഷം ദിര്‍ഹം

0

ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള പെന്റ്ഹൗസ് ദുബൈയില്‍ വില്‍പ്പനയ്ക്ക്.ലോകത്തിലെ ഏറ്റവും ഉയരംകൂടിയ കെട്ടിടമായ ബുര്‍ജ് ഖലീഫയിലാണ് ആഢംബരവസതി വില്‍പ്പനയ്ക്ക് വെച്ചിരിക്കുന്നത്.ഇരുപത്തിയൊരായിരം ചതുരശ്രയടി വീസ്തീര്‍ണ്ണമുളള പെന്റ്ഹൗസിന് അന്‍പത്തിയൊന്ന് ദശലക്ഷം അമേരിക്കന്‍ ഡോളറാണ് വില.

അതായത് 187.17 ദശലക്ഷം ദിര്‍ഹം.ആയിരത്തി മുന്നൂറ് അടി ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന ഈ ആഢംബര വസതി ദുബൈ ഡൗണ്‍ടൗണിലെ തന്നെ ഏറ്റവും വലിപ്പമേറിയതാണ്.
ആദ്യനിലയ്ക്ക് 14000 ചതുരശ്രയടിയാണ് വിസ്തീര്‍ണ്ണം.രണ്ടാം നിലയ്ക്ക് ഏഴായിരവും.ബുര്‍ജ് ഖലീഫയിലെ ഏക പ്രൈവറ്റ് ലിഫ്റ്റും ഈ പാര്‍പ്പിടത്തിലേക്കുള്ളതാണ്.നീന്തല്‍കുളം അടക്കം അത്യാഢംബര സൗകര്യം ആണ് പെന്റ്ഹൗസില്‍ ഉള്ളത്.

യുഎഇയില്‍ വരും ദിവസങ്ങളില്‍ താപനില കൂടും

0

യുഎഇയില്‍ വരും ദിവസങ്ങളില്‍ താപനിലയില്‍ വര്‍ദ്ധനയുണ്ടാകും എന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം.നേരിയ മഴയ്ക്കും സാധ്യതയുണ്ട്.ചൊവ്വ ബുധന്‍ ദിവസങ്ങളിലാണ് യുഎഇയില്‍ താപനിലയില്‍ വര്‍ദ്ധന രേഖപ്പെടുത്തുക.നിലവില്‍ മുപ്പത് ഡിഗ്രി സെല്‍ഷ്യസില്‍ താഴെയാണ് രാജ്യത്ത് പരമാവധി താപനില രേഖപ്പെടുത്തുന്നത്.

കുറഞ്ഞ താപനില പത്ത് ഡിഗ്രി സെല്‍ഷ്യസില്‍ താഴെയും.വ്യാഴാഴ്ച മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥാ കേന്ദ്രം വ്യക്തമാക്കി.പുലര്‍കാലങ്ങളിലെ മൂടല്‍മഞ്ഞും വരും ദിവസങ്ങളില്‍ തുടരും.ഉള്‍പ്രദേശങ്ങളിലും തീരമേഖലയിലും ആയിരിക്കും മൂടല്‍മഞ്ഞ് അനുഭവപ്പെടുക.

ദിര്‍ഹം രൂപ വിനിമയ നിരക്കില്‍ വീണ്ടും വര്‍ദ്ധന

0

ഇന്ത്യന്‍ രൂപയ്ക്ക് വീണ്ടും മൂല്യത്തകര്‍ച്ച.യുഎഇ ദിര്‍ഹം അടക്കമുള്ള ഗള്‍ഫ് കറന്‍സികളുടെ വിനിമയനിരക്ക് വീണ്ടും ഉയര്‍ന്നു.
ഇന്ന് രാവിലെ 23 രൂപ തൊണ്ണൂറ്റിനാല് പൈസ എന്ന നിലയിലേക്കാണ് യുഎഇ ദിര്‍ഹത്തിന്റെ വിനിമയ നിരക്ക് ഉയര്‍ന്നത്.ബാങ്കുകളും എക്‌സ്‌ചേഞ്ച് ഹൗസുകളും ഒരു ദിര്‍ഹത്തിന് ഇരുപത്തിമൂന്ന് രൂപ എഴുപത് പൈസയ്ക്ക് മുകളില്‍ നിരക്ക് നല്‍കുന്നുണ്ട്.ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന വിനിമയ നിരക്കാണ് ഗള്‍ഫ് പ്രവാസികള്‍ക്ക് ഇപ്പോള്‍ ലഭിക്കുന്നത്.

ഇതെ തുടര്‍ന്ന് സ്വദേശങ്ങളിലേക്ക് പണം അയക്കുന്ന പ്രവാസികളുടെ എണ്ണത്തില്‍ ഇരുപത്തിയഞ്ച് ശതമാനത്തോളം ആണ് വര്‍ദ്ധന.ഇന്ന് 87.95 നിലയിലേക്കാണ് ഇന്ത്യന്‍ രൂപയുടെ മൂല്യം താഴ്ന്നത്.കഴിഞ്ഞ പത്ത് ദിവസത്തിനിടയില്‍ മാത്രം രൂപയുടെ മൂല്യത്തില്‍ ഒന്നരശതമാനത്തോളം ആണ് മൂല്യത്തകര്‍ച്ച.ഡോളര്‍ കൂടുതല്‍ കരുത്താര്‍ജിക്കുന്നതാണ് ഇന്ത്യന്‍ രൂപയ്ക്ക് തിരിച്ചടിയാകുന്നത്.അമേരിക്കന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപിന്റെ നികുതി നയങ്ങളും രൂപയ്ക്ക് തിരച്ചടിയാണ്.

ദുബൈയിലേക്ക് എത്തുന്ന സന്ദര്‍ശകരുടെ എണ്ണത്തില്‍ വര്‍ദ്ധന

0

ദുബൈയിലേക്ക് എത്തുന്ന വിദേശവിനോദസഞ്ചാരികളുടെ എണ്ണത്തില്‍ റെക്കോര്‍ഡ് വര്‍ദ്ധന.18.72 ദശലക്ഷം സന്ദര്‍ശകര്‍ ആണ് 2024-ല്‍ ദുബൈയില്‍ എത്തിയത്.ദുബൈയിലേക്ക് എത്തിയ രാജ്യാന്തരസന്ദര്‍ശകരുടെ എണ്ണത്തില്‍ ഒന്‍പത് ശതമാനം വര്‍ദ്ധനയാണ് 2024-ല്‍ രേഖപ്പെടുത്തിയത്.2023-ല്‍ 17.15 ദശലക്ഷം വിദേശവിനോദസഞ്ചാരികള്‍ ആണ് ദുബൈയിലേക്ക് എത്തിയത്.കഴിഞ്ഞ വര്‍ഷം ഇത് 18.72-ആയി വര്‍ദ്ധിച്ചു.

ഹോട്ടല്‍ ബുക്കിംഗുകളിലും വളര്‍ച്ച സംഭവിച്ചു.78.2 ശതമാനം ആണ് 2024-ലെ ഹോട്ടല്‍ ബുക്കിംഗ് നിരക്ക്.യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തുമിന്റെ ദീര്‍ഘവീക്ഷണം ആണ് വിനോദസഞ്ചാരികളുടെ റെക്കോര്‍ഡ് വര്‍ദ്ധനയ്ക്ക് പിന്നില്‍ എന്ന് കിരീടവകാശിയും യുഎഇ ഉപപ്രധാനമന്ത്രിയുമായ ഷെയ്ഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തും പറഞ്ഞു.കൂടുതല്‍ രാജ്യാന്തരസന്ദര്‍ശകരെ ആകര്‍ഷിക്കാന്‍ കഴിയും വിധത്തില്‍ വിനോദസഞ്ചാരമേഖലയെ കൂടുതല്‍ ശക്തിപ്പെടുത്തും എന്നും ഷെയ്ഖ് ഹംദാന്‍ പറഞ്ഞു.പശ്ചാത്തലസൗകര്യങ്ങളും ആകര്‍ഷണകേന്ദ്രങ്ങളും വര്‍ദ്ധിപ്പിച്ച് കൂടുതല്‍ സന്ദര്‍ശകരെ എത്തിക്കുന്നതിനാണ് ദുബൈയുടെ നീക്കം.

അല്‍മക്തും വിമാനത്താവള വികസനം,മെട്രോ ബ്ലു ലൈന്‍ എന്നിവ ഇത് ലക്ഷ്യമിട്ടുള്ള വന്‍കിട പദ്ധതികള്‍ ആണ്.എമിറേറ്റിലെ ഹോട്ടല്‍ മുറികളുടെ എണ്ണത്തിലും വര്‍ദ്ധനയുണ്ട്.നിലവില്‍ 832 ഹോട്ടലുകളിലായി 154016 ഹോട്ടല്‍ മുറികള്‍ ദുബൈയിലുണ്ട്.