Friday, April 10, 2026
Home Blog Page 77

ഗവര്‍ണ്ണര്‍മാര്‍ വഴിമുടക്കികളാവരുതെന്ന് സുപ്രീംകോടതി

0

നിയമസഭ പാസാക്കിയ ബില്ലുകളില്‍ തീരുമാനം എടുക്കാതെ പിടിച്ചുവെക്കുന്ന ഗവര്‍ണര്‍മാരുടെ നടപടി ഭരണഘടനാ വിരുദ്ധം എന്ന് സുപ്രീംകോടതി.ബില്ലകളില്‍ മൂന്ന് മാസത്തിനുള്ളില്‍ തീരുമാനം എടുക്കണം.ഗവര്‍ണ്ണര്‍ ആര്‍.എന്‍ രവിക്ക് എതിരെ തമിഴ്‌നാട് സര്‍ക്കാര്‍ നല്‍കിയ ഹര്‍ജിയിലാണ് സുപ്രീംകോടതിയുടെ നിര്‍ണ്ണായക വിധി

ഗവര്‍ണ്ണര്‍ക്ക് വീറ്റോ അധികാരം ഭരണഘടന നല്‍കുന്നില്ലെന്ന് വ്യക്തമാക്കിക്കൊണ്ടാണ് ജസ്റ്റിസുമാരായ ജെ.ബി പര്‍ദിവാലയും മനോജ് മിശ്രയും അടങ്ങുന്ന ബഞ്ചിന്റെ വിധി.ഭരണഘടനപ്രകാരം ഒരു ബില്ലില്‍ മൂന്ന് നടപടിക്രമങ്ങളാണ് ഗവര്‍ണ്ണര്‍ക്ക് സ്വീകരിക്കാന്‍ കഴിയുക.ബില്ലിന് അനുമതി നല്‍കുക,അനുമതി നിഷേധിക്കുക,രാഷ്ട്രപതിയുടെ അംഗീകാരത്തിനായി വിടുക എന്നിവയാണ് അവ.ബില്ലില്‍ തീരുമാനം എടുക്കാതെ പിടിച്ചുവെച്ച് വൈകിപ്പിച്ചതിന് ശേഷം പീന്നീട് രാഷ്ട്രപതിക്ക് അയക്കുന്ന നടപടി ഭരണഘടനാ വിരുദ്ധമാണ്.

ബില്ലുകള്‍ക്ക് അംഗീകാരം നല്‍കുകയാണെങ്കില്‍ ഒരു മാസത്തിനകം തീരുമാനം എടുക്കണം.ബില്ലുകള്‍ രാഷ്ട്രപതിക്ക് അയക്കുകയാണങ്കിലോ തിരിച്ചയക്കുകയാണെങ്കിലോ മൂന്ന് മാസത്തിനുള്ളില്‍ അത് ഉണ്ടാകണം.തിരച്ചയച്ച ബില്ലുകള്‍ നിയമസഭ വീണ്ടും പാസാക്കി അയച്ചാല്‍ ഒരു മാസത്തിനുള്ളില്‍ ഗവര്‍ണ്ണര്‍ അംഗീകാരം നല്‍കണം എന്നും സുപ്രീംകോടതി നിര്‍ദ്ദേശിച്ചു.ഗവര്‍ണ്ണര്‍മന്ത്രിസഭയുടെ ഉപദേശം അനുസരിച്ചാണ് പ്രവര്‍ത്തിക്കേണ്ടത്.പത്ത് ബില്ലുകള്‍ തടഞ്ഞുവെച്ച തമിഴ്‌നാട് ഗവര്‍ണ്ണര്‍ ആര്‍.എന്‍ രവിയുടെ നടപടിയെ സുപ്രീംകോടതി വിമര്‍ശിച്ചു.

ദ്വിദിന സന്ദര്‍ശനത്തിനായി ഷെയ്ഖ് ഹംദാന്‍ ഇന്ത്യയിലെത്തി

0

ദുബൈ കിരീടാവകാശിയും യുഎഇ ഉപപ്രധാനമന്ത്രിയും പ്രതിരോധമന്ത്രിയുമായ ഷെയ്ഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തും ഇന്ത്യയിലെത്തി. ദ്വദിന സന്ദര്‍ശനത്തിനായാണ് ഷെയ്ഖ് ഹംദാന്‍ ഇന്ത്യയിലെത്തിയത്. പ്രധാനമന്ത്രിയുമായും മുതിര്‍ന്ന ഉദ്യോഗസ്ഥരുമായും കൂടിക്കാഴ്ച നടത്തും.ന്യൂദില്ലി വിമാനത്താവളത്തില്‍ എത്തിയ ഷെയ്ഖ് ഹംദാനെ പെട്രോളിയം സഹമന്ത്രി സുരേഷ് ഗോപിയുടെ നേതൃത്വത്തില്‍ ഉന്നത ഉദ്യോഗസ്ഥര്‍ സ്വീകരിച്ചു. വാദ്യമേളങ്ങളുടെ അകമ്പടിയോടെയാണ് സ്വീകരണം നല്‍കിയത്. തുടര്‍ന്ന് സൈന്യത്തിന്റെ നേതൃത്വത്തില്‍ ഗാര്‍ഡ് ഓഫ് ഹോണര്‍ നല്‍കി.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ക്ഷണം സ്വീകരിച്ചാണ് ഷെയ്ഖ് ഹംദാന്‍ ഇന്ത്യയിലെത്തിയത്. ദ്വിദിന സന്ദര്‍ശനത്തില്‍ പ്രധാനമന്ത്രിയുമായും മുതിര്‍ന്ന ഉദ്യോഗസ്ഥരുമായും വ്യവസായ പ്രമുഖരുമായും കൂടിക്കാഴ്ച നടത്തും. വ്യാപാരം, നിക്ഷേപം, പ്രതിരോധം, നൈപുണ്യ ശേഷി പങ്കുവയ്ക്കല്‍ തുടങ്ങിയ മേഖലകളില്‍ സഹകരണം ശക്തമാക്കുന്നതിനൊപ്പം സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാര്‍ കൂടുതല്‍ മേഖലകളിലേക്ക് വ്യാപിപ്പിക്കുന്നതും ചര്‍ച്ച ചെയ്യും. വിദേശകാര്യ മന്ത്രി ഡോ എസ് ജയശങ്കര്‍, പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് എന്നിവരുമായി കൂടിക്കാഴ്ച നടത്തും. ഇന്ന് പ്രധാനമന്ത്രിയുടെ വിരുന്നില്‍ ഷെയ്ഖ് ഹംദാന്‍ പങ്കെടുക്കും. നാളെ മുംബൈയിലെത്തുന്ന ഷെയ്ഖ് ഹംദാന്‍ വ്യവസായ പ്രമുഖരുമായി കൂടിക്കാഴ്ച നടത്തും. ദുബൈ കിരീടാവകാശിയായ ശേഷം ഷെയ്ഖ് ഹംദാന്റെ ആദ്യ ഇന്ത്യാ സന്ദര്‍ശനമാണിത്.


യുഎഇയിലേക്കുള്ള വിമാനയാത്രക്കാരുടെ എണ്ണത്തില്‍ വര്‍ദ്ധന

0

യുഎഇയിലേക്കുള്ള വിമാനയാത്രക്കാരുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധന എന്ന് കണക്കുകള്‍.അറുപത് ലക്ഷത്തിലധികം സീറ്റുകളിലാണ് ഏപ്രില്‍ മാസം ടിക്കറ്റുകള്‍ ബുക്ക് ചെയ്തിരിക്കുന്നത്.

വേള്‍ഡ് ഫ്‌ലൈഖ്ഖ് ഇന്‍ഫര്‍മേഷന്‍ ഇന്റലിജന്‍സ് ആന്‍ഡ് അനലിസ്റ്റിക്‌സ് റിപ്പോര്‍ട്ടിലാണ് വിമാനയാത്രക്കാരുടെ കണക്കുകള്‍ പറയുന്നത്.മാര്‍ച്ച് മാസത്തെ അപേക്ഷിച്ച് വിമാനടിക്കറ്റ് ബുക്കിംഗില്‍ 6.2 ശതമാനം വര്‍ദ്ധനയാണ്രേ ഖപ്പെടുത്തിയിരിക്കുന്നത്.കഴിഞ്ഞ മാസം ആഖെ ടിക്കറ്റ് ബുക്കിംഗ് 50.98 ലക്ഷം ആയിരുന്നു. ഈ മാസം അത് 60.35 ലക്ഷമായി ഉയര്‍ന്നു.എമിറേറ്റ്‌സില്‍ ആണ് ഏറ്റവും അധികം യാത്രക്കാര്‍.30.19 ലക്ഷം സീറ്റുകളിലാണ് ടിക്കറ്റ് ബുക്കിംഗ്.

ഫ്‌ളൈ ദുബൈയില്‍ 10.22 ലക്ഷം സിറ്റുകളിലും ടിക്കറ്റ് ബുക്ക് ചെയ്തിട്ടുണ്ട്.ഇത്തിഹാദ് എയര്‍വേയ്‌സില്‍ 10.09 ലക്ഷം യാത്രക്കാര്‍ യുഎഇയില്‍ എത്തുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.ഷാര്‍ജ വിമാനകമ്പനിയില്‍ എട്ടരലക്ഷത്തോളം യാത്രക്കാരും ടിക്കറ്റ് എടുത്തിട്ടുണ്ട്.മധ്യപൂര്‍വ്വദേശത്ത് തന്നെ ഏറ്റവും അധികം വിമാനയാത്രക്കാര്‍ എത്തുന്നത് യുഎഇയില്‍ ആണ്.

ഗാസയില്‍ റഫാ പിടിച്ചെടുത്ത് ഇസ്രയേല്‍ സൈന്യം

ഗാസ-ഈജിപ്ത് അതിര്‍ത്തിയില്‍ സ്ഥിതി ചെയ്യുന്ന റഫാ പിടിച്ചെടുത്ത് ഇസ്രയേല്‍ സൈന്യം.ഇവിടെ നിന്നും പതിനായിരങ്ങളാണ് പലായനം ചെയ്യുന്നത്.പിടിച്ചെടുക്കുന്ന പ്രദേശം സുരക്ഷാ മേഖലയാക്കും എന്നാണ് ഇസ്രയേലിന്റെ പ്രസ്താവന.

ഗാസയുടെ വീശാലമായ പ്രദേശങ്ങള്‍ പിടിച്ചെടുക്കും എന്നാണ് ഇസ്രയേലിന്റെ അറിയിപ്പ്.റഫായുടെ കൂടുതല്‍ ഭാഗത്തേക്ക് പ്രവേശിച്ച് ആക്രമണം നടത്തുകയാണ് സൈന്യം.ജനങ്ങളോട് ഒഴിഞ്ഞുപോകാന്‍ നിര്‍ദ്ദേശം നല്‍കിയ ശേഷം ആണ് സൈനിക നീക്കം.ഗാസ യുദ്ധത്തിലെ തന്നെ ഏറ്റവും വലിയ കൂട്ടപലായനം ആണ് ഇപ്പോള്‍ നടക്കുന്നത്.ഗാസയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും ഒരിക്കല്‍ വീടുവിട്ടോടി റഫായില്‍ അഭയംതേടിയവരേയാണ് വീണ്ടും ഒഴിപ്പിക്കുന്നത്.റഫായില്‍ നിന്നും ഖാന്‍ യൂനിസിലേക്കാണ് ലക്ഷക്കണക്കിന് പലസ്തീനികള്‍ നീങ്ങുന്നത്.വെടിനിര്‍ത്തലിനെ തുടര്‍ന്ന് ഗാസമുനമ്പിന്റെ വടക്കന്‍ ഭാഗത്തേക്ക് തിരികെ എത്തിയ പലസ്തീനികളേയും ഇസ്രയേല്‍ വീണ്ടും ഒഴിപ്പിക്കുകയാണ്.

ഗാസമുനമ്പിന്റെ വിവിധ ഭാഗങ്ങളില്‍ ശക്തമായ ആക്രമണവും ഇസ്രയേല്‍ സൈന്യം തുടരുന്നുണ്ട്.ഖാന്‍യൂനിസില്‍ ഇന്ന് രാവിലെ ഒരു അഭയാര്‍ത്ഥി കേന്ദ്രത്തില്‍ ഇസ്രയേല്‍ നടത്തിയ ആക്രമണത്തില്‍ ഇരുപത്തിയാറ് പേര്‍ കൊല്ലപ്പെട്ടു.മാനുഷികകേന്ദ്രങ്ങളായി ഇസ്രയേല്‍ പ്രഖ്യാപിച്ച സ്ഥലത്തായിരുന്നു ആക്രമണം.ഇരുപത്തിനാല് മണിക്കൂറുകള്‍ക്കിടയില്‍ 96 പേര്‍ ഇസ്രയേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടു.വെടിനിര്‍ത്തലിന് ശേഷം ആരംഭിച്ച ആക്രമണത്തില്‍ മാത്രം ഗാസയില്‍ 1100 മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

ശുഭാംശു ശുക്ല മെയില്‍ ബഹിരാകാശനിലയത്തില്‍ എത്തും

0

രാജ്യാന്തര ബഹിരാകാശനിലയത്തില്‍ എത്തുന്ന ആദ്യ ഇന്ത്യക്കാരനാകാന്‍ വ്യോമസേനയില്‍ ക്യാപ്റ്റനായ ശുഭാംശു ശുക്ല ഒരുങ്ങുന്നു.അടുത്ത മാസം ശുഭാംശു അടക്കമുള്ള സംഘം ബഹിരാകാശ നിലയത്തില്‍ എത്തും.

ഐഎസ്ആര്‍ഒയും നാസയും സ്വകാര്യബഹിരാകാശ സ്ഥാപനമായ ആക്‌സിയോം സ്‌പെയ്‌സും ചേര്‍ന്നാണ് ശുഭാംശു ശുക്ലയെ രാജ്യാന്തരബഹിരാകാശ നിലയത്തില്‍ എത്തിക്കുന്നത്.ശുഭാംശു അടക്കം നാല് പേരാണ് ആക്‌സിയോം ദൗത്യത്തിന്റെ ഭാഗമായി ബഹിരാകാശ നിലയത്തില്‍ എത്തുന്നത്.ഫ്‌ളോറിഡയിലെ കെന്നഡി സ്‌പെയ്‌സ് സെന്ററില്‍ നിന്നാണ് ഇവര്‍ യാത്ര തിരിക്കുക.പതിനാല് ദിവസം ആണ് ദൗത്യത്തിന്റെ കാലാവധി.സ്‌പെയ്‌സ് എക്‌സിന്റെ ഡ്രാഗണ്‍ പേടകത്തില്‍ ആയിരിക്കും ശുഭാംശുവിന്റേയും സംഘത്തിന്റെയും ബഹിരാകാശ യാത്ര.

മെയില്‍ എപ്പോഴായിരിക്കും വിക്ഷേപണം എന്ന് നാസ വ്യക്തമാക്കിയിട്ടില്ല.കാലാവസ്ഥ അടക്കമുള്ള സാഹചര്യങ്ങള്‍ പരിശോധിച്ചായിരിക്കും വിക്ഷേപണ തീയതി നിശ്ചയിക്കുക.ഉത്തര്‍പ്രദേശ് സ്വദേശിയാണ് വ്യോമസേനയില്‍ ഗ്രൂപ്പ് ക്യാപ്റ്റനായ ശുഭാംശു ശുക്ല.ആക്‌സിയോം ദൗത്യത്തിന്റെ പൈലറ്റാണ് ശുഭാംശു.ഇന്ത്യയുടെ ഗഗന്‍യാന്‍ ദൗത്യത്തിന്റെ കമാന്‍ഡറും ശുഭാംശുവാണ്.1984-ല്‍ യാത്ര ചെയ്ത രാകേഷ് ശര്‍മ്മയാണ് ബഹിരാകാശത്ത് എത്തിയ ആദ് ഇന്ത്യക്കാരന്‍.


രാസലഹരി ഉപയോഗം:കേരളത്തിലെ സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാരെ പരിശോധിക്കും

0

കേരളത്തില്‍ സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ രാസലഹരി ഉപയോഗിക്കുന്നുണ്ടോ എന്ന് പരിശോധന നടത്താന്‍ തീരുമാനം. സംസ്ഥാന പൊലീസും സ്വകാര്യ സ്ഥാപനങ്ങളും ചേര്‍ന്നാണ് പരിശോധയ്ക്ക് തയ്യാറെടുക്കുന്നത്. പരിശോധയില്‍ ലഹരി കണ്ടെത്തിയാല്‍ ജോലിയില്‍ നിന്നും പിരിച്ചുവിടും.

കേരളത്തില്‍ രാസലഹരി ഉപയോഗിക്കുന്ന യുവാക്കളില്‍ എഴുപത് ശതമാനവും മികച്ച ശമ്പളത്തോടെ സ്വകാര്യ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നവരാണെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍. ഇവര്‍ക്ക് തടയിടാനായാല്‍ സംസ്ഥാനം നേരിടുന്ന രാസലഹരി ഭീഷണിക്ക് ഒരു പരിധിവരെയെങ്കിലും പരിഹാരാം കാണാനാകുമെന്നാണ് പൊലീസിന്റെ കണക്കുകൂട്ടല്‍. ജീവനക്കാരുടെ രക്തം, മുടി എന്നിവയുടെ പരിശോധനയിലൂടെ രാസലഹരി ഉപയോഗം തിരിച്ചറിഞ്ഞ് നടപടിയെടുക്കാനാണ് തീരുമാനം.

പദ്ധതിയോട് സഹകരിക്കാന്‍ ഭൂരിഭാഗം സ്വകാര്യ സ്ഥാപനങ്ങളും സമ്മതമറിയിച്ചതായി ദക്ഷിണമേഖല ഐജി എസ് ശ്യംസുന്ദര്‍ പറഞ്ഞു. ഘട്ടം ഘട്ടമായിട്ടായിരിക്കും പദ്ധതി നടപ്പിലാക്കുന്നത്. ഒരു തവണ രാസലഹരി ഉപയോഗിച്ചാല്‍ മൂന്ന് മാസം കഴിഞ്ഞു നടത്തുന്ന പരിശോധയില്‍ പോലും ഇതിന്റെ തെളിവുകള്‍ കണ്ടെത്താനാകും. സ്വകാര്യ സ്ഥാപനങ്ങളിലെ സ്ത്രീ ചൂഷണം തടയാനുള്ള പോഷ് ആക്ടിന്റെ മാതൃകയിലാണ് ലഹരി ഉപയോഗം തടയാനായി പ്രത്യേക നയം തയ്യാറാക്കുന്നത്.


വഖഫ് ഭേദഗതി ബില്‍ ലോക്‌സഭയില്‍ അവതരിപ്പിച്ച് എന്‍ഡിഎ സര്‍ക്കാര്‍

0

വഖഫ് ഭേദഗതി ബില്‍ ലോക്‌സഭയില്‍ അവതരിപ്പിച്ച് കേന്ദ്രമന്ത്രി കിരണ്‍ റിജിജു.ആരാധനാലയങ്ങള്‍ നിയന്ത്രിക്കാനല്ല വഖഫ് ബില്‍ എന്നും വഖഫ് സ്വത്തുക്കള്‍ നിയന്ത്രിക്കുക മാത്രമാണ് ലക്ഷ്യം എന്നും കിരണ്‍ റിജിജു പറഞ്ഞു.ബില്‍ ഭരണഘടനാ വിരുദ്ധമല്ലെന്നും മന്ത്രി വ്യക്തമാക്കി.ബില്‍ നാളെ രാജ്യസഭയിലും അവതരിപ്പിച്ചേക്കും

പരിഷ്‌കരിച്ച വഖഫ് ഭേദഗതി ബില്‍ ആണ് ലോക്‌സഭയില്‍ അവതരിപ്പിച്ചത്.ഒറു മതത്തിന്റെയും സ്വാതന്ത്ര്യത്തില്‍ കടന്നുകയറിട്ടില്ലെന്ന് ബില്‍ അവതരിപ്പിച്ചുകൊണ്ട് കിരണ്‍ റിജിജു പറഞ്ഞു. ജെപിസിയില്‍ വിശദമായ ചര്‍ച്ചയ്ക്ക് ശേഷമാണ് ബില്ല് തയ്യാറാക്കിയത്. 284 സംഘങ്ങള്‍ അഭിപ്രായം വ്യക്തമാക്കി. 97 ലക്ഷം നിര്‍ദേശങ്ങള്‍ ജെപിസിക്ക് ലഭിച്ചു. അതെല്ലാം വിശദമായി പരിശോധിച്ചു. ഈ ബില്ല് കുറേ മാറ്റങ്ങള്‍ കൊണ്ട് വരും.മുന്‍പും വഖഫ് നിയമം ഭേദഗതി ചെയ്തിട്ടുണ്ട്. യുപിഎ കാലത്ത് വഖഫ് ബോര്‍ഡിന് അനിയന്ത്രിത അധികാരങ്ങള്‍ നല്‍കി. മുസ്ലിങ്ങളെ 70 വര്‍ഷമായി കോണ്‍ഗ്രസ് വഞ്ചിക്കുകയാണ്. എന്‍ഡിഎ സര്‍ക്കാര്‍ വഖഫ് ഭൂമി പാവപ്പെട്ട മുസ്ലിങ്ങള്‍ക്കായി ഉപയോഗിക്കും. 22 അംഗ വഖഫ് കൗണ്‍സിലില്‍ നാല് അമുസ്ലിങ്ങളും രണ്ട് വനിതകളും വേണമെന്നാണ് ബില്‍ പറയുന്നത് എവ്വും കിരണ്‍ റിജിജു പറഞ്ഞു.പ്രതിപക്ഷം രാഷ്ട്രീയം കളിക്കുകയാണെന്ന് ആരോപിച്ച റിജിജു രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും ലോക്‌സഭയില്‍ എത്തിയിട്ടില്ലെന്ന കാര്യവും ചൂണ്ടിക്കാട്ടി.


ബില്‍ അവതരിപ്പിക്കാന്‍ മന്ത്രിയെ ക്ഷണിച്ചപ്പോള്‍ തന്നെ പ്രതിപക്ഷം പ്രതിഷേധം ഉയര്‍ത്തി.നിയമം അടിച്ചേല്‍പ്പിക്കുകയാണെന്ന് കെ സി വേണുഗോപാല്‍ പറഞ്ഞു. ഭേദഗതികളിലെ എതിര്‍പ്പുകള്‍ പറയാന്‍ അനുവദിക്കണമെന്നും കെ.സി വേണുഗോപാല്‍ ആവശ്യപ്പെട്ടു. യഥാര്‍ത്ഥ ബില്ലില്‍ ചര്‍ച്ച നടന്നിട്ടില്ലെന്ന് എന്‍.കെ പ്രേമചന്ദ്രനും ആരോപിച്ചു.യഥാര്‍ത്ഥ ബില്ലില്‍ ചര്‍ച്ച നടന്നിട്ടില്ലെന്ന എന്‍ കെ പ്രേമചന്ദ്രന്‍ എംപിയുടെ വാദം ആഭ്യന്തരമന്ത്രി അമിത് ഷാ തള്ളി.ബില്ല് മന്ത്രിസഭ അംഗീകരിച്ചതാണ്.ചര്‍ച്ചകള്‍ക്ക് ശേഷമാണ് ഭേദഗതികള്‍ കൊണ്ടുവന്നതെന്നും അമിത് ഷാ വ്യക്തമാക്കി.

വിടാതെ ആര്‍എസ്എസ്:എമ്പുരാന്‍ സിനിമയില്‍ ദേശവിരുദ്ധത എന്ന് ഓര്‍ഗനൈസര്‍

0

റീ എഡിറ്റിന് ശേഷവും എമ്പുരാന്‍ സിനിമയില്‍ ദേശവിരുദ്ധത എന്ന് ആര്‍എസ്എസ് മുഖപത്രമായ ഓര്‍ഗനൈസര്‍.മുരളി ഗോപി അരാജകത്വം പടര്‍ത്തുന്നുവെന്നും ഓര്‍ഗനൈസര്‍ ആരോപിക്കുന്നുണ്ട്.

എമ്പുരാന്റെ റീഎഡിറ്റ് പതിപ്പ് പുറത്തിറങ്ങിയതിന് ശേഷവും രൂക്ഷ വിമര്‍ശനം തുടരുകയാണ് ആര്‍എസ്എസ് മുഖപത്രമായ ഓര്‍ഗനൈസര്‍.റീ എഡിറ്റ് ചെയ്തതിന് ശേഷവും സിനിമയില്‍ ദേശവിരുദ്ധതയും ഹിന്ദു ക്രിസ്ത്യന്‍ വിരുദ്ധതയും തുടരുകയാണെന്നും ഓര്‍ഗനൈസര്‍ ആരോപിക്കുന്നു.കേരളയുവത്വം മയക്കുമരുന്നിന്റെയും അരാജകസിനികളുടെയും പിടിയിലാണ്.അതിന് സഹാകരമാകുന്ന രീതിയിലുള്ള പ്രമേയം ആണ് എമ്പുരാനില്‍ ഉള്ളത്.ദേശവിരുദ്ധതയ്ക്ക് വലിയ വില കൊടുക്കേണ്ടിവരും എന്നും ഓര്‍ഗനൈസര്‍ ഭീഷണി മുഴക്കുന്നുണ്ട്.

മുരളി ഗോപി രാജ്യത്തെ ഭരണകൂടത്തേയും നിയമസംഹിതകളേയും വെല്ലുവിളിക്കുന്ന വ്യക്തിയാണെന്നും ഓര്‍ഗനൈസര്‍ ആരോപിച്ചു.എമ്പുരാന്‍ സിനിമയ്ക്ക് എതിരെ സംഘപരിവാര്‍ കേന്ദ്രങ്ങള്‍ വിമര്‍ശനങ്ങള്‍ ഉയര്‍ത്തിയതിന് പിന്നാലെ സിനിമയില്‍ ഇരുപതിലധികം മാറ്റങ്ങള്‍ വരുത്തിയിരുന്നു.മൂന്ന് മണിക്കൂറുള്ള സിനിമയുടെ രണ്ട് മിനുട്ട് എട്ട് സെക്കന്റ് വരുന്ന ഭാഗം ആണ് നീക്കം ചെയ്തത്.

ഗാസയുടെ കൂടുതല്‍ പ്രദേശങ്ങള്‍ പിടിച്ചെടുക്കും എന്ന് ഇസ്രയേല്‍

0

ഗാസയുടെ കൂടുതല്‍ പ്രദേശങ്ങള്‍ പിടിച്ചെടുക്കും എന്ന് ഇസ്രയേല്‍ പ്രതിരോധ മന്ത്രി ഇസ്രയേല്‍ കാറ്റ്‌സ്.ഗാസ മുനമ്പിലെ സൈനിക നീക്കം വ്യാപിപ്പിക്കും.തെക്കന്‍ ഗാസയില്‍ ഒരുലക്ഷത്തിലധികം പലസ്തീനികളോട് ഒഴിഞ്ഞുപോകാന്‍ ഇസ്രയേല്‍ സൈന്യം നിര്‍ദ്ദേശം നല്‍കി.

ഗാസയുടെ വലിയ പ്രദേശങ്ങള്‍ പിടിച്ചെടുത്ത് സുരക്ഷാ മേഖലകളോട് ചേര്‍ക്കും എന്നാണ് ഇസ്രയേല്‍ കാറ്റ്‌സ് വ്യക്തമാക്കുന്നത്.ഇതിനായി വലിയ തോതില്‍ ജനങ്ങളെ ഒഴിപ്പിക്കും എന്നും ഇസ്രയേല്‍ കാറ്റ്‌സ് വ്യക്തമാക്കി.തീവ്രവാദികളേയും ഭീകരവാദികേന്ദ്രങ്ങളേയും ഇല്ലാതാക്കുന്നതിന് വേണ്ടിയാണ് സൈനിക നീക്കം വ്യാപിപ്പിക്കുന്നതും കൂടുതല്‍ ജനങ്ങളെ ഒഴിപ്പിക്കുന്നതും.എന്നാല്‍ എത്രത്തോളം പ്രദേശം പിടിച്ചെടുക്കും എന്ന് ഇസ്രയേല്‍ കാറ്റ്‌സ് വ്യക്തമാക്കിയിട്ടില്ല.

ഈ ആഴ്ച റഫായില്‍ ഒരുലക്ഷത്തിനാല്‍പ്പതിനായിരത്തോളം പലസ്തീനികളോട് വീടൊഴിഞ്ഞുപോകാന്‍ ഇസ്രയേല്‍ സൈന്യം നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.വടക്കന്‍ ഗാസയുടെ ചിലഭാഗങ്ങളിലും ഒഴിഞ്ഞുപോകുന്നതിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.റഫാ ഖാന്‍യൂനിസ് തുടങ്ങിയ പ്രദേശങ്ങളിലുള്ള ജനങ്ങളോട് അല്‍ മവാസി മേഖലയിലേക്ക് മാറാന്‍ ആണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.ഗാസക്കുള്ളില്‍ ഇതിനകം തന്നെ ഒരു പ്രധാന ബഫര്‍സോണ്‍ ഇസ്രയേല്‍ സൈന്യം സ്ഥാപിച്ചുകഴിഞ്ഞു.ഗാസയുടെ നടുവിലായുള്ള നെറ്റ്‌സരിം ഇടനാഴിയിലേക്ക് കൂടുതല്‍ പ്രദേശം കൂട്ടിച്ചേര്‍ക്കുകയും ചെയ്തിട്ടുണ്ട്.ഇത് കൂടാതെയാണ് കൂടുതല്‍ വിശാലമായ പ്രദേശങ്ങള്‍ ഗാസ മുനമ്പില്‍ പിടിച്ചെടുക്കും എന്ന് ഇസ്രയേല്‍ സൈന്യം പറയുന്നത്.

എമ്പുരാന്‍ സിനിമ വിവാദത്തില്‍ ഖേദം പ്രകടിപ്പിച്ച് മോഹന്‍ലാല്‍

0

എമ്പുരാന്‍ സിനിമയുടെ ബന്ധപ്പെട്ട് ഉയരുന്ന വിവാദങ്ങളില്‍ ഖേദം പ്രകടിപ്പിച്ച് നടന്‍ മോഹന്‍ലാല്‍. പ്രിയപ്പെട്ടവര്‍ക്ക് ഉണ്ടായ മനോവിഷമത്തില്‍ ഖേദമുണ്ടെന്നാണ് ഫേസ്ബുക്ക് പോസ്റ്റ്

ലൂസിഫര്‍ ഫ്രാഞ്ചൈസിന്റെ രണ്ടാം ഭാഗമായ ‘എമ്പുരാന്‍’ സിനിമയുടെ ആവിഷ്‌കാരത്തില്‍ കടന്നു വന്നിട്ടുള്ള ചില രാഷ്ട്രീയ-സാമൂഹിക പ്രമേയങ്ങള്‍ തന്നെ സ്‌നേഹിക്കുന്നവരില്‍ കുറേപേര്‍ക്ക് വലിയ മനോവിഷമം ഉണ്ടാക്കിയതായി അറിഞ്ഞെന്നാണ് മോഹന്‍ലാലിന്റെ ഫെയ്‌സ്ബുക്ക് കുറിപ്പ്. ഒരു കലാകാരന്‍ എന്ന നിലയില്‍ തന്റെ ഒരു സിനിമയും ഏതെങ്കിലും രാഷ്ട്രീയ പ്രസ്ഥാനത്തോടോ, ആശയത്തോടോ, മതവിഭാഗത്തോടോ വിദ്വേഷം പുലര്‍ത്തുന്നില്ല എന്ന് ഉറപ്പുവരുത്തേണ്ടത് തന്റെ കടമയാണ്.

അതുകൊണ്ടു തന്നെ തന്റെ പ്രിയപ്പെട്ടവര്‍ക്ക് ഉണ്ടായ മനോവിഷമത്തില്‍ തനിക്കും എമ്പുരാന്‍ ടീമിനും ആത്മാര്‍ത്ഥമായ ഖേദമുണ്ട്. ഒപ്പം അതിന്റെ ഉത്തരവാദിത്വം സിനിമയ്ക്ക് പിന്നില്‍ പ്രവര്‍ത്തിച്ച എല്ലാവരുടേതുമാണ് എന്ന തിരിച്ചറിവോടെ അത്തരം വിഷയങ്ങളെ നിര്‍ബന്ധമായും സിനിമയില്‍ നിന്ന് നീക്കം ചെയ്യാന്‍ ഒരുമിച്ച് തീരുമാനിച്ച് കഴിഞ്ഞു.
കഴിഞ്ഞ നാല് പതിറ്റാണ്ട് നിങ്ങളിലൊരാളായാണ് താന്‍ തന്റെ സിനിമാ ജീവിതം ജീവിച്ചത്.പ്രേക്ഷകരുടെ സ്‌നേഹവും വിശ്വാസവും മാത്രമാണ് തന്റെ ശക്തി. അതില്‍ കവിഞ്ഞെഫോരു മോഹന്‍ലാല്‍ ഇല്ല എന്ന് താന്‍ വിശ്വിസിക്കുന്നു എന്നുമാണ് പേസ്ബുക്ക് പോസ്റ്റില്‍ പറയുന്നത്.

……………