Friday, April 10, 2026
Home Blog Page 73

യുഎഇയില്‍ മെയ് മാസത്തെ ഇന്ധനവില പ്രഖ്യാപിച്ചു: പെട്രോള്‍ ഒരു ഫില്‍സ് കൂടി, ഡീസലിന് 11 ഫില്‍സ് കുറച്ചു.

0

അബുദബി: യുഎഇയില്‍ മെയ് മാസത്തെ ഇന്ധനവില പ്രഖ്യാപിച്ചു. പെട്രോള്‍ ലിറ്റിന് ഒരു ഫില്‍സ് വര്‍ദ്ധിപ്പിച്ചു. ഡീസല്‍ ലിറ്ററിന് പതിനൊന്ന് ഫില്‍സ് വില കുറച്ചു. പുതുക്കിയ വില ഇന്ന് അര്‍ദ്ധരാത്രി പ്രാബല്യത്തില്‍ വരും. യുഎഇ ഊര്‍ജ്ജ മന്ത്രാലയത്തിന് കീഴിലെ ഇന്ധനവില നിര്‍ണയ സമിതിയാണ് മെയ് മാസത്തെ പുതുക്കിയ ഇന്ധനവില പ്രഖ്യാപിച്ചത്. സൂപ്പര്‍ 98 പെട്രോളിന് 2 ദിര്‍ഹം 58 ഫില്‍സാണ് മെയ് മാസത്തെ വില. ഏപ്രിലില്‍ ഇത് 2 ദിര്‍ഹം 57 ഫില്‍സായിരുന്നു. സ്‌പെഷ്യല്‍ 95 പെട്രോളിന് 2 ദിര്‍ഹം 46 ഫില്‍സില്‍ നിന്നും 2 ദിര്‍ഹം 47 ഫില്‍സായി വില വര്‍ദ്ധിച്ചു. ഇ പ്ലസ് 91 പെട്രോളിന് 2 ദിര്‍ഹം 39 ഫില്‍സാണ് പുതുക്കിയ വില. ഏപ്രിലില്‍ ഇത് 2 ദിര്‍ഹം 38 ഫില്‍സായിരുന്നു. ഡീസല്‍ ലിറ്ററിന് 2 ദിര്‍ഹം 63 ഫില്‍സില്‍ നിന്നും 2 ദിര്‍ഹം 52 ഫില്‍സായി വില കുറച്ചു. രാജ്യാന്തര വിപണിയില്‍ അസംസ്‌കൃത എണ്ണവിലയില്‍ ഉണ്ടാകുന്ന മാറ്റമാണ് യുഎഇയിലും എണ്ണവിലയില്‍ പ്രതിഫലിക്കുന്നത്.

അബുദബി ടൂറിസം:ഹോട്ടലുകളില്‍ തിരിച്ചറിയലിന് ബയോമെട്രിക് സംവിധാനം

0

അബുദബിയിലെ ഹോട്ടലുകളില്‍ മുഖം തിരിച്ചറിയല്‍ സാങ്കേതിക വിദ്യ വിന്യസിക്കുന്നു.അതിഥികളുടെ തിരിച്ചറിയല്‍ പ്രക്രിയ കൂടുതല്‍ മെച്ചപ്പെടുത്തുന്നതിന് വേണ്ടിയാണ് പുതിയ സംവിധാനം.അബുദബി സാംസ്‌കാരികവിനോദസഞ്ചാരവകുപ്പാണ് പദ്ധതി നടപ്പാക്കുന്നത്.

എമിറേറ്റിലെ താമസക്കാരുടേയും സന്ദര്‍ശകരുടേയും ഹോട്ടല്‍ ജീവനക്കാരുടേയും സുരക്ഷ ഉറപ്പാക്കുന്നതിന് ഹോട്ടലുകളില്‍ നൂതന ബയോമെട്രിക് സംവിധാനം നടപ്പാക്കും എന്നാണ് അബുദബി സാംസ്‌കാരിക വിനോദസഞ്ചാരവകുപ്പിന്റെ അറിയിപ്പ്.ഫെഡറല്‍ അതോറിട്ടി ഫോര്‍ ഐഡന്റിറ്റി ആന്‍ഡ് സിറ്റിസണ്‍ഷിപ്പുമായി കൈകോര്‍ത്താണ് ചെക്കിന്‍ സമയത്ത് ബോയമെട്രിക് വിവരങ്ങള്‍ ഉപയോഗിച്ച് അതിഥികളുടെ തിരിച്ചല്‍പ്രക്രീയ പൂര്‍ത്തിയാക്കുക.

സുരക്ഷ ഉറപ്പാക്കുന്നതിനും ഹോട്ടല്‍ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമാക്കുന്നതിനും മാത്രമായിരിക്കും ഈ വിവരങ്ങള്‍ ഉപയോഗിക്കുക എന്നും സാംസ്‌കാരികവിനോദസഞ്ചാരവകുപ്പ് അറിയിച്ചു.പുതിയ സംവിധാനം എമിറേറ്റിലെ ഏതാനും ഹോട്ടലുകളില്‍ പരീക്ഷണാടിസ്ഥാനത്തില്‍ല നടപ്പാക്കിയിട്ടുണ്ട്.ആദ്യഘട്ടത്തില്‍ അബുദബി നഗരത്തിലും അലൈന്‍ മേഖലയിലും അല്‍ദഫ്രയിലുമായി ഫൈവ് സ്റ്റാര്‍ ഹോട്ടലുകളില്‍ ബയോമെട്രിക് സംവിധാനം നടപ്പാക്കുന്നതിന് ആണ് പദ്ധതി.രണ്ടാംഘട്ടത്തില്‍ ഫോര്‍സ്റ്റാര്‍ ഹോട്ടലുകളിലും പുതിയ സംവിധാനം നടപ്പാക്കും.

വിശുദ്ധ ഹജ്ജ്:ഉംറ തീര്‍ത്ഥാടകര്‍ക്ക് നാളെ മുതല്‍ പ്രവേശനാനുമതി ഇല്ല

0

സൗദി അറേബ്യയില്‍ ഉംറ തീര്‍ത്ഥാടകര്‍ക്ക് അനുവദിച്ച സമയപരിധി ഇന്ന് അവസാനിക്കും.ജൂണ്‍ പത്ത് വരെയാണ് ഉംറ തീര്‍ത്ഥാടകര്‍ക്ക് വിലക്ക്.സമയപരിധി ലംഘിച്ച് തുടരുന്നവര്‍ക്ക് കടുത്ത പിഴയും തടവും ആണ് ശിക്ഷ.

ഇന്ന് അര്‍ദ്ധരാത്രിക്ക് മുന്‍പ് മുഴുവന്‍ ഉംറ തീര്‍ത്ഥാടകരും രാജ്യംവിടണം എന്നാണ് സൗദി ഹജ്ജ്-ഉംറ മന്ത്രാലയത്തിന്റെ നിര്‍ദ്ദേശം.ഹജ്ജ് ഒരുക്കങ്ങളുടെ ഭാഗായിട്ടാണ് ഉംറ തീര്‍ത്ഥാടകര്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തുന്നത്.ഹജ്ജ് കര്‍മ്മങ്ങള്‍ അവസാനിക്കുന്ന ജൂണ്‍ പതിനൊന്ന് വരെയാണ് ഉംറ തീര്‍ത്ഥാടകര്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തുന്നത്.നാളെ മുതല്‍ മക്കയിലേക്കുള്ള പ്രവേശനത്തിനും നിയന്ത്രണം ഉണ്ടാകും.ഹജ്ജ് പെര്‍മിറ്റോ മക്ക എന്‍ട്രി പെര്‍മിറ്റോ ഇല്ലാത്ത വ്യക്തിക്കള്‍ക്ക് പ്രവേശനം അനുവദിക്കില്ല.

ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി വരും ആഴ്ച്ചകളില്‍ ഹജ്ജ് തീര്‍ത്ഥാടകര്‍ സൗദി അറേബ്യയിലേക്ക് എത്തിത്തുടങ്ങും.ഇതിന്റെ പശ്ചാത്തലത്തില്‍ ആണ് മക്കയിലേക്കുള്ള പ്രവേശനത്തിലും നിയന്ത്രണം ഏര്‍പ്പെടുത്തുന്നത്.സമയപരിധി ലംഘിച്ചും ഉംറ വീസക്കാര്‍ സൗദി അറേബ്യയില്‍ തുടര്‍ന്നാല്‍ അന്‍പതിനായിരം ദിര്‍ഹം പിഴയും ആറ് മാസം തടവും ആണ് ശിക്ഷ.ശിക്ഷാകാലാവധിക്ക് ശേഷം നാടുകടത്തും.നിയമലംഘകരെ പാര്‍പ്പിക്കുന്ന ഹോട്ടലുകള്‍ക്കും അപ്പാര്‍ട്ടുമെന്റുകള്‍ക്കും ശിക്ഷ ലഭിക്കും.

ചൂടൂകൂടുന്നു:ജാഗ്രതപാലിക്കണം എന്ന് ദേശീയകാലാവസ്ഥാ കേന്ദ്രം

0

യുഎഇയില്‍ താപനില വര്‍ദ്ധിക്കുന്നതിനാല്‍ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണം എന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം.നേരിട്ട് സൂര്യപ്രകാശം ഏല്‍ക്കുന്നത് ഒഴിവാക്കണം എന്ന് ദേശീയകാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നല്‍കി.

രാജ്യത്ത് ഇന്നലേയും നാല്‍പ്പത്തിയഞ്ച് ഡിഗ്രി സെല്‍ഷ്യസിന് മുകളിലാണ് ഉയര്‍ന്ന താപനില രേഖപ്പെടുത്തിയത്.യുഎഇയില്‍ എമ്പാടും ഈ ആഴ്ച താപനിലയില്‍ വര്‍ദ്ധനയുണ്ടാകും എന്നാണ് കാലാവസ്ഥാ കേന്ദ്രം വ്യക്തമാക്കുന്നത്.തെക്കന്‍ ഊഷ്ണക്കാറ്റാണ് രാജ്യത്ത് ചൂട് കുത്തനെ വര്‍ദ്ധിപ്പിക്കുന്നത്. ഈ സാഹചര്യത്തില്‍ ആണ് ജനങ്ങള്‍ ജാഗ്രത നിര്‍ദ്ദേശം നല്‍കുന്നത്.കൂടുതല്‍ വെളളം കുടിച്ച് ശരീരത്തിലെ ജലാംശം നിലനിര്‍ത്തണം.

ചൂടുകൂടുതല്‍ ഉള്ള സമയത്ത് സൂര്യപ്രകാശം നേരിട്ട് അടിക്കുന്നത് ഒഴിവാക്കണം.ഇളംനിറമുള്ള കോട്ടന്‍ വസ്ത്രങ്ങള്‍ ഉപയോഗിക്കാന്‍ ശ്രമിക്കണം.തൊപ്പികളും സണ്‍ഗ്ലാസുകളും ഉപയോഗിക്കാന്‍ ശ്രദ്ധിക്കണം എന്നും ദേശീയകാലാവസ്ഥാ കേന്ദ്രം ആവശ്യപ്പെട്ടു.ചൂടുകൂടുതലായി അനുഭവപ്പെടുന്ന സീസണ് ഇന്ന് തുടക്കമാകും എന്നാണ് ജ്യോതിശാസ്ത്രവിദഗദ്ധരുടേയും അറിയിപ്പ്.

റെക്കോര്‍ഡ് തുക സമാഹരിച്ച് വാഹനനമ്പര്‍ പ്ലേറ്റ് ലേലം

0

വാഹന നമ്പര്‍ പ്ലേറ്റ് ലേത്തില്‍ റെക്കോര്‍ഡുമായി ദുബൈ ആര്‍ടിഎ.100 ദശലക്ഷം ദിര്‍ഹം ആണ് ആര്‍ടിഎ നമ്പര്‍ പ്ലേറ്റ് ലേലത്തില്‍ സമാഹരിച്ചത്.ആര്‍ടിഎയുടെ 118-ആമത് വാഹനനമ്പര്‍ പ്ലേറ്റ് ലേലം ആണ് ദുബൈയില്‍ ഗ്രാന്‍ഡ് ഹയാത്ത് ഹോട്ടലില്‍ നടന്നത്. ആര്‍ടിഎയുടെ നമ്പര്‍ പ്ലേറ്റ് ലേലത്തില്‍ ആദ്യമായിട്ടാണ് നൂറ് ദശലക്ഷം ദിര്‍ഹം സമാഹരിക്കുന്നത്.സിസി 22 എന്ന നമ്പറിന് 8.35 ദശലക്ഷം ദിര്‍ഹം ആണ് ലഭിച്ചത്.ബിബി 20 എന്ന നമ്പറിന് 7.52 ദശലക്ഷം ദിര്‍ഹവും ലഭിച്ചു.ബിബി 19 എന്ന നമ്പര്‍ 6.68 ദശലക്ഷം ദിര്‍ഹത്തിന് ആണ് ലേലത്തില്‍ പോയത്.എഎ 707 എന്ന നമ്പറിന് 3.31 ദശലക്ഷം ദിര്‍ഹവും എഎ222 എന്ന നമ്പറിന് 3.3 ദശലക്ഷം ദിര്‍ഹവും ആണ് ലഭിച്ചത്.ദുബൈയില്‍ ട്രാഫിക് ഫയല്‍ ഉളളവര്‍ക്കാണ് ലേലത്തില്‍ പങ്കെടുക്കാന്‍ അവസരം ലഭിച്ചത്.ലേലത്തില്‍ പങ്കെടുക്കുന്നതിന് ഇരുപത്തയ്യായിരം ദിര്‍ഹം ഡെപോസിറ്റും നല്‍കണം.

ബന്ദര്‍ അബ്ബാസ് സ്‌ഫോടനത്തില്‍ മരണസഖ്യ ഉയരുന്നു

0

ഇറാനിലെ ബന്ദര്‍ അബ്ബാസ് തുറമുഖത്തുണ്ടായ സ്‌ഫോടനത്തില്‍ മരണം ഇരുപത്തിയെട്ടായി ഉയര്‍ന്നു.ആയിരത്തിലധികം പേര്‍ക്കാണ് പേര്‍ക്കാണ് പരുക്കേറ്റത്.സംഭവത്തില്‍ ഇറാന്‍ ഉന്നതതല അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ബന്ദാര്‍ അബ്ബാസ് തുറമുഖത്തുണ്ടായ സ്‌ഫോടനത്തില്‍ മരണസംഖ്യ ഉയരുന്നുവെന്നാണ് പ്രാദേശികമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.ബന്ദര്‍ അബ്ബാസിന് തെക്കുപടിഞ്ഞാറുള്ള ഷഹീദ് റജയി തുറമുഖത്താണ് വന്‍ സ്‌ഫോടനം നടന്നത്.സ്‌ഫോടനത്തില്‍ പരുക്കേറ്റ പലരുടെയും നില ഗുരുതരമാണ്.കണ്ടെയ്‌നറുകള്‍ക്കുള്ളില്‍ രാസവസ്തുക്കള്‍ ഉണ്ടായിരുന്നെന്നും അതാണ് പൊട്ടിത്തെറിക്ക് കാരണമായതെന്നും ദുരന്തനിവാരണ വിഭാഗം അറിയിച്ചു.തുറമുഖത്ത് അപകസാധ്യതയുണ്ടെന്ന് നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നുവെന്നും ദുരന്തരനിവാരണ വിഭാഗം വ്യക്തമാക്കി.സംഭവത്തില്‍ ഇറാന്‍ പ്രസിഡന്റ് മസൂദ് പെസഷ്‌ക്കിയാണ്‍ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.സ്‌ഫോടനത്തില്‍ തുറമുഖത്തിന്റെ ഒരു കിലോമീറ്റര്‍ ചുറ്റളവില്‍ വലിയ നാശനഷ്ടം ആണ് വിതച്ചത്.

ഭീകരരുടെ വീടുകള്‍ തകര്‍ത്ത് ഇന്ത്യ സുരക്ഷാ സേന

0

ജമ്മുകശ്മീരില്‍ രണ്ട് ഭീകരരുടെ കൂടി വീടുകള്‍ തകര്‍ത്ത് ഇന്ത്യന്‍ രക്ഷാ സേന.ഇതുവരെ ഒന്‍പ്ത് ഭീകരവാദികളുടെ വീടുകള്‍ ആണ് തകര്‍ത്തത്.ഭീകരര്‍ക്ക് സഹായം നല്‍കുന്നവര്‍ക്ക് എതിരെ കടുത്ത നടപടി സ്വീകരിക്കും.

ലഷ്‌കര്‍ ഇ ത്വയ്ബ ഭീകരനായ ജമീല്‍ അഹമ്മദിന്റെയും ജെയ്‌ഷെ മുഹമ്മദ് അംഗമായ അമീര്‍ നസീറിന്റെയും വീടാണ് സുരക്ഷാ സേന തകര്‍ത്തത്. കശ്മീരിലെ ബന്ദിപ്പോരയില്‍ ആണ് വീടുകള്‍ സ്ഥിതി ചെയ്തിരുന്നത്.2016 മുതല്‍ ലഷ്‌കര്‍ ഇ ത്വയ്ബയിലെ അംഗമാണ് ജമീല്‍ അഹമ്മദ്. കഴിഞ്ഞ ദിവസമാണ് ജെയ്ഷ് ഇ മൊഹമ്മദ് ഭീകരനായ അഹ്‌സാന്‍ ഉല്‍ ഹക്കിന്റെയും ലഷ്‌കര്‍ ഇ ത്വയ്ബ ഭീകരന്‍ ഹാരിസ് അഹമ്മദിന്റെയും വീടുകള്‍ സുരക്ഷ സേന തകര്‍ത്തത്. അഹ്സാന്‍ ഉല്‍ ഹക്ക് ജെയ്‌ഷെ മുഹമ്മദിന്റെ പുല്‍വാമയിലെ മുറാനിലെ വീടും, ഹാരിസ് അഹമ്മദിന്റെ പുല്‍വാമയിലെ കച്ചിപോറയിലെ വീടുമാണ് സുരക്ഷാ സേന തകര്‍ത്തത്.ഇരുവര്‍ക്കും പഹല്‍ഗാം ഭീകരാക്രമണവുമായി ബന്ധമുള്ളതായി സുരക്ഷ സേന കണ്ടെത്തിയതിനെ തുടര്‍ന്നാണ് വീടുകള്‍ തകര്‍ത്തത്. പഹല്‍?ഗാം ഭീകരാക്രമണത്തില്‍ പങ്കെടുത്ത കശ്മീരികളായ രണ്ട് ലഷ്‌കര്‍ ഇ ത്വയ്ബ ഭീകരരുടെ വീടുകള്‍ പ്രാദേശിക ഭരണകൂടം തകര്‍ത്തിരുന്നു. തദ്ദേശീയരായ ആസിഫ് ഷെയ്ഖ്, ആദില്‍ ഹുസൈന്‍ തോക്കര്‍ എന്നിവരുടെ വീടുകള്‍ സ്‌ഫോടനത്തിലൂടെയാണ് പ്രാദേശിക ഭരണകൂടം തകര്‍ത്തത്.


ഭീകരരെ സഹായിക്കുന്നവരുടെ പട്ടികയും അന്വേഷണഏജന്‍സി തയ്യാറാക്കിയിട്ടുണ്ട്. കുപ്വാരയിലെ ഭീകരരുടെ ഒളിത്താവളം കഴിഞ്ഞ ദിവസം തകര്‍ത്തിരുന്നു. പിന്നാലെ എകെ 47 ഉള്‍പ്പടെ വന്‍ ആയുധ ശേഖരം സൈന്യം പിടിച്ചെടുത്തിരുന്നു.
ആക്രമണത്തിനു പിന്നാലെ ഭീകരരുടെ കുടുംബങ്ങള്‍ വീടുകള്‍ ഒഴിഞ്ഞുപോയി. പഹല്‍ഗാം ആക്രമണത്തില്‍ പങ്കെടുത്ത തദ്ദേശീയരായ ഭീകരര്‍ക്കെതിരേ കടുത്ത പ്രതിഷേധം സമീപവാസികളില്‍ നിന്നുണ്ടായിരുന്നു. ഇതിനു പിന്നാലെയാണ് പ്രാദേശിക ഭരണകൂടത്തിന്റെ നീക്കം.

ദില്ലിയില്‍ വന്‍ അഗ്നിബാധ:ആയിരത്തോളം വീടുകള്‍ കത്തിനശിച്ചു

0

ദില്ലിയിലെ രോഹിണി സെക്ടറില്‍ വന്‍ അഗ്നിബാധ.രണ്ട് കുട്ടികള്‍ വെന്തുമരിച്ചു.രോഹിണി സെക്ട്രര്‍ പതിനേഴിലെ ശ്രീനികേതന്‍ അപ്പാര്‍ട്ടുമെന്റിന് സമീപമുള്ള ചേരിയിലാണ് ഇന്ന് ഉച്ചയ്ക്ക് പന്ത്രണ്ട് മണിയോടെ തീപിടുത്തം ഉണ്ടായത്.ഏകദേശം എണ്ണൂറ് മുതല്‍ ആയിരം വരെ വീടുകള്‍ കത്തി നശിച്ചതായാണ് ദില്ലി സിവില്‍ ഡിഫന്‍സ് വ്യക്തമാക്കുന്നത്.മൂന്നും നാലും വയസുള്ള കുട്ടികള്‍ ആണ് തീപിടുത്തതില്‍ മരിച്ചത്.മൂന്നരയോട് കൂടി തീ നിയന്ത്രണ വിധേയമാക്കാന്‍ കഴിഞ്ഞു.എന്താണ് തീപിടുത്തത്തിന്റെ കാരണം എന്ന് വ്യക്തമല്ല.കുടിലുകളിണ്ടായിരുന്ന പെട്രോളിയം സിലിണ്ടറുകള്‍ പൊട്ടിത്തെറിച്ചതാകാം തീ വ്യാപിക്കാന്‍ കാരണം എന്നാണ് സിവില്‍ഡിഫന്‍സ് സംശയിക്കുന്നത്.വേഗത്തില്‍ തീപടരുകയായിരുന്നു എന്നും സിവില്‍ ഡിഫന്‍സ് വ്യക്തമാക്കി

ട്രംപിന്റെ സന്ദര്‍ശനം:സൗദി അറേബ്യയുമായി ആയുധ ഉടമ്പടിക്ക് അമേരിക്ക ഒരുങ്ങുന്നു

0

സൗദി അറേബ്യയുമായി 10,000 കോടി ഡോളറിന്റെ ആയുധ ഉടമ്പടിക്ക് അമേരിക്ക ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്.അമേരിക്കന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപിന്റെ സൗദി സന്ദര്‍ശനത്തില്‍ ആയിരിക്കും പ്രഖ്യാപനം.മെയ് പതിമൂന്നിനാകും ട്രംപ് സൗദിയില്‍ എത്തുക

പ്രതിരോധ രംഗത്ത് സൗദിയുമായി സഹകരണം കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനാണ് ഡൊണള്‍ഡ് ട്രംപ് ഭരണകൂടത്തിന്റെ നീക്കം എന്ന് രാജ്യാന്തര വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സ് ആണ് റിപ്പോര്‍ട്ട് ചെയ്തത്.സൗദി അറേബ്യയ്ക്ക് കൂടുതല്‍ അത്യാധുനിക ആയുധങ്ങള്‍ കൈമാറുന്ന സുപ്രധാന ഉടമ്പടിയില്‍ ആയിരിക്കും ട്രംപിന്റെ സന്ദര്‍ശനവേളയില്‍ ഒപ്പുവെയ്ക്കുക.ആര്‍ടിഎക്‌സ് കോര്‍പ്,ജനറല്‍ ആറ്റോമിക്‌സ്,ലോഹീഡ് മാര്‍ട്ടിന്‍,ബോയിംഗ് തുടങ്ങിയ പ്രമുഖ അമേരിക്കന്‍ കമ്പനികളും സൗദി അറേബ്യയും തമ്മിലായിരിക്കും കരാര്‍.അമേരിക്കയിലെ പ്രമുഖ ആയുധകമ്പനികളുടെ പ്രതിനിധികളും ട്രംപിന്റെ ഔദ്യോഗിക പ്രതിനിധി സംഘത്തിനൊപ്പം സൗദിയില്‍ എത്തിയേക്കും.

അമേരിക്കയിലേക്ക് സൗദിയില്‍ നിന്നും ഒരു ലക്ഷം കോടി ഡോളറിന്റെ നിക്ഷേപം ലക്ഷ്യമിട്ടാണ് ട്രംപ് എത്തുന്നത്.മെയ് പതിമൂന്ന് മുതല്‍ പതിനാറ് വരെ നീണ്ടുനില്‍ക്കുന്നതാണ് ഡൊണള്‍ഡ് ട്രംപിന്റെ ഗള്‍ഫ് സന്ദര്‍ശനം.സൗദി അറേബ്യയ്ക്ക് ഒപ്പം യുഎഇയിലും ഖത്തറിലും ട്രംപ് സന്ദര്‍ശനം നടത്തും എന്നാണ് കഴിഞ്ഞ ദിവസം വൈറ്റ് ഹൗസ് വക്താവ് കരോലിന്‍ ലീവിറ്റ് വ്യക്തമാക്കിയത്.

ലഷ്‌കര്‍ ഇ തയ്ബ കമാന്‍ഡറെ വധിച്ച് ഇന്ത്യന്‍ സൈന്യം

0

ജമ്മു-കശ്മീരിലെ ബന്ദിപ്പോറയില്‍ ലഷ്‌കര്‍ ഇ തയ്ബ കമാന്‍ഡറെ വധിച്ച് ഇന്ത്യന്‍ സൈന്യം.രണ്ട് ഇന്ത്യന്‍ സൈനികര്‍ക്ക് ഏറ്റുമുട്ടലില്‍ പരുക്കേറ്റു.ഇന്ത്യാ പാക്ക് അതിര്‍ത്തിയില്‍ സംഘര്‍ഷാവസ്ഥ തുടരുകയാണ്.

സുരക്ഷാസേനയും ഭീകരവാദികളും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ ലഷ്‌കര്‍ ഇ തായിബ കമാന്‍ഡര്‍ അല്‍ത്താഫ് ലല്ലി ആണ് കൊല്ലപ്പെട്ടത്.ബന്ദിപ്പോറ ജില്ലയിലെ കുല്‍നാര്‍ ബാസിപ്പോര പ്രദേശത്ത് തീവ്രവാദികളുടെ സാന്നിധ്യമുണ്ടെന്ന വിവരത്തെ തുടര്‍ന്നാണ് സുരക്ഷാ സേന തിരച്ചില്‍ നടത്തിയത്. സ്ഥലത്ത് തമ്പടിച്ചിരുന്ന ഭീകരര്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് നേരെ വെടിയുതിര്‍ത്തതിനെ തുടര്‍ന്ന് തിരച്ചില്‍ ഏറ്റുമുട്ടലായി മാറുകയായിരുന്നു.മൂന്ന് മണിക്കൂറോളം സമയം ഏറ്റുമുട്ടല്‍ തുടര്‍ന്നു.അതിര്‍ത്തിയില്‍ പാക് പ്രകോപനം തുടരുകയാണ്.

ഇന്ന് രാവിലെ കശ്മീരിലെ നിയന്ത്രണരേഖയില്‍ പാക്കിസ്ഥാന്റെ ഭാഗത്ത് നിന്നും വെടിവെയ്പ്പുണ്ടയി.പിന്നാലെ ഇന്ത്യന്‍ സൈന്യം തിരിച്ചടിച്ചു.ആര്‍ക്കും പരുക്കേറ്റിട്ടില്ലെന്ന് സൈന്യം വ്യക്തമാക്കി.പഹല്‍ഗാമില്‍ ചൊവ്വാഴ്ചആക്രമണം നടത്തിയ ഭീകര്‍ക്കായി തെരച്ചില്‍ തുടരുകയാണ്.പിര്‍പിഞ്ചാല്‍ മേഖലയിലാണ് ഭീകരര്‍ ഒളിച്ചിരിക്കുന്നതെന്ന നിഗമനത്തിലാണ് സുരക്ഷാസേന.ഇതുരെ രണ്ടായിരത്തോളം പേരെ ചോദ്യം ചെയ്‌തെന്നും സുരക്ഷാ സേന അറിയിച്ചു.അതെസമയം ഹമാസ് പ്രവര്‍ത്തകര്‍ പാക് അധിനിവേശ കശ്മീര്‍ സന്ദര്‍ശിച്ചുവെന്ന വിവരവും പുറത്തുവന്നു.കഴിഞ്ഞ ഒറു വര്‍ഷത്തിനിടെ ഹമാസ് പ്രവര്‍ത്തകര്‍ പാക്ക് അധീന കശ്മീരും പാക്കിസ്ഥാനും സന്ദര്‍ശിച്ചതായാണ് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്.