Friday, April 10, 2026
Home Blog Page 68

ഇത്തിഹാദില്‍ ആയിരത്തിയഞ്ഞൂറിലധികം പുതിയ തൊഴിലവരങ്ങള്‍

0

വന്‍ തൊഴിലവസരങ്ങളുമായി യുഎഇയുടെ ദേശീയ വിമാന കമ്പനിയായ ഇത്തിഹാദ് എയര്‍വേയ്‌സ്. വിവിധ തസ്തികകളിലേയ്ക്കായി ആയിരത്തിയഞ്ഞൂറിലധികം ആളുകള്‍ക്കാണ് നിയമനം നല്‍കുക. സര്‍വ്വീസുകള്‍ കൂടുതല്‍ വ്യാപിപിക്കുന്നതിന്റെ ഭാഗമായാണ് തീരുമാനം.

വിവിധ രാജ്യങ്ങളിലേക്ക് എയര്‍കണക്ടിവിറ്റി വര്‍ദ്ധിപ്പിക്കുന്നതിനാണ് ഇത്തിഹാദ് എയര്‍വേയ്‌സ് ഒരുങ്ങുന്നത്. 2025 അവസാനത്തോടെ 1500ല്‍ അധികം ജീവനക്കാരെ വിവിധ തസ്തികകളില്‍ നിയമിക്കും. പൈലറ്റ്, കാബിന്‍ ക്രൂ, എഞ്ചിനീയര്‍മാര്‍ എന്നിങ്ങനെ മേഖലകളില്‍ കൂടുതല്‍ ആളുകളെ നിയമിക്കും. ഈ വര്‍ഷം ആദ്യം 1685 ജീവനക്കാരെയാണ് പുതിയതായി നിയമിച്ചത്. നിലവില്‍ ഇത്തിഹാദ് എയര്‍വേയ്‌സില്‍ 12,000 ജീവനക്കാരാണ് ഉള്ളത്.

2030ഓടെ ഇത് ഇരട്ടിയാക്കാനാണ് കമ്പനി ലക്ഷ്യമിടുന്നതെന്ന് എയര്‍ലൈന്‍ ചീഫ് ഹ്യൂമന്‍ റിസോഴ്‌സസ് ഓര്‍ഗനൈസേഷണല്‍ ഡെവലപ്‌മൈന്‌റ് ആന്‍ഡ് അസ്സെറ്റ് മാനേജ്‌മെന്‌റ് ഓഫീസര്‍ ഡോ നാദിയ ബസ്തകി അറിയിച്ചു. നിലവില്‍ 147 രാജ്യക്കാരാണ് എയര്‍ലൈന് കീഴില്‍ പ്രവര്‍ത്തിക്കുന്നത്. കഴിഞ്ഞ മൂന്ന് വര്‍ഷത്തില്‍ 4,000ത്തിലധികം ജീവനക്കാരെ പുതിയതായി നിയമിച്ചു. കൂടുതല്‍ സര്‍വീസുകള്‍ ആരംഭിക്കുന്നതിന്റെ ഭാഗമായാണ് ജീവനക്കാരുടെ എണ്ണം വര്‍ദ്ധിപ്പിക്കുന്നത്.

അബുദബിയില്‍ നിന്നും മൂന്ന് ഇന്ത്യന്‍ നഗരങ്ങളിലേക്ക് കൂടി ഇന്‍ഡിഗോ സര്‍വീസ്‌

0

അബുദബിയില്‍ നിന്നും ഇന്ത്യന്‍ നഗരങ്ങളിലേക്ക് കൂടുതല്‍ സര്‍വീസുമായി ഇന്‍ഡിഗോ എയര്‍ലൈന്‍സ്.ഇതോടെ യുഎഇയില്‍ നിന്നും ഇന്‍ഡിഗോ സര്‍വീസ് നടത്തുന്ന നഗരങ്ങളുടെ എണ്ണം ഇരുപതായി ഉയരും

മധുര,ഭുവനേശ്വര്‍,വിശാഖപട്ടണം എന്നിവിടങ്ങളിലേക്കാണ് ഇന്‍ഡിഗോ എയര്‍ലൈന്‍സ് സര്‍വീസ് ആരംഭിക്കുന്നത്.മധുരയിലേക്ക് ആഴ്ച്ചയില്‍ മൂന്ന് ദിവസങ്ങളില്‍ ആണ് അബുദബിയില്‍ നിന്നും സര്‍വീസ്. തിങ്കള്‍ ബുധന്‍ വെളളി ദിവസങ്ങളിലാണ് വിമാനം.രാവിലെ ഏഴ് ഇരുപതിന് അബുദബിയില്‍ നിന്നും പുറപ്പെട്ട് 1.05-ന് മധുരയില്‍ എത്തും.മധുരയില്‍ നിന്നും ഉച്ചക്ക്് 2.35-ന് ആണ് അബുദബിയിലേക്ക് വിമാനം പുറപ്പെടുക.ജൂണ്‍ പതിമൂന്നിന് ആണ് അബുദബി മധൂര സര്‍വീസ് ഇന്‍ഡിഗോ ആരംഭിക്കുക.ജൂണ്‍ പതിമൂന്നിന് തന്നെയാണ് വിശാഖപട്ടണം സര്‍വീസും ആരംഭിക്കുക.

തിങ്കള്‍ ബുധന്‍ വെള്ളി ദിവസങ്ങളിലാണ് വിശാഖപട്ടണത്തേക്കും സര്‍വീസ്.പുലര്‍ച്ചെ രണ്ട് മുപ്പത്തിയഞ്ചിന് അബുദബിയില്‍ നിന്നും പുറപ്പെടുന്ന വിമാനം രാവിലെ എട്ട് ഇരുപതിന് വിശാഖപട്ടണത്ത് എത്തും. തിരികെ 9.45-ന് അബുദബിയിലേക്ക് പുറപ്പെടും.ഭുവനേശ്വറിലേക്ക് ചൊവ്വ വ്യാഴം ശനി ദിവസങ്ങളിലാണ് അബുദബിയില്‍ നിന്നും ഇന്‍ഡിഗോ സര്‍വീസ്.


ദുബൈയില്‍ വേനല്‍ക്കാല വിനോദ പരിപാടികളുമായി സമ്മര്‍ സര്‍പ്രൈസ് എത്തുന്നു

0

ദുബൈയില്‍ വേനല്‍ക്കാല വിനോദ പരിപാടികളുമായി ദുബൈ സമ്മര്‍ സര്‍പ്രൈസ് എത്തുന്നു. ആകര്‍ഷകമായ പരിപാടികളും ഷോപ്പിംഗ് മാളുകളില്‍ വമ്പന്‍ വിലക്കുറവും വാഗ്ദാനം ചെയ്താണ് ഡിഎസ്എസ് എത്തുന്നത്. ജൂണ്‍ 27 മുതല്‍ ആഗസ്റ്റ് 31 വരെയാണ് ദുബൈ സമ്മര്‍ സര്‍പ്രൈസ് നടക്കുക.

ദുബൈ ഫെസ്റ്റിവല്‍ ആന്റ് റീട്ടെയില്‍ എസ്റ്റാബ്ലിഷ്‌മെന്റിന്റെ നേതൃത്വത്തിലാണ് ദുബൈ സമ്മര്‍ സര്‍പ്രൈസ് ഒരുക്കുന്നത്. ഷോപ്പിംഗും വിനോദവും ഉള്‍പ്പെടെ വേല്‍ക്കാലം ആഘോഷമാക്കി മാറ്റുകയാണ്. ഡിഎസ്എസിന്റെ എക്കാലത്തെയും വലിയ പതിപ്പായിരിക്കും ഇത്തവണ ഒരുക്കുക എന്ന് അധികൃതര്‍ അറിയിച്ചു. ജൂണ്‍ 27 മുതല്‍ 66 ദിവസം നീണ്ടു നില്‍ക്കുന്ന പരിപാടികളാണ് സംഘടിപ്പിക്കുക. റീട്ടെയില്‍ മേഖലയില്‍ മൂന്ന് പ്രധാന ക്യാമ്പയിനുകളാണ് നടക്കുക. ആകര്‍ഷകമായ ഓഫറുകള്‍ നല്‍കുന്ന പ്രത്യേക ക്യാമ്പയിനുകള്‍, ഷോപ്പിംഗുകളിലൂടെ സമ്മാനങ്ങള്‍ സ്വന്തമാക്കാന്‍ ക്യാമ്പയിന്‍, വിവിധ ശില്‍പശാലകളിലും പരിപാടികളിലും ആളുകളുടെ പങ്കെടുപ്പിക്കുന്നതിനുള്ള ക്യാമ്പയിന്‍ എന്നിവയാണ് നടക്കുക. ദുബൈ സമ്മര്‍ സര്‍പ്രൈസിന്റെ ഭാഗമായി ജൂണ്‍ 27 മുതല്‍ ജൂലൈ 17 വരെ സമ്മര്‍ ഹോളിഡേ ഓഫര്‍ നടക്കും. ജൂലൈ 18 മുതല്‍ ആഗസ്റ്റ് 10 വരെ ദുബൈ സമ്മര്‍ മെഗാ സെയില്‍ ഒരുക്കും.

ഓഗസ്റ്റ് 11 മുതല്‍ 31 വരെ ബാക്ക് ടൂ സ്‌കൂള്‍ ക്യാമ്പയിന്‍ നടത്തും. ഡിഎസ്എസിന്റെ തുടക്കം മുതല്‍ അവസാനം വരെ ദിവസേന വിവിധ ഷോപ്പിംഗ് കേന്ദ്രങ്ങളില്‍ 12 മണിക്കൂര്‍ ഫ്‌ളാഷ് സെയില്‍ നടക്കും. ഭക്ഷണപ്രേമികള്‍ക്കായി എമിറേറ്റിലെ പ്രമുഖ ഭക്ഷണശാലകളില്‍ റസ്റ്ററന്റ് വീക്ക് ഒരുക്കും. ദുബൈയിലെ പ്രധാന സ്ഥലങ്ങളില്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായുള്ള വിവിധ കലാകാരന്മാരാന്‍ അണിനിരക്കുന്ന സംഗീത കലാപരിപാടികളും ഡിഎസ്എസിന്റെ ഭാഗമാകും. ഇന്ത്യയില്‍ നിന്നും ശ്രേയ ഘോഷലാണ് സംഗീത പരിപാടിയില്‍ എത്തുന്ന അതിഥി.

ഗാസയിലേക്ക് പരിമിതമായ അളവില്‍ ഭക്ഷ്യവസ്തുക്കള്‍ എത്തിത്തുടങ്ങിയെന്ന് യു.എന്‍

0

ഇസ്രയേല്‍ വിലക്ക് നീക്കയതോടെ ഗാസയിലേക്ക് ഭക്ഷ്യവസ്തുക്കള്‍ എത്തിത്തുടങ്ങി.എന്നാല്‍ ആവശ്യമായത്രയും ഭക്ഷ്യവസ്തുക്കള്‍ ഇനിയും എത്തിത്തുടങ്ങിയിട്ടില്ല.ഇസ്രയേല്‍ ആക്രമണം കൂടുതല്‍ ശക്തിപ്പെടുത്തിയതോടെ ഗാസയില്‍ കുടിവെളളക്ഷാമവും രൂക്ഷമായിരിക്കുകയാണ്.ആക്രമണങ്ങളില്‍ അന്‍പത്തിയൊന്ന് പേര്‍ കൂടി കൊല്ലപ്പെട്ടു.

ധാന്യങ്ങളടക്കമുള്ള ഭക്ഷ്യവസ്തുക്കളും മരുന്നുകളുമായി നൂറിലധികം ട്രക്കുകള്‍ ആണ് ഗാസമുനമ്പില്‍ പ്രവേശിച്ചിരിക്കുന്നത്.ഐക്യരാഷ്ട്രസഭയുടെ സംഭരണകേന്ദ്രങ്ങളിലേക്കാണ് ട്രക്കുകള്‍ എത്തിയിരിക്കുന്നത്.എന്നാല്‍ ഇസ്രയേല്‍ ആക്രമണം വ്യാപകമായി തുടരുന്ന സാഹചര്യത്തില്‍ ഭക്ഷ്യവസ്തുക്കള്‍ ജനങ്ങൡലേക്ക് എത്തിത്തുടങ്ങിയിട്ടില്ല.കഴിഞ്ഞ പതിനൊന്ന് ആഴ്ച്ചകളായി ഗാസയിലേക്ക് ഭക്ഷ്യവസ്തുക്കള്‍ എത്തിക്കുന്നതിന് ഇസ്രയേലിന്റെ വിലക്ക് തുടരുന്നുണ്ട്.ഇരുപത് ലക്ഷത്തോളം ജനങ്ങളാണ് ഭക്ഷ്യപ്രതിസന്ധിയില്‍ കഴിയുന്നത്.അതുകൊണ്ട് തന്നെ ഇപ്പോള്‍ എത്തിക്കൊണ്ടിരിക്കുന്ന ഭക്ഷ്യവസ്തുക്കള്‍ തീര്‍ത്തും അപര്യാപ്തമാണെന്നാണ് സന്നദ്ധസംഘടനകളും യുഎന്നും വ്യക്തമാക്കുന്നത്.

കഴിഞ്ഞ ഏതാനും ദിവസങ്ങള്‍ക്കിടയില്‍ മാത്രം ഇരുപത്തിയൊന്‍പത് കുട്ടികളാണ് ഗാസയില്‍ പട്ടിണിമൂലം മരണപ്പെട്ടത്.പലസ്തീനികള്‍ക്ക് കുടിവെള്ളം ലഭിച്ചിരുന്ന ശുദ്ധീകരണശാലകളും ഇന്ധനമില്ലാതെ പ്രവര്‍ത്തനരഹിതമായിക്കൊണ്ടിരിക്കുകയാണ്.ഇന്ധനം ലഭ്യമാകുന്നില്ലെങ്കില്‍ ഈ ആഴ്ച്ച അവസാനത്തോട് കൂടി ശേഷിക്കുന്ന ജലശുദ്ധീകരണശാലകള്‍ കൂടി പ്രവര്‍ത്തനരഹിതമാകും.ഇസ്രയേല്‍ ആക്രമണങ്ങളില്‍ അന്‍പത്തിയൊന്ന് പേര്‍ കൂടി കൊല്ലപ്പെട്ടെന്നാണ് പലസ്തീന്‍ ആരോഗ്യമന്ത്രാലയം വ്യക്തമാക്കുന്നത്.ഗാസയില്‍ ഇസ്രയേല്‍ ആക്രമണങ്ങളില്‍ ഇതുവരെ 16500 കുട്ടികള്‍ കൊല്ലപ്പെട്ടെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു.

അബുദബിയില്‍ താമസകേന്ദ്രങ്ങളില്‍ആളെണ്ണം കണ്ടെത്താന്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സംവിധാനം

0

അബുദബിയില്‍ പാര്‍പ്പിടകേന്ദ്രങ്ങൡലെ ആളെണ്ണം കണ്ടെത്താന്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സാങ്കേതികവിദ്യയും.നേരിട്ടുള്ള പരിശോധനകള്‍ക്ക് ഒപ്പം ആണ് മുന്‍സിപ്പാലിറ്റി നിര്‍മ്മിതബുദ്ധിയും പ്രയോജനപ്പെടുത്തുന്നത്.ഫ്‌ളാറ്റുകളിലും വില്ലകളിലും അനുവദനീയമായതിലും കൂടുതല്‍ ആളുകള്‍ താമസിച്ചാല്‍ കനത്ത പിഴയാണ് ശിക്ഷ

ഫ്യൂഷന്‍ എന്ന പേരിലുള്ള എ.ഐ എഞ്ചിന്‍ ആണ് താമസകേന്ദ്രങ്ങളില്‍ കൂടുതല്‍ ആളുകളുണ്ടോയെന്ന് പരിശോധിക്കുക.ഒരു പാര്‍പ്പിട കേന്ദ്രത്തിലെ വൈദ്യുതിയുടെയും ജലത്തിന്റെയും ഉപയോഗം സംബന്ധിച്ച വിവരങ്ങള്‍ വിശകലനം ചെയ്താണ് കൂടുതല്‍ ആളുകള്‍ ഉണ്ടെങ്കില്‍ കണ്ടെത്തുക.ഉദാഹരണത്തിന് നാല് പേര്‍ക്ക് താമസക്കാനുള്ള ഫ്‌ളാറ്റില്‍ കൂടുതല്‍ പേര്‍ ഉണ്ടെങ്കില്‍ വൈദ്യുതിയുടേയും ജലത്തിന്റെയും ഉപയോഗത്തില്‍ ആനുപാതികമായ വര്‍ദ്ധനയുണ്ടാകും.ഇത് എ.ഐ സംവിധാനം കണ്ടെത്തും.വൈദ്യുതിയുടെയും ജലത്തിന്റെയും ഉപയോഗത്തില്‍ പെട്ടെന്നുള്ള വര്‍ദ്ധനയും പഠനവിധേയമാക്കും.ഇതും സബ് ലീസീംഗിന്റെ ലക്ഷണമായാണ് കണക്കാകുക.സ്മാര്‍ട്ട് മീറ്ററുകള്‍ അടക്കമുള്ളവയില്‍ നിന്നുള്ള വിവരം ഉപയോഗിച്ചാണ് എഐ സംവിധാനം വിവരവിശകലനം നടത്തി മുന്‍സിപ്പാലിറ്റി അടക്കമുള്ള സര്‍ക്കാര്‍ വകുപ്പുകള്‍ക്ക് അറിയിപ്പ് നല്‍കുക.

താമസകെട്ടിടങ്ങളില്‍ അനുവദനിയമാതിലും കൂടുതല്‍ ആളുകളെ താമസിപ്പിച്ചാല്‍ പത്ത് ലക്ഷം ദിര്‍ഹം വരെയാണ് പിഴ.ഗതാഗതക്കുരുക്ക്,റോഡപകടങ്ങള്‍ എന്നിവയും ഫ്യൂഷന്‍ എന്ന എ.ഐ സംവിധാനം പഠനവിധേയമാക്കും.ഒരു സ്ഥലത്തെ ജനസംഖ്യ,ജനസാന്ദ്രത,പ്രതിദിനം ഉണ്ടാകുന്ന മാറ്റങ്ങള്‍ എന്നിവ സംബന്ധിച്ച വിവരങ്ങള്‍ ലഭ്യമാക്കുന്നതിനും ശേഷിയുള്ളതാണ് ഫ്യൂഷന്‍ എ.ഐ എഞ്ചിന്‍.

ദുബൈയില്‍ നിയമലംഘകരെ പിടികൂടി എഐ റഡാര്‍

0

ദുബൈയില്‍ പൊലീസ് സ്ഥാപിച്ച എഐ റഡാര്‍ ക്യാമറയില്‍ എട്ട് ഗതാഗത നിയമലംഘനങ്ങള്‍ കണ്ടെത്തി. വിവിധ നിയമലംഘനങ്ങള്‍ക്ക് പിഴ ചുമത്തിയതായി പൊലീസ് അറിയിച്ചു. ഗതാഗത നിയമലംഘനങ്ങള്‍ക്ക് കനത്ത പിഴയാണ് ഈടാക്കുക.

റോഡുകളിലെ നിയമലംഘനം എഐ സഹായത്തോടെ കണ്ടെത്തുന്നതിനായാണ് ദുബൈ പൊലീസ് റഡാര്‍ ക്യാമറകള്‍ സ്ഥാപിച്ചത്. അമിത വേഗത മുതല്‍ മൊബൈല്‍ ഫോണ്‍ ഉപയോഗം വരെയുള്ള നിയമലംഘനങ്ങളാണ് റഡാര്‍ ക്യാമറയില്‍ പിടികൂടിയത്. നിയമലംഘനങ്ങള്‍ക്ക് കനത്ത പിഴ ഈടാക്കിയതായി പൊലീസ് അറിയിച്ചു. അമിത വേഗത, റെഡ് സിഗ്നല്‍ ലംഘനം, അശ്രദ്ധമായ ലെയ്ന്‍ മാറ്റം, അശ്രദ്ധ ഡ്രൈവിംഗ്, എന്നിവ റഡാറുകള്‍ കണ്ടെത്തും. വാഹനം കണ്ടുകെട്ടുകയും കനത്ത പിഴയും ബ്ലാക്ക് പോയിന്റുമാണ് ശിക്ഷ ലഭിക്കുക. നിശ്ചിത വേഗപരിധി ലംഘിച്ചാല്‍ മുന്നൂറ് ദിര്‍ഹം മുതല്‍ മൂവായിരം ദിര്‍ഹം വരെയാണ് പിഴ. റെഡ് സിഗ്നല്‍ മറികടന്നാല്‍ ആയിരം ദിര്‍ഹം പിഴയും 12 ബ്ലാക്ക് പോയിന്റും വാഹനം 30 ദിവസത്തേയ്ക്ക് കണ്ടുകെട്ടുകയും ചെയ്യും.

അശ്രദ്ധമായ ലെയ്ന്‍ മാറ്റത്തിന് 400 ദിര്‍ഹമാണ് പിഴ. മൊബാല്‍ ഫോണ്‍ ഉപയോഗിച്ചാല്‍ 800 ദിര്‍ഹം പിഴയും, നാല് ബ്ലാക്ക് പോയിന്റും വാഹനം 30 ദിവസത്തേയ്ക്ക് കണ്ടുകെട്ടുകയും ചെയ്യും. വിവിധ നിയമലംഘനങ്ങള്‍ക്ക് കണ്ടുകെട്ടുന്ന വാഹനങ്ങള്‍ തിരികെ ലഭിക്കുന്നതിന് അമ്പതിനായിരം ദിര്‍ഹം പിഴ നല്‍കേണ്ടി വരും.

അമേരിക്കയില്‍ വെടിവെയ്പില്‍ ഇസ്രയേല്‍ എംബസി ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു

അമേരിക്കയിലെ വാഷിങ്ടന്‍ ഡിസിയിലുണ്ടായ വെടിവെയ്പില്‍ ഇസ്രയേല്‍ എംബസിയിലെ രണ്ട് ജീവനക്കാര്‍ കൊല്ലപ്പെട്ടു.വെടിയുതിര്‍ത്ത മുപ്പതുകാരനെ പൊലീസ് അറസ്റ്റ് ചെയ്തു.ലോകമെമ്പാടുമുള്ള ഇസ്രയേല്‍ നയതന്ത്രകാര്യാലയങ്ങള്‍ക്കും ജീവനക്കാര്‍ക്കും സുരക്ഷ വര്‍ദ്ധിപ്പിക്കും എന്ന് പ്രധാനമന്ത്രി ബെന്യമിന്‍ നെതന്യാഹു പറഞ്ഞു.

വാഷിങ്ടന്‍ ഡിസിയിലെ ജൂത മ്യൂസിയത്തില്‍ ആയിരുന്നു ആക്രമണം.
ഇസ്രയേല്‍ എംബസി ഉദ്യോഗസ്ഥരായ ദമ്പതികള്‍ ആണ് കൊല്ലപ്പെട്ടത്.യാരോണ്‍ ലിസ്ച്ചിന്‍സ്‌കി സാറാ മില്‍ഗ്രാം എന്നിവരാണ് കൊല്ലപ്പെട്ടതെന്ന് അമേരിക്കയിലെ ഇസ്രയേല്‍ എംബസി അറിയിച്ചു.മ്യൂസിയത്തില്‍ അമേരിക്കയിലെ ജൂത സമൂഹം നയതന്ത്ര ഉദ്യോഗസ്ഥര്‍ക്കായി ഒരുക്കിയ കൊക്ക്‌ടെയ്ല്‍ പാര്‍ട്ടിയില്‍ പങ്കെടുക്കാന്‍ എത്തിയവരായിരുന്നു ഇരുവരും.പലസ്തീന്‍ അനുകൂലിയായ ഇലിയാസ് റോഡ്രിഗസ് എന്നയാള്‍ ആണ് വെടിയുതിര്‍ത്തത്.ഇയാളെ പൊലീസ് പിടികൂടുമ്പോള്‍ പലസ്തീന്‍ അനുകൂല മുദ്രാവാക്യം വിളിച്ചുവെന്ന് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.

അമേരിക്കന്‍ തലസ്ഥാനത്ത് വൈറ്റ് ഹൗസില്‍ നിന്നും രണ്ട് കിലോമീറ്റര്‍ മാത്രം അകലെയാണ് രണ്ട് നയതന്ത്ര ഉദ്യോഗസ്ഥര്‍ വെടിയേറ്റ് മരിച്ചത്.ജൂതവിരുദ്ധത അവസാനിപ്പിക്കണം എന്നും വെറുപ്പിനും ഭീകരതയ്ക്കും അമേരിക്കയില്‍ സ്ഥാനം ഇല്ലെന്നും പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ് പറഞ്ഞു.സംഭവത്തിന് പിന്നാലെ രാജ്യത്തെ ജൂത ആരാധനാലയങ്ങള്‍ക്കും മ്യൂസിയങ്ങള്‍ക്കും സുരക്ഷ വര്‍ദ്ധിപ്പിച്ചു.ജൂതവിരുദ്ധതയുടെ ഭയനകമായ കാഴ്ചയാണ് വാഷിങ്ടണ്ണില്‍ കണ്ടതെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യമിന്‍ നെതന്യാഹു പറഞ്ഞു.

എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് സുപ്രീംകോടതിയുടെ വിമര്‍ശനം

0

എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് എതിരെ രൂക്ഷ വിമര്‍ശനവുമായി സുപ്രീംകോടതി.ഇ.ഡി എല്ലാ പരിധിയും ലംഘിക്കുകയാണെന്ന് സുപ്രീംകോടതി വിമര്‍ശിച്ചു.ഇ.ഡി ഫെഡറല്‍ തത്വങ്ങള്‍ ലംഘിക്കുന്നുവെന്നും സുപ്രീംകോടതി വിമര്‍ശിച്ചു.

തമിഴ്‌നാട്ടിലെ മദ്യവിതരണ കോര്‍റേഷന്‍ ടാസ്മാകുമായി ബന്ധപ്പെട്ട ഹര്‍ജികളിലാണ് ഇ.ഡിക്ക് എതിരായ സുപ്രീംകോടതി വിമര്‍ശനം.ടാസ്മാക് മദ്യ അഴിമതിയുമായി ബന്ധപ്പെട്ട് ഇ.ഡി നടത്തുന്ന അന്വേഷണങ്ങളും റെയ്ഡുകളും സ്റ്റേ ചെയ്തുകൊണ്ടാണ് ചീഫ് ജസ്റ്റിസ് ബി.ആര്‍ ഗവായ് അധ്യക്ഷനായ ബഞ്ചിന്റെ വിമര്‍ശനം.വ്യക്തികള്‍ക്ക് എതിരെ ഇ.ഡിക്ക് കേസ് രജ്സ്റ്റര്‍ ചെയ്യാം എന്നും കോര്‍പറേഷനുകള്‍ക്ക് എതിരെ എങ്ങനെയാണ് കുറ്റം ചുമത്തുക എന്നും ചീഫ് ജസ്റ്റീസ് അധ്യക്ഷനായ ബഞ്ച് ഇ.ഡിയോട് ചോദിച്ചു.ടാസ്മാകുമായി ബന്ധപ്പെട്ട് ആയിരം കോടി രൂപയടുടെ കള്ളപ്പണം വെളുപ്പിക്കലാണ് നടന്നതെന്ന് ഇ.ഡിക്ക് വേണ്ടി അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ എസ്.വി രാജു കോടതിയെ അറിയിച്ചു.എന്നാല്‍ സംസ്ഥാന സര്‍ക്കാര്‍ കേസെടുത്ത് അന്വേഷണം നടത്തുന്ന വിഷയത്തില്‍ ഇ.ഡി എന്തിനാണഅ അനാവശ്യ തിടുക്കം കാട്ടുന്നതെന്ന് ചീഫ് ജസ്റ്റിസ് ചോദിച്ചു.ഇ.ഡി ഫെഡറല്‍ സംവിധാനത്തെ വെല്ലുവിളിക്കുകയാണെന്നും ചീഫ് ജസ്റ്റിസ് വിമര്‍ശിച്ചു.

ടാസ്മാക് മദ്യ അഴിമതി സംബന്ധിച്ച് അന്വേഷണം നടത്താന്‍ ഇ.ഡിക്ക് മദ്രാസ് ഹൈക്കോടതി അനുമതി നല്‍കിയിരുന്നു.മദ്രാസ് ഹൈക്കോടതിയുടെ ഈ ഉത്തരവ് ചോദ്യം ചെയ്താണ് തമിഴ്‌നാട് സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചത്.വിഷയത്തില്‍ മറുപടി നല്‍കുന്നതിന് ഇ.ഡിക്ക് കോടതി രണ്ടാഴ്ച്ചത്തെ സമയം അനുവദിച്ചു.

ഗോള്‍ഡന്‍ ടോം:മിസൈല്‍പ്രതിരോധ പദ്ധതി പ്രഖ്യാപിച്ച് ഡൊണള്‍ഡ് ട്രംപ്‌

0

സുരക്ഷശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ഗോള്‍ഡന്‍ ഡോം മിസൈല്‍ പ്രതിരോധ സംവിധാനം അവതരിപ്പിച്ച് ഡോണള്‍ഡ് ട്രംപ്.സംവിധാനം മൂന്ന് വര്‍ഷത്തിനുള്ളില്‍ പ്രപര്‍ത്തനക്ഷമമാകുമെന്ന് ട്രംപ്


ഏകദേശം 17,500 കോടി ചെലവ് പ്രതീക്ഷിക്കുന്ന പദ്ധതിക്കായി 2500 കോടി ഡോളറിന്‌റെ പ്രാഥമിക ഫണ്ട് പ്രഖ്യാപിച്ചു. നിര്‍മാണം പൂര്‍ണമായാല്‍ ഗോള്‍ഡന്‍ ഡോമിന് ലോകത്തിന്‌റെ മറ്റുഭാഗങ്ങളില്‍ നിന്നോ ബഹിരാകാശത്ത് നിന്നോ പോലും വരുന്ന മിസൈലുകളെ തടയാന്‍ കഴിയും എന്ന് ട്രംപ് പറഞ്ഞു.രാജ്യത്തിന്‌റെ നിലനില്‍പിനും വിജയത്തിനും സംവിധാനം അനിവാര്യമാണെന്നാണ് ട്രംപ് പറയുന്നത്.യുഎസ് ബഹിരാകാശ സേന ജനറല്‍ മൈക്കിള്‍ ഗെറ്റ്‌ലീന്‍ പദ്ധതിക്ക് നേതൃതം നല്‍കും. ബഹിരാകാശ അധിഷ്ഠിത സെന്‍സറുകളും ഇന്‌റര്‍ സെപ്റ്ററുകളും ഉള്‍പ്പടെ കരയിലും കടലിലും ബഹിരാകാശത്തും അടുത്ത തലമുറ സാങ്കേതിക വിദ്യകള്‍ പ്രയോജനപ്പെടുത്തുമെന്ന് ട്രംപ് വ്യക്തമാക്കുന്നു.

ക്രൂയിസ് മിസൈലുകള്‍ ബാലിസ്റ്റിക് മിസൈലുകള്‍ ഹൈപ്പര്‍ സോണിക് മിസൈലുകള്‍ ഢ്രോണുകള്‍ എന്നിവയില്‍ നിന്ന് രാജ്യത്തെ സംരക്ഷിക്കാന്‍ ലക്ഷ്യമിട്ടുള്ളതാണ് പുതിയ പ്രതിരോധ സംവിധാനമെന്ന് പെന്‌റഗണ്‍ മേധാവി പീറ്റ് ഹെഗ്‌സെത്തും വ്യക്തമാക്കി. റഷ്യയും ചൈനയും പദ്ധതിയെ എതിര്‍ത്തതായി റിപ്പോര്‍ട്ടുകളുണ്ട്. ബഹിരാകാശത്തെ യുദ്ധക്കളമാക്കി മാറ്റാനുള്ള സാഹചര്യമുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടിയെന്നാണ് വിവരം.

യുഎഇയില്‍ ചൂട് വര്‍ദ്ധിക്കുന്നു

0

യുഎഇയില്‍ വീണ്ടും ചൂട് വര്‍ദ്ധിക്കുന്നു.ഉയര്‍ന്ന താപനില അന്‍പത് ഡിഗ്രി സെല്‍ഷ്യസിന് തൊട്ടരുകില്‍ എത്തി.ജൂണ്‍ പകുതിക്ക് ശേഷമായിരിക്കും രാജ്യത്ത് വേനല്‍ക്കാലം ഔദ്യോഗികമായി ആരംഭിക്കുക.

കടുത്ത ചൂട് കാലത്തേക്ക് കടന്നിരിക്കുകയാണ്.ഈ സീസണിലെ ഏറ്റവും ഉയര്‍ന്ന താപനിലയാണ് ഇന്ന് യുഎഇയില്‍ രേഖപ്പെടുത്തിയത്. നാല്‍പ്പത്തിയൊന്‍പത് ഡിഗ്രി സെല്‍ഷ്യസ്.അല്‍ദഫ്രമേഖലയില്‍ ഉച്ചക്ക് 2.45-ന് ആണ് നാല്‍പത്തിയൊന്‍പത് ഡിഗ്രി സെല്‍ഷ്യസ് രേഖപ്പെടുത്തിയത്.കുറഞ്ഞ താപനിലയിലും വര്‍ദ്ധന രേഖപ്പെടുത്തി.അലൈനില്‍ രേഖപ്പെടുത്തിയ 20.4 ഡിഗ്രി സെല്‍ഷ്യസ് ആണ് ഇഇന്ന് രാജ്യത്ത് അനുഭവപ്പെട്ട ഏറ്റവും കുറഞ്ഞ താപനില.വരും ആഴ്ച്ചകളില്‍ താപനിലയില്‍ വീണ്ടും വര്‍ദ്ധനയുണ്ടാകും.ചൂട് കഠിനമായെങ്കിലും യുഎഇ വേനല്‍ക്കാലം ആരംഭിച്ചിട്ടില്ല.ജൂണ്‍ ഇരുപത്തിയൊന്നോട് കൂടിയായിരിക്കും രാജ്യത്ത് ഔദ്യോഗികമായി വേനല്‍ക്കാലം ആരംഭിക്കുക എന്നതാണ് ജ്യോതിശാസ്ത്രവിലയിരുത്തല്‍.

ജൂണില്‍ അന്‍പത് ഡിഗ്രി സെല്‍ഷ്യസിലേക്കും താപനില എത്തും.മെയ് മാസത്തെ അപേക്ഷിച്ച് ജൂണില്‍ താപനിലയില്‍ മൂന്ന് ഡിഗ്രി സെല്‍ഷ്യസിന്റെ വരെ വര്‍ദ്ധനയുണ്ടാകും എന്നാണ് ദേശീയകാലാവസ്ഥാ കേന്ദ്രം വ്യക്തമാക്കുന്നത്. അന്തരീക്ഷ ഈര്‍പ്പം കൂടി വര്‍ദ്ധിക്കുന്നതോടെ അതിലും കൂടുതല്‍ ചൂട് അനുഭവപ്പെടും.ചൂട് കൂടുന്നതോടെ യുഎഇയില്‍ തുറസ്സായ സമയത്ത് തൊഴിലെടുക്കുന്നവര്‍ക്ക് ഉച്ചവിശ്രമം പ്രഖ്യാപിക്കും.മൂന്ന് മാസക്കാലം ആണ് മുന്‍വര്‍ഷങ്ങളില്‍ ഉച്ചവിശ്രമം അനുവദിച്ചിരുന്നത്.