Friday, April 10, 2026
Home Blog Page 67

നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ്:ആര്യാടന്‍ ഷൗക്കത്ത് സ്ഥാനാര്‍ത്ഥി:തീരുമാനം പ്രഖ്യാപിച്ച് എഐസിസി

0

ആര്യാടന്‍ ഷൗക്കത്തിനെ നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയാക്കാന്‍
കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് തീരുമാനം.ഇത് സംബന്ധിച്ച പ്രഖ്യാപനം എഐസിസി പുറത്തിറക്കി.
ആര്യാടന്‍ ഷൗക്കത്തിനെ സ്ഥാനാര്‍ത്ഥിയാക്കണമെന്ന നിര്‍ദ്ദേശം കെപിസിസി നേൃത്വം
കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെയെ അറിയിച്ചിരുന്നു.ആര്യാടന്‍ ഷൗക്കത്തിന്റെ സ്ഥാനാര്‍ത്ഥിത്വത്തിനെതിരെ പി വി അന്‍വര്‍ രംഗത്ത് വന്നിരുന്നെങ്കിലും അത് കെപിസിസി നേതൃത്വം കണക്കിലെടുത്തില്ല.
നിലമ്പൂര്‍ മണ്ഡലത്തെ നിയമസഭയില്‍ ദീര്‍ഘകാലം പ്രതിനിധീകരിച്ച മുന്‍ കോണ്‍ഗ്രസ് നേതാവ് ആര്യാടന്‍ മുഹമ്മദിന്റെ മകനാണ് ആര്യാടന്‍ ഷൗക്കത്ത്. 2016ല്‍ നിലമ്പൂരില്‍ പി വി അന്‍വറിനോട് ആര്യാടന്‍ ഷൗക്കത്ത് മത്സരിച്ചെങ്കിലും പരാജയപ്പെടുകയായിരുന്നു.




ടിക്കറ്റ് നിരക്കില്‍ ഇളവുമായി എയര്‍ അറേബ്യ

0

ഇന്ത്യന്‍ നഗരങ്ങളിലേക്കും വിവിധ ഗള്‍ഫ് രാജ്യങ്ങളിലേക്ക് കുറഞ്ഞ നിരക്കില്‍ ടിക്കറ്റുകള്‍ ലഭ്യമാക്കി ഷാര്‍ജ വിമാനകമ്പനിയായ എയര്‍അറേബ്യ.130 ദിര്‍ഹം മുതല്‍ ആണ് നിരക്കുകള്‍.ഇന്ത്യന്‍ നഗരങ്ങളിലേക്ക യുഎഇ വിമാനത്താവളങ്ങളില്‍ നിന്നും 299 ദിര്‍ഹം മുതല്‍ ആണ് നിരക്കുകള്‍.കോഴിക്കോടും തിരുവനന്തപുരവും അടക്കം കേരളത്തിലെ വിമാനത്താവളങ്ങളിലേക്ക് 325 ദിര്‍ഹം മുതലും ടിക്കറ്റുകള്‍ ലഭ്യമാണ്.അര്‍മേന്യ,ഈജിപ്ത്,തുര്‍ക്കി,ജോര്‍ജി,ജോര്‍ദ്ദാന്‍ തുടങ്ങിയ രാജ്യങ്ങളിലേക്കും കുറഞ്ഞ നിരക്കിലുള്ള ടിക്കറ്റുകള്‍ പട്ടികയില്‍ ഉണ്ട്.

ജൂണ്‍ രണ്ടിന് മുന്‍പ് ടിക്കറ്റുകള്‍ ബുക്ക് ചെയ്യണം.ജൂണ്‍ ഒന്നും മുതല്‍ സെപ്റ്റംബര്‍ മുപ്പത് വരെയുള്ള ദിവസങ്ങളിലെ ടിക്കറ്റുകള്‍ ആണ് കുറഞ്ഞ നിരക്കില്‍ ലഭിക്കുക.എയര്‍അറേബ്യയുടെ ബുക്കിംഗ് സൈറ്റില്‍ പ്രവേശിക്കുമ്പോള്‍ തന്നെ ഈ വിഭാഗത്തിലുള്ള ടിക്കറ്റുകള്‍ കാണാന്‍ കഴിയും.വിവിധ റൂട്ടുകളില്‍ ഏറ്റവും കുറഞ്ഞ നിരക്കുകള്‍ ഉള്ള ടിക്കറ്റുകള്‍ക്ക് ബാഗേജ് അലവന്‍സ് ഇല്ല.പത്ത് കിലോഗ്രാം ഹാന്‍ഡ് ബാഗേജ് മാത്രമാണ് അനുവദിക്കുന്നത്.

ഇന്ത്യയില്‍ കോവിഡ് കൂടുന്നു:ആയിരം കടന്ന് കേസുകള്‍

ഇന്ത്യയില്‍ കോവിഡ് കേസുകളില്‍ വീണ്ടും വര്‍ദ്ധന സജീവ കേസുകള്‍ വീണ്ടും ആയിരം കടന്നു.മഹരാഷ്ട്രയില്‍ നാല് കോവിഡ് മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു.

കേന്ദ്ര ആരോഗ്യമന്ത്രാലയം ഇന്ന് പുറത്തുവിട്ട കണക്കുകള്‍ പ്രകാരം 1009 സജീവ കോവിഡ് കേസുകള്‍ ആണ് ഇന്ത്യയില്‍ ഉള്ളത്.കഴിഞ്ഞ ഒരാഴ്ച്ചക്കിടയില്‍ 752 കേസുകള്‍ ആണ് രാജ്യത്ത് കൂടിയത്.കോവിഡ് രോഗികളുടെ എണ്ണത്തില്‍ കേരളം ആണ് ഒന്നാമത്.കേന്ദ്രആരോഗ്യമന്ത്രാലയത്തിന്റെ കണക്കുകള്‍ പ്രകാരം 430 സജീവ കോവിഡ് കേസുകള്‍ ആണ് കേരളത്തില്‍ ഉള്ളത്.കഴിഞ്ഞ ഒരാഴ്ച്ചക്കിടയില്‍ മാത്രം കേരളത്തില്‍ 335 കേസുകളുടെ വര്‍ദ്ധനയാണ് രേഖപ്പെടുത്തിയിരിക്കുന്നത്.കോവിഡ് രോഗികളുടെ എണ്ണത്തില്‍ മഹാരാഷ്ട്രയാണ് രണ്ടാംസ്ഥാനത്ത്.

209 കേസുകള്‍ ആണ് മഹാരാഷ്ട്രയില്‍ ഉള്ളത്.153 കേസുകള്‍ കഴിഞ്ഞ ഒരാഴ്ച്ചക്കിടയില്‍ കൂടി.കര്‍ണ്ണാടക തമിഴ്‌നാട് തുടങ്ങിയ സംസ്ഥാനങ്ങളിലും രോഗികളുടെ എണ്ണം കൂടുന്നുണ്ട്.കോവിഡ് കേസുകള്‍ വര്‍ദ്ധിക്കുന്നതിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യയില്‍ ജാഗ്രതാ വര്‍ദ്ധിപ്പിച്ചിട്ടുണ്ട്.കേരളത്തിലും ജാഗ്രതവര്‍ദ്ധിപ്പിച്ചിട്ടുണ്ട്. സംസ്ഥാനത്ത് കോവിഡ് നിരീക്ഷണവും ശക്തമാക്കി.കേരളത്തില്‍ കോട്ടയം ജില്ലയിലാണ് കൂടുതല്‍ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.മൂന്ന് വര്‍ഷത്തെ ഇടവേളക്ക് ശേഷം ആണ് ഇന്ത്യയില്‍ കോവിഡ് കേസുകളില്‍ ഈ വിധത്തിലുള്ള വര്‍ദ്ധന രേഖപ്പെടുത്തുന്നത്.

കേരളത്തില്‍ കനത്ത മഴയില്‍ വ്യാപക നാശനഷ്ടം

0

കേരളത്തില്‍ അതിതീവ്ര മഴ തുടരുന്നു.വിവിധ ജില്ലകളില്‍ തീവ്ര അതിതീവ്ര മഴ മുന്നറിയിപ്പ് നല്‍കി.11 ജില്ലകളില്‍ റെഡ് അലേര്‍ട്ട്.ജൂണ്‍ ഒന്നുവരെ അതിശക്ത മഴ തുടരുമെന്നാണ് റിപ്പോര്‍ട്ട്.

തുടര്‍ച്ചയായി മഴ ലഭിക്കുന്ന മേഖലകളില്‍ ഉരുള്‍പൊട്ടല്‍ , മണ്ണിടിച്ചില്‍,വെള്ളപ്പൊക്ക സാധ്യതകള്‍ കണക്കിലെടുത്ത് അതീവ ജാഗ്രത നിര്‍ദേശം പുറപ്പെടുവിച്ചു.ഉയര്‍ന്ന തിരമാലയ്ക്ക് സാധ്യതയുള്ളതിനാല്‍ കേരള-ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് വിലക്കുണ്ട്.കേരളാ തീരത്ത് കള്ളക്കടല്‍ പ്രതിഭാസത്തിനും സാധ്യത.മഴയ്‌ക്കൊപ്പം വീശിയടിച്ച ശക്തമായ കാറ്റില്‍ വിവിധയിടങ്ങളില്‍ വ്യാപക നാശനഷ്ടം റിപ്പോര്‍ട്ട് ചെയ്തു.പലിയിടങ്ങളിലും ഗതാഗതം തടസപ്പെട്ടു.

മലയോര മേഖലയില്‍ അതീവ ജാഗ്രതാ നിര്‍ദേശം തുടരുന്നു.അതേസമയം കാലവര്‍ഷം ശക്തി പ്രാപിച്ചതോടെ മുംബൈയിലും ബെംഗളൂരുവിലും കനത്ത മഴ തുടരുകയാണ്.ഇന്നലെ മുംബൈയില്‍ പെയ്ത കനത്ത മഴയില്‍ പല പ്രദേശങ്ങളിലും വെള്ളക്കെട്ട് രൂപപ്പെട്ടു.മുംബൈയിലും പരിസര പ്രദേശങ്ങളിലും ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു.മഹാരാഷ്ട്രയുടെ മറ്റ് ഭാഗങ്ങളിലും കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.മുംബൈയില്‍ മണിക്കൂറില്‍ 50 മുതല്‍ 60 വരെ കിലോമീറ്റര്‍ വേഗത്തില്‍ കാറ്റ് വീശാനും സാധ്യതയുണ്ട്.

അബ്ദുള്‍ റഹീമിന്റെ മോചനം അടുത്ത വര്‍ഷം

0

സൗദി ജയിലില്‍ കഴിയുന്ന കോഴിക്കോട് സ്വദേശി അബ്ദുള്‍ റഹീമിന് ഇരുപത് വര്‍ഷം തടവുശിക്ഷ വിധിച്ച് റിയാദിലെ ക്രിമിനല്‍ കോടതി.ഇതുവരെ അനുഭവിച്ച ശിക്ഷ കൂടാതെ ഒരു വര്‍ഷം കൂടി അബ്ദുള്‍ റഹീമിന് ജയിലില്‍ കഴിയേണ്ടിവരും.

റിയാദിലെ ക്രിമിനല്‍ കോടതിയാണ് അബ്ദുള്‍ റഹീമിന് ഇരുപത് വര്‍ഷം തടവുശിക്ഷ വിധിച്ചത്.ഇതുവരെ അനുഭവിച്ച പത്തൊന്‍പത് വര്‍ഷത്തെ ജയില്‍ശിക്ഷ ഇതില്‍ കണക്കാക്കും.ശേഷിക്കുന്ന ഒരു വര്‍ഷം കൂടി അബ്ദുല്‍ റഹീമിന് ജയിലില്‍ കഴിയേണ്ടിവരും.അടുത്ത വര്‍ഷം ഡിസംബറോട് കൂടി മോചനം സാധ്യമായേക്കും.ഇന്ന് കേസ് പരിഗണിച്ച കോടതി പൊതുഅവകാശനിയമപ്രകാരം ആണ് അബ്ദുള്‍ റഹീമിന് ഇരുപത് വര്‍ഷത്തെ തടവ് ശിക്ഷ വിധിച്ചത്.പതിമൂന്ന് തവണ മാറ്റിവെച്ചതിന് ശേഷം ആണ് കോടി ഇന്ന് കേസില് നിര്‍ണ്ണായക വിധി പുറപ്പെടുവിച്ചത്.

സൗദി ബാലന്‍ കൊല്ലപ്പെട്ട കേസില്‍ വിധിച്ച വധശിക്ഷ 34 കോടി ഇന്ത്യന്‍ രൂപ ദിയാധനമായി നല്‍കിയതോടെ റദ്ദാക്കിയിരുന്നു.ദിയാധനം സ്വീകരിച്ച് കുട്ടിയുടെ കുടുംബം മാപ്പ് നല്‍കിയതോടെയാണ് സ്വകാര്യഅവകാശത്തിന്റെ അടിസ്ഥാനത്തിലുള്ള ശിക്ഷ റദ്ദാക്കപ്പെട്ടത്.എന്നാല്‍ പൊതുഅവകാശത്തിന്റെ പേരിലുള്ള കേസ് തീര്‍പ്പാകാതെ തുടരുകയായിരുന്നു.ആ കേസിലാണ് കോടതി ഇന്ന് വിധി പറഞ്ഞത്.വിധിപ്പകര്‍ക്ക് കിട്ടയതിന് ശേഷം അഭിഭാഷകരുമായി ആലോചിച്ച് അപ്പീല്‍ നല്‍കുന്നത് അടക്കമുള്ള കാര്യങ്ങളില്‍ തീരുമാനം എടുക്കുമെന്ന് നിയമസഹായ സമിതി അറിയിച്ചു.

കടുത്ത ചൂട്:വാഹനങ്ങളില്‍ കുട്ടികളുടെ സുരക്ഷ ഉറപ്പാക്കണമെന്ന് പൊലീസ്‌

0

യുഎഇയില്‍ ചൂട് വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ വാഹനങ്ങളില്‍ കുട്ടികളുടെ സുരക്ഷ ഉറപ്പാക്കണമെന്ന് പൊലീസ്. അശ്രദ്ധമൂലം കുട്ടികള്‍ക്ക് അപകടമുണ്ടായാല്‍ മാതാപിതാക്കള്‍ക്ക് തടവും പിഴയും ശിക്ഷ ലഭിക്കും. ക്രിമിനല്‍ കുറ്റമായി കണക്കാക്കിയാകും ശിക്ഷ നല്‍കുക.

രാജ്യത്ത് ചൂട് വലിയ അളവില്‍ വര്‍ദ്ധിക്കുമ്പോള്‍ കുട്ടികളുടെ സുരക്ഷ ഉറപ്പാക്കാന്‍ മാതാപിതാക്കള്‍ക്ക് നിര്‍ദ്ദേശം നല്‍കുകയാണ് അബുദബി പൊലീസ്. കനത്ത ചൂടില്‍ നിര്‍ത്തിയിട്ടിരിക്കുന്ന വാഹനങ്ങളില്‍ കുട്ടികളെ ഒറ്റയ്ക്ക് ഇരുത്തുന്നത് അപകടമാണ്. കടുത്ത ചൂടും വാഹനത്തിലെ ഓക്‌സിജന്‍ അളവ് കുറയുന്നതോടെ സൂര്യാഘാതം, നിര്‍ജലീകരണം എന്നിവയ്ക്കു കാരണമാകുകയും കുട്ടി മരണപ്പെടുന്നതിനും കാരണമാകും. ചെറിയ അശ്രദ്ധ വലിയ അപകടങ്ങള്‍ക്ക് കാരണമാകുന്നുവെന്നാണ് മുന്നറിയിപ്പ്. കുട്ടികളെ വാഹനത്തില്‍ തനിച്ചാക്കിപോകുകയും അപകടങ്ങള്‍ സംഭവിക്കുകയും ചെയ്താല്‍ ക്രിമിനല്‍ കുറ്റമായി കണക്കാക്കും. അയ്യായിരം ദിര്‍ഹം പിഴയും തടവ് ശിക്ഷയും ലഭിക്കും.

മാതാപിതാക്കള്‍ക്കോ കുട്ടികള്‍ക്കൊപ്പമുണ്ടായിരുന്ന മുതിര്‍ന്നവര്‍ക്കോ ശിക്ഷ നേരിടേണ്ടിവരും. വെയിലത്തു നിര്‍ത്തിയിട്ട കാറിനകത്തെ ഊഷ്മാവ് പുറത്തുള്ളതിനെക്കാള്‍ 30 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരും. ഈ സമയത്ത് ഒരു മിനിറ്റ് കുട്ടി വാഹനത്തില്‍ അകപ്പെട്ടാല്‍ പോലും ഗുരുതര ആരോഗ്യപ്രശ്‌നങ്ങളിലേക്കു നയിക്കും. ഇത്തരം അപകടങ്ങള്‍ ഒഴിവാക്കാന്‍ അതീവ ജാഗ്രത പാലിക്കണമെന്നാണ് നിര്‍ദ്ദേശം. രാജ്യത്ത് പകല്‍ സമയത്തെ ഉയര്‍ന്ന താപനില 51.6 ഡിഗ്രി സെല്‍ഷ്യസ് വരെ രേഖപ്പെടുത്തിയിരുന്നു.

മെയ് ഇരുപത്തിയേഴിന് മാസപ്പിറവി നിരീക്ഷിക്കാന്‍ നിര്‍ദ്ദേശം

0

മെയ് ഇരുപത്തിയേഴിന് ദുല്‍ഹജ്ജ് മാസപ്പിറവി നിരീക്ഷിക്കാന്‍ സൗദി സുപ്രീംകോടതിയുടെ നിര്‍ദ്ദേശം.മെയ് ഇരുപത്തിയെട്ടിനായിരിക്കും ദുല്‍ഹജ്ജ് ഒന്ന് എന്നാണ് ജ്യോതിശാസ്ത്ര പ്രവചനം.

നഗ്നനേത്രങ്ങള്‍ക്കൊണ്ടോ ബൈനോക്കുലറുകള്‍ ഉപയോഗിച്ചോ മെയ് ഇരുപത്തിയേഴിന് മാസപ്പിറവി നിരീക്ഷിക്കാന്‍ ആണ് സൗദി സുപ്രീംകോടതിയുടെ നിര്‍ദ്ദേശം.മാസപ്പിറവി ദൃശ്യമായാല്‍ തൊട്ടടുത്തുളള കോടതയില്‍ സാക്ഷ്യപ്പെടുത്തണം എന്നും സൗദി സുപ്രീംകോടതി നിര്‍ദ്ദേശം നല്‍കി.രാജ്യാത്ത് വിവിധയിടങ്ങളില്‍ ചേരുന്ന ഔദ്യോഗിക ചാന്ദ്രനിരീക്ഷണ സമിതികള്‍ക്കൊപ്പം ചേരുന്നതിനും വിശ്വാസികളെ സൗദി സുപ്രീം കോടതി ക്ഷണിച്ചു.

പശ്ചിമേഷ്യയില്‍ മധ്യഏഷ്യയിലും മെയ് ഇരുപത്തിയേഴിന് ദുല്‍ഹജ്ജ് മാസപ്പിറവി ദൃശ്യമാകും എന്നാണ് ഇന്റര്‍നാഷണല്‍ ആസ്‌ട്രോണമിക്കല്‍ സെന്റര്‍ പ്രവചിക്കുന്നത്.അങ്ങനെ എങ്കില്‍ ജൂണ്‍ അഞ്ചിനായിരിക്കും അറഫദിനം.ആറിന് ബലിപെരുന്നാളും.

കൊച്ചി തീരത്ത് അപകടത്തില്‍പ്പെട്ട കപ്പല്‍ പൂര്‍ണ്ണമായും മുങ്ങി

0

കൊച്ചി തീരത്ത് അപടത്തില്‍പ്പെട്ട ചരക്ക് എം.എസ്.സി എല്‍സ ത്രീ പൂര്‍ണ്ണമായും മൂങ്ങി.കപ്പലിലെ മുഴുവന്‍ ജീവനക്കാരേയും രക്ഷപെടുത്തി.കണ്ടെയ്‌നറുകള്‍ കടലിലൂടെ ഒഴുകി നടക്കുന്നത് പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്.

ഇന്നാണ് എം.എസ്.സി എല്‍സ ത്രീ എന്ന കപ്പല്‍ പൂര്‍ണ്ണമായും കടല്ലില്‍ മുങ്ങിയത്.കൊച്ചി തീരത്ത് നിന്നും 38 നോട്ടിക്കല്‍ മൈല്‍ അഖലെ അറബക്കിക്കടലില്‍ ആണ് കപ്പല്‍ മുങ്ങിയത്.കപ്പലില്‍ ഉണ്ടായിരുന്ന 24 ജീവനക്കാരേയും രക്ഷപെടുത്തി.640 കണ്ടെയ്‌നറുകള്‍ ആണ് കപ്പലില്‍ ഉണ്ടായിരുന്നത്.ഇത് പതിമൂന്ന്് എണ്ണത്തില്‍ അപകടകരമായ രാസവസ്തുക്കള്‍ ഉണ്ടെന്നാണ് വിവരം.കണ്ടെയ്‌നറുകള്‍ കൊല്ലം ആലപ്പുഴ തീരത്ത് അടിഞ്ഞേക്കും എന്നാണ് ദുരന്തനിവാരണ അതോറിട്ടി അറിയിച്ചു.കപ്പലിന്റെ ഇന്ധനം കടലില്‍ രണ്ട് നോട്ടിക്കല്‍മൈല്‍ ചുറ്റളഴില്‍ വ്യാപിച്ചിട്ടുണ്ട്.

പരാസ്ഥിതികാഘാതം കുറയ്ക്കുന്നതിനുള്ള ശ്രമങ്ങള്‍ കോസ്റ്റ് ഗാര്‍ഡ് ആരംഭിച്ചിട്ടുണ്ട്.വിഴിഞ്ഞത്ത് നിന്നും കൊച്ചയിലികേക്് പുറപ്പെട്ട കപ്പല്‍ ആണ് ഇന്നലെ അറബിക്കടലില്‍ ചെരിഞ്ഞത്.ഇന്നലെ ഉച്ചക്ക് ഒന്നരയോട് കൂടിയാണ് കപ്പല്‍ ചെരിഞ്ഞതായി കോസ്റ്റ് ഗാര്‍ഡിന് സന്ദേശം ലഭിച്ചത്.

നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ് ജൂണ്‍ പത്തൊന്‍പതിന്

0

നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. ജൂണ്‍ 19 നാണ് വോട്ടെടുപ്പ് നടക്കുക.തെരഞ്ഞെടുപ്പിനെ നേരിടാന്‍ പൂര്‍ണ്ണ സജ്ജമാണെന്ന് യുഡിഎഫ്-എല്‍ഡിഎഫ് നേതാക്കള്‍ അറിയിച്ചു.

നിലമ്പൂരില്‍ ജൂണ്‍ 23 നാണ് വോട്ടെണ്ണല്‍. പി വി അന്‍വര്‍ രാജി വെച്ചതിനെ തുടര്‍ന്ന് വന്ന ഒഴിവിലേയ്ക്കാണ് ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്. നിലമ്പൂരിന് പുറമെ മൂന്ന് സംസ്ഥാനങ്ങളിലെ നാല് നിയമസഭ മണ്ഡലങ്ങളിലേക്കും ഉപതെരഞ്ഞെടുപ്പ് നടക്കുന്നുണ്ട്. പഞ്ചാബിലെ ലുധിയാന വെസ്റ്റ്, പശ്ചിമബംഗാളിലെ കാളിഗഞ്ച്, ഗുജറാത്തിലെ കാദി, വിസാവദാര്‍ എന്നിവിടങ്ങളിലാണ് ഉപതെരഞ്ഞെടുപ്പ്. ഗസറ്റ് വിജ്ഞാപനം ഈ മാസം 26ന് ഉണ്ടാകും.

ജൂണ്‍ രണ്ടിനാണ് നോമിനേഷന്‍ സമര്‍പ്പിക്കേണ്ട അവസാന തിയതി. നോമിനേഷന്‍ പിന്‍വലിക്കാനുള്ള അവസാന തീയതി ജൂണ്‍ അഞ്ചാണ്.പി വി അന്‍വര്‍ യുഡിഎഫിന് പിന്തുണ പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തില്‍ നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പ് ഇടതുമുന്നണിയെ സംബന്ധിച്ച് നിര്‍ണ്ണായകമാണ്.

ഗാസ യുദ്ധം:യു.കെ ഫ്രാന്‍സ് കാനഡ രാഷ്ട്രനേതാക്കള്‍ക്ക് എതിരെ നെതന്യാഹു

0

യു.കെ,ഫ്രാന്‍സ്,കാനഡ എന്നി രാജ്യങ്ങളുടെ നേതാക്കള്‍ക്ക് എതിരെ രൂക്ഷ വിമര്‍ശനവുമായി ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യമിന്‍ നെതന്യാഹു.ഈ നേതാക്കള്‍ ഹമാസിന് പിന്തുണ നല്‍കുകയാണെന്ന് നെതന്യാഹു ആരോപിച്ചു.അതെസമയം ഗാസയുടെ ചില ഭാഗങ്ങളിലേക്ക് അവശ്യവസ്തുക്കള്‍ എത്തിത്തുടങ്ങി.

ഗാസയില്‍ ഇസ്രയേല്‍ നടത്തുന്ന മനുഷ്യാവകാശ ലംഘനങ്ങള്‍ക്ക് എതിരെ യു.കെ,ഫ്രാന്‍സ്,കാനഡ എന്നി രാഷ്ട്രങ്ങളുടെ നേതാക്കള്‍ സംയുക്ത പ്രസ്താവന ഇറക്കിയതിന് പിന്നാലെയാണ് ബെന്യമിന്‍ നെതന്യാഹുവിന്റെ പ്രതികരണം.യു.കെ പ്രധാനമന്ത്രി കെയ്ര്‍ സ്റ്റാര്‍മര്‍ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോണ്‍,കനേഡിയന്‍ പ്രധാനമന്ത്രി മാര്‍ക്ക് കാര്‍ണി എന്നിവര്‍ ഹമാസ് അധികാരത്തില്‍ തന്നെ തുടരണം എന്നാണ് പറയുന്നതെന്ന് നെതന്യാഹു ആരോപിച്ചു.

ഗാസയില്‍ ഇസ്രയേല്‍ നടത്തുന്ന നരഹത്യയും മനുഷ്യാവകാശലംഘനങ്ങളും അവസാനിപ്പിച്ചില്ലെങ്കില്‍ ഉപരോധം അടക്കമുള്ള കടുത്ത നടപടികളിലേക്ക് കടക്കും എന്ന് മൂന്ന് രാഷ്ട്രങ്ങളുടെയും നേതാക്കള്‍ സംയുക്തപ്രസ്താവനയില്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു.രാജ്യാന്തരസമ്മര്‍ദ്ദം ശക്തമായതിന് പിന്നാലെ ഗാസയിലേക്ക് നിയന്ത്രിതമായ അളവില്‍ മാനുഷിക സഹായം എത്തുന്നിന് ഇസ്രയേല്‍ അനുമതി നല്‍കുന്നുണ്ട്. ഇന്നലെ മാത്രം 107 ട്രക്കുകള്‍ ഗാസയില്‍ പ്രവേശിച്ചെന്നാണ് ഇസ്രയേല്‍ സൈന്യം വ്യക്തമാക്കുന്നത്.ഐക്യരാഷ്ട്രസഭയുടെയും മറ്റ് സന്നദ്ധസംഘടനകളുടെയും ട്രക്കുകള്‍ ആണ് ഭക്ഷ്യവസ്തുക്കളും മരുന്നും ആശുപത്രി ഉപകരണങ്ങളും എത്തിക്കുന്നത്.ധാന്യങ്ങള്‍ എത്തിത്തുടങ്ങിയതോടെ തെക്കന്‍ ഗാസയിലെ അടഞ്ഞുപോയ ബേക്കറികള്‍ വീണ്ടും പ്രവര്‍ത്തിച്ചതുടങ്ങിയിട്ടുണ്ട്.പക്ഷെ ജനങ്ങളിലേക്ക് ഭക്ഷ്യവസ്തുക്കള്‍ ഇപ്പോഴും കാര്യമായി എത്തിത്തുടങ്ങിയിട്ടില്ല.