Thursday, April 9, 2026
Home Blog Page 66

ബലിപെരുന്നാള്‍:യുഎഇയില്‍ സ്വകാര്യമേഖലയ്ക്കും നാല് ദിവസം അവധി

0

യുഎഇയില്‍ ബലിപെരുന്നാളിന് സ്വകാര്യമേഖലയ്ക്ക് നാല് ദിവസം അവധി.ജൂണ്‍ അഞ്ച് വ്യാഴാഴ്ച മുതല്‍ ആണ് അവധി ലഭിക്കുക.സര്‍ക്കാര്‍ ജീവനക്കാര്‍ക്കും നാല് ദിവസത്തെ അവധിയാണ് ലഭിക്കുക.

യുഎഇ മാനവവിഭവശേഷി സ്വദേശിവത്കരണ മന്ത്രാലയം ആണ് സ്വകാര്യമേഖലയ്ക്കുള്ള ബലിപെരുന്നാള്‍ അവധി പ്രഖ്യാപിച്ചത്.അറഫ ദിനമായ ജൂണ്‍ അഞ്ച് വ്യാഴാഴ്ച മുതല്‍ ജൂണ്‍ എട്ട് ഞായറാഴ്ച വരെയാണ് അഴധി.വാരാന്ത്യ അവധി ഉള്‍പ്പടെയാണ് സ്വകാര്യമേഖലയ്ക്ക് നാല് ദിവസത്തെ അവധി ലഭിക്കുക.

ജൂണ്‍ ആറ് വെള്ളിയാഴ്ചയാണ് ബലിപെരുന്നാള്‍.സര്‍ക്കാര്‍ മേഖലയ്ക്കുള്ള അവധി ഇന്നലെ ഫെഡറല്‍ ഗവണ്‍മെന്റ് ഹ്യൂമന്‍ ഡെലവപ്‌മെന്റ് അതോറിട്ടി പ്രഖ്യാപിച്ചിരുന്നു.ജൂണ്‍ അഞ്ച് വ്യാഴാഴ്ച മുതല്‍ രാജ്യത്തെ സര്‍ക്കാര്‍ സ്ഥാപനങ്ങളും മന്ത്രാലയങ്ങളും പ്രവര്‍ത്തിക്കില്ല.ബലിപെരുന്നാള്‍ അവധികള്‍ക്ക് ശേഷം ജൂണ്‍ ഒന്‍പത് തിങ്കളാഴ്ച്ചയാകും ഓഫീസുകളുടെ പ്രവര്‍ത്തനം പുനരാരംഭിക്കുക.

സുരക്ഷിതനഗരങ്ങളുടെ പട്ടികയില്‍ അബുദബി മുന്‍നിരയില്‍

0

ജീവിതനിലവാര സൂചികയില്‍ ലോകനഗരങ്ങളടെ പട്ടികയില്‍ അബുദബി മുന്‍നിരയില്‍ എന്ന് സര്‍വ്വേഫലം.സുരക്ഷയുടെ കാര്യത്തിലും യുഎഇയുടെ തലസ്ഥാന എമിറേറ്റ് മുന്‍പന്തിയില്‍ ആണ്.

അബുദബി സാമുഹ്യവികസന വകുപ്പ് നടത്തിയ അഞ്ചാമത് ജീവിതനിലവാര സര്‍വ്വേയില്‍ ആണ് കണ്ടെത്തല്‍.രാത്രിയിലും ഒറ്റയ്ക്ക് സുരക്ഷിതമായി നടക്കാന്‍ കഴിയുന്ന നഗരം ആണ് അബുദബി എന്നാണ് സര്‍വ്വേയില്‍ പങ്കെടുത്ത 93.6 ശതമാനം പേര്‍ അഭിപ്രായപ്പെട്ടത്.190 രാജ്യക്കാരായ ഒരു ലക്ഷത്തിലധികം പേരാണ് സര്‍വ്വേയില്‍ പങ്കെടുത്തത്.സന്തോഷസൂചിക പത്തില്‍ 7.74 ആയി ഉയര്‍ന്നു.അതെസമയം തൊഴില്‍-ജീവിത സന്തുലിതാവസ്ഥയുടെ കാര്യത്തില്‍ കൂടുതല്‍ മെച്ചപ്പെടേണ്ടതുണ്ടെന്നാണ് സര്‍വ്വേഫലങ്ങള്‍ സൂചിപ്പിക്കുന്നത്.തൊഴില്‍സമയം ശരാശരിയേക്കാള്‍ കൂടുതലാണ്.

പതിനാല് സാമൂഹിക ക്ഷേമസൂചകങ്ങളെ അടിസ്ഥാനപ്പെടുത്തിയാണ് അബുദബി സാമൂഹ്യവികസന വകുപ്പ് സര്‍വ്വേ നടത്തിയത്.ആഗോളതലത്തിലുള്ള മറ്റ് പലസര്‍വ്വേകളിലും സൂചികകളിലും അബുദബി ജീവിത നിലവാരത്തിന്റെ കാര്യത്തിലും
സുരക്ഷയിലും എല്ലാം അബുദബി മുന്‍നിരയിലാണ്.ജനങ്ങളുടെ ജീവിതനിലവാരവും സന്തോഷവും വര്‍ദ്ധിപ്പിക്കുന്നതിന് ഭരണകൂടം സ്വീകരിക്കുന്ന നടപടികള്‍ ആണ് ഇതിന് പിന്നിലെന്ന് അബുദബി സാമുഹ്യവികസന വകുപ്പ് അറിയിച്ചു.

ദുബൈ ഡ്യൂട്ടിഫ്രീയില്‍ രണ്ടാംതവണയും ഭാഗ്യം തുണച്ചു:മലയാളിക്ക് 10 ലക്ഷം ഡോളര്‍

0

ദുബൈ ഡ്യൂട്ടിഫ്രി നറുക്കെടുപ്പില്‍ രണ്ടാം തവണയും പത്ത് ലക്ഷം ഡോളറിന്റെ സമ്മാനം സ്വന്തമാക്കി പ്രവാസി മലയാളി.അറുപതുകാരനായ പോള്‍ ജോസ് മാവേലിക്ക് ആണ് ഇത്തവണ ഒരു ദശലക്ഷം ഡോളറിന്റെ സമ്മാനം ലഭിച്ചത്.

ദുബൈ ഡ്യൂട്ടിഫ്രീയുടെ മില്ലേനിയം മില്ല്യനേയര്‍ നറുക്കെടുപ്പില്‍ ആണ് സമ്മാനം.ദുബൈയില്‍ മുപ്പത്തിയെട്ട് വര്‍ഷമായി പ്രവാസ ജീവിതം നയിക്കുന്ന പോള്‍ ജോസ് മാവേലി 2016-ലും ദുബൈ ഡ്യൂട്ടിഫ്രീയുടെ മില്ലേനിയം മില്ല്യനേയര്‍ നറുക്കെടുപ്പില്‍ വിജയായിരുന്നു.ദുബൈ ഡ്യൂട്ടിഫ്രീയുടെ ചരിത്രത്തില്‍ രണ്ട് തവണ സമ്മാനം ലഭിച്ച പതിനൊന്നാമത് വ്യക്തിയാണ് പോള്‍.ഇത്തവണ പതിനേഴ് പേര്‍ക്കൊപ്പം ആണ് ചേര്‍ന്നാണ് പോള്‍ ജോസ് മാവേലി ടിക്കറ്റ് എടുത്തത്.

2016-ല്‍ ഒന്‍പതുപേരുമായി ചേര്‍ന്നു.മെയ് പത്തൊന്‍പതിന് ഓണ്‍ലൈനായി വാങ്ങിയ ടിക്കറ്റ് ആണ് ഭാഗ്യം സമ്മാനിച്ചത്.ദുബൈയില്‍ ഒരു കോണ്‍ട്രാക്ടിംഗ് കമ്പനിയില്‍ സൈറ്റ് സൂപ്പറാണ് പോള്‍.

ഗാസ യുദ്ധം:ബദല്‍ ഭക്ഷണവിതരണത്തിനിടയില്‍ തിക്കിലും തിരക്കിലും മരണം

ഗാസയില്‍ യു.എസ് പിന്തുണയോടെ നടത്തുന്ന ബദല്‍ ഭക്ഷണവിതരണത്തിനിടയില്‍ തിക്കിലും തിരക്കിലും ഒരു മരണം.നാല്‍പ്പതിലധികം പേര്‍ക്ക് പരുക്കേറ്റു.ഐക്യരാഷ്ട്രസഭയെ ഒഴിവാക്കിയുള്ള ഭക്ഷണവിതരണത്തിന് എതിരെ രാജ്യാന്തരതലത്തില്‍ കടുത്ത വിമര്‍ശനവും ഉയരുന്നുണ്ട്.

ഇന്നലെ റഫായിലെ ഭക്ഷണവിതരണ കേന്ദ്രത്തില്‍ പതിനായിരങ്ങളാണ് തടിച്ചുകൂടിയത്.വേലിതകര്‍ത്തും നിയന്ത്രണങ്ങള്‍ ലംഘിച്ചും ഭക്ഷ്യക്കിറ്റുകള്‍ കൈക്കലാക്കാന്‍ കടുത്ത പട്ടിണി നേരിടുന്ന പലസ്തീനികള്‍ ശ്രമിച്ചതാണ് തിക്കിലും തിരക്കിലും കലാശിച്ചത്.നിരക്ക് നിയന്ത്രിക്കുന്നതിന് ഇസ്രയേല്‍ സൈന്യം വെടിയുതിര്‍ക്കുകയും ചെയ്തു.ഐക്യരാഷട്രസഭയേയും മറ്റ് സന്നദ്ധസംഘടനകളേയും ഒഴിവാക്കിയാണ് അമേരിക്കയുടെയും ഇസ്രയേലിന്റെയും പിന്തുണയോട് കൂടി ഗാസ ഹ്യുമാനിറ്റേറിയന്‍ ഫൗണ്ടേഷന്‍ എന്ന സ്ഥാപനം ഭക്ഷണവിതരണം ആരംഭിച്ചത്.ഈ സ്ഥാപനം വഴി വിതരണം നടത്തുന്നതിലൂടെ ഹമാസിന്റെ നിയന്ത്രണത്തില്‍ നിന്നും കാര്യങ്ങള്‍ മാറ്റാന്‍ കഴിയും എന്നാണ് ഇസ്രയേലിന്റെയും അമേരിക്കയുടേയും പ്രതീക്ഷ.വിശക്കുന്ന ജനക്കൂട്ടം ഭക്ഷണത്തിനായി തിക്കുംതിരക്കും കൂട്ടുന്ന ഞെട്ടിക്കുന്ന കാഴ്ച്ചയാണ് ഇന്നലെ കണ്ടതെന്ന് പലസ്തീന്‍ അഭയാര്‍ത്ഥി ഏജന്‍സി മേധാവി ഫിലിപ്പ് ലസ്സാരിനി പറഞ്ഞു.ഈ നിലയ്ക്കുള്ള ഭക്ഷണവിതരണം കുഴപ്പംപിടിച്ചതും മാന്യതയില്ലാത്തതും ആണെന്നും ഫിലിപ്പ് ലസ്സാരിനി പറഞ്ഞു.

ഐക്യരാഷ്ട്രസഭയെ ഒഴിവാക്കിയുള്ള ബദല്‍ ഭക്ഷണവിതരണത്തിന് എതിരെ യൂറോപ്യന്‍ യൂണിയനും രംഗത്ത് എത്തി.പുതിയ രീതിയിലുള്ള മാനുഷികസഹായ വിതരണത്തെ പിന്തുണയ്ക്കുന്നില്ലെന്ന് യൂറോപ്യന്‍ യൂണിയന്‍ വ്യക്തമാക്കി.മാനുഷികസഹായവിതരണത്തെ സ്വകാര്യവത്കരിക്കാന്‍ പാടില്ല.മാനുഷികസഹായത്തെ ആയുധമാക്കാന്‍ പാടില്ലെന്നും യൂറോപ്യന്‍ യൂണിയന്‍ പ്രതികരിച്ചു.

പാസ്‌പോര്‍ട്ട് പുതുക്കുന്നതിനുള്ള നിബന്ധനയില്‍ മാറ്റം

0

പാസ്‌പോര്‍ട്ട് പുതുക്കുന്ന പ്രവാസികള്‍ക്ക് സഹായകരമായി ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയത്തിന്റെ പുതിയ തീരുമാനം.വിവാഹ സര്‍ട്ടിഫിക്കറ്റ് ഇല്ലാതെയും പാസ്‌പോര്‍ട്ടില്‍ പങ്കാളിയുടെ പേര് ചേര്‍ക്കാം.

ഇന്ത്യന്‍ പൗരന്‍മാര്‍ക്ക് വിവാഹ സര്‍ട്ടിഫിക്കറ്റ് ഇല്ലാതെ തന്നെ പാസ്‌പോര്‍ട്ടില്‍ പങ്കാളിയുടെ പേര് ചേര്‍ക്കാം.ഇതിനായി പുതിയ പാസ്‌പോര്‍ട്ട് നിയമം നടപ്പിലാക്കുന്നതായി ദുബൈ ഇന്ത്യന്‍ കോണ്‍സുലേറ്റ് അറിയിച്ചു.ഇന്ത്യന്‍ പാസ്‌പോര്‍ട്ടിനായുള്ള അപേക്ഷകര്‍ക്ക് അനെക്ഷ്വര്‍ ജെ എന്ന പേരില്‍ ദമ്പതികളുടെ ഫോട്ടോ പതിപ്പിച്ച സത്യവാങ്മൂലം സമര്‍പ്പിക്കാം.ദമ്പതികള്‍ വിവാഹിതരാണെന്നും താമസം ഒന്നിച്ചാണെന്നും ഉറപ്പുനല്‍കുന്നതാകണം സത്യവാങ്മൂലം.ഒപ്പം തന്നെ വിവാഹ സര്‍ട്ടിഫിക്കറ്റില്ലാതെ ദമ്പതികള്‍ക്ക് പാസ്‌പോര്‍ട്ടില്‍ മാരിറ്റല്‍ സ്റ്റാറ്റസ് അപ്‌ഡേറ്റ് ചെയ്യുന്നതിനായി അപേക്ഷിക്കുവാനും സാധിക്കും.ദമ്പതികള്‍ സ്വയം സാക്ഷ്യപ്പെടുത്തിയ ഫോട്ടോ, അപേക്ഷകന്റെ മുഴുവന്‍ പേര്,വിലാസം, ആധാര്‍ കാര്‍ഡ് വോട്ടര്‍ ഐഡി കാര്‍ഡ് നമ്പറുകള്‍, രണ്ട് പേരുടെയും പാസ്പോര്‍ട്ട് നമ്പറുകള്‍ എന്നിവ നിര്‍ബന്ധമായും രേഖപ്പെടുത്തിയിരിക്കണം.

കൂടാതെ പാസ്പോര്‍ട്ട് സംബന്ധമായ കാര്യങ്ങളില്‍ നല്‍കിയിട്ടുള്ള എല്ലാ വിവരങ്ങളും കൃത്യമാണെന്ന് ഉറപ്പുവരുത്തേണ്ടതുണ്ട്.പാസ്പോര്‍ട്ട് ഇഷ്യൂ ചെയ്തതില്‍ നിയമപരമായ പ്രശ്‌നങ്ങള്‍ ഉണ്ടായാല്‍ ആ കേസ് പൂര്‍ണ്ണമായും അപേക്ഷകന്റെ ഉത്തരവാദിത്തമായിരിക്കും. പാസ്പോര്‍ട്ട് നല്‍കുന്ന അതോറിറ്റിക്ക് ഇതില്‍ യാതൊരു ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. അതിനാല്‍ സമര്‍പ്പിക്കുന്ന വിവരങ്ങള്‍ ക്യത്യമായിരിക്കണമെന്നും ദുബായ് ഇന്ത്യന്‍ കോണ്‍സുലേറ്റ് അധികൃതര്‍ വ്യക്തമാക്കി.

ധനകാര്യഉപദേശകര്‍ക്ക് ഇന്‍ഫ്‌ളുവന്‍സര്‍ ലൈസന്‍സ് നിര്‍ബന്ധം

0

സമൂഹമാധ്യമങ്ങളില്‍ ധനകാര്യ-നിക്ഷേപ മേഖലകളുമായി ബന്ധപ്പെട്ട ഉപദേശങ്ങള്‍ നല്‍കുന്നവര്‍ക്കും യുഎഇ ഇന്‍ഫ്‌ളുവന്‍സര്‍ ലൈസന്‍സ് നിര്‍ബന്ധമാക്കി.സെക്യുരിറ്റീസ് ആന്റ് കമ്മോഡിറ്റീസ് എക്‌സ്‌ചേഞ്ചിന്റേതാണ് നിര്‍ദ്ദേശം.ഈ മേഖലയില്‍ കൂടുതല്‍ സുതാര്യത ഉറപ്പാക്കുന്നതിനാണ് തീരുമാനം എന്ന് എസ്.സി.എ അറിയിച്ചു.

സമൂഹ മാധ്യമങ്ങളിലും ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുകളിലും നിക്ഷേപം,ധനകാര്യഉപദേശം,ട്രേഡിംഗ് എന്നിവ സംബന്ധിച്ച ഉള്ളടക്കങ്ങള്‍ പ്രസിദ്ധീകരിക്കുന്നവര്‍ക്കാണ് ഇന്‍ഫ്‌ളുവന്‍സര്‍ ലൈസന്‍സ് നിര്‍ബന്ധമാക്കിയിരിക്കുന്നത്.ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുകളില്‍ ധനകാര്യ ഉള്ളടക്കങ്ങള്‍ കൂടിവരുന്നതിന്റെ പശ്ചാത്തലത്തില്‍ ആണ് യുഎഇ സെക്യൂരിറ്റീസ് ആന്‍ഡ് കമോഡിറ്റീസ് അതോറിട്ടി ഇത്തരം ഒരു തീരുമാനം കൈക്കൊണ്ടത്.നിക്ഷേപ സംബന്ധമായ വിലയിരുത്തലുകള്‍,ശുപാര്‍ശകള്‍,ധനകാര്യമേഖലയുമായി ബന്ധപ്പെട്ട പ്രൊമോഷനുകള്‍ എന്നിവ ചെയ്യുന്നവര്‍ക്കും തീരുമാനം ബാധകമാണ്.

ഓഹരിവിപണിയുമായി ബന്ധപ്പെട്ട
ഉപദേശങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ നല്‍കുന്നവരും ലൈസന്‍സ് എടുക്കണം.നവമാധ്യമങ്ങളില്‍ പ്രസിദ്ധീകരിക്കപ്പെടുന്ന ധനകാര്യവിവരങ്ങളുടെ ഉത്തരവാദിത്തവും കൃത്യതയും കാത്തുസൂക്ഷിക്കുന്നതിനും നിയമാനുസൃതമാണെന്ന് ഉറപ്പാക്കുന്നതിനും ആണ് ഈ നീക്കം എന്നും എസ്.സി.എ അറിയിച്ചു.നിക്ഷേപകരുടെ സുരക്ഷ ഉറപ്പാക്കുകയാണ് ലക്ഷ്യം.അടുത്ത മൂന്ന് വര്‍ഷത്തേക്ക് ലൈസന്‍സ് ഫീ ഒഴിവാക്കിയിട്ടുണ്ടെന്നും എസ്.സി.എ വ്യക്തമാക്കി.

ഗാസ വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍ ഈജിപ്തില്‍ പുന:രാരംഭിച്ചു

0

ഗാസയില്‍ ഇസ്രയേല്‍ സൈന്യം ശക്തമായ ആക്രമണം തുടരുന്നതിനിടെ വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍ ഈജിപ്തില്‍ പുന:രാരംഭിച്ചു.ഹമാസിന്റെയും ഇസ്രയേലിന്റെയും പ്രതിനിധികള്‍ കെയ്‌റോയില്‍ എത്തിയിട്ടുണ്ട്.ഇന്നലെ മാത്രം ഗാസയില്‍ ഇസ്രയേല്‍ ആക്രമണങ്ങളില്‍ 81 പേരാണ് കൊല്ലപ്പെട്ടത്.

ഹമാസിന്റെ ഒരു മുതിര്‍ന്ന നേതാവും ഇസ്രയേല്‍ പ്രതിനിധി സംഘവും ആണ് കെയ്‌റോയില്‍ വെടിനിര്‍ത്തല്‍ ചര്‍ച്ചകളില്‍ പങ്കെടുക്കുന്നത്.എഴുപത് ദിവസത്തേക്ക് വെടിനിര്‍ത്തുന്നതിനും പത്ത് ബന്ദികളെ മോചിപ്പിക്കുന്നതിനും ഉള്ള നിര്‍ദ്ദേശം അമേരിക്ക മുന്നോട്ട് വെച്ചിരുന്നു.എന്നാല്‍ ഇത് ഇസ്രയേല്‍ അംഗീകരിച്ചിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്.അമേരിക്ക,ഈജിപ്ത് ഖത്തര്‍ എന്നി രാജ്യങ്ങളുടെ മധ്യസ്ഥതയില്‍ ആയിരുന്നു നേരത്തെ ചര്‍ച്ചകള്‍.എന്നാല്‍ ഇപ്പോള്‍ മറ്റൊരു മധ്യസ്ഥനെ ഉപയോഗിച്ച് അമേരിക്ക നേരിട്ട് ചര്‍ച്ച നടത്തുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.പലസ്തീന്‍-അമേരിക്കന്‍ പൗരനായ ബിഷാര ബാഹ്ബാഹിനെ ട്രംപ് ഭരണകൂടം മധ്യസ്ഥതയ്ക്ക് ഉപയോഗിക്കുന്നുണ്ട്.

ഹമാസ് നേതാക്കളും അമേരിക്കന്‍ മധ്യസ്ഥരും അടുത്തിടെ ദോഹയില്‍ മുഖാമുഖം ചര്‍ച്ചകള്‍ നടത്തിയിരുന്നു.ഗാസയില്‍ ഇസ്രയേല്‍ അതിരൂക്ഷമായ ആക്രമണം ആണ് നടത്തിവരുന്നത്.വെടിനിര്‍ത്തല്‍ നടപ്പാക്കുന്നതിന് ഇസ്രയേലിന് മേല്‍ രാജ്യാന്തരസമ്മര്‍ദ്ദവും ഏറി വരികയാണ്.മുന്‍പ് ഇസ്രയേലിന് ശക്തമായ പിന്തുണ നല്‍കിയിരുന്ന പലരാജ്യങ്ങളുടെയും സ്വരത്തില്‍ മാറ്റം വന്ന് തുടങ്ങിയിട്ടുണ്ട്.

യുഎഇയില്‍ മിനിമം ബാലന്‍സ് വര്‍ദ്ധനയില്ല:തീരുമാനം മരവിപ്പിച്ച് സെന്‍ട്രല്‍ ബാങ്ക്‌

0

യുഎഇയില്‍ വ്യക്തിഗത ബാങ്ക് അക്കൗണ്ടുകളുടെ മിനിമം ബാലന്‍സ്
വര്‍ദ്ധന മരവിപ്പിച്ച് സെന്‍ട്രല്‍ ബാങ്ക്.മിനിമം ബാലന്‍സ് തുക അയ്യായിരമായി വര്‍ദ്ധിപ്പിക്കാനുള്ള ബാങ്കുകളുടെ തീരുമാനം റദ്ദാക്കാനാണ് സെന്‍ട്രല്‍ ബാങ്ക് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.മിനിമം ബാലന്‍സ് ഉയര്‍ത്തുന്നത് ഉപയോക്താക്കളെ എങ്ങനെ ബാധിക്കും എന്ന് പഠിക്കുന്നതിന് ആണ് യുഎഇ സെന്‍ട്രല്‍ ബാങ്കിന്റെ തീരുമാനം.ഇത് പൂര്‍ത്തിയാകും വരെ മിനിമം ബാലന്‍സ് വര്‍ദ്ധന നിര്‍ത്തിവെയ്ക്കണം എന്നും ഇനി ഒരറിയിപ്പുണ്ടാകും വരെ നടപ്പാക്കരുതെന്നും യുഎഇ സെന്‍ട്രല്‍ ബാങ്ക് നിര്‍ദ്ദേശിച്ചു.ഇത് സംബന്ധിച്ച സര്‍ക്കുലര്‍ രാജ്യത്തെ ബാങ്കുകള്‍ക്ക് സെന്‍ട്രല്‍ ബാങ്ക് നല്‍കി.

മിനിമം ബാലന്‍സ് തുക അയ്യായിരമായി വര്‍ദ്ധിപ്പിച്ച തീരുമാനം ജൂണ്‍ ഒന്നിന് പ്രാബല്യത്തില്‍ വരും എന്നായിരുന്നു റിപ്പോര്‍ട്ട്.മിനിമം ബാലന്‍സ് സൂക്ഷിക്കുന്നില്ലെങ്കില്‍ 105 ദിര്‍ഹം വരെ പ്രതിമാസം ഫീസ് ഈടാക്കുന്നതിന് ആയിരുന്നു തീരുമാനം.ഇത് മരവിപ്പിച്ച റിസര്‍വ് ബാങ്ക് നടപടി രാജ്യത്തെ സാധാരണക്കാരായ പ്രവാസികള്‍ക്ക് ഏറെ ആശ്വാസകരമാകും.

മദ്യനിരോധം പിന്‍വലിക്കാന്‍ തീരുമാനമില്ലെന്ന് സൗദി അറേബ്യ

0

രാജ്യത്ത് മദ്യനിരോധനം പിന്‍വലിക്കാന്‍ പോകുന്നുവെന്ന വാര്‍ത്തകള്‍ വ്യാജമെന്ന് സൗദി അറേബ്യ.അധികാരികമല്ലാത്ത വിവരങ്ങള്‍ പ്രചരിപ്പിക്കരുതെന്നും സൗദി അറേബ്യ ആവശ്യപ്പെട്ടു.സൗദി അറേബ്യ മദ്യനിരോധനം പിന്‍വലിക്കാന്‍ പോകുന്നുവെന്ന റിപ്പോര്‍ട്ട് കഴിഞ്ഞ ഏതാനും ദിവസങ്ങളായി ചില രാജ്യാന്തരമാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെടുന്നുണ്ട്..2026-ഓടെ രാജ്യത്ത് അറുനൂറോളം കേന്ദ്രങ്ങളില്‍ മദ്യഷോപ്പുകള്‍ തുറക്കാന്‍ പോകുന്നുവെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍.എന്നാല്‍ ഇതിന് യാഥാര്‍ത്ഥ്യവുമായി ഒരു ബന്ധവും ഇല്ലെന്നാണ് സൗദി അറേബ്യ വിശദീകരിക്കുന്നത്.73 വര്‍ഷമായി രാജ്യത്ത് തുടരുന്ന .മദ്യനിരോധനം നീക്കുന്ന കാര്യത്തില്‍ ഒരു തീരുമാനവും സൗദി ഭരണകൂടം സ്വീകരിച്ചിട്ടില്ല.

സൗദി മദ്യനിരോധനം നീക്കാന്‍ പോകുന്നുവെന്ന് ഒരു വൈന്‍ ബ്ലോഗ് ആണ് റിപ്പോര്‍ട്ട് ചെയ്തത്.സ്രോതസ് ഏതെന്ന് വ്യക്തമാക്കാത്ത ഈ റിപ്പോര്‍ട്ട് ചില രാജ്യാന്തരമാധ്യമങ്ങള്‍ ഏറ്റെടുക്കുകയായിരുന്നു.2034-ല്‍ ലോകകപ്പ് ഫുട്‌ബോളിന് സൗദി അറേബ്യ ആതിഥേയത്വം വഹിക്കാന്‍ തയ്യാറെടുക്കുന്നതിനിടെയാണ് മദ്യലഭ്യത സംബന്ധിച്ച ചര്‍ച്ചകള്‍ ഉയര്‍ന്നുവന്നത്.എന്നാല്‍ ലോകകപ്പ് ഫുട്‌ബോള്‍ സമയത്തും മദ്യലഭ്യത ഉണ്ടാവില്ല എന്ന് സൗദി അറേബ്യ വ്യക്തമാക്കിയിട്ടുണ്ട്.

ഇന്ത്യന്‍ രൂപയെ രാജ്യാന്തര കറന്‍സിയാക്കാന്‍ റിസര്‍വ് ബാങ്ക്

0

ഇന്ത്യന്‍ രൂപയെ രാജ്യാന്തരകറന്‍സിയാക്കി ശക്തിപ്പെടുത്തുന്നതിനുള്ള നീക്കങ്ങളുമായി റിസര്‍വ് ബാങ്ക്.ഇതിന്റെ ഭാഗമായി അയല്‍രാഷ്ട്രങ്ങളില്‍ രൂപയില്‍ വ്യായ്പ അനുവദിക്കുന്നതിന് കേന്ദ്രസര്‍ക്കാരിന്റെ അനുമതി തേടിയിരിക്കുകയാണ് ആര്‍ബിഎ.ബംഗ്ലാദേശ്,ഭൂട്ടാന്‍,നേപ്പാള്‍,ശ്രീലങ്ക എന്നീ രാജ്യങ്ങളില്‍ രൂപയില്‍ വായ്പ അനുവദിക്കുന്നതിനാണ് ആര്‍ബിഎ അനുമതി തേടിയിരിക്കുന്നത്.ഈ രാജ്യങ്ങളിലുള്ള ഇന്ത്യന്‍ ബാങ്കുകളുടെ ശാഖകള്‍ വഴി വായ്പ അനുവദിക്കുന്നതിനാണ് നീക്കം.വ്യവ്യാപര ആവശ്യങ്ങള്‍ക്ക് ആണ് രൂപയില്‍ വായ്പ അനുവദിക്കുക.ഈ വിധത്തില്‍ വായ്പ ലഭ്യമാകുന്നത് ഇന്ത്യന്‍ രൂപയില്‍ വ്യാപാര ഇടപാടുകള്‍ വേഗത്തില്‍ നടത്തുന്നതിന് സഹായകമാകും.ഇതോടെ രാജ്യത്തിന് പുറത്ത് രൂപയിലുള്ള ഇടപാടുകളില്‍ വര്‍ദ്ധനയുണ്ടാകും.

ഇത് ആദ്യമായാണ് റിസര്‍വ് ബാങ്ക് ഇത്തരത്തില്‍ രൂപയുടെ വ്യാപനം ലക്ഷ്യമിട്ട് നീക്കം നടത്തുന്നത്.ഈ നീക്കം വിജയകരമായാല്‍ കൂടുതല്‍ വിദേശരാജ്യങ്ങളിലേക്ക് ഇത് വ്യാപിപ്പിക്കും.വിദേശരാജ്യങ്ങളിലുള്ള ഇന്ത്യന്‍ ബാങ്കുകളുടെ ശാഖകളില്‍ രൂപയില്‍ അക്കൗണ്ട് ആരംഭിക്കുന്നതിന് റിസര്‍വ് ബാങ്ക് നേരത്തെ അനുമതി നല്‍കിയിരുന്നു.