Thursday, April 9, 2026
Home Blog Page 63

യുഎഇയുടെ മൊത്തആഭ്യന്തര ഉത്പാദനത്തില്‍ 4% വളര്‍ച്ച

0

യുഎഇയുടെ മൊത്ത ആഭ്യന്തര ഉത്പാദനത്തില്‍ നാല് ശതമാനത്തിന്റെ വളര്‍ച്ച.എണ്ണേതര മേഖലയില്‍ നിന്നുള്ള സംഭവാനയാണ് സമ്പദ്ഘടനയ്ക്ക് കരുത്താകുന്നത്.2024-ല്‍ നാല് ശതമാനം ഉയര്‍ന്ന് 1.776 ട്രില്യണ്‍ ദിര്‍ഹമായിട്ടാണ് യുഎഇയുടെ ജിഡിപി വളര്‍ച്ച.മൊത്തം ആഭ്യന്തര ഉത്പാദനത്തിന്റെ 75.5 ശതമാനവും എണ്ണേതര മേഖലയില്‍ നിന്നാണെന്ന് ഫെഡറല്‍ സാമ്പത്തിക മന്ത്രാലയം അറിയിച്ചു.അഞ്ച് ശതമാനം വളര്‍ച്ച രേഖപ്പെടുത്തി 1.342 ട്രില്ല്യണായിട്ടാണ് എണ്ണേതര സമ്പദ്ധഘടന വളര്‍ന്നത്.എണ്ണമേഖലയില്‍ നിന്നും 434 ബില്യണ്‍ ദിര്‍ഹം ആണ് സംഭവാന.ദേശീയസമ്പദ്‌വ്യവസ്ഥയുടെ സ്ഥിരതയെ ആണ് ഈ പ്രകടനം എടുത്തുകാട്ടുന്നതെന്ന് യുഎഇ സാമ്പത്തിക മന്ത്രി അബ്ദുള്ള ബിന്‍ തൗഖ് അല്‍ മര്‍റി പറഞ്ഞു.

എണ്ണവരുമാനത്തില്‍ നിന്നും വ്യത്യസ്തമായി വരുമാനത്തെ വൈവിധ്യവത്കരിക്കുന്നതിനുള്ള രാജ്യത്തിന്റെ നീക്കം ഫലം കൈവരിക്കുന്നുവെന്നും അബ്ദുള്ള ബിന്‍ തൗഖ് അല്‍ മര്‍റി പറഞ്ഞു.അടുത്ത ദശകത്തോടെ ജിഡിപി മൂന്ന് ട്രില്യണ്‍ ദിര്‍ഹമായി വളര്‍ത്തുകയാണഅ ലക്ഷ്യം എന്നും മന്ത്രി പറഞ്ഞു.ഗതാഗതം,സംഭരണം,നിര്‍മ്മാണം തുടങ്ങിയ മേഖലകള്‍ ശ്രദ്ധേയമായ വളര്‍ച്ചയാണ് കൈവരിച്ചത്. രാജ്യത്തെ മുഴുവന്‍ വിമാനത്താവളങ്ങളും ചേര്‍ന്ന് 147.8 ദശലക്ഷം യാത്രക്കാരെയാണ് കൈകാര്യം ചെയ്തത്.മുന്‍വര്‍ഷത്തെ അപേക്ഷിച്ച് പത്ത് ശതമാനം ആണ് വര്‍ദ്ധന.ഇതെല്ലാം ജിഡിപി വളര്‍ച്ചയ്ക്ക് സഹായകമായി

കേരളത്തില്‍ അഞ്ച് കോവിഡ് മരണം:ഇന്ത്യയില്‍ ആകെ പത്ത് മരണം

0

കേരളത്തില്‍ അഞ്ച് കോവിഡ് മരണം കൂടി.ഇന്ത്യയില്‍ ആകെ പത്ത് കോവിഡ് മരണങ്ങളാണ് പുതിയതായി സ്ഥിരീകരിച്ചിരിക്കുന്നത്.രാജ്യത്ത് 285 പുതിയ കോവിഡ് കേസുകള്‍ കൂടി സ്ഥിരീകരിച്ചു.കേരളത്തില്‍ 102 കോവിഡ് കേസുകള്‍ ആണ് പുതിയതായി സ്ഥിരീകരിച്ചിരിക്കുന്നത്.സംസ്ഥാന സജീവ കോവിഡ് കേസുകളുടെ എണ്ണം 2007 -ആയി ഉയര്‍ന്നു.കേരളം കഴിഞ്ഞാല്‍ ഏറ്റവും അധികം ആക്ടീവ് കേസുകള്‍ ഗുജറാത്തിലാണ്.1441 സജീവ കേസുകളാണ് ഗുജറാത്തില്‍ ഉള്ളത്.

പശ്ചിമബംഗാളില്‍ 747-ഉം ദില്ലിയില്‍ 682-ഉം മഹാരാഷ്ട്രയില്‍ 578-ഉം ആണ് സജീവ കോവിഡ് കേസുകള്‍.കൂടുതല്‍ പരിശോധന നടത്തുന്നതിനാലാണ് കേരളത്തില്‍ കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് എന്നാണ് ആരോഗ്യവകുപ്പ് വ്യക്തമാക്കുന്നത്.ഇന്ന് അഞ്ച് മരണങ്ങള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതോടെ കേരളത്തില്‍ ഈ വര്‍ഷം രേഖപ്പെടുത്തിയ കോവിഡ് മരണങ്ങള്‍ ഇരുപത്തിയെട്ടായി ഉയര്‍ന്നു.മഹാരാഷ്ട്രയില്‍ ഇരുപത്തിയേഴ് കോവിഡ് മരണങ്ങളും ഈ വര്‍ഷം റിപ്പോര്‍ട്ട് ചെയ്തു.

ഇസ്രയേലില്‍ കനത്ത നാശം വിതച്ച് ഇറാന്റെ മിസൈലാക്രമണം

ഇസ്രയേലില്‍ കനത്ത നാശം വിതച്ച് ഇറാന്റെ മിസൈല്‍ ആക്രമണം. ആക്രമണങ്ങളില്‍ പത്ത് പേര്‍ മരിച്ചതായാണ് സ്ഥിരീകരണം.ഇറാനില്‍ ഇസ്രയേലും ശക്തമായ ആക്രമണം തുടരുകയാണ്.യെമനില്‍ നിന്നും ഹൂത്തികളും ഇസ്രയേലിലേക്ക് ആക്രമണം നടത്തുന്നുണ്ട്.മധ്യ ഇസ്രയേലിലും വടക്കന്‍ ഇസ്രയേലിലും ആണ് ഇറാന്റെ മിസൈലുകള്‍ നാശം വിതച്ചത്.മിസൈല്‍ ആക്രമണത്തില്‍ പത്ത് പേര്‍ മരിച്ചതായി ഇസ്രയേല്‍ എമര്‍ജന്‍സി സര്‍വീസസ് അറിയിച്ചു.നൂറ് പേര്‍ക്ക് പരുക്കേറ്റു.നിരവധി കെട്ടിടങ്ങളാണ് തകര്‍ന്നത്.ഹജ് ഖാസിം എന്ന പുതിയ ബാലിസ്റ്റിക് മിസൈല്‍ ആണ് ഇസ്രയേലിന് എതിരെ ഉപയോഗിച്ചതെന്ന് ഇറാന്‍ അവകാശപ്പെട്ടു.

ഇസ്രയേലിന്റെ വ്യോമപ്രതിരോധ സംവിധാനങ്ങളെ മറികടന്നാണ് ഇറാന്റെ മിസൈലുകള്‍ നാശംവിതയ്ക്കുന്നത്.ഇറാനില്‍ ഇസ്രയേലും ആക്രമണം തുടരുകയാണ്.ഇറാനിലെ എണ്ണപ്പാടങ്ങളും എണ്ണശുദ്ധീകരണശാലകളും ആണ് ഇന്നലെ രാത്രി ആക്രമിക്കപ്പെട്ടത്.ബുഷഹ്ര്‍ പ്രവിശ്യയിലെ പാര്‍സ് റിഫൈനറിയും ഫജര്‍ ജാം ഗ്യാസ് റിഫൈറിയും ആണ് ആക്രമിക്കപ്പെട്ടത്.പാര്‍സ് ലോകത്തിലെ ഏറ്റവും വലിയ എണ്ണപ്പാടങ്ങളില്‍ ഒന്നാണ്.ടെഹ്‌റാനിലെ പ്രതിരോധമന്ത്രാലയ ആസ്ഥാനവും ഇസ്രയേല്‍ ആക്രമിച്ചു.ഇറാന്‍-ഇസ്രയേല്‍ ഏറ്റുമുട്ടല്‍ കൂടുതല്‍ ശക്തിപ്പെടുമ്പോള്‍ നേരിട്ടുളള യുദ്ധത്തിലേക്ക് അത് വഴിമാറുമോ എന്ന ആശങ്കയാണ് മേഖലയില്‍ ഉയരുന്നത്.


ഇറാന് മുന്നറിയിപ്പുമായി അമേരിക്കന്‍ പ്രസിഡന്റ് ട്രംപ്‌

ഇറാന് കടുത്ത മുന്നറിയിപ്പുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ്.യു.എസിന് എതിരെ ആക്രമണം ഉണ്ടായാല്‍ ഇതുവരെ കാണാത്ത രീതിയിലുള്ള തിരിച്ചടിയുണ്ടാകും എന്നാണ് ഡൊണള്‍ഡ് ട്രംപിന്റെ ഭീഷണി.അതെസമയം ഇസ്രയേലിന്റെ സൈനിക നടപടിക്ക് പിന്നില്‍ അമേരിക്കയുടെ സഹായം ഉണ്ടെന്നതിന് തെളിവുകള്‍ ഉണ്ടെന്ന് ഇറാന്‍ ആരോപിച്ചു.

ഇറാനില്‍ ഇസ്രയേല്‍ നടത്തുന്ന ആക്രമണത്തില്‍ അമേരിക്കയ്ക്ക് യാതോരു പങ്കും ഇല്ലെന്നാണ് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപിന്റെ പ്രസ്താവന.ഇറാന്‍ എതെങ്കിലും തരത്തില്‍ തങ്ങള്‍ക്കും നേരെ ആക്രമണം നടത്തിയാല്‍ യു.എസ് സൈന്യത്തിന്റെ മുഴുവന്‍ ശക്തിയും കരുത്തും ഉപയോഗിച്ച് തിരിച്ചടിക്കും എന്നാണ് ഡൊണള്‍ഡ് ട്രംപ് സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നു.ഇറാനേയും ഇസ്രയേലിനേയും കരാറില്‍ ഒപ്പുവെപ്പിച്ച് ഇപ്പോള്‍ നടക്കുന്ന ഏറ്റുമുട്ടല്‍ അവസാനിപ്പിക്കാന്‍ എളുപ്പത്തില്‍ കഴിയും എന്നും ട്രംപ് പറഞ്ഞു.

ഇസ്രയേലിന് സഹായം നല്‍കിയാല്‍ പശ്ചിമേഷ്യയിലെ അമേരിക്കന്‍ കേന്ദ്രങ്ങള്‍ ആക്രമിക്കും എന്ന് ഇറാന്‍ മുന്നറിയിപ്പ് നല്‍കിയതിന്റെ പശ്ചാത്തലത്തില്‍ ആണ് ട്രംപിന്റെ പ്രതികരണം.അതെസമയം ഇറാന്റെ ആണവകേന്ദ്രങ്ങളില്‍ ഇസ്രയേല്‍ നടത്തുന്ന ആക്രമണങ്ങളില്‍ അമേരിക്ക പങ്കാളിയാണെന്ന് ഇവിദേശകാര്യമന്ത്രി അബ്ബാസ് അറാഗ്ചി ആരോപിച്ചു.അമേരിക്ക പച്ചക്കൊടി കാട്ടാതെ ഒരിക്കലും ഇസ്രയേല്‍ ആക്രമണം നടത്തില്ലെന്നും ഇറാന്‍ വിദേശകാര്യമന്ത്രി ആരോപിച്ചു.ഇസ്രയേല്‍ ആക്രമണത്തില്‍ അമേരിക്കയ്ക്ക് പങ്കുണ്ടെന്നതിന് തങ്ങളുടെ പക്കല്‍ തെളിവുണ്ടെന്നും ഇറാന്‍ വിദേശകാര്യമന്ത്രി ആരോപിച്ചു.ഇതിനിടയില്‍ അമേരിക്കയും ഇറാനും തമ്മില്‍ ഇന്ന് നടക്കാനിരുന്ന ആണവചര്‍ച്ച
റദ്ദാക്കി.

വിമാനസര്‍വീസുകളെ ബാധിച്ച് ഇറാന്‍-ഇസ്രയേല്‍ സംഘര്‍ഷം

0

ഇറാന്‍-ഇസ്രയേല്‍ ആക്രമണത്തിന്റെ പശ്ചാത്തില്‍ വിമാനസര്‍വീസ് റദ്ദാക്കല്‍ തുടരുകരയാണ്.വിവിധ ഇടങ്ങളിലേക്കുള്ള സര്‍വീസുകള്‍ റദ്ദാക്കിയത് തുടരും എന്ന് യുഎഇ എയര്‍ലൈനുകള്‍ അറിയിച്ചു.

ഇറാഖ്,ജോര്‍ദ്ദാന്‍,ലബനന്‍,ഇസ്രയേല്‍,ഇറാന്‍ തുടങ്ങിയ ഇടങ്ങളിലേക്കാണുള്ള വിമാനസര്‍വീസുകള്‍ ആണ് പ്രധാനമായും റദ്ദാക്കപ്പെട്ടത്.ജോര്‍ജ്ജാനിലേക്കും ലബനനിലേക്കുമുള്ള സര്‍വീസുകള്‍ ഈ മാസം ഇരുപത്തിരണ്ട് വരെ റദ്ദാക്കിയതായി എമിറേറ്റ്‌സ് അറിയിച്ചു. ഇറാനിലെ ടെഹ്‌റാന്‍,ഇറാഖിലെ ബാഗ്ദാദ്,ബസ്ര എന്നിവിടങ്ങളിലേക്കുള്ള സര്‍വീസുകള്‍ മെയ് മുപ്പത് വരെയും എമിറേറ്റസ് റദ്ദാക്കി.ഇത്തിഹാദ്,ഫ്‌ളൈദുബൈ, വിസ് എയര്‍ അബുദബി,എയര്‍അറേബ്യ എന്നിവ വിവിധയിടങ്ങളിലേക്കുള്ള സര്‍വീസുകള്‍ റദ്ദാക്കിയിട്ടുണ്ട്.

ഇത്തിഹാദ് ടെല്‍അവീവിലേക്കുള്ള സര്‍വീസ് നാളെ വരെയാണ് റദ്ദാക്കിയിരിക്കുന്നത്്്.ഫ്‌ളൈ ദുബൈ ഇറാന്‍,ഇറാഖ്,ഇസ്രയേല്‍,ജോര്‍ദ്ദാന്‍,ലബനന്‍ സിറിയ എന്നിവടങ്ങളിലേക്കുള്ള സര്‍വീസുകള്‍ നാളെ വരെയും റദ്ദാക്കി.പത്ത് രാജ്യങ്ങളിലേക്കുള്ള സര്‍വീസുകള്‍ എയര്‍അറേബ്യയും റദ്ദാക്കി.ഇന്നും നാളെയും വിമാനസര്‍വീസുകള്‍ റദ്ദാകലും വൈകലും തുടരും എന്ന് അബുദബി സായിദ് വിമാനത്താവളം അറിയിച്ചു.

യുഎഇയില്‍ തൊഴിലാളികള്‍ക്ക് ഉച്ചവിശ്രമം പ്രാബല്യത്തില്‍

0

യുഎഇയില്‍ തുറസ്സായ സ്ഥലങ്ങളില്‍ തൊഴിലെടുക്കുന്നവര്‍ക്ക്
ഇന്ന് മുതല്‍ ഉച്ചവിശ്രമം.ഉച്ചക്ക് രണ്ടര മണിക്കൂര്‍ സമയം ആണ് തൊഴിലാളികള്‍ക്ക് വിശ്രമം അനുവദിക്കേണ്ടത്്.
പന്ത്രണ്ടര മുതല്‍ ഉച്ചതിരിഞ്ഞ് മൂന്ന് മണി വരെയാണ് വിശ്രമം.
ഇന്ന് മുതല്‍ മൂന്ന് മാസക്കാലത്തേക്കാണ് തൊഴിലാളികള്‍ക്ക് വിശ്രമം അനുവദിക്കേണ്ടത്. തൊഴിലാളികള്‍ക്ക് വിശ്രമിക്കുന്നതിന് തണല്‍ ഒരുക്കി നല്‍കുകയും വേണം.തുറസ്സായ സ്ഥലത്ത് ജോലി ചെയ്യുന്നവര്‍ക്ക് കൊടുംചൂടില്‍ നിന്നും സംരക്ഷണം നല്‍കുന്നതിന് വര്‍ഷങ്ങളായി ജൂണ്‍ ജുലൈയ് ഓഗസ്റ്റ് മാസങ്ങളില്‍ യുഎഇ ഉച്ചവിശ്രമം അനുവദിക്കുന്നത്.തൊഴിലുടമകള്‍ വിശ്രമം അനുവദിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിന് പരിശോധനകള്‍ നടത്തുമെന്ന് യുഎഇ മാനവവിഭവശേഷി മന്ത്രാലയം അറിയിച്ചു.

നിയമലംഘിച്ച് തൊഴിലാളികളെ കൊണ്ട് പണിയെടുപ്പിക്കുന്നര്‍ക്ക് പിഴ ശിക്ഷ ലഭിക്കും.ഒരു തൊഴിലാളിക്ക് അയ്യായിരം ദിര്‍ഹം എന്ന നിലയിലായിരിക്കും പിഴ.കൂടുതല്‍ തൊഴിലാളികള്‍ ഉണ്ടെങ്കില്‍ പരമാവധി അന്‍പതിനായിരം ദിര്‍ഹം വരെയായിരിക്കും പിഴ എന്ന് മാനവവിഭവശേഷിമന്ത്രാലയം അറിയിച്ചു.

കുടിയേറ്റനയം:അമേരിക്കന്‍ നഗരങ്ങളില്‍ പ്രക്ഷോഭം പടരുന്നു

പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപിന്റെ കുടിയേറ്റ വിരുദ്ധ നയങ്ങള്‍ക്ക് എതിരായ പ്രതിഷേധം അമേരിക്കയിലെ ലോസ് എയ്ഞ്ചലസില്‍ വ്യാപിക്കുന്നു.പ്രതിഷേധക്കാരെ കൂട്ടത്തോടെ അറസ്റ്റ് ചെയ്ത് നീക്കുകയാണ് പൊലീസ്.ന്യൂയോര്‍ക്ക് അടക്കമുള്ള നഗരങ്ങളിലേക്കും പ്രതിഷേധം വ്യാപിക്കുന്നുണ്ട്.

അനധികൃത കുടിയേറ്റക്കാരെ കണ്ടെത്തുന്നതിനുളള പരിശോധനകള്‍ക്ക് എതിരെ ആരംഭിച്ച പ്രതിഷേധം അഞ്ച് ദിവസം പിന്നിടുകയാണ്.ലോസ് എയ്ഞ്ചലസില്‍ കര്‍ഫ്യു പ്രഖ്യാപിച്ചിരിക്കുകയാണ്.രാത്രി എട്ട് മുതല്‍ രാവിലെ ആറ് വരെയാണ് കര്‍ഫ്യു.നാഷണല്‍ ഗാര്‍ഡിനെയും മറീനുകളേയും ഇറക്കിയിട്ടും പ്രതിഷേധം നേരിടുന്നതിന് ട്രംപ് ഭരണകൂടത്തിന് കഴിഞ്ഞിട്ടില്ല.നൂറുകണക്കിന് പ്രക്ഷോഭകരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.ലോസ് എയ്ഞ്ചലസ് പ്രക്ഷോഭം ദേശീയസുരക്ഷയ്ക്ക് ഭീഷണിയാണെന്നാണ് ഡൊണള്‍ഡ് ട്രംപ് പ്രതികരിച്ചത്.

രാജ്യത്തെ ഏറ്റവും വലിയ നഗരങ്ങളില്‍ ഒന്നായ ലോസ് ആഞ്ചലസില്‍ ആകെ ജനസംഖ്യയുടെ മൂന്നില്‍ ഒന്നും കുടിയേറ്റക്കാരാണെന്നാണ് കരുതുന്നത്. അതുകൊണ്ടുതന്നെയാണ് ട്രംപ് ലോസ് അഞ്ചലസിനെ തന്നെ പ്രധാനമായും ലക്ഷ്യംവെയ്ക്കുന്നത്. കഴിഞ്ഞ മാസം 239 അനധികൃത കുടിയേറ്റക്കാരെ നഗരത്തില്‍ നിന്ന് അറസ്റ്റ് ചെയ്തിരുന്നു. അറസ്റ്റിലായവരുടെ എണ്ണം കുറഞ്ഞുപോയെന്ന ട്രംപിന്റെ വിലയിരുത്തലിനെ തുടര്‍ന്നാണ് ഇമിഗ്രേഷന്‍ ആന്‍ഡ് കസ്റ്റംസ് എന്‍ഫോഴ്‌സ്‌മെന്റ് നടപടികള്‍ കര്‍ശനമാക്കിയത്. ഒരു ദിവസം ചുരുങ്ങിയത് മൂവായിരം പേരെയെങ്കിലും അറസ്റ്റ് ചെയ്യണമെന്നാണ് സര്‍ക്കാര്‍ ഐസിഇക്ക് നല്‍കിയിരിക്കുന്ന നിര്‍ദേശം. ഇത് നടപ്പിലാക്കാനുള്ള ശ്രമമാണ് വ്യാപക പ്രതിഷേധത്തില്‍ കലാശിച്ചത്.

ബലിപെരുന്നാള്‍ അവധി:പൊതുഗതാഗതം ഉപയോഗിച്ചത് 7.6 ദശലക്ഷം യാത്രക്കാര്‍

0

ബലിപെരുന്നാള്‍ അവധി ദിനങ്ങളില്‍ ദുബൈയില്‍ പൊതുഗതാഗതം ഉപയോഗിച്ചത് 7.6 ദശലക്ഷത്തോളം യാത്രക്കാര്‍. ദുബൈ മെട്രോയിലാണ് ഏറ്റവുമധികം യാത്രക്കാര്‍. മുന്‍ വര്‍ഷത്തേക്കാള്‍ യാത്രക്കാരുടെ എണ്ണത്തില്‍ പതിനാല് ശതമാനമാണ് വര്‍ദ്ധന.

ജൂണ്‍ അഞ്ച് മുതല്‍ എട്ട് വരെയുള്ള പൊതുഅവധി ദിനങ്ങളിലാണ് ദുബൈ ആര്‍ടിഎയുടെ പൊതുഗതാഗത സേവനങ്ങളില്‍ യാത്രക്കാരുടെ എണ്ണത്തിലെ വര്‍ദ്ധന. മെട്രോയുടെ റെഡ്, ഗ്രീന്‍ ലൈനുകളിലായി 2.78 ദശലക്ഷം യാത്രക്കാരാണ് സഞ്ചരിച്ചത്. 2.19 ദശലക്ഷം ആളുകള്‍ ടാക്‌സി സേവനം ഉപയോഗിച്ചു. പൊതു ബസുകളില്‍ യാത്ര ചെയ്തത് 1.66 ദശലക്ഷം ആളുകളാണ്. 5,04,159 ആളുകളാണ് ഷെയര്‍ ടാക്‌സി സേവനം ഉപയോഗിച്ചത്. ആര്‍ടിഎ സമുദ്ര ഗതാഗത സേവനങ്ങളില്‍ 3,07,684 ലക്ഷം യാത്രക്കാര്‍ സഞ്ചരിച്ചു. 1,19,917 ലക്ഷം യാത്രക്കാരാണ് ട്രാം സേവനം ഉപയോഗിച്ചത്.

തിരക്കേറിയ അവധി ദിനങ്ങളില്‍ യാത്രക്കാര്‍ക്കായി മെട്രോ അധിക സമയം സര്‍വ്വീസ് നടത്തിയിരുന്നു. പൊതുബസുകളും ടാക്‌സികളും അധിക റൂട്ടികളില്‍ സര്‍വ്വീസ് നടത്തി. എമിറേറ്റില്‍ പരമാവധി യാത്രക്കാര്‍ക്ക് സേവനം എത്തിക്കുന്നതിനായി വിപുലമായ യാത്രാ സൗകര്യങ്ങളാണ് ആര്‍ടിഎ ഏര്‍പ്പെടുത്തിയിരുന്നത്.


ഗാസ ഭക്ഷണവിതരണ കേന്ദ്രത്തില്‍ വീണ്ടും വെടിവെയ്പ്‌

ഗാസയിലെ ഭക്ഷണവിതരണ കേന്ദ്രത്തില്‍ ഇന്നും ഇസ്രയേലിന്റ വെടിവെയ്പ്.ആറ് പേര്‍ കൊല്ലപ്പെട്ടതായി ഗാസ സിവില്‍ ഡിഫന്‍സ് അറിയിച്ചു.ഭക്ഷണവിതരണ കേന്ദ്രത്തില്‍ വെടിയേറ്റ് മരിച്ച പലസ്തീനികളുടെ എണ്ണം നൂറ് കവിഞ്ഞു.തെക്കന്‍ ഗാസയിലെ റഫായില്‍ ആണ് സഹായവിതരണ കേന്ദ്രത്തില്‍ വെടിവെപ്പുണ്ടായത്.സഹായംകാത്തുനിന്ന എഴുപതിലധികം പേര്‍ക്ക് പരുക്കേറ്റതായാണ് റിപ്പോര്‍ട്ട്.സൈന്യത്തിന് നേരെ ഭീഷണിപ്പെടുത്തും വിധത്തില്‍ ആളുകള്‍ എത്തിയെന്നും.മുന്നറിയിപ്പ് നല്‍കുന്നതിന് വെടിയുതിര്‍ത്തെന്നും ആണ് ഇസ്രയേല്‍ പ്രതിരോധ സേന അറിയിച്ചു.മെയ് ഇരുപത്തിയേഴിന് ആണ് ഗാസ ഹ്യുമാനിറ്റേറിയന്‍ ഫൗണ്ടേഷന്‍ എന്ന സംഘടന ഭക്ഷണവിതരണം ആരംഭിച്ചത്.എന്നാല്‍ ജനത്തിരക്ക് തുടക്കം മുതല്‍ തന്നെ പ്രതിസന്ധകള്‍ സൃഷ്ടിച്ചിരുന്നു.ഇതെ തുടര്‍ന്ന് പലതവണ ഭക്ഷണവിതരണം നിര്‍ത്തിവെച്ചു.

ഹമാസിന്റെ നേരിട്ടുള്ള ഭീഷണിമൂലം ഇന്നലെ ഭക്ഷണവിതരണത്തിന് സാധിച്ചില്ലെന്നും ഗാസ ഹ്യുമാനിറ്റേറിയന്‍ ഫൗണ്ടേഷന്‍ അറിയിച്ചു.ഗാസയില്‍ ഇരുപത് ലക്ഷത്തോളം ജനങ്ങളാണ് പട്ടിണി നേരിടുന്നത്.ഇതിനിടയില്‍ ജിഎച്ച്എഫിന് ഫലപ്രദമായി സഹായവിതരണം നടത്താന്‍ കഴിയാത്തതിന് എതിരെ രാജ്യാന്തരതലത്തില്‍ കടുത്ത പ്രതിഷേധം ഉയരുന്നുണ്ട്.ജിഎച്ചഎഫിന്റെ പ്രവര്‍ത്തനം പൂര്‍ണ്ണപരാജയം ആണെന്ന് ഹമാസും ആരോപിച്ചു.ഐക്യരാഷ്ട്രസഭയുടെ നേതൃത്വത്തിലുള്ള സഹായവിതരണത്തിന് സുരക്ഷ ഉറപ്പാക്കാന്‍ തയ്യാറാണെന്നും ഹമാസ് നേതൃത്വം അറിയിച്ചു.

സൗദി അറേബ്യ ഒരാഴ്ച്ചക്കിടയില്‍ നാടുകത്തിയത് 9215 വിദേശികളെ

0

ഒരാഴ്ച്ചക്കിടയില്‍ സൗദി അറേബ്യയില്‍ നിന്നും നാടുകടത്തിയത് ഒന്‍പതിനായിരത്തിലധികം വിദേശികളെ എന്ന് ആഭ്യന്തരമന്ത്രാലയം.വിവിധ നിയമലംഘനങ്ങള്‍ക്ക് പതിനൊരായിരത്തിലധികം വിദേശികള്‍ ഒരാഴ്ച്ചക്കിടയില്‍ അറസ്റ്റിലായെന്നും ആഭ്യന്തരമന്ത്രാലയം അറിയിച്ചു.

മെയ് ഇരുപത്തിയൊന്‍പതിനും ജൂണ്‍ നാലിനും ഇടയില്‍ ആണ് നിയമലംഘനത്തിന് പിടിയിലായ 9215 വിദേശികളെ നാടുകടത്തിയത്.17018 വിദേശികളാണ് വിവിധ നിയമലംഘനങ്ങള്‍ക്ക് സൗദി അറേബ്യയില്‍ നിലവില്‍ നടപടി നേരിടുന്നത്.ഇഥില്‍ 12122 പേരെ അതത് രാജ്യങ്ങളുടെ നയതന്ത്രകാര്യാലയങ്ങള്‍ക്ക് കൈമാറി.കഴിഞ്ഞ ഒരാഴ്ച്ചക്കിടയില്‍ 11657 നിയമലംഘകരെ ആണ് സൗദി ആഭ്യന്തരമന്ത്രലായ ഉദ്യോഗസ്ഥര്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി അറസ്റ്റ് ചെയ്തത്.ഇതില്‍ 6981 പേര്‍ രാജ്യത്ത് മതിയായ രേഖകള്‍ ഇല്ലാതെ കഴിഞ്ഞിരുന്നവര്‍ ആണ്.

തൊഴില്‍ നിയമലംഘനത്തിന് 3190 പേരും അതിര്‍ത്തി സുരക്ഷാ നിയമങ്ങളുടെ ലംഘനത്തിന് 1486 പേരും അറസ്റ്റിലായി.അനധികൃത താമസക്കാര്‍ സഹായം നല്‍കുന്നവര്‍ക്ക് പത്ത് ലക്ഷം റിയാല്‍ പിഴയും ജയില്‍ ശിക്ഷയും ലഭിക്കും എന്നും സൗദി ആഭ്യന്തരമന്ത്രാലയം മുന്നറിയിപ്പ് നല്‍കി.